കെ.വി. സുരേന്ദ്രൻ
ആലപ്പുഴ കാഞ്ഞിരംചിറ പടിഞ്ഞാറേ കൊടിവീട്ടിൽ 1922-ൽ ജനിച്ചു. കയർ തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തടവുശിക്ഷയും പൊലീസ് മർദ്ദനവും അനുഭവിച്ചു. തൊഴിലാളി സാംസ്കാരിക കേന്ദ്രത്തിന്റെ സെക്രട്ടറിയായും എസ്എൻഡിപി ശാഖായോഗം സെക്രട്ടറിയായും പ്രവർത്തിച്ചു. 1964-നുശേഷം സിപിഐ(എം)ൽ അംഗമായി. 1997 മെയ് 3-ന് അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: ശാന്തൻ, രാധ, വാസവൻ, ശ്യാമള.

