ടി.കെ. രാഘവന്
ആലപ്പുഴ വടക്ക് ആറാട്ട് വഴിയില്‍ തൈപറമ്പില്‍ വീട്ടില്‍ കേശവന്റെ മകനായി 1919-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ പരിക്കേറ്റു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം നാലുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഒളിവുകാലത്ത് സി.ജി. സദാശിവനുമായി ചേർന്നു പ്രവർത്തിച്ചു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ ക്രൂരമർദ്ദനത്തിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. മകൻ: അനില്‍കുമാര്‍.

