ജി. ഗംഗാധരന്‍പിള്ള
ആലപ്പുഴ നോര്‍ത്ത് പട്ടയാല്‍ വാര്‍ഡില്‍ മകയിരം പറമ്പില്‍ വീട്ടില്‍ 1923-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി വാടകയ്ക്കല്‍ ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. സർക്കുലർ വിതരണം ചെയ്യുക, വാരിക്കുന്തം തയ്യാറാക്കുക എന്നിവയായിരുന്നു ചുമതലകൾ. പി.കെ. ചന്ദ്രാനന്ദന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കാനുള്ള ജാഥയിൽ പങ്കെടുത്തു. മാധവ മെമ്മോറിയൽ സ്കൂളിന് അടുത്തുള്ള വായനശാലയിൽ നിന്നാണു ജാഥ ആരംഭിച്ചത്. വെടിവയ്പ്പിനെ തുടർന്ന് ഓടിരക്ഷപ്പെട്ടു. യൂണിയൻ ഓഫീസിലേക്കാണു പോയത്. പക്ഷേ, അവിടേക്ക് പോകരുതെന്നു മുന്നറിയിപ്പുകിട്ടു. പിറ്റേന്നു കൊല്ലം വഴി പുനലൂരിലേക്കു പോയി. ഭാര്യ വീടായ വിളക്കുടിയിൽ ഒൻപതുമാം താമസിച്ചു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായിരുന്നു. അറസ്റ്റ് വാറണ്ട് പിൻവലിച്ചശേഷമാണ് ആലപ്പുഴയിലേക്കു തിരിച്ചുവന്നത്. പൊലീസ് ആലപ്പുഴ വീട്ടിൽ പലതവണ റെയ്ഡു ചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ചുവന്നപ്പോൾ ടി.വി. തോമസ് ഒരു കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തു.