വി.കെ. തങ്കപ്പൻ
മണ്ണഞ്ചേരി വടക്കാനാര്യാട് വെളിയിൽവീട്ടിൽ വാവയുടെ മകനായി ജനനം. പൂന്തോപ്പ് സ്ക്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടി. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് അറസ്റ്റിലായി. ആലപ്പുഴ – തിരുവനന്തപുരം ജയിലുകളിലായി 5 വർഷം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വാവ തങ്കപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ആലപ്പുഴ സൈക്കിൾ സൊസൈറ്റിയിൽ ജോലി. ഭാര്യ: വാവകാർത്ത്യായനി. മക്കൾ: തങ്കമണി, ഇന്ദിര, രേണു.

