പി.കെ. ശാരംഗപാണി
കാഞ്ഞിരംചിറയിൽ കങ്കാളിയുടെയും പാപ്പിയുടെയും മകനായി ജനിച്ചു. പി.കെ. മേദിനിയുടെ ജ്യേഷ്ഠനാണ്. അമ്മ പാപ്പി നന്നായി പാടുമായിരുന്നു. വളരെ പഴക്കമുള്ള അമ്മാനം കളിപ്പാട്ടും ഊഞ്ഞാൽ പാട്ടും തിരുവാതിര പാട്ടുകളുമൊക്കെ വശമായിരുന്നു. സുഗതൻ ഭാഗവതരുടെ അമ്മയായ നാണിമൂപ്പത്തിയുമൊത്ത് പാടുമായിരുന്നു. അമ്മയുടെ കലാപാരമ്പര്യം മക്കൾക്കും പകർന്നു കിട്ടി. ശാരംഗപാണി തയ്യൽക്കാരനായിരുന്നു. തൊഴിലാളി കലാ സാംസ്കാരിക കേന്ദ്രം പ്രവർത്തകനായിരുന്നു. നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. സമരകാലത്തു കളപ്പുര ക്യാമ്പ് പ്രവർത്തകനായിരുന്നു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയിലെ കലാകാരനായി. സിനിമയ്ക്ക് തിരക്കഥ എഴുതുകയും രംഗസംവിധാനം ചെയ്യുകയും ചെയ്തു. 2011 ഫെബ്രുവരി 2-ന് അന്തരിച്ചു.v