സമര സേനാനികൾ
ദേവസ്യ എരിയല്വീട്
ചേര്‍ത്തല തെക്ക് പഞ്ചായത്ത് എരിയല്‍ വീട്ടില്‍ കുഞ്ഞൗസേപ്പിന്റെയും മറിയയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചായക്കട നടത്തുകയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തെത്തുടർന്ന് പിഇ8 നമ്പർ കേസിൽ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. കൊട്ടാരക്കര സബ് ജയിലിൽ തടവുകാരനായി. സോളമൻ സഹതടവുകാരനായിരുന്നു. ഭാര്യ: മേരി. മകന്: ജോണ്‍.
കെ. കുമാരന്
പടിഞ്ഞാറേത്തുരുത്ത് കൊല്ലത്തുപറമ്പിൽ കേശവന്റെ മകനായി ജനിച്ചു. എണ്ണയാട്ട് തൊഴിലാളിയായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം നേടി. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. ഭാര്യ: തങ്കമ്മ.
സി.കെ. കേശവന്
ചേര്‍ത്തല തെക്ക് പഞ്ചായത്തിൽ കൃഷ്ണന്റെയും മങ്കയുടെയും മകനായി ജനിച്ചു. വനസ്വര്‍ഗ്ഗത്ത് പ്രതിഷേധയോഗം നടത്തുന്നതിനു നേതൃത്വം നൽകി. പുന്നപ്ര വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞതോടെ ക്യാമ്പില്‍ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ക്യാമ്പില്‍ എത്തിച്ചേരുന്നതിനുമുമ്പുതന്നെ പോലീസ് സമരക്കാരെ പിടികൂടി. ജന്മിക്ക് പോലീസില്‍ സ്വാധീനമുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങിയെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിരയായി. 63-ാമത്ത് വയസ്സിലാണ് വിവാഹിതനായത്. 1996-ല്‍ അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: ശാരദ, സുന്ദരന്‍, സുമതി.
പത്മനാഭ പണിക്കര്‍
ചേര്ത്തലസൗത്ത് തയ്യാപ്പറമ്പില് വീട്ടില്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. നെയ്ത്ത് തൊഴിലാളി ആയിരുന്നു. പുതുക്കാട്ട് കുന്നേല്‍ എന്ന സ്ഥലത്ത് നെയ്യാന്‍ പോയപ്പോൾകൂട്ടുകാരുമൊത്ത് സമരത്തില്‍ പങ്കുചേർന്നു. വെടിവയ്പ്പിൽ കൈയിൽ വെടിയേറ്റതിനെത്തുടര്‍ന്ന് കടപ്പുറം ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി.ഭാര്യ: ഭവാനിഅമ്മ. മക്കള്‍: രാമചന്ദ്രന്‍പിള്ള, ഭുവനചന്ദ്രന്പിള്ള, പൊന്നമ്മ, സരസ്വതിയമ്മ.
എന്‍. നാരായണന്
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കൈതപ്പറമ്പില് വീട്ടില്‍ 1910-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പിഇ7/1122 കേസിൽ പ്രതിയായി. ആലപ്പുഴ, ചേർത്തല ലോക്കപ്പുകളിൽ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടുണ്ട്.
മുളപ്പള്ളി ശേഖരന്
ചേര്‍ത്തല സൗത്ത് കാളിയുടെയും കൊച്ചുകുഞ്ഞിന്റെയും മകനായി ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. 10 സെന്റ് സമരത്തിലും ട്രാൻസ്പോർട്ട് സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ല്‍ പ്രവര്‍ത്തിച്ചു. 1997-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: എം.എസ്.നടേശന്, സുശീലന്, ശാന്ത, സുമതി, രാജമ്മ, സുഗതന്.
കെ.കെ. ശ്രീധരന്
ചേര്‍ത്തല തെക്ക് പുതിയിടത്ത് വീട്ടിൽ കൃഷ്ണന്റെയും പാറുവിന്റെയും മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ക്രൂരമര്‍ദ്ദനത്തിനിരയായി. 1964-നുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകനായി തുടർന്നു. ഭാര്യ: ഓമന. മക്കള്‍: സരസ്വതി, പ്രസന്ന, പ്രശോഭ, സതി
കെ.കെ. മാധവൻ
ചേർത്തല സൗത്ത് പാണത്ത് ചിറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. സമരവുമായി ബന്ധപ്പെട്ടു ക്യാമ്പുകളിൽ നിന്നു വിവരങ്ങൾ മറ്റു ക്യാമ്പുകളിലേക്കു കൈമാറിയിരുന്ന കൊറിയർമാരിൽ ഒരാളായിരുന്നു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു. ചേർത്തല തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1981 ഫെബ്രുവരി 5-ന് അന്തരിച്ചു. ഭാര്യ: പാറു. മക്കൾ: സന്ദനവല്ലി, സഹദേവൻ.
ചെങ്ങളം വേലായുധന്
ചേര്‍ത്തല സൗത്ത് ചെങ്ങളം വീട്ടില്‍ കുമരിപ്പണിക്കരുടെ മകനായി ജനനം. നാട്ടുവൈദ്യനായിരുന്നു. ചെങ്ങളം ഭാഗത്തായിരുന്നു സമരപ്രവര്‍ത്തനം നടത്തിയിരുന്നത്. മധു പണിക്കർ എന്ന അനുജനും കൂടെ പ്രവർത്തിച്ചിരുന്നു. മാരാരിക്കുളം പാലം പൊളിക്കല്‍ സമരത്തില്‍ പങ്കെടുത്തു. വൈക്കത്ത് ജയിലിൽ തടവുകാരനായി. കളരി അഭ്യാസിയായ വേലായുധൻവി.എസ്.അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവരെ കളരി പഠിപ്പിച്ചിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ ദേവകിയമ്മ. മക്കള്‍: സുലോചന, ത്യാഗരാജപ്പണിക്കര്‍, ഓമന, തമ്പാന്, സുജാത.
ടി.എം. അബ്ദുല്‍ ഖാദര്‍
ചേര്‍ത്തല വടക്ക് അരൂർ ഇടത്തിൽ മുഹമ്മദിന്റെയും ചേർത്തല തെക്കേവീട്ടിൽ ഐഷ ഉമ്മയുടെയും മകനായി 1920-ൽ ജനിച്ചു. “കായ്യോപ്പിള്ള”എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ചേർത്തല പ്രദേശത്തെ സമരപ്രവർത്തനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു. വെടിവെയ്പ്പിനുശേഷം വയലാറിൽ എത്തി ശവശരീരങ്ങൾക്കിടയിൽ പരിക്കേറ്റുകിടന്നവരെ ക്യാമ്പുകളിൽ എത്തിച്ചു പരിചരിച്ചു. തുടർന്ന് ആറുവര്‍ഷത്തോളം പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ പോയിട്ടുണ്ട്. ഒളിവുജീവിതത്തിനുശേഷം ചേര്‍ത്തലയില്‍ തിരിച്ചെത്തി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. ചേര്‍ത്തലയില്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രൂപീകരിച്ചു. യൂണിയന്റെ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ചേര്‍ത്തല മനോരമ കവലയില്‍ പാര്‍ട്ടിയുടെ കൊടി ആദ്യമായി ഉയര്‍ത്തിയത് […]
വി.കെ.ബാലകൃഷ്ണന്
ചേര്‍ത്തല വടക്ക് കൈലാസത്തുവെളിയില് വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. സമരത്തെ തുടർന്ന് നിരവധി തവണ പോലീസ് മർദ്ദനമേറ്റു. 2 വർഷം ഒളിവിൽ കഴിഞ്ഞു.
പി.കെ. ദാസന്
ചേര്‍ത്തല വടക്ക് പുതുശ്ശേരിയില്‍ കുട്ടന്റെ മകനായി 1927-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. യൂണിയനിൽ സജീവമായിരുന്നു. കളവംകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. നിരവധി തവണ പോലീസ് മർദ്ദനമേറ്റു. 1946 ഒക്ടോബര്‍ 30 മുതല്‍ 1948 ജൂലൈ 31 വരെ ഒളിവുജീവിതം നയിച്ചു. നിലമ്പൂരിൽവച്ചായിരുന്നു അന്തരിച്ചത്.
അയ്യന് ശ്രീധരന്
കടക്കരപ്പള്ളി അരങ്ങുചിറയില് വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാര്‍ സമരത്തില്‍ പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായിട്ടുണ്ട്.രണ്ടേക്കര്‍ ഭൂമി പതിച്ചുകിട്ടി. 1977 നവംബര്‍ 28-ന് അന്തരിച്ചു.ഭാര്യ: സി.എം. സുകുമാരി.
ചോരി അന്തപ്പന്
കടക്കരപ്പള്ളി തട്ടാംപറമ്പില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തോടനുബന്ധിച്ച് സിസി-23/122 നമ്പര്‍ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ഒൻപതുമാസം ആലപ്പുഴ സബ് ജലില്‍ തടവില്‍ കഴിഞ്ഞു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
എം. ദാമോദരന്‍
കടക്കരപ്പള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ മണികണ്ഠന്റെ മകനായി 1924-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മേനാശ്ശേരി ക്യാമ്പിലാണു പ്രവര്‍ത്തിച്ചിരുന്നത്. വെടിവെയ്പ്പില്‍ നിന്നും രക്ഷപ്പെട്ട് കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ഒരു ബന്ധുവീട്ടില്‍ 14 മാസത്തോളം ഒളിവില്‍ കഴിഞ്ഞു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽപോയി. കേസ് പിൻവലിച്ചതിനുശേഷമാണ് വീട്ടിൽ തിരികെ വന്നത്. പിന്നീട് തൊഴിലാളി സംഘനയില്‍ സജീവമായിപ്രവര്‍ത്തിച്ചു.
എൻ.എസ്.സുരേന്ദ്രൻ
ചേർത്തല ഓമനാലയം വീട്ടിൽ ശങ്കുണ്ണി പണിക്കരുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. കണ്ണമംഗം സ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. എൻ.എസ്.പി പണിക്കരുടെ സഹോദരനാണ്.വയലാറിൽ മരിച്ചുകിടക്കുന്നവരുടെ ഇടയിൽക്കൂടി ഇഴഞ്ഞ് കുറിയമുട്ടം കായലിൽ ചാടി പായൽക്കൂട്ടത്തിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപ്പെട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ സജീവമായി തുടർന്നു
ആദി മാധവൻ
ചേർത്തല പട്ടണക്കാട് കുന്നേൽ വീട്ടിൽ 1903-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റു വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ വരെ 14 മാസം ഒളിവിൽ കഴിഞ്ഞു. കൊട്ടാരക്കാര ചിതറയിൽ 2 ഏക്കർ വനഭൂമി പതിച്ചുകിട്ടി. ഭാര്യ: കുഞ്ഞമ്മ.
പി.എന്‍.തങ്കപ്പന്
ചേര്‍ത്തലയില്‍ വരനാട് തെക്കേ ഇന്ത്രാതറയില് വീട്ടില്നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1924-ല്‍ ജനിച്ചു.ഏഴാംക്ലാസുവരെ പഠിച്ചു.ചെത്തുതൊഴിലാളിയായിരുന്നു.കേസിൽ പ്രതിയായതിനെത്തുടർന്ന് ആലപ്പുഴ സബ് ജയിലില്‍ തടവുശിക്ഷഅനുഭവിച്ചു. സമരാനന്തരം വള്ളം നിർമ്മാണ ജോലിക്കാരനായി. 2016 ഏപ്രില്‍ 23-ന് അന്തരിച്ചു.ഭാര്യ: ഗൗരി. മക്കൾ: ശിവപ്രസാദ്, ലതിക, സന്തോഷ്, മിനിമോള്‍, അനിമോള്‍
അയ്യപ്പൻ വേലു
ആലപ്പുഴ പട്ടണക്കാട് ഒളവക്കാട് വീട്ടിൽ അയ്യപ്പന്റെ മകനായി 1913-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരപുന്നു. വയലാർ സമരത്തിന്റെ ഭാഗമായി മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. തുടർന്ന് അറസ്റ്റിലായി പോലീസ് മർദ്ദനത്തിന് ഇരയായി. മേനാശേരിയിൽ പട്ടാളം കൈയേറി സമീപപ്രദേശത്തെ വീടുകൾ തീവെച്ചു നശിപ്പിച്ചപ്പോൾ വേലുവിന്റെ ഒളവക്കോട് വീടും അതിൽ ഉൾപ്പെട്ടിരുന്നു. 1983 ജൂലൈ 8-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: കാഞ്ചന, കാർത്തികേയൻ, സുകുമാരി, വാസന്തി, രവീന്ദ്രൻ, അംബിക.
മൊട്ടന്‍ വാസു
ചേര്‍ത്തല കടക്കരപ്പള്ളി കുടിയാംശ്ശേരില്‍ വീട്ടില്‍ 1922-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തോടനുബന്ധിച്ച് പിഇ-6/22 നമ്പര്‍ രാമൻ കൊലക്കേസില്‍ ഏഴാം പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 1946 മുതല്‍ 1956 നവംബര്‍ വരെ 10 വർഷക്കാലം തമിഴ്നാട്ടിലെ നീലഗിരിയിലടക്കം ഒളിവില്‍ കഴിഞ്ഞു. ഇടയ്ക്കൊക്കെ വീട്ടുകാരെ കാണാൻ കടക്കരപ്പള്ളിയിൽ രഹസ്യമായി വരുമായിരുന്നു
കെ.ഇ. ഭാസ്കരൻ
കോതപ്പറമ്പ് നികർത്തിൽഇറ്റാ ഭാസ്കരന്റെയും കുട്ടിപ്പെണ്ണിന്റെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.കർഷകത്തൊഴിലാളികളെയുംകയർഫാക്ടറിതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനു യൂണിയനുകളിൽ സജീവമായിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർടി പട്ടണക്കാട് ലോക്കൽ കമ്മറ്റി സെക്രട്ടറി, ചേർത്തല താലൂക്ക് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2004-ൽ അന്തരിച്ചു.ഭാര്യ: സരോജിനി. മക്കൾ: രാജേന്ദ്രൻ, സുഖലാൽ, ഗീതമ്മ, സുരേഷ്, രാജേന്ദ്രൻ.
വി. ഭാസ്കരൻ
പട്ടണക്കാട്തൃപ്തിപുരം വീട്ടിൽവേലുവിന്റെയുംകല്യാണിയുടെയുംമകനായി ജനനം. മേനശേരിഅമ്പലത്തിനുപടിഞ്ഞാറുവശത്തെ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പട്ടാളം വരുന്നതറിഞ്ഞ് ക്യാമ്പിൽ നിന്നും സമരസേനാനികൾ മൂന്നു വിഭാഗമായി തിരിഞ്ഞാണു ജാഥ മുന്നോട്ടു പോയത്. ജാഥ പട്ടാളത്തിന് അടുത്തെത്തിയപ്പോഴേയ്ക്കും വെടിവച്ചു. അവിടെ നിന്നും രക്ഷപെട്ട ഭാസ്കരനെ പിടിക്കാനുള്ള പട്ടാളത്തിന്റെ ശ്രമം വിജയിച്ചില്ല. വെടിവയ്പ്പിനുശേഷം മേനാശ്ശേരി പ്രദേശങ്ങളിലെ സമരസേനാനികളുടെ വീടുകൾ പട്ടാളം തീവച്ചു നശിപ്പിച്ചു. പട്ടാളം ഭാസ്കരന്റെ കൊപ്രാക്കളത്തിനും തീയിട്ടു. 2005 സെപ്തംബർ 25-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: സുധ, മോളി.
ഇട്ടാമൻ
തുറവൂർ താണിശേരി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ട്രേഡ് യൂണിയനിൽ സജീവമായിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. മേനാശ്ശേരിയിലെ വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ഗൗരി.
ഇട്ടിച്ചി കൃഷ്ണൻ
പട്ടാണക്കാട് ചിറയിൽ വീട്ടിൽ 1920-ൽ ജനനം. പട്ടാളത്തിലായിരുന്നു ജോലി. ലീവിനു വന്നപ്പോൾ സമരക്യാമ്പുകളിൽ ട്രെയിനിംഗ് നൽകിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടർന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ജയിൽവാസം അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. 1946-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. 2005 സെപ്തംബർ 10-ന് അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: മോഹനൻ, ഉഷ, പീതാംബരൻ, ഷാജി, ബീന. സഹോദരങ്ങൾ: സുകുമാരൻ, ദേവയാനി, പങ്കജാക്ഷി, ഭവാനി.
കെ.കെ. ഗംഗാധരൻ
ചേർത്തല പട്ടണക്കാട് മറ്റത്തിൽ പായിക്കാട്ട് വീട്ടിൽ കേശവന്റെ മകനായി 1928-ൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിആയിരുന്നു. വയലാർ സമരത്തിൽ സിസി-40/123 നമ്പർ കേസിൽ പ്രതിയായി. ചേർത്തല ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങി. ജയിലിൽ പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.ഭാര്യ: സാവിത്രി.
കടുത്ത കണ്ടൻ
പട്ടണക്കാട് തോപ്പിൽ വീട്ടിൽ കൊച്ചുപ്പെണ്ണിന്റെ മകനായി 1925-ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. മേനാശേരി ക്യാമ്പിൽ നടന്ന വെടിവെയ്പ്പിൽ അമ്മ കൊച്ചുപെണ്ണ് രക്തസാക്ഷിയായി. പട്ടാളം തോക്ക് ചൂണ്ടിയപ്പോൾ കുനിഞ്ഞ കണ്ടൻ വലിയ അഭ്യാസിയാണ് ആരോപിച്ച് വധിക്കാൻ ശ്രമിച്ച പട്ടാളത്തോട് പേടികൊണ്ടു കുനിഞ്ഞതാണെന്നു പറഞ്ഞ് രക്ഷപ്പെടുകയാണുണ്ടായത്. പട്ടാളക്കാർ തീയിട്ട ഭാസ്കരന്റെ കൊപ്രാക്കളത്തിനടുത്തുവച്ച് കണ്ടനെ പട്ടാളക്കാർ പിടികൂടി കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. 1968-ൽ അന്തരിച്ചു. 25 സെന്റ് ഭൂമി പതിച്ചുകിട്ടി.
കെ.സി. കരുണാകരൻ
പട്ടണക്കാട് കീനത്ത് വീട്ടിൽ 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തെത്തുടർന്ന് മീനപ്പള്ളിയിൽ ജന്മിയുടെ കെട്ടിടവും വസ്തുവകകളും തീയിട്ടു നശിപ്പിച്ച കേസിൽ സസി-23/112 നമ്പർ കേസിൽ 1946 നവംബർ 4-ന് അറസ്റ്റിലായി. ചേർത്തല ലോക്കപ്പിൽ ആറുമാസം ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കരയിൽ രണ്ടേക്കർ വനഭൂമി പതിച്ചുകിട്ടി.
പത്മനാഭൻ
തുറവൂർ കുന്നിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കൂലിപ്പണി ആയിരുന്നു. വയലാർ ക്യാമ്പിലായിരുന്നു പ്രവർത്തനം. വെടിവെയ്പ്പിൽ പരിക്കേറ്റു. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1949-ൽ അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: വിശ്വംഭരൻ, ചന്ദ്രമതി.
കേശവൻ
പട്ടണക്കാട് പുത്തന്‍ തറയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരി: നാരായണി.
ചാണ്ടി ഔസേപ്പ്
അരൂർ എരമല്ലൂർ കൊന്നപ്പറമ്പിൽ വീട്ടിൽ ചാണ്ടിയുടെ മകനായി 1924ൽ ജനനം. ചിറയിൽ സി.സി. ജോസഫ് (ജോസഫ് ഔസേപ്പ്) എന്നും അറിയപ്പെട്ടിരുന്നു. സമരത്തിൽ സജീവമായിരുന്നു. പിഇ-5/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ 1946 ഒക്ടോബർ 27 മുതൽ 1950 ജനുവരി 30 വരെ 4 വർഷം ഒളിവിൽ കഴിഞ്ഞു. ഈ സമയത്ത് വീടും ജംഗമവസ്തുക്കളും പോലീസ് കണ്ടുകെട്ടി. സി.ജി. സദാശിവനോടൊപ്പം സജീവ സംഘടനാ പ്രവർത്തനം നടത്തിയിരുന്നു.
കൊച്ചയ്യപ്പൻ വിശ്വനാഥൻ
പട്ടണക്കാട് വയലാർ വെസ്റ്റ് പാട്ടുവെളിത്തറ വീട്ടിൽ 1927-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. താമസസ്ഥലവും വീട്ടുസാധനങ്ങളും പട്ടാളം തീവെച്ചു നശിപ്പിച്ചു.
