കൃഷ്ണൻ ദാമോദരൻ
വടക്കനാര്യാട് കോരംപറമ്പിൽ അച്യുതന്റെ മകനായി 1910-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. ആലപ്പുഴ ഡെയ്സൺ കമ്പനിയിൽ കയർ തൊഴിലാളികളുടെ മൂപ്പനായിരുന്നു. വലിയവീട് ക്യാമ്പിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം ഒളിവിൽ കഴിഞ്ഞു. 1996-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: രാജപ്പൻ, ചന്ദ്രമതി, സാവിത്രി, കമലമ്മ, ശോഭന, വിലാസിനി, വിജയൻ.

