വി.കെ.പത്മനാഭന്
ആലപ്പുഴ നോര്‍ത്ത് കൊറ്റംകുളങ്ങര വാര്‍ഡ് വാനമേലില് വീട്ടില്‍ വി.കെ പത്മനാഭന് 1908 ല്‍ ജനിച്ചു. പുന്നപ്ര സമരത്തിലെ സേനാനിയായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. ഏഴുമാസം ആലപ്പുഴ സബ് ജയിലില്‍ കാരാഗ്രഹവാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വലതുകണ്ണിനു തൊട്ടുതാഴെ മുറിവേറ്റുണങ്ങിയ പാടുകൾ ഉണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2005-ൽ അന്തരിച്ചു. മക്കള്‍: സുഭാഷ് ബാബു, ശിവാനന്ദന്, സുഷമ്മ ദേവി.