ശങ്കരൻ അപ്പി
തുറവൂർ കോയിക്കൽ വീട്ടിൽ ശങ്കരന്റെയും ഊലിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമായി പ്രവർത്തിച്ചു. വെടിവയ്പ്പിനെ തുടർന്ന് പിഇ-6/1122 കേസിൽ പ്രതിയായതോടെ ഒളിവിൽ പോയി. സുഹൃത്തായ വാവ പരമനൊപ്പം അറസ്റ്റിലായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനങ്ങൾക്കിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. 1990 ജനുവരി 1-ന് അന്തരിച്ചു. മക്കൾ: വിജയൻ, ശശി, തിലകൻ, കാർത്തികേയൻ, ജയ. സഹോദരൻ: വേലായുധൻ.
കെ. ഗോപാലൻ
പാണാവള്ളി ചിറ്റേഴത്ത് വീട്ടിൽ കേശവപിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായതിനെ തുടർന്ന്ഒളിവിൽ പോയി. 1980 ആഗസ്റ്റ് 16-ന് അന്തരിച്ചു.
വേലായുധൻപിള്ള
നാരായണപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. കൃച്ചാറ്റുകുളം എൽപി ജിഎസ് സ്കൂളിൽ നാലാം ക്ലാസുവരെ വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകൻ.സമരത്തെ തുടർന്ന് പിഇ-5/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ കൊട്ടാരക്കര, കൊല്ലം പ്രദേശങ്ങളിൽ 14 മാസം ഒളിവിൽ കഴിഞ്ഞു. 1971-ലെ മിച്ചഭൂമി സമരത്തിൽ സജീവമായി പങ്കെടുത്തു. ചികിത്സയിലിരിക്കെ ചേർത്തല ഗവ. ആശുപത്രിയിൽവെച്ച് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ:സുകുമാരൻപിള്ള, സരള, ശങ്കരൻകുട്ടി, തങ്കമ്മ.
ഇ.കെ. മാധവൻ
പള്ളിപ്പുറം ഇത്തിത്തറയിൽ വീട്ടിൽ 1922-ൽ ജനനം. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. 5 ഓളം കേസുകളിൽ പ്രതിയായി. അറസ്റ്റു ചെയ്തു ചേർത്തല ലോക്കപ്പിൽ 22 ദിവസം പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. പാറയിൽഭാഗം എൽപി സ്കൂളിലെ അധ്യാപകനായിരുന്ന മാധവന് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജോലി നഷ്ടമായി.
നീലൻ കേശവൻ
പട്ടണക്കാട് ഇടപ്പറമ്പിൽ വീട്ടിൽ നീലന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് അംഗം.പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്. അവിവാഹിതൻ. സഹോദരങ്ങൾ: മാധവൻ, പത്മനാഭൻ.
എൻ.കെ. നാരായണൻ
പട്ടണക്കാട് ശങ്കരത്തു നികർത്തിൽ വീട്ടിൽ കൊച്ചുകുട്ടിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മേനാശേരി ക്യാമ്പ് അംഗം. ക്യാമ്പിൽ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. വെടിവയ്പ്പ് രൂക്ഷമായപ്പോൾ ക്യാമ്പായി ഉപയോഗിച്ചിരുന്ന കൂരാപ്പള്ളി കെട്ടിടത്തിന്റെ നിലവറയിൽ 16 സഖാക്കൾ അഭയംതേടി. പട്ടാളക്കാർ നിലവറയ്ക്കുള്ളിലേക്കു വെടിയുതിർത്തു. 16-ൽ 12 പേരും കൊല്ലപ്പെട്ടു. അതിൽ ഒരാളായിരുന്നു എൻ.കെ. നാരായണൻ.
കെ.കെ. നാരായണൻ
പട്ടണക്കാട് ഇടപ്പാടിയിൽ ഒളതലയിൽ 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് അംഗം. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ 10 മാസം (11-3-1122 മുതൽ 10-1-1123 വരെ) ഒളിവിൽ കഴിഞ്ഞു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്.മകന്: വി. മുരളീധരൻ.
എൻ .ഇ പപ്പൻ
കൊല്ലച്ചി വീട്ടിൽ ഇദാന്റെ മകനായി 1923-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. രക്തസാക്ഷി വേലായുധൻ സഹോദരനാണ്. മേനാശേരിക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. ക്യാമ്പിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന്റെ ചുമതലയായിരുന്നു. 1964-നുശേഷം സിപിഐയിൽ ചേർന്നു പ്രവർത്തിച്ചു. ഭാര്യ: ഭവാനി. മക്കൾ: ശശിധരൻ, രാജേന്ദ്രൻ, ചിത്രാംഗദൻ, കാഞ്ചന.
പരമേശ്വരൻ കൈതത്തറ വീട്ടിൽ
പട്ടണക്കാട് പഞ്ചായത്തിൽ കൈതത്തറ വീട്ടിൽ അറുമാനിയുടെയും ചക്കിയുടെയും മകനായി ജനിച്ചു. ഏഴാം ക്ലാസുവരെ പഠിച്ചു. കയർ തൊഴിലാളിയായിരുന്നു. സഹപ്രവർത്തകനായവേലായുധനോടൊപ്പം ചേർന്ന് പട്ടാളത്തെ നേർക്കുനേർ നേരിട്ടു. ഒരു പട്ടാളക്കാരനെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് പട്ടാളത്തിന്റെ കൈയിൽ അകപ്പെട്ട പരമേശ്വരനെ തോക്കിന്റെ പാത്തി ഉപയോഗിച്ചു തലയ്ക്കും നെഞ്ചിനും അടിക്കുകയും തോക്കിന്റെ ബയണറ്റ് ഉപയോഗിച്ചു നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയുമാണുണ്ടായത്. അവിവാഹിതനായിരുന്നു.സഹോദരി: ഗൗരി.
പി.ഐ. പത്മനാഭ പണിക്കർ
ആലപ്പുഴ പട്ടണക്കാട് രവിമന്ദിരം വീട്ടിൽ കൊച്ചനന്ദന്റെയും മാധവിയുടെയും മകനായി 1927-ൽ ജനനം. കൃഷിപ്പണിയായിരുന്നു. വയലാർ സമരത്തിന്റെ ഭാഗമായി സി.കെ. കുമാരപ്പണിക്കർക്ക് ഒപ്പമായിരുന്നു സമര പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കൊട്ടാരക്കര സോളമനോടൊപ്പം ജയിൽവാസം അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ ഭൈമിയമ്മ.
വി. രാഘവൻ
ചേർത്തല താലൂക്ക് പട്ടണക്കാട്താന്നിക്കൽ വീട്ടിൽവേലുവിന്റെ മകനായി ജനനം. കർഷകത്തൊഴിലാളിയായിരുന്നു. ഒളതല ക്യാമ്പിലെ അംഗമായിരുന്നു. അയ്യൻകാവ് പട്ടാളം എത്തിയതറിഞ്ഞ് ക്യാമ്പിൽ നിന്നു പ്രകടനമായി പോയ കൂട്ടത്തിൽ രാഘവനും ഉണ്ടായിരുന്നു. പിഇ-10/1122 നമ്പർകേസിൽ പ്രതിയായി. 1946 ഒക്ടോബർ 27 മുതൽ 1947 നവംബർ വരെ ഒളിവിൽ പോയി. എന്നാൽ വൈക്കത്തുവച്ച് പൊലീസ് പിടിയിലായി. തുടർന്ന് ആലപ്പുഴ സബ് ജയിലിൽ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. അടിയന്തരാവസ്ഥക്കാലത്തും ജയിൽശിക്ഷ അനുഭവിച്ചു. 2010 മാർച്ച് 29-ന് അന്തരിച്ചു.ഭാര്യ: ഭാർഗവി. മക്കൾ: രമേശ് കുമാർ, പ്രസന്നകുമാരി.
ശങ്കരൻ ഉള്ളൂരുപറമ്പ്
ഉള്ളൂരുപറമ്പിൽ വാവയുടെയും കുട്ടമ്മയുടെയും മകനായി ജനനം. തെങ്ങു കയറ്റത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പിൽ വാരിക്കുന്തം കൂർപ്പിക്കുന്നതിന്റെ ചുമതലവഹിച്ചിരുന്നു. സഹോദരന് വെടിയേറ്റു എന്നറിഞ്ഞാണ് ശങ്കരൻ ഉള്ളൂരുപറമ്പ് സംഘർഷസ്ഥലത്തേയ്ക്കു കുതിച്ചത്. അവിടെവെച്ച് പട്ടാളത്തിന്റെ വെടിയേറ്റു രക്തസക്ഷിയായി.
ശിവപ്രിയൻ
പട്ടണക്കാട് കെടിയനാട് വീട്ടിൽ കുഞ്ഞന്റെയും കായിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി. മേനാശേരി ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. ശിവപ്രിയന്റെ വീടിനു തൊട്ടടുത്താണ് ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. വീട് പട്ടാളംതീവെച്ചുനശിപ്പിച്ചു.രക്തസാക്ഷി വാസു സഹോദരനാണ്. ഭാര്യ: അംബുജാക്ഷി. മക്കൾ:സരസമ്മ, വത്സല, രാധ, ഇന്ദിര, സുരേഷ്.
കെ.കെ. തങ്കപ്പൻ
പട്ടണക്കാട് കണക്കാത്തുരുത്തി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനകളിൽ സജീവമായിരുന്നു.മേനാശേരി ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. സമരത്തെത്തുടർന്ന് പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്.
എ.കെ. വാസു
പട്ടണക്കാട് അടിവാക്കൽ വീട്ടിൽ കുറുമ്പന്റെയും കായിയുടെയും മകനായി 1924-ൽജനനം. കർഷകത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവെയ്പ്പിനുശേഷം സമരപോരാളികൾ ഒളിച്ചിരുന്നത്അയ്യൻകാട്ട് നിലവറയിലായിരുന്നു. പട്ടാളം വന്നപ്പോൾ പടിഞ്ഞാറേ ചിറയിലുടെ രക്ഷപ്പെട്ടു. ആ സമയം പട്ടാളം നിലവറ വളഞ്ഞു വെടിവച്ചു. അഭയം തേടിയവരെ കൊലപ്പെടുത്തി. അറസ്റ്റിൽ നിന്ന് രക്ഷപെട്ട് ഒട്ടേറെ വർഷം ഒളിവില്‍കഴിഞ്ഞു. കെ.സി. വേലായുധന്റെ വീട്ടിലായിരുന്നു ആദ്യഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പാർട്ടി നിയമവിധേയമാക്കിയപ്പോൾലോക്കൽ കമ്മറ്റി അംഗമായി.മുഴുവൻ സമയപാർട്ടി പ്രവർത്തകനായിരുന്നു.1953-ൽ നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായി. 25 വർഷം തുടർച്ചയായി പഞ്ചായത്തഗമായി. 1964-നു ശേഷം […]
വാസു
പട്ടണക്കാട് കൊടിയനാട് വീട്ടിൽ കുഞ്ഞന്റെയും കായിയുടെയും മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വേട്ടയ്ക്കൽകൊച്ച എന്നയാളുടെ കൊപ്രാക്കളത്തിലെ എണ്ണയാട്ട് തൊഴിലാളിയായിരുന്നു. അഭ്യാസിയായിരുന്നു. പട്ടാളത്തിൽ നിന്നും പിരിഞ്ഞുവന്നയാളാണെന്നു ചിലർ പറയുകയുണ്ടായി. പുന്നപ്ര- വയലാർ സമരത്തിൽ മേനാശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. പാറപ്പള്ളി തോടിന് സമീപം പട്ടാളമെത്തിയതറിഞ്ഞു ക്യാമ്പിലെ സഖാക്കളെ വിവരം അറിയിക്കുവാൻ പോകുന്നതിനിടയിൽ കൈതത്തറ എന്ന സ്ഥലത്തുവെച്ച് വെടിയേറ്റു രക്തസാക്ഷിയായി. വീട് പട്ടാളം തീവെച്ചു നശിപ്പിച്ചിരുന്നു. സ്വാതന്ത്ര സമരസേനാനി ശിവപ്രിയൻ സഹോദരനാണ്.
വാവ കൃഷ്ണൻ
പട്ടണക്കാട് ഉള്ളൂരുപറമ്പിൽ വാവയുടെയും കുട്ടമ്മയുടെയും മകനായി ജനനം. രക്തസാക്ഷി ശങ്കരൻ ഉള്ളൂരുപറമ്പിന്റെസഹോദരനായിരുന്നു.മേനാശ്ശേരി ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. മേനാശ്ശേരിയിൽ നടന്ന വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെട്ട് ജന്മി ദിവാകര മേനോന്റെ വീട്ടിൽ അഭയം തേടി. പിന്നീട് ഒളിവിൽ പോയി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2012 ഏപ്രിൽ 2-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: പ്രഭാകരൻ, പൊന്നമ്മ, ഷൺമുഖൻ, ലീല, അശോകൻ, രമണി, ശ്യാമള, ബേബി.
വേലായുധൻ കൊല്ലച്ചി വീട്ടിൽ
പട്ടണക്കാട് കൊല്ലച്ചി വീട്ടിൽ ഇകാന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.മേനാശ്ശേരി ക്യാമ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.വേലായുധൻ എക്സ് സർവ്വീസ് ആയിരുന്നു. “ഞാൻ പുറകോട്ടു പോകുകയില്ല. നിങ്ങളാരും വരണ്ട..” എന്നു പറഞ്ഞുകൊണ്ടാണ് സഖാവ് ഇഴഞ്ഞു മുന്നോട്ടു നീങ്ങിയത്. ഒരു പട്ടാളക്കാരനെ കഠാരകൊണ്ട് കുത്തി താഴെയിട്ടു. വെടിയേറ്റു വേലായുധനും രക്തസാക്ഷി. എന്നിട്ടും മൃതദേഹത്തെ പട്ടാളക്കാർ തോക്കിൻപാത്തികൊണ്ട് ഇടിച്ചു ചിതറിച്ചു. മോനാശ്ശേരി ക്യാമ്പിനു തൊട്ടടുത്തുള്ള കൂരാപ്പള്ളി വീട്ടുമുറ്റത്ത് ചില്ലത്തെങ്ങിന്റെ ചുവട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ടി.കെ. ഗോപാലന്
ആലപ്പുഴ തെക്ക് കൊച്ചുകണ്ടത്തില്‍ വീട്ടില്‍ ജനനം. 1938-ലെ തൊഴിലാളി സമരത്തില്‍ പങ്കെടുക്കുകയും പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തില്‍ പങ്കെടുത്തു. അതുമൂലം പി.ഇ-7/114 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 8 മാസക്കാലം ഒളിവില്‍ കഴിഞ്ഞു.പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണ സമരത്തില്‍ സജീവമായി പങ്കെടുത്തു. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അതേതുടര്ന്ന് ഒളിവില്‍ പോയി.
വി.കെ. ഗോപാലന്
ആലപ്പുഴ തെക്ക് വാടക്കുഴിയില് വീട്ടില്‍ 1919-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയന്റെ സജീവപ്രവർത്തകനായിരുന്നു. സ്വതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ഫലമായി വേഷം മാറി ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് പോലീസ് പിടിയിലാവുകയും അഞ്ചുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. പോലീസിന്റെ ക്രൂരപീഡനങ്ങൾക്കിരയായി. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1993 ഒക്ടോബര്‍ 30-ന് അന്തരിച്ചു.ഭാര്യ: സരസ. മക്കൾ: സന്ധ്യ, ഷീല, ഷാജി, ഷീബ, ഷൈല.
കെ.ഗോപാലന്
ആലപ്പുഴ തെക്ക്പി.പി. വാർഡിൽ ഒറ്റത്തെങ്ങില്‍ വീട്ടിൽ 1910-ല്ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. 1938 മുതല്‍ സ്വതന്ത്ര്യ സമരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 കേസില്‍ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ 1946 നവംബര്‍ മുതല്‍ 1947 ജനുവരി വരെ 13 മാസവും 10 ദിവസവും തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ദിവാൻ ഉണ്ണിത്താൻ കേസ് പിൻവലിച്ചപ്പോൾ ജയിൽമോചിതനായി.
ഗബ്രിയേല്‍
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് അറയ്ക്കല്‍ വീട്ടില്‍ 1922-ൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പർ കേസില്‍ അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. 10 മാസക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു. പൊലീസ് മർദ്ദനം ക്ഷയരോഗിയാക്കി. 1958-ൽ അന്തരിച്ചു. ഭാര്യ: മേരി.
ടി.കെ. ഗന്ധര്വന് (ഗംഗാധരന്)
ആലപ്പുഴതെക്ക് ആലിശ്ശേരി വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ.7/1122 നമ്പർ കേസിൽ പോലീസ് അറസ്റ്റുചെയ്തു. എട്ടുമാസക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി
എം. ഹസന്‍കുട്ടി
ആലപ്പുഴ തെക്ക് നവറോജിപുരയിടം വീട്ടില്‍ 1923-ല്‍ ജനനം. ഡാറാസ്മയില് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. തിരിച്ചെത്തിയപ്പോൾ നാട്ടില്തിരിച്ചെത്തിയപ്പോൾ കമ്പനിയിലെ ജോലി നഷ്ടമായി.
ജോസഫ് സേവ്യര്‍
ആലപ്പുഴ തെക്ക് വാടയ്ക്കൽ പനഞ്ഞിക്കല്‍ വീട്ടില്‍ ജോസഫിന്റെയും ബാർബറയുടെയും മകനായി 1923 ഒക്ടോബര്‍ 10-നു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. മത്സ്യത്തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 58-ാം പ്രതിയായി. വട്ടയാല്‍, വാടയ്ക്കല്‍, കുതിരപന്തി എന്നീ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലുതുകാലിനു മുട്ടിനു താഴെയും വലുതുതോളിനു താഴെയും ഗുരുതരമായി പരിക്കേറ്റതിന്റെ പാടുകൾ ദൃശ്യമായിരുന്നു. നിരവധിതവണ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. പി.ഇ.7/1122 നമ്പർ കേസില്‍ അറസ്റ്റിലായി. മൂന്നവർഷവും ആറുമാസവും ആലപ്പുഴ സബ് […]
വി.എസ്. ജോസഫ്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് വട്ടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകനായി 1912-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. മത്സ്യബന്ധനമായിരുന്നു പ്രധാന തൊഴില്‍. കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. 1946 മുതല്‍ 1949 വരെയുള്ള കാലഘട്ടത്തില്‍ 6 മാസക്കാലം ആലപ്പുഴ സബ് ജയിലിലും 2 വർഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും തടവുകാരനായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു വലതു കണ്ണിന്റെ മുകളിലും വലതുകാലിന്റെ പിൻവശത്തും മുറിവേറ്റതിന്റെ പാടുണ്ട്. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1982-ൽ അന്തരിച്ചു. ഭാര്യ: ല്യൂവീസ. മകൾ: […]
എ. ലൂയിസ്
ആലപ്പുഴ തെക്ക് സക്കറിയ ബസാർ വാർഡ് പനയ്ക്കൽ പുരയ്ക്കൽ വീട്ടിൽ അന്തോണിയുടെ മകനായി ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 7-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നേകാൽക്കൊല്ലം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിൽ മൂന്നരവർഷവും തടവുശിക്ഷ അനുഭവിച്ചു. എട്ടുവർഷവും ഒൻപതുമാസവും ക്രൂരമായ പീഡനാണ് […]
എ.എസ്. വർഗീസ്
ചേർത്തല തുറവൂർ എഴുപുന്ന വെങ്ങാനംപള്ളി വീട്ടിൽ എസ്തപ്പാന്റെ മകനായി 1922-ൽ ജനിച്ചു. ക്യാപ്റ്റൻ വർഗീസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.കുത്തിയതോട് പാലം പൊളിക്കൽ കേസിൽ പ്രതിയായിരുന്നു. ഒളിവിൽപോയി. പിതാവിന്റെ മരണമറിഞ്ഞ് രഹസ്യമായി വീട്ടിൽ വന്നപ്പോഴാണ് പിടിയിലായത്.ജയിൽവാസമനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. തല്ലി കാലൊടിച്ചു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. 1980 ഫെബ്രുവരി 14-ന് അന്തരിച്ചു. ഭാര്യ: എലിസബത്ത്.
ആർ. ശങ്കർ
കുത്തിയതോട് നികർത്തിൽ വീട്ടിൽ രാമന്റെയും കായിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർനെയ്ത്തു തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ആലപ്പുഴ സബ് ജയിലിൽ മൂന്നുവർഷം തടവുശിക്ഷ അനുഭവിച്ചു. 2000-ൽ അന്തരിച്ചു. ഭാര്യ: ദാക്ഷായിണി.മക്കൾ: ഐഷ, രേണുക, സുനന്ദ, മേദിനി, സതീശൻ.
ശങ്കരന്
വയലാര്‍ ഈസ്റ്റ് കൈതച്ചിറയില്‍ വീട്ടില്‍ 1917-ല്‍ ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു. മേനാശ്ശേരി ക്യാമ്പ് അംഗമായിരുന്നു. ഒക്ടോബര്‍ 27-ന് വയലാറില്വച്ച് വെടിയേറ്റു രക്തസാക്ഷിയായി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമിയും വയലാറിൽ 25 സെന്റ് കായൽ പ്രദേശവും പതിച്ചികിട്ടി.ഭാര്യ: കുഞ്ഞളേച്ചി അക്കമ്മ.
