കെ. കൃഷ്ണൻകുട്ടി
ആലപ്പുഴ വടക്ക് ആശ്രമം വാർഡിൽ കുറ്റിപ്പുറം വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. മൂന്നുകൊല്ലം ജയിൽവാസം അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ ദീർഘകാലം ഓഫീസ് സെക്രട്ടറി ആയിരുന്നു.

