സോളമൻ കാഞ്ഞരിയിൽ
ആലപ്പുഴ തെക്ക് കുതിരപ്പന്തി കാഞ്ഞരിയിൽ വീട്ടിൽ 1927-ൽ ജനിച്ചു. മത്സ്യത്തൊഴിലാളി ആയിരുന്നു. പുന്നപ്രയിൽ നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് റ്റി.വി. തോമസ് ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ ക്ഷുഭിതരായ തൊഴിലാളികൾ അറസ്റ്റിനു കാരണക്കാരായ മുതലാളിമാരുടെ മീൻകൂടങ്ങൾക്കു തീയിട്ടു. പൊലീസ് ക്യാമ്പ് അപ്ലോൺ അവറോജിന്റെ വീട്ടിന്റെ സമീപത്തുള്ള കെട്ടിടത്തിൽ ആരംഭിച്ചപ്പോൾ തൊഴിലാളികൾ ക്യാമ്പ് വാടയ്ക്കലിലേക്കു മാറ്റി. സോളമൻ ആ ക്യാമ്പിലെ വോളണ്ടിയൽ ആയിരുന്നു. പനച്ചുവട്ടിൽ നിന്നും ആരംഭിച്ച ജാഥയ്ക്കൊപ്പം പങ്കെടുക്കുകയും പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനെത്തുടർന്ന് കായംകുളത്തേക്ക് ഒളിവിൽ പോയി. ചികിത്സയും ഒളിവുജീവിതവും കഴിഞ്ഞ് 14 മാസം കഴിഞ്ഞാണു തിരിച്ചെത്തിയത്. ഭാര്യ: സാറാമ്മ. മക്കൾ: മേരി, സെലിൻ, ജനോവ, ഡിക്സൺ, എൽസി.