കൂട്ടുങ്ങൽ ഗംഗാധരൻ പ്രമാണി
ലൂയിസ് പ്രമാണിയുടെ വിവരണപ്രപകാരം മൂന്ന് ജാഥകളാണ് വടക്കു നിന്നും തിരിച്ചത്. പോർട്ട് തൊഴിലാളികളുടെ ജാഥയുടെ ക്യാപ്റ്റനായിരുന്നു കൂട്ടുങ്ങൽ ഗംഗാധരൻ പ്രമാണി. അദ്ദേഹത്തിന്റെ കൈയിൽ വിസിലും കറുപ്പുനിറത്തിലുള്ള ഒരു വടിയും ഉണ്ടായിരുന്നു. മൂന്നു ജാഥകളും കാണത്തക്കവണ്ണം ഒരു ഉയർന്ന സ്ഥലത്ത് ഗംഗാധരൻ പ്രമാണി കയറി നിന്നു. അദ്ദേഹം വിസിൽ മുഴക്കി. രണ്ടാമത്തെ വിസിൽ കിട്ടിയാൽ അടുത്ത ജാഥ ഒരേ നിലയിലാണെങ്കിൽ ഇതേ സിഗ്നൽ കിഴക്കോട്ടു കൊടുക്കും. ഇങ്ങനെ ക്രമമായി അണിചേർന്നാണ് 4000 പേർ തെക്കോട്ടു നീങ്ങിക്കൊണ്ടിരുന്നത്. വെടിവയ്പ്പിനെ കൂസാതെ ഗംഗാധരൻ പ്രമാണി ക്യാമ്പിന്റെ കിഴക്കേ വരാന്തയിൽ എത്തി. വേലായുധൻ നാടാർ പിസ്റ്റളിനു നിറയൊഴിച്ചെങ്കിലും വെടിയേൽക്കാതെ രക്ഷപ്പെട്ടു. ഒളിവിൽ പോയെങ്കിലും പിന്നീട് അറസ്റ്റിലായി. പൊലീസിന്റെ ഭീകരമർദ്ദനത്തിനിരയായി.