വി.എൽ. തോമസ്
1940-കളിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസ് വളപ്പിൽ ശനിയാഴ്ചതോറും ആനുകൂലിക ലോകസംഭവങ്ങളെക്കുറിച്ച് യൂണിയൻ ക്ലാസ് നടത്തുമായിരുന്നു. ഫാക്ടറി കമ്മിറ്റി അംഗങ്ങളാണ് ഈ യോഗത്തിൽ പങ്കെടുക്കുക. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായ വി.എസ്. തോമസ് ആയിരുന്നു അധ്യാപകൻ. ആലപ്പുഴ തൊഴിലാളികളുടെ പൊതുരാഷ്ട്രീയവിജ്ഞാന ചക്രവാളം വിപുലപ്പെടുത്തുന്നതിന് ഈ ക്ലാസുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1938-ലെ പൊതുപണിമുടക്കുകാലത്ത് പൊലീസ് യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്തു. തോമസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പുന്നപ്രവയലാർ സമരകാലത്ത് സംഘടിപ്പിക്കപ്പെട്ട തൊഴിലാളി […]
ടി.ജെ. ആൻ്റണി
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡിൽ തൈവേലിക്കകം വാർഡിൽ തൈവേലിക്കകം വീട്ടിൽ ജോസഫിന്റ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏഴുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. അരയ്ക്കു പിന്നിലും ഇടതുകാൽമുട്ടിനു താഴെയും മുറിപ്പാട് ഉണങ്ങിയ പാടുണ്ടായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: റീത്താമ്മ
ചാര്‍ളി
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാര്‍ഡില്‍ കൊച്ചീക്കാരന് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. 1983 ജൂലൈ 15-ന് അന്തരിച്ചു. ഭാര്യ: മേരി.
എ. ചെല്ലപ്പന്
ആലപ്പുഴ തെക്ക് പഴയവീട് വാർഡ് വഞ്ചിപ്പുരയ്ക്കല്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1989 സെപ്റ്റംബര്‍ 20-ന് അന്തരിച്ചു. ഭാര്യ:കനകമ്മ. മക്കൾ: ഓമന, കുമുദിനി, ഗീത, അശോകന്.
വി.വി.ബാഹുലേയന്
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാർഡിൽ പൂച്ചുപറമ്പില് വീട്ടില്‍ വേലായുധന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന ബാഹുലേയൻ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: ചന്ദ്രമതി.
കെ. ഗോപാലന്
ആലപ്പുഴ പൂന്തോപ്പ് വാർഡിൽ കൊല്ലശ്ശേരിയില്‍ വീട്ടില്‍ കുഞ്ഞന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തെ തുടർന്ന് അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1988 ഒക്ടോബര്‍ 4-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി.
പത്മനാഭന് ആലുംപറമ്പ് വീട്ടിൽ
പുന്നപ്ര വടക്ക്കളര്കോട് ആലുപറമ്പ് വീട്ടില്‍ ജനനം. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ നെറ്റിയുടെ മദ്ധ്യഭാഗത്ത് ആഴത്തിലുള്ള മുറിവുപറ്റി. അതിന്റെ പാടുകൾ മുഖത്തു പ്രകടമായിരുന്നു. ക്യാമ്പ് ആക്രമണത്തിനുശേഷം ഒളിവിൽ പോവുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1980-ല്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ പത്മനാഭന്.
ചാണിയിൽ തങ്കപ്പൻ
കളവങ്കോടം പുതുവൽ നികർത്തിൽ തങ്കപ്പൻ 1926-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. 2006 ഒക്ടോബറിൽ അന്തരിച്ചു. ഭാര്യ: വിലാസിനി. മകൻ: സർജു
കുട്ടൻ ദാമോദരൻ
പാണാവള്ളി വെളിയിൽ വീട്ടിൽ കുട്ടന്റെ മകനായി 1922-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. എരമല്ലൂർ ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പാണാവള്ളി യൂണിയൻ ഓഫീസിലേക്കു മാർച്ചു ചെയ്ത പട്ടാളത്തെ പ്രതിരോധിച്ചു. ക്യാമ്പിൽ നിന്ന് ഒക്ടോബർ 22-ന് അറസ്റ്റ് ചെയ്തു. മർദ്ദിച്ചവശനാക്കി. പിഇ-5/122 നമ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1967-ൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാധ, സുശീല, വിജയൻ, ഫൽഗുണൻ, മഹീധരൻ, ശശിധരൻ.
കിട്ടു ദാമോദരൻ
പാണാവള്ളി പഞ്ചായത്തിൽ കരിമത്തിൽ വീട്ടിൽ കിട്ടുവിന്റെ മകനായി ജനനം. ഏഴാം ക്ലാസുവരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. എരമല്ലൂർ ജംഗ്ഷനിൽ കൊല്ലന്റെ ആലയുടെ സമീപമുള്ള പാർടി ഓഫീസിനു മുന്നിലെ കൊടി കത്തിക്കാൻ പട്ടാളം എത്തുന്നുവെന്നറിഞ്ഞ് സംഘടിച്ചെത്തി ചെറുത്തു. തുടർന്ന് ഒക്ടോബർ 22-ന് എരമല്ലൂർ ക്യാമ്പിൽ നിന്ന് കിട്ടു ദാമോദരനെയും മറ്റു ചിലരേയും അറസ്റ്റ് ചെയ്തു. ഭീകരമായി മർദ്ദിച്ചു ലോക്കപ്പിൽ അടച്ചു. പിഇ-5/122 നമ്പർ കേസിൽ 18 മാസം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 2015 സെപ്തംബറിൽ അന്തരിച്ചു. ഭാര്യ:ജാനകി. […]
പി.കെ. കരുണാകരൻ
തുറവൂർ പൂങ്കാവെളി വീട്ടിൽ കൊച്ചുശങ്കരന്റെയും അച്ചാമ്മയുടെയും മകനായി 1922-ൽ ജനനം. കൃഷിപ്പണിയായിരുന്നു. ഉണ്ണി ദാമോദരനൊപ്പം സമരത്തിൽ പങ്കെടുത്തു. വെടിവെയ്പ്പ് നടന്നപ്പോൾ കായലിൽ ചാടി രക്ഷപ്പെട്ടു. ഉടുതുണിയെല്ലാം നഷ്ടപ്പെട്ട് ഒരു വയ്ക്കോൽകൂനയിൽ ഒളിച്ചിരുന്നു. അടുത്തൊരു വീട്ടുകാരൻ വസ്ത്രം നല്കി. സിസി-9 നമ്പർ കേസിൽ കേസിൽ പ്രതിയായി ഒളിവിൽ പോയി. പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ 1 വർഷം തടവുശിക്ഷ അനുഭവിച്ചു. 1964-നു ശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. കൊട്ടാരക്കര ചിതറയിൽ 2 […]
ബി.കെ. പുരുഷന്
ആലപ്പുഴ വടക്ക് ചേർത്തല കനാൽ വാർഡ് ബംഗ്ലാവ് പറമ്പില്‍ ‘കുട്ടിയുടെ’ മകനായി 1929-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ ക്രൂരമർദ്ദനത്തിനിരയായി. താടിയുടെ വലതുവശത്തും ഇടതുകാലിനും മർദ്ദനത്തിന്റെ മുറിവേറ്റുകരിഞ്ഞ പാടുകൾ ഉണ്ടായിരുന്നു
വി.കെ. ഗംഗാധരന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാടക്കുഴിയിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും പെണ്ണമ്മയുടെയും മകനായി 1922-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. പ്രസ് തൊഴിലാളിയും പ്രസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയുമായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വാറണ്ടിനെത്തുടർന്ന് ഒളിവിൽപോയി. മഹാദേവ് കാട്ടിലായിരുന്നു ഒളിവുജീവിതം. അറസ്റ്റ് ചെയ്യപ്പെട്ടു. ചേർത്തലയിൽ നിരോധിത പാർടി മീറ്റിംഗിൽ പങ്കെടുക്കുമ്പോഴായിരുന്നു അറസ്റ്റ്. ചേർത്തല ലോക്കപ്പിൽ മൃഗീയ പീഡനങ്ങൾക്കിരയായി. മൺകലത്തിൽ വിസർജ്യം തലയിലേറ്റി കൊണ്ടുപോകുമ്പോൾ കലം പൊട്ടിച്ച് പൊലീസ് ആഹ്ലാദിച്ചു. അഞ്ചുവർഷം ജയിലിലായിരുന്നു. സ്വാതന്ത്ര്യത്തിന്റെ തലേന്നു ജയിൽമോചിതനായി. പിന്നീട് സിപിഐയിൽ പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ […]
കറുമ്പന് രാഘവന്
പുന്നപ്ര ഇരുപതില്‍ ചിറ വീട്ടില്‍ കറുമ്പന്റെയും കറുത്തമ്മയുടേയും മകനായി 1926-ൽ ജനിച്ചു. കയര്‍ തൊഴിലാളി. 20-ാം വയസ്സില്‍ സമരരംഗത്തു സജീവമായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പട്ടാളത്തിന്റെ തിരച്ചിലിൽ നിന്നും രക്ഷപ്പെടാൻ കെട്ടുവള്ളങ്ങളിലും മറ്റുമായി ഏഴുമാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2004 നവംബര്‍ 12-ന് അന്തരിച്ചു. ഭാര്യ: ഭാരതി.മക്കള്‍: കമലമ്മ, വിജയമ്മ, ദേവരാജന്‍, ബേബി, സപ്രു.
രാമചന്ദ്രൻനായർ
വയലാർ ഊട്ടുപറമ്പിൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കൊല്ലപ്പള്ളി ക്യാമ്പിനെ കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനം.സമരവുമായി ബന്ധപ്പെട്ട് പിഇ10, പിഇ11 നമ്പർ കേസുകളിൽ പ്രതിയായി. തിരുവനന്തപുരം സെൻട്രൽ ജയിൽ, ആലപ്പുഴ സബ് ജയിൽ, ചേർത്തല ലോക്കപ്പ് എന്നിവിടങ്ങളിൽ 19 മാസം ജയിൽവാസം അനുഭവിച്ചു. കൊട്ടാരക്കരയിൽ 2 ഏക്കർ വന ഭൂമി പതിച്ചുകിട്ടി.
വി.കെ. കുട്ടപ്പന്
പുന്നപ്ര വടക്ക് പറവൂർ കുപ്പിശ്ശേരില് വീട്ടില്‍ 1905-ൽ ജനിച്ചു. ആലപ്പുഴയിലെ വില്യം ഗുഡേക്കര്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷത്തിലേറെക്കാലം ഒളിവിൽ കഴിഞ്ഞു. 1992 ഫെബ്രുവരി 1-ന് അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: കുമാരൻ, ആനന്ദൻ, ബാബു, സൗദാമിനി, സുധിനമ്മ, ശോഭ, ലാലി.
കണ്ടൻ കാളികുഞ്ഞൻ
വയലാർ കാരിക്കശേരിൽ വീട്ടിൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു.കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ചുണ്ടിലാണു വെടിയേറ്റത്. ഏറെനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. ഏഴുമാസം ജയിൽശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1991 ജൂലൈ 3-ന് അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: ബേബി, അമ്മിണി, ബെന്നി.
സി.കെ. ഗോപാലൻ
ആലപ്പുഴ തോണ്ടംകുളങ്ങര കൊല്ലം പറമ്പിൽ വീട്ടിൽ 1909-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ പണിമുടക്കുസമരത്തിൽ സജീവമായിരുന്നു. ഈ സമരത്തിൽ എട്ടുമാസം ജയിൽശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിന് പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഏഴുമാസം ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
പി.ജി. ദിവാകരന്
ആലപ്പുഴ തെക്ക് പഴവീട് വാർഡ് വാലിയില്വീട്ടില് കയര്‍ഫാക്ടറി തൊഴിലാളിയായിരുന്ന ഗോവിന്ദന്റെയും കര്‍ഷക തൊഴിലാളിയായിരുന്ന നാരായിണിയുടെയും മകനായി 1924-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയര്ഫാക്ടറിതൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി കൈതവനയിലെ ഉമിക്കുപ്പ് വീടിന്റെ സമീപത്തുവെച്ചു നടത്തിയ ക്യാമ്പില്‍ അംഗമായിരുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റവരെ ക്യാമ്പിൽ തിരിച്ചെത്തിക്കുന്നതിനു പ്രവർത്തിച്ചു. പി.ഇ 7/1122 കേസ് നമ്പര്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. 1946 നവംബർ 1947 ജൂൺ വരെ ആലപ്പുഴ സബ് ജയിലില്‍ തടവുകാരനായി. പൊലീസിന്റെ […]
എൻ. കുട്ടി
മാവേലിക്കര ഭരണിക്കാവ് കൊപ്പര തെക്കേതിൽ തെക്കേമാൻകുഴി എൻ. കുട്ടി വില്യം ഗുഡേക്കർ കമ്പനിയിലും പിന്നീട് ആസ്പിൻവാൾ കമ്പനിയിലും തൊഴിലാളിയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിലും ലേബർ അസോസിയേഷനിലും പ്രവർത്തിച്ചു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് അക്കാമ്മ ചെറിയാൻ നയിച്ച ഘോഷയാത്രയുടെ മുന്നിൽ മാർച്ച് ചെയ്ത ചുവപ്പു വോളണ്ടിയർ സംഘത്തിലെ അംഗമായിരുന്നു. റാഡിക്കൽ കോൺഗ്രസ് അംഗമായിരുന്ന കുട്ടി ബോംബെ കമ്പനിയിൽ നിന്നും രാത്രി ചരക്ക് കൊണ്ടുപോകുന്നതിനെ തടയാൻ നിയോഗിക്കപ്പെട്ട വോളണ്ടിയർമാരിൽ ഒരാളായിരുന്നു. രാത്രി വൈദ്യനാഥ അയ്യർ വോളണ്ടിയർമാരെ […]
കെ.സി. രാമൻകുട്ടി 65699/82
മാവേലിക്കര വള്ളിക്കുന്നം പഴയില്ല വടക്കേതിൽ വീട്ടിൽ കുഞ്ചുവിന്റെ മകനായി 1911-ൽ ജനനം. എസ്. കുമാരനും വി.കെ. കരുണാകരനുമൊപ്പം രാമൻകുട്ടി പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 കേസിൽ പ്രതിയായി. 1946 ഒക്ടോബർ 10 മുതൽ ഒളിവിൽ കഴിഞ്ഞു. ഭാര്യ: ദേവയാനി. മക്കൾ: ചന്ദ്രസേനൻ, സതി, ദേവി.
കറുത്തകുഞ്ഞ് പരമു
വള്ളിക്കുന്നം ഇലപ്പിക്കുളങ്ങര മുറി മാവേലിൽ കറുത്തകുഞ്ഞിന്റെ മകനായി 1916-ൽ ജനിച്ചു. ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് രാജാവിന്റെ ജന്മദിനത്തിൽ കടകളടച്ചു ഹർത്താലിനു വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനു യൂണിയൻ ഓഫീസിൽ നിന്നും നീങ്ങിയ പ്രകടനത്തിൽ ചുവപ്പു ഷർട്ട് ധരിച്ച ഒരു വോളണ്ടിയർ ആയിരുന്നു. പ്രകടനം കിടങ്ങാംപറമ്പിലെത്തി സമ്മേളനം നടത്തി. വീണ്ടും പ്രകടനമായി മുല്ലയ്ക്കൽ തെരുവിൽ പോയി. കടകൾ അടയ്ക്കാൻ നിർബന്ധിച്ചു. ജന്മദിനാഘോഷത്തിനുള്ള അലങ്കാരങ്ങൾ പലതും നശിപ്പിച്ചു. വൈകുന്നേരം കൊമേഴ്സ്യൽ കനാലിന്റെ വടക്കേക്കരയിൽ വള്ളങ്ങൾ […]
കെ.ആർ. രാധാകൃഷ്ണൻ
കാട്ടൂർ കണിയാംപറമ്പിൽ രാമന്റെ മകനായി ജനിച്ചു. പിന്നീട് സിപിഐ(എം) ഏരിയാ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ധർമ്മരാജന്റെ പിതാവാണ്. രാധാകൃഷ്ണന്റെ പലകതറച്ച വീടായിരുന്നു കുടികെടപ്പു യൂണിയന്റെയും ഓഫീസ്. രാധാകൃഷ്ണൻമത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു. പിന്നീട് എല്ലാ യൂണിയനുകൾക്കുംകൂടി കാട്ടൂർ കടപ്പുറത്ത് ഒരു ഓഫീസ് ഉണ്ടാക്കി. പുന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്രബിന്ദുവായ ട്രേഡ് കൗൺസിലുകളുടെ ആവിർഭാവം കാട്ടൂരിൽ നിന്നായിരുന്നുവെന്ന് അവിടുത്തെ പ്രവർത്തകൻ വാസു പറയാറുണ്ട്.
പളനി ഇമ്മിണിശ്ശേരി
കാട്ടൂർ പനയ്ക്കൽ ക്ഷേത്രത്തിനടുത്ത് ഇമ്മിണിശ്ശേരി വീട്ടിൽ 1926-ൽ ജനിച്ചു. കാട്ടൂർ ക്യാമ്പിലെ പ്രവർത്തകനായിരുന്നു. വെടിവയ്പ്പ് സമയത്ത് കമിഴ്ന്നുകിടന്നു നീന്തിയ പളനിയുടെ മൂക്കും ചുണ്ടും കീറിക്കൊണ്ടാണു വെടിയുണ്ട പോയത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പാതിരപ്പള്ളിയിൽ ആശുപത്രിയിലാക്കി. 1993 ഡിസംബർ 3-ന് അന്തരിച്ചു.
റോക്കി വലിയതറയ്ക്കൽ
കാട്ടൂർ വലിയതയ്ക്കൽ സഞ്ചോൺ റോക്കി (സറോക്ക് ചേട്ടൻ) മത്സ്യത്തൊഴിലാളി ആയിരുന്നു. കാട്ടൂർ ക്യാമ്പിലെ പ്രവർത്തകനായിരുന്നു. ചന്തിക്കുവെടിയേറ്റ് മാംസം കുറേ അടർന്നുപോയി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പാതിരപ്പള്ളിയിൽ ആശുപത്രിയിലാക്കി. 1996 ഡിസംബർ 14-ന് അന്തരിച്ചു.
ദാമോദരൻ പൊഴിമുട്ടത്ത്
കാട്ടൂർ പനയ്ക്കൽ ക്ഷേത്രത്തിനടുത്ത് പൊഴിമുട്ടത്തു വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. കാട്ടൂർ വെടിവയ്പ്പിൽ പരിക്കേറ്റു. വലതുകാലിന്റെ മുട്ടിനു മുകളിലേറ്റ വെടി കാലുതുളച്ചു പുറത്തുപോയി. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പാതിരപ്പള്ളിയിൽ ആശുപത്രിയിലാക്കി. മുറിവുണങ്ങിയശേഷം മുടന്തിയാണു നടന്നിരുന്നത്. എങ്കിലും വള്ളത്തിൽ തണ്ടുവലിക്കാൻ പോകുമായിരുന്നു. അവിവാഹിതനായിരുന്നു. 1970-ൽ അന്തരിച്ചു.
കുഞ്ഞച്ചൻ രാമകൃഷ്ണൻ
തിരുവല്ല ഇരുവല്ലിപ്പറ മുറി പുളിക്കത്തറ വീട്ടിൽ കുഞ്ഞച്ചന്റെ മകൻ രാമകൃഷ്ണൻ 1911-ൽ ജനിച്ചു. ആലപ്പുഴ കയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് കൊമേഴ്സ്യൽ കനാൽ ഓരത്തുള്ള കയർ ഫാക്ടറിയുടെ പടിക്കൽ നടന്ന സംഘർഷത്തിൽ പങ്കെടുത്തു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ […]
ഗോവിന്ദൻ അപ്പു
പള്ളിപ്പാട്ട് പകുതിയിൽ നാടർവട്ടം മുറിയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ ഗോവിന്ദന്റെ മകനായി 1921-ൽ ഗോവിന്ദന്റെ മകനായി ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി.പ്രകടനത്തെ ലാത്തിച്ചാർജ്ജ് ചെയ്തു പിരിച്ചുവിട്ടു. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. ഏഴുമാസം കഠിനതടവ് അനുഭവിച്ചു. അപ്പു ഒന്നാം പ്രതിയായിരുന്നു.
എൻ. മാധവൻ
വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. 1940-ൽ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ചു. 1941-ൽ വൈക്കത്ത് തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. 1943-ൽ വൈക്കത്തെ ആദ്യത്തെ 13 അംഗ കമ്മ്യൂണിസ്റ്റ് ഘടകത്തിൽ അംഗമായിരുന്നു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് ഒളിവിൽ പോയി. ഇക്കാലത്ത് സേനൻ എന്ന പേരിലാണ് അറിയപ്പെട്ടത്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2007 ജൂലൈ 24-ന് അന്തരിച്ചു.
