എ. വാവച്ചന് (ബാവച്ചന്‍)
ആലപ്പുഴ ആറാട്ടുവഴി മനഞ്ചിറക്കല് കണ്ടത്തില്‍ വീട്ടില്‍ 1919-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938 മുതൽ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ 1938-ൽ നടന്ന പൊതുപണിമുടക്കിലും സജീവമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒൻപതുമാസത്തോളം ഒളിവിൽ കഴിഞ്ഞു. എമ്പയർ ഫാക്ടറിയിലെ ജോലി നഷ്ടപ്പെട്ടു. ഭാര്യ: ഏലമ്മ. മക്കള്‍: ക്ലീറ്റസ്, സെലിന്

