വി.വി. തോമസ്
പോർട്ട് ബ്രാഞ്ചിലെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേറ്റു കിടന്നിരുന്ന ക്യാപ്റ്റൻ ചാക്കോയെ എടുത്തുകൊണ്ടുപോയി രക്ഷപ്പെടുത്തിയത് തോമസും കൂട്ടരുമായിരുന്നു. പിറ്റേന്നു മുഴുവൻ മുറിവേറ്റ് അവശരായി കിടന്നിരുന്ന സഖാക്കൾ ശുശ്രൂഷ ചെയ്തു. പുന്നപ്ര തന്നെ കഴിച്ചുകൂട്ടി. ഒക്ടോബർ 25-ന് പ്രകടനം ഏർപ്പാട് ചെയ്തിരുന്നതുകൊണ്ടാണ് നാടുവിടാതിരുന്നത്. എന്നാൽ പ്രകടനം ഉപേക്ഷിച്ച് നാടുവിടുന്നതിനു നിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. പൊന്നാനിയിൽ നിന്നും ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഒരുമാസം കഴിഞ്ഞപ്പോൾ നവംബർ 23-ന് അറസ്റ്റ് ചെയ്യപ്പെട്ടു. മൃഗീയമായ മർദ്ദനങ്ങൾക്കിരയായി. ഇടിച്ചു തകർക്കപ്പെട്ട ഏഴ് വാരിയെല്ലുകൾ പിന്നീട് സെൻട്രൽ ജയിലിൽവച്ച് ഓപ്പറേറ്റ് ചെയ്തു നീക്കം ചെയ്യേണ്ടിവന്നു. ജയിലിൽ നിന്നു മോചിതനായപ്പോൾ ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.