ലോറൻസ് ലോപ്പസ്
കോട്ടയംഅമയന്നൂർ ബംഗ്ലാവ് പറമ്പിൽ 1912-ൽ ജനിച്ചു. ആദ്യാകാല സ്വാതന്ത്ര്യസമര സേനാനിയും ക്വിറ്റ് ഇന്ത്യാ സമര പോരാളിയുമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ തൊഴിലാളികൾക്കൊപ്പം അണിനിരക്കുകയും കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിലും സംഘാടനത്തിലും ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2002 ജൂൺ 12-ന് അന്തരിച്ചു. തേവര അടയ്ക്കാമരക്കൂട്ടം റോസിയാണ് ഭാര്യ. മക്കൾ: മാർട്ടിൻ, ഹെൻട്രി, ലിനി.
തുറയിശ്ശേരി ശ്രീധരൻ
കൊല്ലം ജില്ലയിൽ തുറയിശ്ശേരിയിൽ ജനിച്ചു. പുന്നപ്ര-വയലാർ അടക്കം തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ സജീവപങ്കുവഹിച്ചു. തോപ്പിൽഭാസി, ശങ്കരനാരായണൻ തമ്പി, എൻ. ശ്രീധർ എന്നിവർക്കൊപ്പം നിരവധിയായ സമരങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ആറുവർഷം ജയിലിലും ഏഴുവർഷം ഒളിവിലും കഴിഞ്ഞു. 80-ാം വയസിൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: യമുു, ജയപ്രകാശ് നാരായണൻ, ഭാസ്കരൻ, വിജയൻ, രാധാകൃഷ്ണൻ.
ശങ്കു വാസു
എറണാകുളം പച്ചാളത്ത് കരുവേലി പറമ്പിൽ ജനിച്ചു. പുന്നപ്ര-വയലാർ സമരസേനാനി ആയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. 2000 ഡിസംബർ 13-ന് അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: തിലകൻ, ഗിരീഷ്, ഷിബു, രാജേഷ്, ശോഭന, രാധ, ഉഷ.
ശൗരി അഗസ്റ്റിൻ
എഴുപുന്ന നെടുപ്പല്ലിത്തറ വീട്ടിൽ ശൗരിയുടെയും അന്നമ്മയുടെയും മകനായി ജനനം. കുത്തിയതോട് പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ-10/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ വെട്ടിന്നിട്ട, വെൻമുള എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഔത തരകൻ എന്ന ജന്മി അഗസ്റ്റിനെ പാർടിയിൽ നിന്നും രാജിവയ്പ്പിച്ച് കോൺഗ്രസിൽ ചേർത്തു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചു. ഭാര്യ: ഫിലോമിന. മക്കൾ: ഫിലോമിന, സേവ്യർ, ജോസ്, വർഗീസ്, ലാലിമോൾ.
അപ്പു രാമകൃഷ്ണൻ
എഴുപുന്ന വാടയ്ക്കകത്ത് വീട്ടിൽ അപ്പുവിന്റെയും കാവുവിന്റെയും മകനായി 1927-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഇടക്കൊച്ചിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞു. 2003-ൽ അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: രാജേശ്വരി, അജയകുമാർ, ഇന്ദുലേഖ, വിനോദ് കുമാർ.
എൻ.കെ. നാരായണൻ
തുറവൂർ കണ്ടത്തിത്തറ വീട്ടിൽ കുഞ്ഞനന്തന്റെയും മാണിക്യയുടെയും മകനായി 1919-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ നെയ്ത്തു തൊഴിലാളി ആയിരുന്നു. 1942 മുതൽ യൂണിയൻ പ്രവർത്തകനും സജീവ രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നു. സമരത്തിന്റെ ഭാഗമായി പിഇ-10/1122 കേസിൽ പ്രതിയായി. തുടർന്ന് 1946 ഒക്ടോബർ മുതൽ 1949 ഏപ്രിൽ വരെ രണ്ടരവർഷക്കാലം എറണാകുളം ജില്ലയിലെ പനങ്ങാട് പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1970-ൽ സിപിഐ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2011 നവംബർ 5-ന് അന്തരിച്ചു.ഭാര്യ: മീനാക്ഷി. മക്കൾ: ശ്യാമള, […]
ഒ.എസ്. ദാമോദരന്‍
ആര്യാട് കാപ്പൂരിക്കാട്ട് വെളിയില്‍ വീട്ടില്‍ ശങ്കുണ്ണിയുടേയും മാളുവിന്റെയും മകനായി ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. കൈതവളപ്പിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലീസ് കേസെടുത്തു. കൊമ്മാടി കലുങ്ക് പൊളിച്ചതിനു പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.തുടര്‍ന്ന് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞു. 1991 ഫെബ്രുവരി 28-ന് അന്തരിച്ചു. ഭാര്യ: ഹൈമവതി. മക്കള്‍:ചന്ദ്രദാസ്, കുസുമം.
കൊച്ചനന്തൻ പത്മനാഭൻ
പട്ടണക്കാട് തട്ടാടിക്കൽ വെളിയിൽ വീട്ടിൽ കൊച്ചനന്തന്റെയും മാധവിയുടെയും മകനായി 1927-ൽ ജനനം. കൃഷിപ്പണിയായിരുന്നു തൊഴിൽ. സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പിഇ-6/422 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ്ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി 18 മാസം തടവിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എസ്എൻഡിപി ശാഖാ സെക്രട്ടറിയായും ഉഴുവ കോപ്പറേറ്റീവ് ബാങ്കിന്റെ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. 1984 ജൂൺ 16-ന് അന്തരിച്ചു. ഭാര്യ: പി. ഭൈരവിയമ്മ. മകൾ: ജ്യോതി കുമാരി.
സി.ടി. കരുണാകരന്
ആര്യാട് പുതുവയല്വീട്ടില് തേവന്റെയും കായിയുടേയും മകനായി ജനനം. കൈതത്തില്‍ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് മാനേജിങ് കമ്മറ്റി അംഗവുമായിരുന്നു. ആറാട്ടുപുഴ ക്യാമ്പിന്റെ ജോയിന്റ് കൺവീനർ ആയിരുന്നു. പി.കെ. സദാനന്ദനായിരുന്നു കൺവീനർ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തശേഷം ക്യാമ്പിന്റെ ചുമതല സി.ടി. കരുണാകരന് ആയിരുന്നു. ഒക്ടോബർ 24-ന്റെ മാർച്ചിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ട് ഉണ്ടെന്നറിഞ്ഞ് തിരുവല്ലയിൽ കുറ്റൂരിൽ ടി.സി. ഗോപാലന്റെ വീട്ടിൽ ആറുമാസത്തിലേറെ ഒളിവിൽ കഴിഞ്ഞു. പിഇ-7/1122 നമ്പര്‍ കേസില്‍ ഏഴ് മാസത്തിലേറെ ഒളിവിൽ കഴിയേണ്ടി […]
നീലകണ്ഠൻ കുമാരൻ
പട്ടണക്കാട് ശൈലം പറമ്പിൽ വീട്ടിൽ നീലകണ്ഠന്റെയും ചീരയുടെയും ദമ്പതികളുടെ മകനായി 1925-ൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പ് അംഗം. പട്ടാളം തീവെച്ചു നശിപ്പിച്ച സമരക്കാരുടെ വീടുകളിൽ കുമാരന്റെ വീടും ഉൾപ്പെടുന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. 2016 ആഗസ്റ്റ് 9-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ദിവാകരൻ, അശോകൻ, ഓമനക്കുട്ടൻ, സുകുമാരി, ബേബി, വിജയമ്മ.
കുഞ്ഞികൃഷ്ണൻ
പട്ടണക്കാട് വടക്കേ അയ്യൻകാട് വീട്ടിൽ ചീരന്റെ മകനായി 1892-ൽ ജനനം. കർഷകത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. വെടിവെയ്പ്പിനുശേഷം പിറ്റേദിവസം ചുറ്റുപാടുമുള്ള ആൾതാമസം ഇല്ലാത്ത വീടുകൾ പട്ടാളം തീവച്ചു നശിപ്പിച്ചു. ഇതിലൊരു വീട് കുഞ്ഞികൃഷ്ണന്റേതായിരുന്നു. ഭാര്യ: മാധവി. മക്കൾ: പങ്കജാക്ഷി, നാരായണൻ, കശ്യപ്പൻ, കാർത്ത്യായനി, ദാസൻ, രാജമ്മ, രവീന്ദ്രൻ, സതി, സുനന്ദ, തങ്കപ്പൻ.
ഉണ്ണി ദാമോദരൻ
പട്ടണക്കാട് ചേനാടിമുറ്റത്തു വീട്ടിൽ ഉണ്ണിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ദാസൻ കയർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. മേനാശ്ശേരി ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിച്ചു. മേനാശ്ശേരിയിൽ നടന്ന വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം വിചാരണ തടവുകാരനായി ചേർത്തല ലോക്കപ്പിൽ കിടന്നു. ക്രൂരമർദ്ദനത്തിനിരയായി. 1992 നവംബർ 11-ന് അന്തരിച്ചു. ഭാര്യ: സുരക്ഷിണി. മക്കൾ: മിനിമോൾ, അനീഷ്.
പി.കെ. രാഘവന്
വയലാര്കടക്കരപ്പള്ളിയില് പുതിയപറമ്പില്‍ വീട്ടില്‍ 1925-ല്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട്പിഇ-6/46 കേസില്‍ അറസ്റ്റിലായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒരുവർഷം തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. 1987 മെയ് 15-ന് അന്തരിച്ചു.ഭാര്യ: അച്ചാമ്മ നാരായണി.
കാന്തൻ നാരായണൻ
വയലാർ എടപ്പുരയ്ക്കൽ വീട്ടിൽ 1930-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനകളിൽ സജീവമായിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. പിഇ-10 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. തുടർന്ന് ചേർത്തല, ആലപ്പുഴ, തിരുവനന്തപുരം ജയിലുകളിലായി 19 മാസം തടവുശിക്ഷ അനുഭവിച്ചു
കുഞ്ഞുകൃഷ്ണന്‍ കൊച്ചുകുഞ്ഞ്
വയലാര്‍ മടത്താകുളങ്ങര നിവര്‍ത്ത് വീട്ടില്‍ 1898-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മേനശ്ശേരി ക്യാമ്പ് അംഗമായിരുന്നു. വയലാർ വെടിവയ്പ്പില്‍ രക്തസാക്ഷിയായി. ബന്ധുക്കൾക്ക് 25 സെന്റ് കായൽ ഭൂമി വയലാറിലും രണ്ടേക്കർ വന ഭൂമി കൊട്ടാരക്കരയിലും പതിച്ചുകിട്ടി
വി.കെ. വേലായുധന്
വയലാര്‍ കടക്കരപ്പള്ളി വലിയതറയില്‍ കൃഷ്ണന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കര്‍ഷകത്തൊഴിലാളി ആയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പിഇ-6/46 നമ്പർ രാമന് കൊലക്കേസിൽ അറസ്റ്റിലായി. മൂന്നരവർഷക്കാലം തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു.കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി.
എ.കെ. പത്മനാഭന്
വയലാര്‍ വെസ്റ്റ് അരസുപറമ്പില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് അംഗമായിരുന്നു. പിഇ-6/4 നമ്പർ കേസിൽ അറസ്റ്റിലായി. മർദ്ദനത്തിനിരയായി. അഞ്ചുവര്‍ഷവും ആറുമാസവും ആലപ്പുഴ സബ് ജയിലിലും തിരുവന്തപുരം സെൻട്രൽ ജയിലിലുമായി തടവുശിക്ഷ അനുഭവിച്ചു. രണ്ടേക്കർ വനഭൂമി കൊട്ടാരക്കരയിൽ പതിച്ചുകിട്ടി
എം.കെ. രാമകൃഷ്ണന്
കടക്കരപ്പള്ളി പുത്തന്‍തറയില്‍ ജനിച്ചു. ഏഴാംക്ലാസുവരെ പഠിച്ചു. കർഷകത്തൊഴിലാളി ആയിരുന്നു. കടക്കരപ്പള്ളിയിലെ പ്രമുഖ ജന്മി കുടുംബത്തിനുവേണ്ടി എന്തു നിഷ്ഠൂരമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്ത നാലുകെട്ടുങ്കല്‍ രാമന് എന്നയാളെ കൊലപ്പെടുത്തിയ പിഇ6/122 നമ്പർ കേസിലെ രണ്ടാംപ്രതിയായി അറസ്റ്റിലായി. വിചാരണ തടവുകാരനായി ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും ദീർഘനാൾ കിടന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒരുവർഷവും ഒരുമാസവും ശിക്ഷയനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.മക്കൾ: ദ്രൗപതി, ഗോപിനാഥന്, രാധാമണി, കാഞ്ചനവല്ലി, സുഖപാല്, സുജാത, ഗാനപ്രിയ, ഷാജി, സുനിദത്ത്
കെ. കരുണാകരന്
കടക്കരപ്പള്ളി വെളിയില്‍ വീട്ടില്‍ കല്യാണിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരത്തിന്റെ നേതൃനിരയില്‍ നിന്നു സജീവമായി പ്രവര്‍ത്തിച്ചു.വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതനാണ്.
വി.കെ. ഗോപാലൻ
പട്ടണക്കാട് വെള്ളക്കാട് വീട്ടിൽ 1919-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. വയലാർ വെടിവയ്പ്പിൽ വലതുകാലിൽ വെടിയേൽക്കുകയും കാലിന്റെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തു. 6/122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായി. തുടർന്ന് കേസ് പിൻവലിക്കുന്നതുവരെ മൂന്നുവർഷം ഒളിവിൽ കഴിഞ്ഞു. കൊട്ടാരക്കാര ചിറയിൽ രണ്ടേക്കർ വനഭൂമി പതിച്ചുകിട്ടി.
ചീരാന്‍ വാസു
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ മണ്ണാന്‍പറമ്പ് വീട്ടില്‍ ചീരാന്റെയും ചീരയുടെയും മകനായി 1918-ൽ ജനിച്ചു. കർഷകത്തൊഴിലാളി കുടുംബം. ആസാമിൽ നിന്നും മിലിട്ടറി സർവ്വീസിൽ വിരമിച്ചു നാട്ടിൽ തിരിച്ചുവന്നതായിരുന്നു. വയലാർ ക്യാമ്പിലേക്ക് വാരിക്കുന്തം കൂർപ്പിക്കാൻ പരിശീലനം ലഭിച്ചയാളായിരുന്നു. മുൻഭാഗത്ത് പിച്ചളകെട്ടിയ വാരിക്കുന്തം വീട്ടിൽ സൂക്ഷിച്ചിരുന്നു. കര്‍ത്തായെന്ന ജന്മിയുടെ വീട്ടില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. തുടർന്ന് പോലീസ് നിലത്ത് വലിച്ചിഴച്ചുകൊണ്ടാണ് പോയത്. പിഇ7/1122 നമ്പർ കേസിലെ പ്രതിയായതിനെത്തുടർന്ന് മൂന്നുമാസം ചേർത്തല ലോക്കപ്പിലായിരുന്നു. ക്രൂരമായമർദ്ദനങ്ങളാൽ ക്ഷയരോഗബാധിതനാക്കി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1989 […]
കുട്ടന് വാസു
ചേര്‍ത്തല തെക്ക് കിഴക്കേകരിക്കനാട്ടു വീട്ടില്‍ കുട്ടന്റെയും ഇട്ടികാളിയുടെയും മകനായി ജനിച്ചു. പലചരക്കുകടക്കാരനായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായി. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽപിഇ7 നമ്പർ കേസിൽ പ്രതിയായി. 10 മാസം ജയിലിൽ തടവുകാരനായി. ജയിലിലെ പൊലീസ് മർദ്ദനത്തെത്തുടർന്ന് ലാത്തി ഉപയോഗിച്ച് മുതുകിൽ കുത്തിയപ്പോൾ ഉണ്ടായ മുഴ ശരീരത്തിന്റെ പിന്നിൽ വലതുഭാഗത്ത് കാണാൻ കഴിയുമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1991-ല്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ഗംഗാധരന്, നളിനി, സുശീല, സുലോചന, പ്രകാശന്.
കൃഷ്ണന് കുമാരന്
ചേര്‍ത്തല തെക്ക് ഇടങ്ങളശ്ശേരിയില് വീട്ടിൽ കൃഷ്ണന്റെ മകനായി ജനിച്ചു. കച്ചവടമായിരുന്നു തൊഴില്‍. എംസി10/1122 നമ്പർ കേസിൽ ആലപ്പുഴ സബ് ജയിലിൽ 3 മാസം ജയിൽവാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1996-ല്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: വിമല, വാസന്തി, കോമള, ശോഭ, ഓമന, പുഷ്പ, രത്നാകരന്.
ശങ്കു വാസു
ചേര്‍ത്തല ചള്ളിയില്‍ ശങ്കുവിന്റെയും പെണ്ണുക്കയുടെയും മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്ഫാക്ടറിത്തൊഴിലാളി ആയിരുന്നു. പരമേശ്വരന്, കെ.കുമാരന്, ഗോവിന്ദന് തുടങ്ങയവര്ക്കൊപ്പമാണ് സമരത്തില്‍ പങ്കെടുത്തത്. പിഇ7/46 നമ്പർ കേസിൽ പ്രതിയായി ആലപ്പുഴ സബ്ജയിലില്‍ ശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 1991-ല്‍ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: ചന്ദ്രിക, സ്വയംവരന്‍, പ്രകാശന്, പവനമ്മ, സുവര്‍ണ്ണ, ഐഷ.
ടി.ജി. ശിവരാമന്
ചേര്‍ത്തല കുന്നേല്‍ വീട്ടില്‍ ഗോവിന്ദന്റെയും ചീരന്കുട്ടിയുടെയും മകനായി 1918-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പിഇ7/1122 നമ്പർ കേസിൽ അറസ്റ്റിലായി. 9 മാസം ജയിൽശിക്ഷ അനുഭവിച്ചു. 1993 ആഗസ്റ്റ് 28-ന് അന്തരിച്ചു. ഭാര്യ വൈഷ്ണവി. മക്കൾ: ഡോ. കെ.എസ്. സഹോദരന്, കെ.യു. ക്ഷമ, എസ്. ശോഭന, കെ.വി. കല, കെ.എസ്. കേന്ദ്രകുമാര്‍, കെ.എസ്. സെന്‍, എസ്. ജയിന്
പി.കെ. പുരുഷോത്തമൻ
പട്ടണക്കാട്വില്ലേജിൽ കൊച്ചിട്ട്യാതിപുര വീട്ടിൽകൊച്ചിട്യാതിയുടെയും ദേവകിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. ചെറുപ്രായം മുതലേ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. 1942-43 കാലത്ത് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ലഘുലേഖകളും പത്രങ്ങളും മറ്റും നേതാക്കളുടെ നിർദ്ദേശാനുസരണം പട്ടണക്കാട്, തുറവൂർ പ്രദേശങ്ങളിലൊക്കെ കൊണ്ടുകൊടുക്കുന്ന ചുമതലയുണ്ടായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി കേസിൽപ്പെട്ട് ഒളിവിൽ പോയി. കുമ്പളങ്ങിയിലും മട്ടാഞ്ചേരിയിലുമായി 1943 ഡിസംബർ വരെ ഒളിവു കഴിഞ്ഞു. മേനാശേരി ക്യാമ്പ് അംഗം. വെടിവെയ്പ്പു നടന്ന ദിവസം പട്ടാളം എത്തിയതറിഞ്ഞ് അയ്യൻകാട് ഭാഗത്തേയ്ക്കുള്ള ജാഥയിൽ പങ്കെടുത്തു. ജാഥ അവിടെ […]
കെ.എ. പരമേശ്വരന്
ചേര്‍ത്തല കൊച്ചുപറമ്പില്‍ അങ്കന്റെയും ചീരനാരായണിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. ചേര്‍ത്തലയില്‍ സമരഭടന്മാരെ സജ്ജമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അവിവാഹിതനായിരുന്നു. പൂര്‍ണ്ണസമയം പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും മുഴുകി. ക്യാമ്പിലെ ആവശ്യത്തിനായി വീട്ടിൽ നിന്നും ഉല്പന്നങ്ങൾ കൊണ്ടുപോകുന്നതു സംബന്ധിച്ച് അമ്മാവനുമായി അലോസരപ്പെട്ടു. 1947-ൽ ആറുമാസവും 1948-49 കാലയളവിൽ ഒരുവർഷവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. നിരവധി തവണ പോലീസ് മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സഹോദരങ്ങള്‍: കായിനാരായണി, കെ.വേലായുധന്
കേളന് ഗോപാലന്
ചേര്‍ത്തല തെക്ക് വടക്കേചിറയില്‍ വളപ്പിൽ കൊച്ചുകേളന്റെ മകനായി 1925-ൽ ജനനം. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. പുന്നപ്ര ഭാഗത്ത് ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്തു. ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ 10 മാസക്കാലം ജയില്‍വാസമനുഭവിച്ചു. ജയിൽവാസ സമയത്താണ് ആദ്യകുട്ടിയുടെ ജനനം. പ്രത്യേക അനുമതി വാങ്ങി കുട്ടിയെ ജയിലിൽ കൊണ്ടുപോയി കാണിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1999 മെയ് 21-ന് അന്തരിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: രവീന്ദ്രന്, കനകമ്മ, […]
വെളുത്ത കുഞ്ഞൻ
പട്ടണക്കാട് കടാട്ട് വടക്കേ നികർത്ത് വീട്ടിൽ 1903-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. മേനാശ്ശേരിയിൽ വെടിവെയ്പിൽ തോളിൽ വെടിയേറ്റു. സമരവുമായി ബന്ധപ്പെട്ട് രാമൻ കൊലക്കേസടക്കം പല കേസുകളിലും പ്രതിയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് ചേർത്തല ലോക്കപ്പിൽ അഞ്ചുമാസവും ആലപ്പുഴ സബ് ജയിലിൽ 8 മാസവും തടവുശിക്ഷ അനുഭവിച്ചു. പി.ഇ-6/10 നമ്പർ കേസിൽ ആറുമാസം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു.പൊലീസിന്റെക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്.താമ്രപത്രം ലഭിച്ചു. ഭാര്യ: മാധവി. മക്കൾ: പങ്കു, ഗൗരി, നാരായണൻ, ഉദയൻ.
