പി.വി. പത്മനാഭൻ
സമരത്തിൽ പങ്കെടുത്ത് ചുങ്കപ്പാലത്തിനു കിഴക്ക് ക്യാമ്പ് ചെയ്യുകയായിരുന്നു. പി.ഇ. ജോർജ്ജ് ആയിരുന്നു ക്യാപ്റ്റൻ. ഒക്ടോബർ 23-ന്റെ ജാഥയിൽ പങ്കെടുത്തു. അതിനു മുന്നോടിയായി നടന്ന എക്സ് സർവ്വീസ് മാൻമാരുടെ ജാഥയ്ക്കുനേരെ വെടിവയ്പ് ഉണ്ടായതിനെത്തുടർന്നു ക്യാമ്പിലേക്ക് തിരിച്ചെത്തി. മൂന്നാഴ്ച പള്ളാത്തുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു. അതിനുശേഷം ശൂരനാടേക്കു മാറി. അവിടെ വൈത്രേയി സദാനന്ദനും ദിവാകരനാശാനും ഉണ്ടായിരുന്നു. ഒരുമാസത്തിനുശേഷം തിരികെ വന്നു. വാറണ്ട് ഉണ്ടായതിനാൽ ഒളിവിൽതന്നെ പ്രവർത്തിക്കേണ്ടിവന്നു.

