എ.കെ. കൊച്ചുബാവ
ആലപ്പുഴ വടക്ക് കൊമ്മാടി വാർഡ് അരയശ്ശേരി വീട്ടിൽ 1920-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. സ്റ്റേറ്റ് കോൺഗ്രസിന്റെയും യൂണിയന്റെയും പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. അറസ്റ്റിലായി ലോക്കപ്പിൽ ക്രൂരമർദ്ദനത്തിനിരയായി. ജോലി ചെയ്യാനുള്ളശേഷി നഷ്ടപ്പെട്ടു. തുടർന്ന് പിഴേയ്സ് ലസ്ളിയിലെ സ്ഥിരം ജോലി നഷ്ടമായി. താമ്രപത്രം നൽകി ആദരിച്ചു.