എൻ. കേശവൻ നായർ
ആലപ്പുഴ അരൂർ കുട്ടംവീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് കേസിൽ പ്രതിയാവുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്.1988 ഡിസംബർ 12-ന് അന്തരിച്ചു. മക്കൾ: വിപിനചന്ദ്രൻ, കൃഷ്ണൻ കുട്ടി, പ്രസന്നകുമാർ, ജയരാജൻ, ശാന്തകുമാരി.
പി.എ.വത്സപ്പന്‍
ആര്യാട് പൊക്കാലയില് വീട്ടില്‍ 1923-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരത്തില്‍ സജീവമായി പങ്കെടുത്തു.തുടര്‍ന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 9 മാസം ഒളിവില്‍ കഴിഞ്ഞു. പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്.
കെ.എസ്. കേശവൻ
അരൂർ വെളുത്തുള്ളി ഭവനത്തിൽ ശങ്കുവിന്റെ മകനായി ജനനം. കൂലിപ്പണിക്കാരനായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്നു. 1938-ലെ ഉത്തരവാദിത്ത ഭരണപ്രക്ഷോഭത്തിൽ പങ്കെടുത്തു. പുന്നപ്ര-വയലാർ സമരത്തിലും പങ്കാളിയായി. തുടർന്ന് പിഇ-10/122(എംഇ) നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ 1946 ഒക്ടോബർ 27 മുതൽ 1947 ഒക്ടോബർ 15 വരെ ഒളിവിൽ കഴിഞ്ഞു. 1998-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ശശിധരൻ, കരുണാകരൻ, സദാശിവൻ, ഷൺമുഖൻ, ഭാർഗവൻ, ഭാഗീശ്വരി.
എ.കെ. രാമൻ
മണ്ണഞ്ചേരി, അമ്പനാകുളങ്ങരയിൽ നെടുപ്പറമ്പിൽ കുട്ടിയുടേയും ചക്കിയുടേയും മകനായി1925-ൽ ജനിച്ചു. ആസ്പിൻവാൾ കമ്പനി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വിരുശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. എൻ.ആർ. ദാമോദരൻ ആയിരുന്നു ക്യാമ്പിലെ പരിശീലകൻ. കോമളപുരം പാലം പൊളിയ്ക്കൽ സമരത്തിൽ 7/1122 നമ്പർകേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ 9 മാസം ഒളിവിൽ കഴിഞ്ഞു. 2013-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: അംബിക, ഓമന, രജനി, സോണിലാൽ.
കേശവന് കൊച്ചുകുഞ്ഞ്
ആര്യാട് കന്നിട്ടപറമ്പില്‍ വീട്ടില്‍ കേശവന്റെ മകനായി 1932-ല്‍ ജനിച്ചു. ഫാക്ടറി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. സമരവുമായി ബന്ധപ്പെട്ട് പിഇ7/422 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 8 മാസം വിചാരണ തടവുകാരനായി ജയിൽവാസം അനുഭവിച്ചു. സമരത്തിനുശേഷവും സജീവരാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.ന്യൂ മോഡല്‍ സൊസൈറ്റിയില്‍ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 2002 ഡിസംബർ 1-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: കനകമ്മ, ശോഭന, പൊന്നമ്മ, ലീലമ്മ, ശശിധരന്, രാജേന്ദ്രന്, രാധാകൃഷ്ണന്, ഗിരീഷ് ബാബു.
കെ. ശിവരാമപ്പണിക്കർ
പട്ടണക്കാട് അത്തിക്കാട് കൈക്കുളങ്ങര കുറ്റാടവീട്ടിൽ കുഞ്ഞുണ്ണിത്തണ്ടാന്റെയും പാർവ്വതിപണിക്കറുടെയും മകനായി 1920-ൽ ജനനം. ആയൂർവേദ വൈദ്യനായിരുന്നു. മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവെയ്പ്പിൽനിന്നു രക്ഷപ്പ്ട്ട് വൈക്കം വടയാർ ഭാഗത്ത് 10 മാസം ഒളിവിൽ കഴിഞ്ഞു. 1995-ൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: വാമദേവൻ, മഹീധരൻ.
അന്തപ്പന്
ആലപ്പുഴ നോര്‍ത്ത് ചേർത്തല കനാൽ വാർഡിൽ മാച്ചിവക വെളിയില്‍ വീട്ടില്‍ 1923-ല്‍ ജനനം. മധുര കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ പണിമുടക്കു കാലത്ത് ഫാക്ടറി കൺവീനർ ആയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനടുത്തു നടന്ന ലാത്തിചാർജ്ജിൽ മർദ്ദനമേറ്റു. വെള്ളാപ്പള്ളി ക്യാമ്പിൽ അംഗമായിരുന്നു. കേസിൽ പ്രതിയായതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഏകദേശം 14 മാസക്കാലത്തോളം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് സി.ജി. സദാശിവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1970-കളുടെ ആദ്യം അന്തരിച്ചു. ഭാര്യ: മേരി. […]
കെ.എസ്. ജോസഫ്
പുന്നപ്ര വടക്ക് കല്ലുപുരയ്ക്കല്‍ വീട്ടില്‍ എമിലിയുടേയും സെബാസ്റ്റ്യന്റെയും മകനായി 1914-ൽ ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ദിവാനെ വെട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഏറെകാലം ഒളിവില്‍ പോയി. പുന്നപ്ര സമരത്തോടും തൊഴിലാളികളോടും അനുഭാവപൂർണ്ണമായ സമീപനം കാണിക്കുകയും സമരത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഭാര്യ: ചെല്ലമ്മ ജോസഫ്.മക്കള്‍: മോഹന്‍ ജോസഫ്, സുമം ജോസഫ്, ജഗന്, ഷിജു, വിപിന്‍, ലാല്‍
എ.കെ.രാഘവന്
പുന്നപ്ര തെക്ക് അയ്യമ്പറമ്പില്‍ വീട്ടില്‍ കൊച്ചുവാവയുടെയും ദേവകിയുടെയും മകനായി 1914-ൽ ജനിച്ചു. മത്സ്യതൊഴിലാളി ആയിരുന്നു. തൊഴിലാളി യൂണിയന് നേതാവ് ആയിരുന്നു. പുന്നപ്ര വെടിവയ്പ്പിൽനിന്നും രക്ഷപ്പെട്ടുവെങ്കിലും ഒറ്റുകാരുടെ സഹായത്തോടെ പോലീസുകാര്‍ വീട്ടില്‍ നിന്നും പിടിച്ചു. ആലപ്പുഴ സബ് ജയിലാണ് തടവില്‍ പാര്‍പ്പിച്ചത്. കഠിനമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയനായി. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുകയും രണ്ടു വര്‍ഷക്കാലം ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1996 ഡിസംബര്‍ 28-ന് അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: ലീല, സഹദേവന്.
കൃഷ്ണന് കരുണാകരന്
തോട്ടത്തുശ്ശേരി വീട്ടില്‍ 1926-ല്‍ ജനനം. മുഹമ്മ കയർ ഫാക്ടറി യൂണിയൻ കമ്മിറ്റി അംഗമായിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പട്ടാളക്കാരുടെ കൈയിൽ നിന്നും തോക്ക് പിടിച്ചുവാങ്ങാൻ ധൈര്യപ്പെട്ടു. ക്രൂരമായമർദ്ദനമേറ്റു. 14 മാസം ഒളിവിൽ കഴിഞ്ഞു. സമരാനന്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ക്യാൻസർരോഗബാധിതനായി 1999 നവംബറിൽ അന്തരിച്ചു. ഭാര്യ: സരസമ്മ. മക്കൾ: ഭുവനചന്ദ്രൻ, മോഹനകുമാരി, അനിലകുമാരി.
കെ.വാസന് വൈദ്യര്
വാരനാട് തൈക്കൂട്ടത്തില്‍ വീട്ടില്‍ കിട്ടന്റെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയന്റെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു. 1946-ലാണ് കമ്മ്യൂണിസ്റ്റ് പാർടി അംഗമായത്. റ്റി.ജി. ശിവരാമന്റെ നേതൃത്വത്തിലുള്ള കരുവ ക്യാമ്പിന്റെ കമ്മിറ്റി അംഗമായിരുന്നു. ഒക്ടോബർ 24-ന് ജാഥയായി അർത്തുങ്കൽ വരെ പോയി മുഹമ്മ പൊലീസ് സ്റ്റേഷനിലേക്കെത്തി. അടച്ചിട്ടിരുന്ന പൊലീസ് സ്റ്റേഷൻ തല്ലിപ്പൊളിച്ചു. മുഹമ്മ, മായിത്തറ കലുങ്കുകൾ പൊളിച്ചു. ഒക്ടോബർ 26-ന് മാരാരിക്കുളം പാലം പൊളിക്കുന്നതിനിടയിൽ പട്ടാളക്കാരുടെ വെടിയേറ്റു. പരിക്കേറ്റവരെ സഹായിക്കുന്നതിൽ മുൻനിരയിൽ […]
വി.എന്‍. ദാനവന്‍
കഞ്ഞിക്കുഴി വാരച്ചാലുങ്കല് വീട്ടില്‍ നീലകണ്ഠന്റെയും കാര്‍ത്ത്യായനി(കുഞ്ഞുലി)യുടെയും മകനായി ജനനം. കളവംകോടം രാമൻ മുതലാളിയുടെ നടത്തിപ്പുകാരായിരുന്നു ദാനവന്റെ കുടുംബം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കരിങ്ങട്ടവെളി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായപ്പോൾ പെണ്‍വേഷം കെട്ടിയും നാലുകെട്ട് വീടിന്റെ ഓവുചാലില്‍ കിടന്നും പൊലീസിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഒരുവർഷക്കാലം ഒളിവിലായിരുന്നു. 1956-ല്‍ കഞ്ഞിക്കുഴി പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ഒന്നാം വാര്‍ഡ് അംഗമായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1995-ല്‍ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ശശിധരന്, കൈരളി, ജമീല.
വിനാംസി
പുന്നപ്ര വടക്ക് പനയ്ക്കൽ വീട്ടില്‍ വാസ്ത്യന്റെയും മറിയത്തിന്റെയും മകനായി 1912-ല്‍ ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 62-ാം പ്രതിയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വെടിവയ്പ്പു വേളയിൽ കമഴ്ന്നു കിടന്നു നീന്തി തോട്ടിലിറങ്ങി രക്ഷപ്പെട്ടു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ദീർഘനാൾ ഒളിവിലായിരുന്നു. 1987-ൽ അന്തരിച്ചു. ഭാര്യ: പ്രസ്റ്റീന. മകൻ: യേശുദാസ്.
സി.പി. അലക്സാണ്ടര്‍
പുന്നപ്ര വടക്ക് ചരുവള്ളിക്കാട്ട് വീട്ടില്‍ ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതു മുട്ടിനു മുകളിലും വലതു കാൽവണ്ണയിലും മുറിവേറ്റു. പട്ടാളത്തിന്റെ പിടിയില്‍പ്പെടാതെ ഒളിവില്‍ പോയി.ചെല്ലാനം, കണ്ടക്കടവ് ഭാഗങ്ങളിൽ 10 മാസം ഒളിവില്‍ കഴിഞ്ഞു. സ്വാതന്ത്രത്തിനുശേഷം സാമൂഹ്യപ്രവര്‍ത്തനവും കച്ചവടവുമായി ജീവിച്ചു. മക്കള്‍: മാത്യൂ, സെലിന്, അച്ചാമ്മ, ഫിലോമിന, ഷാജി (സി.എ. പീറ്റര്‍).
സി.കെ. വാസു ചെല്ലിക്കണ്ടത്തിൽ
ചെല്ലിക്കണ്ടത്തിൽ വാസു 1912-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പിഇ-8/122 നമ്പർ കേസിൽ പ്രതിയായി. 1946 ഒക്ടോബർ മുതൽ ഒരുവർഷക്കാലം ഒളിവിൽ കഴിഞ്ഞു. 1988 ജനുവരി 21ന് അന്തരിച്ചു. മക്കൾ വിജയൻ, ശശിധരൻ, പത്മസേനൻ, ഓമന, രണദിവെ.
എ.എ. കുമാരൻ
തുറവൂർ അമ്പാട്ടു വെളിയിൽ അച്യുതന്റെയും നാരായണിയുടെയും മകനായി ജനനം.പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു.കയർത്തൊഴിലാളി ആയിരുന്നു. യുദ്ധകാലത്ത് ആസാമിൽ ഒളിവിൽപോയി. വയലാർ വെടിവയ്പ്പിൽ കാൽമുട്ടിനു വെടിയേറ്റു. പിഇ-10/1122 നമ്പർ കേസിൽ അറസ്റ്റിലായി. 3 വർഷം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ലളിത.മക്കൾ: അനില, സിന്ധു, അജയകുമാർ.
കുഞ്ഞൻ
വയലാർ കടാട്ടു നികർത്തിൽ വീട്ടിൽ വെളുത്തയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. പട്ടാള വെടിവയ്പ്പിൽ ഇടതു തുടയിൽ വെടിയേറ്റു. രക്ഷപ്പെട്ടുവെങ്കിലും വയലാറിൽ തന്നെ തങ്ങിയ കുഞ്ഞനെ ബോട്ടിൽ കയറ്റി ചേർത്തല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലിൽ ജയിൽവാസം അനുഭവിച്ചു. താമ്രപത്രം ലഭിച്ചു. 1982 സെപ്തംബർ 9-ന് അന്തരിച്ചു. ഭാര്യ: മാധവി.
പപ്പന്
വയലാർ കൈനിക്കര വേലിക്കകത്ത് വീട്ടിൽ ശങ്കുവിന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി ജനിച്ചു. കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. വേലിക്കകത്ത് വീട്ടില്‍ത്തന്നെയായിരുന്നു ക്യാമ്പ്. വെടിവയ്പ്പു കഴിഞ്ഞു പട്ടാളം വീട് തീയിട്ടു നശിപ്പിച്ചു.പൊലീസ് മർദ്ദനത്തിനിരയായി. 2002-ല്‍ ദേശാഭിമാനി ഇന്റർവ്യൂ എടുത്തിരുന്നു
സി.കെ.ശങ്കരന്
എസ്.എല്‍പുരം തയ്യില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ. 1938-ലെ സമരത്തിൽ സി.ജി. സദാശിവനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മാരാരിക്കുളം പാലം പൊളിക്കൽ കേസിൽ പ്രതിയായതിനെ തുടർന്ന് 1 വർഷം ഒളിവിലായിരുന്നു.
കുഞ്ചു പപ്പന്
ചേര്‍ത്തല അറയ്ക്കൽ വെളിവീട്ടില്‍ 1915-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വെടിവയ്പ്പു സമയത്ത് കയലില്ച്ചാടി പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു വീട്ടിലെത്തി. അവിടെ നിന്നും പൊലീസ് അറസ്റ്റു ചെയ്തു ക്രൂരമായി മർദ്ദിച്ചു. ചേര്‍ത്തലയിലെ ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലുമായി ഏഴുമാസം തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയില്‍ രണ്ടേക്കര്‍ സ്ഥലം പതിച്ചുകിട്ടി. 1998-ൽ അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ജഗദമ്മ, കാഞ്ചന, ഗംഗാധരൻ, രേവമ്മ, പൊന്നമ്മ.
കെ.കെ. നാരായണന്
ആര്യാട് തൈലംതറ വീട്ടില്‍ കയർതൊഴിലാളിയായ കുഞ്ഞന്റെ മകനായി 1921-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി.സമര കാലത്ത് ക്യാമ്പുകളിലേക്കു കത്തുകളും തീരുമാനങ്ങളും കൈമാറുന്നതിനു കൊറിയറായി പ്രവർത്തിച്ചിരുന്നു.സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 14 മാസം ജയിൽവാസം അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്.എസ്. ദാമോദരന്‍ എംഎൽഎസഹതടവുകാരനായിരുന്നു.ഭാര്യ: അംബുജാക്ഷി. മക്കൾ: പുഷ്കരൻ, ഉദയൻ.
പി.കെ. ദാനവന്‍
ആര്യാട് പാലാട്ടുവീട്ടിൽ 1928-ൽ ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. കോമളപുരം പാലം തകര്‍ത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു.
പി.കെ. തങ്കപ്പന്
ആര്യാട് വെളിയില്‍ വീട്ടില്‍ കൃഷ്ണന്റെയും കാളിയുടെയും മകനായി 1928-ല്‍ ജനനം. ആസ്പിന്‍വാള്‍ കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു.സമരത്തിന്റെ ഭാഗമായികോമളപുരം പാലം പൊളിക്കലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായപ്പോള്‍ ഏകദേശം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 2014 ജൂണ്‍ 11-ന് അന്തരിച്ചു.ഭാര്യ: മാധവി, മക്കള്‍: അനുരാധ, ആനന്ദവല്ലി, രത്നന്, ലാല്‍, സന്തോഷ്.
വി.കെ. സുകുമാരൻ
ആര്യാട് വാലയിൽ വീട്ടിൽ 1925-ൽ ജനനം. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ആറു മാസത്തോളം ഒളിവിൽ ജീവിച്ചു. അറസ്റ്റിലായതിനെത്തുടർന്ന് ആലപ്പുഴ ലോക്കപ്പിൽ 8 മാസം തടവുജീവിതം അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്.
കെ.ആര്. കുഞ്ഞുപിള്ള
ആലപ്പുഴ വടക്ക് വടക്കുപറമ്പില്‍ വീട്ടില്‍ 1908-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഏഴുമാസകാലം ജയില്‍വാസമനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വലതുകാൽമുട്ടിനു മുകളിലും വലതുതോളിന്റെ പുറകിലുമായി മർദ്ദന പാടുകളുണ്ടായിരുന്നു. ഇവയായിരുന്നു തിരിച്ചറിയൽ അടയാളങ്ങൾ. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
ഒ.കെ. വാസു
ആര്യാട് കുന്നുകുഴിയില്‍ കുഞ്ഞന്റെയും കായിയുടെയും മകനായി 1924 ജൂലൈ 11-ന് കര്‍ഷക കുടുംബത്തില്‍ ജനനം. കയര്‍പായ നെയ്ത്തായിരുന്നു തൊഴില്‍. യൂണിയന് മനേജിംഗ് കമ്മറ്റി അംഗമായും ബോംബെ കമ്പനിയിലെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊമ്മാടി കാഴ്ചയില്‍ ക്യാമ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും 3 മാസക്കാലം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. അമ്പലപ്പുഴ താലൂക്കിൽ നടമാടിയിരുന്ന പോലീസ് മര്‍ദ്ദനങ്ങളിൽ പ്രതിഷേധിച്ച് തിരു-കൊച്ചി നിയമസഭയിലെ പ്രതിഷേധത്തിൽ പങ്കാളിയായി. പ്രഭാകരന്, ഏലിയാമ്മ, മേരി എന്നിവര്‍ ഈ പ്രതിഷേധത്തില്‍ വാസുവിനൊപ്പമുണ്ടായിരുന്നു.തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്ത് […]
കെ.വി കുഞ്ഞന്‍
ആലപ്പുഴ തെക്ക് വലിയപറമ്പില്‍ വീട്ടില്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്തു. 1988 നവംബര്‍ 17-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മക്കള്‍: രാധ, രമണി, ഹരിദാസ്. സുജാത, ഗിരിജ
സി.കെ. നാരായണന്
പുന്നപ്ര വടക്ക് ചിറയില്‍ കൊച്ചു തയ്യില്‍ ഗോവിന്ദന്റെ മകനായി 1911-ൽ ജനനം. കച്ചവടമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വൈക്കം സത്യാഗ്രഹത്തില്‍ വോളണ്ടിയറായി പ്രവർത്തിച്ചു. 1924 മാർച്ച് 31-ന് അറസ്റ്റ് ചെയ്യപ്പെട്ടു. വൈക്കത്തെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിലായി. നിരവധി തവണ ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വലിയ പീഡനങ്ങളാണ് സത്യാഗ്രഹകാലത്ത് പൊലീസിൽ നിന്നും ക്ഷേത്രപാലകരിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ഗാന്ധിജിയുടെ സഹായികളായി നിയോഗിക്കപ്പെട്ടതിൽ ഒരാളായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാൻ കഴിവുള്ള ആളായിരുന്നു നാരായണൻ. ഗാന്ധിജി ഒരു ട്രങ്ക് സമ്മാനമായി […]
വി.കെ. കരുണാകരൻ
വയലാര്‍ വേലിക്കകത്ത് വീട്ടില്‍ 1923-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.കോയിക്കൽ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായിരുന്നു.കൂരപ്പുരകളിൽ ജന്മിമാരുടെ ഗുണ്ടാ ആക്രമണമുണ്ടാകുന്ന വിവരമറിഞ്ഞു വയലാറിലേക്കു നീങ്ങിയ ജാഥയുടെ പ്രധാന നേതാവായിരുന്നു. ക്യാമ്പുകളിലെ ചുമതലാ വിഭാജനം സംബന്ധിച്ച് (സംരക്ഷണ നടപടികൾ, പാചകം, ഭക്ഷണ സാമഗ്രികൾ സമാഹരിക്കൽ തുടങ്ങിയവ) തന്റെ അനുഭവക്കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പിഇ9/1122, പിഇ10/1122 നമ്പർ കേസുകളിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ അഞ്ചുവർഷം ഒളിവിൽ കഴിഞ്ഞു.2010 നവംബർ 30-ന് അന്തരിച്ചു. ഭാര്യ: […]
പി.എസ്. രാഘവന്
കണിച്ചുകുളങ്ങര പുകലത്തോപ്പുവെളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. സമരത്തെത്തുടർന്ന് പിഇ7/1122 നമ്പർ കേസിൽ പ്രതിയായി. ഏകദേശം ആറുമാസത്തോളം ഒളിവില്‍ കഴിഞ്ഞു.
