കെ.ജി. വിശ്വംഭരൻ
മണ്ണഞ്ചേരി കോമളപുരം, വടക്കനാര്യാട് കാട്ടിൽ വീട്ടിൽ ഗോപാലന്റെ പുത്രനായി 1926-ൽ ജനിച്ചു. കലവൂർ ഗവ. സ്ക്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടി.ആസ്പിൻവാൾ കമ്പനി തൊഴിലാളി ആയിരുന്നു. ഫാക്ടറി കമ്മറ്റി കൺവീനറായി പ്രവർത്തിച്ചു. ആലപ്പുഴയിലോട്ടു നടന്ന ജാഥ പുറപ്പെട്ടത് ആസ്പിൻവാൾ കമ്പനി നടത്തുന്ന സബ് ഓഫീസിൽ നിന്നായിരുന്നു. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. എസ്.ഐ സത്യനേശൻ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു. ഭാര്യ: കാദംബരി. മക്കൾ: സുരേഷ്കുമാർ, സുധീർ, സുദേവ്, സുനിൽ.

