വാടയ്ക്കൽ ഗംഗാധരൻ
എക്സ് സർവ്വീസ് മാൻ ആയ വാടയ്ക്കൽ ഗംഗാധരൻ അവരുടെ കമ്മിറ്റി അംഗവുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലപ്പുഴ കടപ്പുറത്ത് പോർട്ടിലെ സിഗ്നൽ സ്റ്റേഷനിലെ കൊടിമരത്തിനു മുകളിൽ ചെങ്കൊടി ഉയർത്തുന്നതിനു തീരുമാനിച്ചു. തൊഴിലാളികളുടെ ആത്മവീര്യം ഉയർത്തുന്നതു ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. വാടയ്ക്കൽ ഗംഗാധരൻ ഉൾപ്പെടെ നാലു പേർക്കായിരുന്നു ചുമതല. തൊട്ടടുത്ത റിക്രിയേഷൻ ഗ്രൗണ്ടിൽ ഒരു ബറ്റാലിയൻ ടെന്റടിച്ചു കഴിയുന്നതിനടുത്ത് ഇതു തികച്ചും സാഹസികമായ ഒരു സംരംഭമായിരുന്നു. പക്ഷേ, ഗംഗാധരനും കൂട്ടരും തീരുമാനം നടപ്പാക്കി. നിലാവില്ലാത്ത ഒരു രാത്രി ഒച്ചകേൾക്കാതിരിക്കാൻ കപ്പിയിലും കയറിലും ഗ്രീസ് പുരട്ടി ചെങ്കൊടി ഉയർത്തി.