കെ.എസ്. ഗോപാലൻ
കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കം മുതൽ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. പണിമുടക്കിയ തൊഴിലാളികളുടെ ജാഥയ്ക്കുനേരെ ശവക്കോട്ട പാലത്തിനടത്തുവച്ച് പൊലീസ് വെടിവച്ചു. തുടർന്ന് പട്ടണത്തിന്റെ തെക്കോട്ടുള്ള റോഡിൽ പൊലീസ് വാഹനങ്ങൾ തടയുന്നതിനു മരങ്ങൾ മുറിച്ചിടുകയും കലുങ്കുകൾ പൊളിക്കുകയും ചെയ്തു. പിഇ.6/1114 നമ്പർ കേസിൽ പ്രതിയായിരുന്നു. 70 പ്രതികളിൽ ഒരാൾ മരിച്ചു. മൂന്നുപേർ ഒളിവിൽ പോയി. രണ്ടുപേരെ ഡിസ്ചാർജ്ജ് ചെയ്തു. ഒളിവിൽ പോയവരിൽ ഒരാൾ ഗോപാലനായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പിഇ.7/1122 നമ്പർ കേസിൽ ഒൻപതുമാസക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. ക്രൂരമായ മർദ്ദനമേറ്റു.