കെ.ആർ. ശ്രീധരൻ
വാടയ്ക്കൽ ക്യാമ്പിന്റെ സെക്രട്ടറിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെ നയിച്ചവരിൽ ഒരാളായിരുന്നു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തിവായനശാലയ്ക്കു സമീപം എത്തിച്ചേർന്നു.അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ്
ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ശ്രീധരൻ. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് ഒരു ദിവസം നാട്ടിൽ തന്നെ തങ്ങി.കെ.ജെ. നിക്ലാവ് അദ്ദേഹത്തിന്റെ റിപ്പോർട്ട് തയ്യാറാക്കി ശ്രീധരനെ ഏൽപ്പിച്ചിട്ടാണ് ഒളിവിൽ പോയത്. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ശ്രീധരനുംഒളിവിൽ പോയി.


കെ. ആർ. ശ്രീധരനെക്കുറിച്ചു എഴുതിയതിൽ ജാഥ കുതിരപ്പന്തി കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു എന്നാണ്. അതു ശരിയല്ല.കുമാരവൈജയന്തി വായനശാലകളർകോടാണുള്ളത്..പുന്ന പ്ര വയലാർ സമരം നടക്കുമ്പോൾ കുതിരപ്പന്തിയിലുണ്ടായിരുന്നത് കുമാരസ്മാരകവായനശാലയാണ്. അതിപ്പോൾ ഇല്ല