മോറീസ് ഏലിയാസ് ആന്റണി
ആലപ്പുഴ വടക്ക് പവർഹൗസ് വാർഡിൽ കളത്തിൽ പുരയിടം മോറീസ് ഏലിയാസിന്റെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിന്റെ ഭാഗമായി പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ കഴിഞ്ഞു. 1963 ഏപ്രിൽ 20-ന് അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ.