വി.എൻ. ഗോപാലകൃഷ്ണൻ
ആലപ്പി കമ്പനിയിലെ കയർ തൊഴിലാളി ആയിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകനും അറിയപ്പെടുന്ന കലാകാരനുമായിരുന്നു. ആലപ്പുഴ തൊഴിലാളി സാംസ്കാരിക കേന്ദ്രത്തിൽ വിപ്ലവ ഗാനങ്ങൾ പഠിപ്പിക്കുകയും ബാനറുകളും ബോർഡുകളും എഴുതുകയും ചെയ്തു. കളപ്പുര ക്യാമ്പ് അംഗമായിരുന്നു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒക്ടോബർ 28-ന് ഒളിവിൽ പോയി. ചേർത്തല വരാനാട്ടുള്ള അപ്പച്ചിയുടെ വീട്ടിലേക്കാണു പോയത്. 1947 ആഗസ്റ്റ് 15-ന് തിരിച്ചുവന്നു.