ടി.എന്‍. പുരുഷോത്തമന്
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ആലപ്പറമ്പില്‍ വീട്ടില്‍ നീലന്റെയും നാരായണിയുടെയും മകനായി 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ്യൂണിയൻമാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. കടക്കരപ്പള്ളി വേലായുധൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിലം ബലമായി കൊയ്ത സമരത്തിൽ പങ്കാളിയായിരുന്നു. ഒളതല, മോനാശ്ശേരി, വലയാർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. വെടിവയ്പ്പ് സമയത്ത് വയലാർ ക്യാമ്പിൽ ഉണ്ടായിരുന്നു. സിസി23/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷക്കാലം (1946 ഒക്ടോബര്‍ 27 മുതല്‍ 1947 സെപ്തംബര്‍ […]
പി.കെ. പുരുഷോത്തമൻ
ചേർത്തല തുറവൂർ മാവേലി നികർത്തിൽ വീട്ടിൽ കൊച്ചയ്യപ്പന്റെയും നാരായണിയുടെയും മകനായി 1932-ൽ ജനനം. നെയ്ത്തു തൊഴിലാളിയായിരുന്നു. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പൊന്നാംവെളി ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്.വെടിവെയ്പ്പിൽ ഇടതുകാലിനു പരിക്കേറ്റു ആശുപത്രിയിൽ ചികിത്സതേടവേ അറസ്റ്റ് ചെയ്യപ്പെട്ടു. പൊന്നാംവെളിയിലെ റിസർവ്വ് പൊലീസ് ക്യാമ്പിൽ രണ്ട് ദിവസം ക്രൂരമമർദ്ദനത്തിനിരയാക്കി. ക്ഷയരോഗിയായി ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ചീരക്കുഞ്ഞിപ്പെണ്ണ് കമല
പട്ടണക്കാട് കൈനിക്കര വീട്ടിൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർതൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു. ക്യാമ്പിൽ സ്ത്രീകളെ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു. 1975 ആഗസ്റ്റ് 15-ന് അന്തരിച്ചു.മക്കൾ: കല്യാണി, ഭവാനി, കമല, കുമാരൻ.
കൈനിക്കര പപ്പൻ
പട്ടണക്കാട് കൈനിക്കര വീട്ടിൽ ചീരക്കുഞ്ഞിപ്പെണ്ണിന്റെ മകനായി 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മേനാശേരി ക്യാമ്പിലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതന്സഹോദരങ്ങൾ: കുമാരൻ, കല്യാണി, ഭാർഗവി, കമല.
എന്‍.കരുണാകരന്
ആലപ്പുഴ വടക്ക് ആശ്രാമം വാർഡ് വെളിച്ചപ്പാട്ടു തയ്യില്‍ വീട്ടില്‍ 1925-ല്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാരാരിക്കുളത്ത് വളവനാട് ക്യാമ്പിലെ ക്യാപ്റ്റൻ ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 8 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എസ്എൻഡിപി ശാഖാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971 ഏപ്രില്‍ 1-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: ചന്ദ്രവല്ലി, ശോഭന, സുധാകരന്, സാനു, അജയകുമാര്‍, […]
എ. ഗോപാലൻ
മണ്ണഞ്ചേരി കാട്ടുവേലിയ്ക്കകത്ത് കുഞ്ചുവിന്റെയും കാളിയുടേയും നാലു മക്കളിൽ ഇളയവനായി 1892-ൽ ജനിച്ചു. കലാണിപിള്ളയുടെ ഫാക്ടറി തൊഴിലാളി ആയിരുന്നു. ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തു. 7/116 നമ്പർ കേസിൽ പ്രതിയായി. ആലപ്പുഴ സബ് ജയിലിൽ 3 മാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ 7 മാസവും ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. താമ്രപത്രം ലഭിച്ചു. 1999-ൽ 107-ാം വയസിൽ അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: സരള, ഉദയൻ, ശശിധരൻ.
യു. ഭാര്ഗവന്
ആലപ്പുഴ തെക്ക് ആലിശ്ശേരി വാര്‍ഡില്‍ അരയന് പറമ്പില്‍ വീട്ടില്‍ ഇമ്മിണിയുടെ മകനായി 1921-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. കുതിരപ്പന്തി ക്യാമ്പിൽ വോളണ്ടിയർ ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുതുടയിൽ വെടിയേറ്റു. സമരത്തിൽ പങ്കെടുത്ത മറ്റു സഖാക്കളുടെ സഹായത്തോടെ സമരമുഖത്തുനിന്നും പിന്മാറി. ആദ്യം യൂണിയൻ ഓഫീസിലും പിന്നീട് ഒളിവിലും പോയി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1976 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മകന്: വിജയപ്പന്
ദേവസ്യ ശീമോൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് വട്ടത്തില്‍ വീട്ടില്‍ ശീമോന്റെ മകനായി 1902-ല്‍ ജനനം. നാലാംക്ലാസുവരെ വിദ്യാഭ്യാസം. 16-ാം വയസിൽ മത്സ്യത്തൊഴിലാളിയായി. 1942-ൽ പട്ടാളത്തില്‍ ചേർന്നു. നാട്ടില്‍ തിരിച്ചെത്തുകയും മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായി. പുന്നപ്ര സമരത്തിൽ ഐതിഹാസികമായ കഥാപാത്രങ്ങളിൽ ഒരാളാണ് ഡി.എസ്.പി എന്നു വിളിപ്പേരുള്ള ദേവസ്യ. തീവയ്പിനെ തുടർന്ന് സ്വയരക്ഷയ്ക്കായി മത്സ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കാൻ തുടങ്ങി. ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ ഒരു സംഘം സായുധ പൊലീസ് സമരക്കാർ തമ്പടിച്ചിരുന്ന പ്രദേശത്തുകൂടി റോന്തുചുറ്റുവാൻ വന്നു. വി.കെ. ഭാസ്കരന്റെയും ദേവസ്യയുടെയും […]
കുട്ടപ്പന് കൂട്ടുങ്കൽ
പുന്നപ്ര വടക്ക് കൂട്ടുങ്കല്‍ വീട്ടില്‍ തോമസിന്റെയും ക്ലാരയുടേയും മകനായി 1929-ൽ ജനനം. മത്സ്യതൊഴിലാളിയായിരുന്നു. 17-ാം വയസ് മുതൽ ട്രേഡ് യൂണിയനിൽ സജീവമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കെ.എസ്. ബെന്നിനൊപ്പം പ്രവർത്തിച്ചുപോന്നു. പൊലീസ് ക്യാമ്പ് ആക്രമണ സമരത്തിൽ പ്രതിയായി ഒളിവിൽ പോയി. ഭാര്യ: തെരേസാമ്മ കുട്ടപ്പന്.മക്കള്‍: സുനിമോന്, ടോമി, മേഴ്സി, ലിനറ്റ്.
ഇട്ടിയാടി ദാമോദരന്‍
പുന്നപ്ര വടക്ക അഴീക്കകത്ത് നീലനീട്ടിവേലിയിൽ 1918-ൽ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. 1938-ലെ സമരത്തിൽ പിഇ.4/1114 നമ്പർ കേസിൽ ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി. 27 ദിവസം ആലപ്പുഴ ലോക്കപ്പിൽ വിചാരണ തടവുകാരനായി കഴിഞ്ഞു. പുന്നപ്ര സമരത്തിലും പങ്കെടുത്തു. മുഖത്തിന്റെ വലതുഭാഗത്ത് പരിക്കേറ്റതിന്റെ അടയാളം ഉണ്ടായിരുന്നു. മക്കൾ: മോഹന്‍ദാസ്, ഹരിദാസ്, മനോഹരദാസ്, സുധാമണി
കൊച്ചയ്യപ്പൻ വടക്കേതൈവേലി
പുന്നപ്ര വടക്ക് വടക്കേതൈവേലിയിൽ കൊച്ചയ്യപ്പൻ കയർ തൊഴിലാളി ആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടുകയും ആലപ്പുഴ ലോക്കപ്പിലും സെൻട്രൽ ജയിലിലുമായി ഒരുവർഷം തടവുശിക്ഷ അനുഭവിച്ചു. പൊലീസ് ക്രൂരമായി മർദ്ദിച്ച കൊച്ചയ്യപ്പൻ അവശനായിട്ടാണു ജയിൽ മോചിതനായത്. പുന്നപ്ര സമരത്തിൽ പങ്കാളിയായതിനെത്തുടർന്ന് ഒന്നരവർഷം വീണ്ടും തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 1957-ൽ അന്തരിച്ചു.
കെ. നാരായണന്
പുന്നപ്ര നോര്‍ത്ത് കുട്ടപ്പള്ളിക്കല് വീട്ടില്‍ 1918-ല്‍ ജനിച്ചു. കച്ചവടമായിരുന്നു തൊഴിൽ. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വലതുകാലിന്റെ തുടയിൽ പിൻവശത്തും വലതുകൈയുടെ ഭുജത്തിനും വെടിയേറ്റു. ഇതുമൂലം കൈയുടെയും കാലിന്റെയും സ്വാധീനം കുറഞ്ഞു.മക്കൾ: ഉദയൻ, സുധർമ്മ, സ്നേഹലത, ഗോപാലകൃഷ്ണൻ, ഉദയഭാനു.
ബര്ണ്ണാസ് മെത്രീനു
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ വാര്‍ഡ് വടക്കെതയ്യില് വീട്ടില്‍ 1920-ൽ ബർണാഡിന്റെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുതോളിന്റെ ഭാഗത്തു വെടിയേറ്റു. പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലായി. ക്രൂരമർദ്ദനത്തിനിരയായി. മൂന്നുമാസം ജയിലിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. വീണ്ടും ലോക്കപ്പിലാവുകയും ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആറുമാസം കഴിഞ്ഞപ്പോൾ വിട്ടയച്ചു. സ്ഥിരം രോഗിയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
ടി.വി. ജോസഫ്
മാരാരിക്കുളം തെക്ക് ചെട്ടികാട് തെക്ക്പാലയ്ക്കൽ വീട്ടിൽ 1919-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.കാട്ടൂർ ജോസഫ്, പെരുമാള്‍, ചക്രപാണി, എന്നിവരുടെകൂടെ സമരത്തില്‍ പങ്കെടുത്തു. മാരാരിക്കുളംസമരത്തെത്തുടര്ന്നു പിഇ-7/1122 കേസിൽ പ്രതിയായി. 9 മാസം ഒളിവിൽ കഴിഞ്ഞു. 1993 നവംബർ 18-ന് അന്തരിച്ചു.ഭാര്യ: സ്റ്റെല്ല. മക്കള്‍: ഫെലിക്സ്, മേരി, ലൂയിസ്, ആന്റണി.
റ്റി.സി. പത്മനാഭൻ
ആലപ്പുഴ തെക്ക് ബീച്ച് വാർഡിൽ തൈപ്പറമ്പ് വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേറ്റു രക്തസാക്ഷിയായി. ഇദ്ദേഹത്തിന്റെ മൃതദേഹം പട്ടാളം വലിയചുടുകാട്ടിൽ സംസ്കരിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി ഭാര്യയുടെ പേരിൽ പതിച്ചുകിട്ടി. ഭാര്യ: ജാനകി. മക്കൾ: രാജപ്പൻ, സുജാത.
കെ.രാമന്
ആലപ്പുഴ തെക്ക്ബീച്ച് വാര്‍ഡ് നടയില്‍ പറമ്പില്‍ വീട്ടില്‍ 1916-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. ചായക്കട നടത്തുകയായിരുന്നു. 1938-ലെ സമരത്തിൽ പങ്കെടുത്ത് ഒൻപതുമാസം ജയിൽശിക്ഷ അനുഭവിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ തോളിന്റെ പിൻഭാഗത്ത് അഞ്ചിഞ്ചു നീളത്തിൽ വെടിയേറ്റ് മാരകമുറിവുണ്ടായി. അതിനുതാഴെ ഇടുപ്പിൽ രണ്ടിഞ്ച് നീളത്തിൽ മറ്റൊരു മുറിവുമുണ്ടായി. സഹപ്രവർത്തകരായ സഖാക്കൾ തിരുവല്ലയിൽ ഡോ. കൊച്ചുകോശി നടത്തിയിരുന്ന ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തി. തുടർന്ന് മൂന്നുവർഷം പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു. അങ്ങനെ വീട് കൊടിയദാരിദ്ര്യത്തിലായി. രാമനു […]
കെ. കറുത്തച്ചന്പ്രമാണി
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് ദേവസ്വം പുരയിടം വീട്ടില്‍ 1904-ൽ ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: കൊച്ചുകാളി. മകൻ സദാനന്ദനും പോർട്ട് തൊഴിലാളിയായിരുന്നു.
പി.എൽ ബഞ്ചമിന്
പുന്നപ്ര വടക്ക് പൊള്ളയില് വീട്ടിൽ ലോനന്റെയും കത്രീനയുടെയും മകനായി 1917-ൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 90-ാം പ്രതിയായിരുന്നു. മത്സ്യത്തിനു വില ചോദിച്ച മത്സ്യത്തൊഴിലാളിയെ കെട്ടിയിട്ടു മർദ്ദിച്ച പ്രമാണിയെ യൂണിയൻ തൊഴിലാളിയെ കൊണ്ടുതന്നെ തിരിച്ചു തല്ലിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. നെഞ്ചിന്റെ വലതുഭാഗത്തും വലതുമുട്ടിന്റെ കീഴിലും വെടികൊണ്ട പാടുകൾ ഉണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി വെടിയേല്‍ക്കുകയും ഒളിവില്‍ പോകുകയും ചെയ്തു. എന്നാല്‍ പിന്നീട് പിടിക്കപ്പെടുകയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും […]
കുമാരൻ
മണ്ണഞ്ചേരി കുളക്കാടുവീട്ടിൽ നീലകണ്ഠന്റെ മകനായി ജനിച്ചു. കണ്ണർകാട് ക്യാമ്പിന്റെ സബ് ക്യാമ്പായ തകിടിയിൽ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തകിടിയിൽ ക്യാമ്പിന്റെ ലീഡർ പി.കെ.വാസുവായിരുന്നു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായപ്പോൾ ഒളിവിൽ പോയി. അറസ്റ്റിനുശേഷം ഭീകരമർദ്ദനം അനുഭവിച്ചു. ആലപ്പുഴ സബ് ജയിലിൽ 6 മാസം തടവിലായി. ക്ഷയരോഗ ബാധിതനായിട്ടാണുപുറത്തുവന്നത്. 1967-ൽ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: സിദ്ധാർത്ഥൻ, ശശി, ചെല്ലമ്മ, അശോകൻ, സജീവൻ, കനകമ്മ, പുരുഷൻ, ശോഭ.
വി.എന്‍. വാവച്ചന്
പുന്നപ്ര വടക്ക് വെളിയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. പുന്നപ്ര സമരത്തിൽ സജീവമായിരുന്നു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 1946 ഡിസംബര്‍ 5 മുതല്‍ 1947 ഡിസംബര്‍ 13 വരെ ആലപ്പുഴ സബ് ജയിലില്‍ തടവിലായിരുന്നു.
ശങ്കരൻ പത്മനാഭൻ
പുന്നപ്ര തെക്ക് പുത്തന്‍വെളി വീട്ടില്‍ 1887-ൽ ജനിച്ചു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. മർദ്ദനത്തെത്തുടർന്നു സമരപങ്കാളിത്തത്തിൽ ചോർച്ചയുണ്ടായതു മനസിലാക്കി കൃഷ്ണപിള്ള ബോംബെ കമ്പനി പിക്കറ്റ് ചെയ്യുന്നതിനു നിർദ്ദേശിച്ചു. പിക്കറ്റിംഗിനെ തുടർന്ന് എസ്.സി.12/116 നമ്പർ കേസിൽ പത്മനാഭൻ അറസ്റ്റിലായി. 18 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 59-ാം വയസ്സില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുക്കുകയുണ്ടായി. പട്ടാളത്തിൽ നിന്നും രക്ഷപ്പെടാനായി ജലാശയത്തിൽ ചാടുകയും പട്ടാളക്കാരുടെ ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. ക്രൂരമർദ്ദനം രോഗബാധിതനാക്കി. ഭാര്യ: കൊച്ചുപാറു. മക്കൾ: പ്രകാശൻ, വത്സല, ബിന്ദുജ, […]
എസ്. പരമേശ്വരൻ
പട്ടണക്കാട്ട് ഇട്ടപ്പറമ്പിൽ വീട്ടിൽ കൊച്ചിയപ്പൻ കാളി ദമ്പതികളുടെ മകനായി ജനനം.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര വയലാർ സമരസേനാനി. മേനാശേരി ക്യാമ്പിൽ ആയിരുന്നുപ്രവർത്തനം.ക്യാമ്പിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്ന ചുമതലഇദ്ദേഹത്തിനായിരുന്നു. ക്യാമ്പിലെ സഹപ്രവർത്തകനും വെടിവെയ്പ്പിൽ മരിച്ച രക്തസാക്ഷിയുമായ നാരായണന്റെ സഹോദരി കാർത്ത്യായനിയെ വിവാഹം കഴിച്ചു. മക്കൾ മാലതി, മോഹനൻ, ബേബി, ശോഭന, അനിത. 1976 നവംബർ 6-ന് അന്തരിച്ചു.
നാരായണന്
വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കത്തം തുരുത്തില് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട് കളവകോടം ക്യാമ്പിൽ പ്രവർത്തിച്ചു. സമരത്തിനുശേഷം നിരവധിതവണ പോലീസ് മർദ്ദനത്തിനിരയായി. 1977 നവംബര്‍ 19-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ് മാധവി
കുട്ടിരാമന്
ആലപ്പുഴ തെക്ക് നടയില്പറമ്പ് വീട്ടില്‍ കുട്ടിയുടെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.1974 ജനുവരി 3-ന് അന്തരിച്ചു. ഭാര്യ: നളിനി.
എം.ജി. ശ്രീധരന്
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ മേനാശ്ശേരീല് ഗോപാലന്റെയും ചീരമ്മയുടെയും മകനായി ജനിച്ചു. 7-ാം ക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളി. വയലാർ ക്യാമ്പിൽ പ്രവർത്തനങ്ങൾക്കു നേതൃത്യം നൽകി. വെടിവെയ്പ്പ് സമയത്തു കായലിൽ ചാടി കപ്പപായലുകൾക്കിടയിൽ ഒളിച്ചു രക്ഷപ്പെട്ടു. അനുജൻ പുരുഷോത്തമൻ വെടിയേറ്റു കൊല്ലപ്പെട്ടു. പിഇ6/122, പിഇ10/122 നമ്പർ കേസുകളില്‍ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. സോവിയറ്റുനാട്, നവയുഗം എന്നിവയുടെ ഏജന്റ് ആയിരുന്നു. 25 സെന്റ് കായൽഭൂമി സർക്കാർ പതിച്ചു നൽകി. 1985 […]
പി.കെ. ഭാസ്കരന്
മുഹമ്മ പോട്ടച്ചാല്‍ വീട്ടില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1919-ൽ ജനിച്ചു. അച്ഛന് കൊപ്രാക്കളം ഉണ്ടായിരുന്നു. പട്ടാളക്കാരൻ ആയിരുന്നു. മടങ്ങിയയെത്തിയ ഭാസകരൻ സ്വന്തമായി ഒരു കയർഫാക്ടറി ആരംഭിച്ചു. സമരത്തിലും സജീവമായി. പൊട്ടച്ചാൽ ക്യാമ്പിൽ വാരിക്കുന്തം തയ്യാറാക്കുന്നതിനും പരിശീലനം നൽകുന്നതിലും നേതൃത്വം നൽകി. മാരാരിക്കുളം വെടിവയ്പ്പ് കഴിഞ്ഞപ്പോൾ പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് ഒളിവിൽപോയി. പട്ടാളം ഭാസ്കരന്റെ ഫാക്ടറിയും വീടും തീയിട്ടു നശിപ്പിച്ചു. 1947-ലെ തെരഞ്ഞെടുപ്പുകാലത്താണു തിരികെ വന്നത്. ഉപജീവനത്തിനായി കയർ ഫാക്ടറി തൊഴിലാളിയായി. 1996 സെപ്തംബര്‍ 21-ന് […]
അയ്യപ്പൻ ശ്രീധരൻ
വയലാർ കളത്തിൽ ചിറയിൽ 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു.ഒളതല ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സിസി 23/1122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമായി പൊലീസ് മർദ്ദിച്ചു. 1946 നവംബർ മുതൽ രണ്ടുമാസം ചേർത്തല ലോക്കപ്പിലും ഒൻപതുമാസം ആലപ്പുഴ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: നാരായണി. മക്കൾ: പ്രസന്ന, മനോജ്.
കൃഷ്ണന്‍കുട്ടി കായിക്കരച്ചിറ
മുഹമ്മ കായിക്കരച്ചിറ നീലകണ്ഠന്റെയും കോതയുടെയും മകനായി 1921-ൽ ജനിച്ചു. കര്‍ഷകത്തൊഴിലാളിയായിരുന്നു. 25-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. പിഇ-7 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും പൊലീസുകാർ മാതാപിതാക്കളെ ദ്രോഹിക്കുന്നതു നോക്കിനിൽക്കാൻ കഴിയാതെ പിടികൊടുത്തു. ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലുമായി 13 മാസം തടവിൽ കഴിഞ്ഞു. ക്രൂരമായ മർദ്ദനത്തിനിരയായി. സമരാനന്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. മക്കൾ: മണിയമ്മ, രഘുനാഥൻ, രഘുപതി, പുഷ്കരൻ, ലീല, സുകുമാരി, സുരേന്ദ്രൻ, ശശി.
പി.എം. ഭാസ്കരന്
ആലപ്പുഴ ആശ്രമം വാർഡ് പുത്തന്തയ്യില് വീട്ടില്‍ കെലുക്കിയുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. പോലീസ് വാഹനം കടത്തി വിടാതിരിക്കാന്‍ കോമളപുരത്തെ പാലം പൊളിച്ചതിനെതുടര്ന്ന് പി.ഇ 7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആറുമാസത്തോളം ജയിൽവാസം അനുഭവിച്ചു. പി.എ. സോളമന്റെ സഹതടവുകാരനായിരുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിൽ കാലിനു മുറിവേൽക്കുകയുണ്ടായി. ക്ഷയരോഗിയുമായി. ഭാര്യ: കമലാക്ഷി. മക്കള്‍: വിജയലളിത, പ്രകാശ് ബാബു, ചിത്തിര.
എസ്. കൃഷ്ണന്‍കുട്ടി
ആര്യാട് പാറേക്കാട് വീട്ടിൽ 1916-ൽ ജനനം. കയർ ട്രേഡ് യൂണിയൻ അംഗമായിരുന്നു. സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽപോയി. കൃഷ്ണൻകുട്ടിയെ അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ അനുജനെ പോലീസ് കസ്റ്റഡിയിലെടുത്തു മർദ്ദിച്ചു കൊലപ്പെടുത്തി. പിന്നീട് അറസ്റ്റിലായി. മർദ്ദനമേറ്റു. 9 മാസം ആലപ്പുഴ ലോക്കപ്പിൽ കഴിഞ്ഞു. പാർടി ഭിന്നിപ്പിനുശേഷം സിപിഐയിൽ പ്രവർത്തിച്ചു. മക്കൾ: അരവിന്ദാക്ഷൻ, പൊന്നമ്മ.
വി.എ. ചക്രപാണി
മണ്ണഞ്ചേരിവടക്കനാര്യാട് തമ്പകച്ചുവട് വട്ടച്ചിറ വീട്ടിൽ അയ്യപ്പന്റെയും കുട്ടമ്മയുടേയും മകനായി 1915-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. പി.എൽ. കമ്പനി തൊഴിലാളി ആയിരുന്നു. വിരിശ്ശേരി ക്യാമ്പ്കേന്ദ്രീകരിച്ചായിരുന്നുപ്രവർത്തിച്ചിരുന്നത്. കോമളപുരം പാലം പൊളിക്കൽ സമരത്തിലും തമ്പകച്ചുവട് തെക്കുവശത്തുള്ള കലിങ്ക് പൊളിയ്ക്കൽസമരത്തിലും പങ്കാളിയായി. പോലീസ് അറസ്റ്റു ചെയ്തു ക്രൂരമായി മർദ്ദിച്ചു. 1992-ൽ അന്തരിച്ചു. ഭാര്യ ഭാർഗ്ഗവി. മക്കൾ – പവിത്രൻ, ദയാനന്ദൻ, ജഗദമ്മ, വിനയകുമാർ, ശശികുമാർ, റാണി, പ്രദീഷ് കുമാർ, ലാലമണി, ഉദയകുമാർ, മധുകുമാർ.
സി.കെ. പത്മനാഭൻ
പട്ടണക്കാട് കാര്യത്തുചിറ വീട്ടിൽ കറുമ്പന്റെയും കുഞ്ഞൂട്ടിയുടെയും മകനായി ജനനം. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. ക്യാമ്പുകളിൽ നിന്നും മറ്റൊന്നിലേക്കു കത്തുകൾ കൈമാറിയിരുന്ന കൊറിയർമാരിൽ ഒരാളായിരുന്നു. പട്ടാളഭരണം പ്രഖ്യാപിച്ചശേഷം പോലീസ് പിടിയിലായി. കത്ത് ആവശ്യപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്ന കത്ത് വിഴുങ്ങിക്കളഞ്ഞു. തുടർന്ന് ചേർത്തല പോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായി. മുഖത്തേറ്റ മാരകമായ പരിക്കുകളോടെ ആലപ്പുഴ സബ് ജയിലിലുംഅവിടെ നിന്നു തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു. ജയിൽ വാസത്തിനിടെരാമൻ കൊലക്കേസിലും പ്രതി ചേർത്തു. താമ്രപത്രം ലഭിച്ചു. കൊട്ടരക്കര ചിതറയിൽ 2 ഏക്കർ […]
നാരായണന്
കഞ്ഞിക്കുഴി വലിയേടത്തുവെളിയില് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിനോടനുബന്ധിച്ച് പിഇ-8/122 നമ്പർ കേസിൽ പ്രതിയായി. 1 വർഷക്കാലം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടിയിലായി. 6 മാസം ആലപ്പുഴ സബ് ജയിലില്‍ കിടന്നു. ക്രൂരമായ മർദ്ദനമേറ്റ് ക്ഷയരോഗിയായി. ചികിത്സയ്ക്കിടെ തിരുവനന്തപുരം പുലയനാർകോട്ട ആശുപത്രിയിൽവച്ച് അന്തരിച്ചു. ഭാര്യ: മാധവി.
എം.വി. ജോണ്‍
പുന്നപ്ര തെക്ക് മണ്ണാപറമ്പില്‍ വീട്ടിൽ വൈസ്യന്റെ മകനായി 1913-ൽ ജനനം. മെഴുകുതിരി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു. 33-ാം വയസ്സില്‍ പാര്‍ട്ടിയിൽ സജീവമായി പ്രവർത്തിച്ചു. പുന്നപ്ര-വയലാർ സമരകാലത്ത് പനച്ചുവട് ക്യാമ്പിന്റെ സംഘാടകരിൽ ഒരാളായിരുന്നു. പൊലീസ് ആക്രമണത്തിനുശേഷം അറസ്റ്റ് വാറണ്ട് ഉണ്ടായതിനെത്തുടർന്ന് തമിഴ്നാട് ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1996 സെപ്തംബർ 21-ന് അന്തരിച്ചു. ഭാര്യ: മിറയാമ്മ ജോണ്‍. മക്കള്‍: ആന്റണി. എം.ജെ, പോള്‍.എം.ജെ, ജെസ്റ്റിൻ.എം.ജെ, ജോബ്. എം.ജെ, ബെന്നി. എം.ജെ, അനിത. എം.ജെ, ആനി. എം.ജെ, ലാല്‍ […]
വര്‍ഗീസ് ചോറി
ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളിയില്‍ കോറങ്കോട് വീട്ടില്‍ 1920-ല്‍ ജനനം. ഏഴാംക്ലാസുവരെ പഠിച്ചു. നേടിയിരുന്നു. വയലാർ സമരത്തോടനുബന്ധിച്ച് സിസി-23/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒൻപതുമാസം ആലപ്പുഴ സബ് ജയിലില്‍ തടവില്‍ കിടന്നു. ക്രൂരമർദ്ദനമേറ്റു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി.
കൊച്ചയ്യപ്പൻ കൃഷ്ണൻ
പട്ടണക്കാട് പുന്നശേരി വീട്ടിൽ കൊച്ചയ്യപ്പന്റെയുംകൊച്ചു കറുമ്പിയുടെയും മകനായി 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. മേനാശേരി ക്യാമ്പ് ലീഡർ ആയിരുന്നു. (സ്മരണികയിൽ രേഖപ്പെടുത്തിയിരിക്കുന്നു).പിഇ-6/1122 നമ്പർ രാമൻ കൊലക്കേസിൽ പ്രതിയായി. തുടർന്ന് പൊന്നാനിയിൽ കോളാടി ഗോവിന്ദൻകുട്ടിയുടെ വീട്ടിൽഒളിവില് കഴിഞ്ഞു. അവിടെവച്ച് അറസ്റ്റിലായി. തുടർന്നു പൊന്നാനി ജയിലിൽ 7 മാസവും ചേർത്തല ലോക്കപ്പിൽ 13 മാസവും ആലപ്പുഴ സബ് ജയിലിൽ 27 മാസവും തടവിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. ശിക്ഷയ്ക്കുശേഷം ചേർത്തലപട്ടണക്കാട് സർക്കാർ സ്കൂളിൽപ്യൂൺആയിജോലിനോക്കി. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ ഭൂമി […]
അപ്പു ചെട്ടിയാർ
ആലപ്പുഴ കളർകോട് കണ്ണൻതോട്ടുവീട്ടിൽ കൃഷ്ണൻ ചെട്ടിയാരുടെ മകനായി 1917-ൽ ജനനം. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. എസ്.സി-17/116 നമ്പർ കേസിൽ ആറുമാസം തടവും 50 രൂപ പിഴയും ശിക്ഷ വിധിച്ചു. എന്നാൽ പിഴയടയ്ക്കാതിരുന്നതിനാൽ സെൻട്രൽ ജയിലിൽ ഒൻപതുമാസം തടവിലായി.
ഗോപാലന്
ആലപ്പുഴ നേര്‍ത്ത് സനാതനം വാർഡിൽ അയ്യനാറ്റുചിറയില് നടേവടക്കേതിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തെ തുടർന്ന് അറസ്റ്റിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇതു രോഗബാധിതനാക്കി. 1960-കളുടെ അവസാനത്തിൽ അന്തരിച്ചു.ഭാര്യ: അരുദ്ധതി. മക്കള്‍: രത്നമ്മ, ജിജി, ലളിത, അമ്പി
പി. നീലകണ്ഠപിള്ള
ആര്യാട് പുതിയ വീട്ടില്‍ 1915-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മേനന്തറ കൃഷ്ണൻകുട്ടി നേതാവായിരുന്ന റ്റിവി കമ്പി വളപ്പിലെ ക്യാമ്പിൽ വോളന്റിയർ ആയിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. മർദ്ദനമേറ്റു.പി.എ. സോളമനോടൊപ്പം 8 മാസം ആലപ്പുഴ സബ് ജയിലില്‍ തടവ് അനുഭവിച്ചു
ശങ്കരന് ഗോവിന്ദന്
പുന്നപ്ര നോർത്ത് പറവൂർ മൂവര്ക്കാട്ടുചിറ വീട്ടില്‍ 1908-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയര്‍ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. കേസിനെ തുടർന്ന് ഒരുവർഷക്കാലം മാരാരിക്കുളം പ്രദേശത്ത് ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കള്‍: സുധീന്ദ്രന്‍, സുഗുണന്, ശാന്ത, വിജയമ്മ, തങ്കമ്മ, രാധമ്മ.
മാത്യു വിൻസൻ്റ്
ആലപ്പുഴ തെക്ക് വട്ടയാല്‍ വാര്‍ഡില്‍ തൈപറമ്പില്‍ വീട്ടില്‍ 1915-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. ബോംബെ കമ്പനിയുടെ മുന്നിലുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു. പി.ഇ. 7/1122 കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് മാസക്കാലം ഒളിവില്‍ കഴിഞ്ഞു.
എം.ഇബ്രാഹിംകുട്ടി
ആലപ്പുഴ വടക്ക് തോണ്ടംകുളങ്ങര കുറുപ്പങ്ങാടി ചിറയില്‍ വീട്ടില്‍ മൊയ്തീന്‍കുഞ്ഞിന്റെ മകനായി 1925-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ബീഡി തെറുപ്പ് തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിന്റെ ഭാഗമായിപി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. എട്ടുമാസം ആലപ്പുഴ ലോക്കപ്പിൽ തടവിലായി. വി.എസ്. അച്യുതാനന്ദൻ സഹതടവുകാരനായിരുന്നു. ലോക്കപ്പിൽവച്ച് പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. കാലിന്റെ പാദം വെട്ടുകത്തിവച്ച് പൊലീസുകാർ അരിഞ്ഞതിനാൽ മുറിപ്പാട് ഉണ്ടായിരുന്നു. വലതുകൈയിൽ ഉണ്ടായിരുന്ന ഈ പാട് ആയിരുന്നു പെൻഷൻ ലഭിക്കാൻ അടയാളമായി നൽകിയത്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2001 ജൂലൈ 12-ന് അന്തരിച്ചു.ഭാര്യ: […]
കെ.എന്‍. പുരുഷോത്തമന്
ആലപ്പുഴ തെക്ക് തിരുമല വാർഡ് തെങ്കാശ്ശേരില് വീട്ടില്‍ 1925-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർതൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ചുങ്കത്ത് കെ.സി. വേലായുധന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ വോളണ്ടിയർ ആയിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ എട്ടുമാസം തടവിൽ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. ഇടതുവശത്ത് ചെന്നിയിൽ കണ്ണിനു മുകളിൽ മുറിവുണങ്ങിയ പാടുണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
എസ്. ഇബ്രാഹിംകുട്ടി
ആലപ്പുഴ എസ്.ഇ.കെ ഹൗസില്‍ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനായി 1916-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ആലപ്പി കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ സജീവമായിരന്നു. തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും സമരത്തെ തുടര്‍ന്നു നിരവധി തവണ ഒളിവില്‍ പോയെങ്കിലും ഒടുവിൽ അറസ്റ്റിലായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടിവില് കഴിഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. സി.പി.ഐ(എം) പവര്‍ഹൗസ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 2001-ല്‍ അന്തരിച്ചു. ഭാര്യ: സുലേഖ. മക്കള്‍: റഫ്മാബീവി, റഷീദ്, റുഖിയാബീവി, രാജു, സുഹറ ഇക്ബാല്‍, ഷംസുമ്മ, കമറുദ്ദീന്.
കെ.പി. നാരായണൻ
കലവൂർ, നോർത്ത് ആര്യാട്, നടക്കാവുവീട്ടിൽ കറുമ്പന്റെയും കുട്ടിയുടേയും മകനായി 1920-ൽ ജനിച്ചു. കൃഷിയായിരുന്നു തൊഴിൽ. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. പുന്നപ്ര-വയലാർ സമരത്തിൽ കാവുങ്കൽ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിച്ചു. വാരിക്കുന്തം കൂർപ്പിക്കുന്ന ടീമിന്റെ ലീഡറായിരുന്നു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ മുതൽ 1947 സെപ്റ്റംബർ വരെ ഒളിവിൽകഴിഞ്ഞു. ഭാര്യ:ശാന്തമ്മ. മക്കൾ:ചന്ദ്രബാബു, ഹേമ, പ്രേമ, പുഷ്പ, റംസീന, രവികുമാർ.
കെ.ബാവ
ആലപ്പുഴ വടക്ക് ജില്ലാ കോടതി വാർഡ് കൊല്ലപ്പറമ്പ് വീട്ടില്‍ 1914-ല്‍ ജനിച്ചു. 4-ാം ക്ലാസുവരെ വിദ്യാഭ്യാസം നേടി. തൈക്കാട്ട്ശ്ശേരി പള്ളിപ്പുറം സ്കൂളിലായിരുന്നു പഠനം. സുറുമ എഴുത്തായിരുന്നു തൊഴില്‍. കയർ ഫ്ലോർ ഫർണിഷിംഗ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. 1938-ലെ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. പുന്നപ്ര-വയലാർ സമരത്തോടുബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. മർദ്ദനംമൂലം രോഗിയായി തീർന്നു. ജോലി നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2018 ജൂണ്‍ 6-ന് അന്തരിച്ചു.ഭാര്യ: അംബുജാക്ഷി. മക്കള്‍: ചന്ദ്രസേനന്, രമണി, സിദ്ധാര്ത്ഥന്, […]
എ.കെ. ചെല്ലപ്പന്
ആലപ്പുഴ വടക്ക് പാണ്ടിയാലയ്ക്കല്‍ വീട്ടില്‍ 1922-ൽ ജനിച്ചു. 1938 മുതൽ സ്വാതന്ത്ര്യസമരത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. പുന്നപ്ര-വയലാർ സമരത്തില്‍ പങ്കെടുക്കുകയും പലതവണ മര്‍ദ്ദനമേൽക്കുകയും ചെയ്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 9 മാസം ഒളിവില്‍ കഴിഞ്ഞു. മേക്കപ്പ് ആർടിസ്റ്റായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1977 ജനുവരി 1-ന് അന്തരിച്ചു.ഭാര്യ: എ.കെ. ആനന്ദവ്ലലി. മക്കള്‍: രഞ്ജിനി, രഞ്ജിത്ത്, അജിത്ത്, ഗീത, ലാജി, മനോജ്, റാണി.
പി.കെ. ചക്രപാണി
ആര്യാട് പുന്നമൂട്ടിൽ വീട്ടിൽ 1925-ൽ ജനനം.കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.എക്സ് സർവ്വീസ് മെനും ആയിരുന്നു. ഒക്ടോബർ 24-ന് പുന്നപ്രയിലേക്കുള്ള എക്സ് സർവ്വീസ് മെൻ മാർച്ചിൽ പങ്കെടുത്തു. മാർച്ചിനുനേരെ പട്ടാളം വെടിവച്ചു. സമരവുമായി ബന്ധപ്പെട്ട് പിഇ-9/46 നമ്പര്‍ കേസില്‍ പ്രതിയായി. ഒരു വർഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1984 ഡിസംബർ 5-ന് അന്തരിച്ചു.ഭാര്യ: ലക്ഷ്മികുട്ടി. മക്കള്‍: സുരേഷ് ബാബു, ബേബി രേവമ്മ, മിനിമോൾ, ജ്യോതിമോൾ
പി.കെ. രാഘവന്
ആര്യാട് കൊട്ടക്കാട്ട് വീട്ടില്‍ 1921-ൽ ജനനം. ബോംബെ കമ്പനിയിൽ പായനെയ്ത്തു തൊഴിലാളിയായിരുന്നു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. തിരുവിളക്ക് ക്യാമ്പിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചു. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 11 മാസം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. തിരുവിളക്ക് അമ്പലത്തിനടത്ത് പലചരക്ക് കച്ചവടം ഉണ്ടായിരുന്നത് പൂർണ്ണമായും നശിച്ചു.
കെ. ജെയിംസ്
ആര്യാട് വെളിയില്‍ കളരിക്കല്‍ 1916-ന് ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരവുമായി ബന്ധപ്പെട്ട് പിഇ-7/112 നമ്പര്‍ കേസില്‍ പ്രതിയായി. മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ 11 മാസം ശിക്ഷ അനുഭവിച്
സി.എ അച്ഛപ്പന്
ആലപ്പുഴ വടക്ക് തുമ്പോളിയിൽ ചന്നപ്പറമ്പു വേലിയില്‍ വീട്ടില്‍ കങ്കാളിയുടെ മകനായി 1927 ല്‍ ജനിച്ചു. വയലാര്‍ സമരത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു. പി.ഇ–7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)-ൽ പ്രവർത്തിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: ലീല, പുഷ്പരാജ്, ധര്‍മ്മരാജ്, ഷൈല, രേവമ്മ, രേണുക.
ടി.കെ. രാഘവൻ താന്നിയ്ക്കൽ
വയലാർ താന്നിക്കൽ കുട്ടിയുടെയും പാർവതിയുടെയും മകനായി ജനിച്ചു. വെട്ടയ്ക്കൽ കോച്ച എന്ന ജന്മിയുടെ ജോലിക്കാരായിരുന്നു തലമുറകളായി രാഘവനും കുടുംബവും. മേനശേരി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. സമരവുമായി ബന്ധപ്പെട്ട് പിഇ7/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് 27 ഒക്ടോബർ 1946 മുതൽ 28 നവംബർ 1947 വരെ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കണ്ടമംഗലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. എസ്എൻഡിപിയിലും പ്രവർത്തിച്ചു. 2001 നവംബർ 28-ന് അന്തരിച്ചു.മക്കൾ: പങ്കജാക്ഷൻ, ഗാനമ്മ, ശാന്തകുമാർ, സത്യൻ, ഗാന്ധിമ, മല്ലിക.
പി.കെ. ഗോപാലന്
ആര്യാട് പുളിയ്ക്കല്‍ വീട്ടില്‍ പപ്പന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. ആസ്പിന്‍വാള്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന് പ്രവര്‍ത്തകനായിരുന്നു. കോമളപുരം പാലം പൊളിക്കുന്നതിനും ടെലിഫോണ്‍ കമ്പി മുറിക്കുന്നതിനും സജീവമായി പങ്കെടുത്തു. 1980 സെപ്തംബര്‍ 27-ന് അന്തരിച്ചു. ഭാര്യ: ടി.കെ.കാര്‍ത്ത്യായിനി
കുഞ്ഞുണ്ണി
കുറ്റുവീട്ടില്‍ ചിറയില്‍ കൃഷ്ണന്റെ മകനായി 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പ്രതിയായതോടെ കിഴക്കൻ പ്രദേശങ്ങളിൽ ഒളിവില്‍ പോവുകയും വേഷപ്രച്ഛനനായി നടക്കുകയും ചെയ്തു. എന്നാൽ ഒറ്റുകാരാൽ പൊലീസ് പിടിയിലായി. ക്രൂരമായ മർദ്ദനമേറ്റു. 1964-നുശേഷം സിപിഐ പ്രവര്‍ത്തകനായിരുന്നു. 1991 ഒക്ടോബര്‍ 22-ന് അന്തരിച്ചു. ഭാര്യ: ഭൈമി.മക്കള്‍: പ്രസന്നകുമാരി, ശ്രീകുമാരി, രാജീവ്കുമാര്‍, അനിതകുമാരി.
കെ. സദാനന്ദൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി തെക്കേപറമ്പ് വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽപ്പോയി. ഭാര്യ: അമ്മിണി. മകൾ: ഉഷ.
അയ്യപ്പൻ വാവ
ചേർത്തല താലൂക്കിൽ കൊച്ചില്ലത്തു വീട്ടിൽ അയ്യപ്പന്റെയും കാളിയുടെയും മകനായി ജനിച്ചു. ശിവരാമൻ കർത്ത എന്ന ജന്മിയുടെ പറമ്പിലെ കാര്യസ്ഥപ്പണിയായിരുന്നു.മേനാശേരി ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചുമതലയായിരുന്നു. വെടിവെയ്പ്പിനു മുമ്പ് പോലീസ് അറസ്റ്റു ചെയ്തു. ചേർത്തല പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിനു വിധേയനായി. തിരുവനന്തപുരം സബ്ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1989 ഡിസംബർ 3-ന് അന്തരിച്ചു. ഭാര്യ: ചക്കി.മക്കൾ: ധനഞ്ജയൻ, ശിവൻ, സരള, ഓമന, ഭാനുമതി, ചന്ദ്രൻ, കോമള.
വേലു
കടക്കരപ്പള്ളി പായിക്കാട്ട് വീട്ടില്‍ മാക്കിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സജീവ യൂണിയൻ പ്രവർത്തകൻ. വയലാർ സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്.1982 ഓഗസ്റ്റ് 22-ന് അന്തരിച്ചു. ഭാര്യ:ചന്ദ്രമതി.
കണ്ടന്കുഞ്ഞ്
വയലാര്‍ തുരുത്തിവെളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ കണ്ടൻകുഞ്ഞ് പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്തു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. ക്യാമ്പിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും നിർദ്ദേശം നൽകുന്നതിലും നേതൃത്വനിരയിലുണ്ടായിരുന്നു. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: മണികായി.
നാരായണൻ ഗംഗാധരൻ
വയലാർ ഈസ്റ്റ് പുതുമനചിറ, വട്ടചിറ വീട്ടിൽ തേങ്ങാപ്പണിക്കാരൻ നാരായണന്റെയും കാർത്യായനിയുടെയും മകനായി 1929-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 17 വയസുള്ളപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്. ക്യാമ്പിൽ നിന്നും മുന്നോട്ടുനീങ്ങി 50 വാര എത്തും മുമ്പ് വെടിവയ്പ്പ് ആരംഭിച്ചു. തൊട്ടടുത്തനിന്ന വേലൻപയ്യന്റെ തലയ്ക്കു വെടിയേറ്റപ്പോൾ നാരായണനും തലപൊക്കി. രണ്ട് ചിറിയും വെടിയേറ്റ് ആഴത്തിൽ മുറിഞ്ഞു. അവിടെ നിന്നും ഉരുണ്ടുമാറാൻ ശ്രമിക്കവേ ഇടതുകൈയുടെ തള്ളവിരൽ വെടിയേറ്റു തൂങ്ങി. പകുതിബോധത്തിൽ കണ്ണടച്ചു കിടന്നു. ആരോ ഒരാൾ രണ്ട് കാലിലും […]
ഗോവിന്ദന് (രക്തസാക്ഷി)
വയലാര്‍ കളവംകോടം പുത്തന്‍ പറമ്പില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പട്ടാളം വെടിവെച്ചപ്പോൾ നിലത്തുകിടക്കുകയായിരുന്ന ഗോവിന്ദൻ തല ഉയർത്തിയപ്പോൾ നെറ്റിക്ക് വെടികൊണ്ട് രക്തസാക്ഷിയാവുകയായിരുന്നു. ഭാര്യ കാളിപാപ്പിയും സമരസേനാനിയാണ്. മക്കൾ: പുരുഷൻ, നളിനി, കാർത്ത്യായനി
മാണിക് മാധവന്
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ചാല്ത്തറയില് വീട്ടിൽ 1918-ൽ ജനനം. ദളിത് ക്രിസ്ത്യാനിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടി. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പിഇ7/1122 കേസിൽ പ്രതിയായി ആലപ്പുഴ സബ്ജയിലില്‍ 11 മാസം ജയില്‍വാസമനുഭവിച്ചു. നിലം ബലം പ്രയോഗിച്ച് കൊയ്യുന്നതുമായി ബന്ധപ്പെട്ട് പാട്ടത്തിൽ കർത്താ എന്ന ജന്മിയുടെ ഗുണ്ടകളുമായുണ്ടായ സംഘർഷത്തിൽ തള്ളവിരൽ നഷ്ടമായി. രണ്ടേക്കർ സ്ഥലം പതിച്ചുകിട്ടി. ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടിവന്നതിനാൽ ക്ഷയരോഗ ബാധിതനായി അന്തരിച്ചു.
ചാക്കോ ശൗരി
ചേര്‍ത്തല പൊള്ളയില് കുറവൻവെളിയില് വീട്ടിൽ ഏലിശുവിന്റെയുംചാക്കോയുടെയും മകനായി 1922-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ7/1122 നമ്പർ കേസില്‍ പ്രതിയായി. 14 മാസം ചേർത്തല, ആലപ്പുഴ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു. പലതവണ പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ത്രേസ്യാമ്മ, തോമസ്, ലില്ലി, ജോസഫ്, മറിയക്കുട്ടി, സെബാസ്റ്റ്യൻ.
വി.കെ. തങ്കപ്പന്
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ വിളക്കനാരില് വീട്ടില്‍ 1908-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർഫാക്ടറി തൊഴിലാളി. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. പിഇ-10 നമ്പർ കേസ് പ്രകാരം അറസ്റ്റിലായി. 1.5 വര്‍ഷക്കാലം ചേർത്തല ലോക്കപ്പ്, ആലപ്പുഴ സബ് ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ തടവിലായിരുന്നു. പോലീസിന്റെക്രൂരമർദ്ദനത്തിനിരയായി.
കെ.കെ. കുഞ്ഞപ്പൻ
വയലാർ നികർത്തിൽ വീട്ടിൽ കൊച്ചപ്പിയുടെയും കൊച്ചുപെണ്ണിന്റെയും മൂത്തമകനായി 1917-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. വെടിവയ്പ്പ് നടന്നതിനു തൊട്ടടുത്തായിരുന്നു വീട്. വെടിവയ്പ്പ് സമയത്തു വയലാർ ക്യാമ്പിൽ ഉണ്ടായിരുന്നു. സഹോദരങ്ങളായ കേശവൻ, വാവച്ചൻ, തങ്കപ്പൻ, രാജപ്പൻ എന്നിവരും ക്യാമ്പിൽ ഉണ്ടായിരുന്നു. കുഞ്ഞപ്പൻ മരിച്ചുപോയി എന്നാണ് ആദ്യം കരുതിയിരുന്നത്. കുളത്തിനടത്തു കുഞ്ഞപ്പന്റെ ഷർട്ട് കീറിപ്പറിഞ്ഞ് കിടപ്പുണ്ടായിരുന്നു. എന്നാൽ കുഞ്ഞപ്പനെയടക്കം കുറേപേരെ പട്ടാളക്കാർ അന്നുതന്നെ ബോട്ടിലിട്ട് കൊണ്ടുപോയിരുന്നു. ബോട്ടിലേക്ക് എടുത്തെറിയുകയായിരുന്നു. നടുവിനു ക്ഷതം സംഭവിച്ചു. പിഇ 10/1122 നമ്പർ കേസിൽ […]
സി.പി. മാധവന്
തണ്ണീര്‍മുക്കം വടക്കേ ചെറുകാട്ടില്‍ വീട്ടില്‍ കൊച്ചുകുട്ടിയുടെയും കാളിക്കുട്ടിയുടെയും മകനായി 1920-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിൽ പി.കെ. പത്മനാഭനൊപ്പം പ്രവര്‍ത്തിച്ചു. പിഇ-8/122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപ്പോയി. ഒറ്റുകൊടുക്കപ്പെട്ട് പോലീസ് പിടിയിലായി. ക്രൂരമർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ 10 മാസം ശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2004-ൽ അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: അംബിക, അമ്മിണി, ഓമന, തുളസി, സജികുമാർ.
പി.ജി. ഗോപാലന്
തണ്ണീര്‍മുക്കം പുത്തന്‍തറയില്‍ ഗോവിന്ദന്റെയും മാന്നിയുടെയും മകനായി 1921-ൽ ജനിച്ചു.വൈദ്യനും കര്‍ഷകനുമായിരുന്നു. ആദ്യകാല അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആദ്യകാലത്ത് അംഗമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ പിഇ-8/122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപോയി. ജ്യേഷ്ഠനെ (പി.ജി. രാഘവൻ) കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റു ചെയ്തു. ഭീകരമർദ്ദനത്തിനിരയായി. 1946 മുതൽ ഒരുവർഷക്കാലം ആലപ്പുഴ സബ് ജയിലില്‍ ജയിലിലായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 2000 മാര്‍ച്ച് 10-ന് അന്തരിച്ചു.ഭാര്യ: ലക്ഷ്മി, മക്കള്‍: പി.ജി. തങ്കച്ചന്, പി.ജി. രാജേന്ദ്രന്, […]
കെ.കെ. കറുമ്പന്
എസ്.എല്‍.പുരം കണിച്ചുകുളങ്ങരകോമാടത്ത് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവര്‍ത്തനങ്ങിൽ സജീവമായിരുന്നു. പിഇ-7/122 കേസിൽ പ്രതിയായി. അറസ്റ്റു ചെയ്യപ്പെട്ട് ഒരുവർഷക്കാലം (9-5-1947 മുതല്‍ 12-6-1948 വരെ) ആലപ്പുഴ സബ് ജയിലില്‍ കിടന്നു. പോലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടുണ്ട്
കെ.വി. ശ്രീധരന്
വയലാര്‍ ചിറയില്‍ വരേക്കാട്ട് വീട്ടില്‍ വേലുവിന്റെ മകനായി 1925-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കളവങ്കോട് ക്യാമ്പിലായിരുന്നു പ്രവർത്തനം. വെടിവയ്പ്പിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ടുവര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു. 2006 ജൂൺ 21-ന് അന്തരിച്ചു.
വെളുത്ത കൃഷ്ണന്
കണിച്ചുകുളങ്ങരയില്‍ കയര്‍ത്തൊഴിലാളിയായിരുന്ന വെളുത്തയുടെയും നാണിയുടെയും മകനായി 1923-ൽ ജനിച്ചു. കയര്‍ത്തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായിരുന്ന കൃഷ്ണൻ ട്രേഡ് യൂണിയൻ ഫാക്ടറി കമ്മിറ്റി കൺവീനർ ആയിരുന്നു. മാരാരിക്കുളംപാലംപൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മർദ്ദനമേറ്റു. 1 വർഷക്കാലത്തോളം (1946 ഒക്ടോബര്‍ 27 മുതല്‍ 1948 ഫെബ്രുവരി 25 വരെ) ആലപ്പുഴ സബ് ജയിലിലും ചേർത്തല ലോക്കപ്പിലും ശിക്ഷയനുഭവിച്ചു. 2001 ജനുവരി 13-ന് അന്തരിച്ചു. സഹോദരങ്ങള്‍: കുട്ടപ്പന്, അയ്യമ്മ. ഭാര്യ: ഭാരതി.
പി.കെ. ശ്രീധരന്
കഞ്ഞിക്കുഴി എസ്.എൽ പുരത്ത് പറമ്പില്‍ വീട്ടില്‍ കൊച്ചുരാമന്റെയും ചീരന്കുട്ടിയുടെയും മകനായി 1929-ല്‍ ജനിച്ചു. നാലാംക്ലാസ് വരെ പഠിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. 17-ാമത്തെ വയസിലാണു സമരത്തിൽ പങ്കെടുത്തുത്. എസ്എന്‍ഡിപി 551-ാം നമ്പർ ശാഖയുടെ ആദ്യസെക്രട്ടറിയായിരുന്നു. വനസ്വർഗം ക്യാമ്പിലെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തെത്തുടർന്ന് കേസിൽ പ്രതിയായി. പാര്‍ട്ടി ആഫീസില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും വിദഗ്ധമായി രക്ഷപ്പെട്ട് ഒളിവിൽപോയി. 1964-നുശേഷം സിപിഐ(എം)നോടൊപ്പം പ്രവർത്തിച്ചു. ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്നു.നിലവില്‍ ജീവിച്ചിരിക്കുന്ന സമരനായകന്. സഹോദരങ്ങള്‍: പത്മനാഭന്, […]
എ.കെ. പുരുഷോത്തമന്
ചേര്‍ത്തല സൗത്ത് അച്ചുതന്റെയും അക്കയുടെയും മകനായി ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു. എസ്.എല്‍.പുരം സദാനന്ദന്, പനമ്പില്‍ കുമാരന്, സി.കെ. മാധവന് എന്നിവരോടൊപ്പമായിരുന്നു പ്രവര്‍ത്തനം. ക്യാമ്പില്‍ പരിശീലന വിഭാഗത്തിന്റെ ചുമതലയായിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ മാനേജര്‍ തങ്കപ്പന് എന്നയാള്‍ ഒറ്റുകൊടുത്തതിലൂടെ പൊലീസ് പിടിയിലായി. ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലില്‍ ശിക്ഷയനുഭവിച്ചു. വള്ളക്കാരന് കേശവൻ സഹതടവുകാരനുണ്ടായിരുന്നു. ഗുസ്തിക്കാരനായ കേശവനെക്കൊണ്ട് പോലീസിലെ ഒരുവിഭാഗത്തെ ഗുസ്തി പഠിപ്പിക്കുമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗൗരി, പങ്കജാക്ഷി.
നാരായണൻ പരമേശ്വരൻ
പട്ടണക്കാട് ചക്കാല വെളിയിൽ വീട്ടിൽ പാറു കൊച്ചുവിന്റെ മകനായി 1907-ൽ ജനനം.കയർ തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ്കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽഭൂമി സഹോദരങ്ങൾക്ക് പതിച്ചുകിട്ടി. സഹോദരങ്ങൾ: നാരായണൻ കരുണാകരൻ, നാരായണൻ ശ്രീധരൻ (മംഗലശേരി നികർത്തിൽ).
കേളൻ പുരുഷോത്തമൻ
പട്ടണക്കാട് ആഞ്ഞിലിക്കാട് വീട്ടിൽ 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. ക്യാമ്പിലേക്കു നീങ്ങവേ കേളൻ പുരുഷോത്തമനേയും കൂടെയുണ്ടായിരുന്ന സമര വോളണ്ടിയറെയും പട്ടാളം അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. പിഇ-10/122 നമ്പർ കേസിൽ പ്രതിചേർത്തു. ആലപ്പുഴ, തിരുവനന്തപുരം ജയിലുകളിലായി 18 മാസത്തോളം ജയിൽവാസം അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രംലഭിച്ചു. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: പങ്കജാക്ഷി. മക്കൾ: മോഹനൻ, ശാന്ത, സുശീല, രമണൻ,കൗസല്യ, കാഞ്ചജന, സാവിത്രി, ബേബി.
കൊച്ചുകുട്ടി കുമാരൻ
പട്ടണക്കാട് തേറ്റുംവെളി വീട്ടിൽ കൊച്ചുകുട്ടിയുടെയും ചീരൻപെണ്ണിന്റെയും മകനായി ജനനം. തടുക്കു നെയ്ത്ത് തൊഴിലാളിയായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് വാറണ്ടുണ്ടായി. കളരിക്കൽ അമ്പലത്തിനു സമീപം മനയിൽ ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പൊന്നാംവെളിയിൽ കായിപ്പിള്ളയുടെ കയർ ഫാക്ടറിയിൽ ഒളിവിൽ കഴിയവേ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. തുടർന്ന് ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. നാടക നടൻ കൂടിയായിരുന്ന കൊച്ചുകുട്ടി കുമാരൻ അഗതിമന്ദിരം എന്ന രാഷ്ട്രീയ നാടകത്തിൽ പ്രധാനവേഷം ചെയ്തു. ഭാര്യ: മാധവി. മക്കൾ: ശശിധരൻ, പ്രകാശൻ, സതീശൻ, ലാലപ്പൻ.
വേലുകൃഷ്ണന്
വയലാര്‍ തോപ്പിച്ചിറയില് കുന്നുംപുറത്ത് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ വെടിവയ്പ്പിൽ തലയ്ക്കു വെടിയേറ്റു. പോലീസ് അറസ്റ്റ് ചെയ്തു ചേര്‍ത്തല, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജയിലുകളില്‍ 18 മാസം തടവുശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചു. 1978 ജനുവരിയിൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: ജനാർദ്ദനൻ, മോഹനൻ, ലീല.
സി.കെ. ഭാസ്കരൻ
പട്ടണക്കാട് ചക്കാലയിൽ വീട്ടിൽ കൃഷ്ണന്റെയും കാളിയുടെയും മകനായി 1919-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പിഇ-6/1122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ മൂന്നുവർഷം തടവിൽ കഴിഞ്ഞു. മറ്റുപല കേസുകളിലും പ്രതിയായിരുന്നു. ക്രൂരമർദ്ദനത്തിനിരയായി. 1951 നവംബറിൽ ജയിൽ മോചിതനായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ വനഭൂമി പതിച്ചുകിട്ടി. 1996 ഒക്ടോബർ 29-ന് അന്തരിച്ചു. ഭാര്യ: ഭാസുരാംഗി. മക്കൾ: സലിമ, ജയ്ത.
എം.എ. നാരായണന്
കണിച്ചുകുളങ്ങരപാറവേലിച്ചിറയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പിഇ-7/122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. 1946-47 കാലഘട്ടത്തിൽ ചേർത്തല, ആലപ്പുഴ ലോക്കപ്പുകളിൽ 7 മാസത്തോളം തടവുശിക്ഷ അനുഭവിച്ചു.
വി.ആര്. ഭാസ്കരന്
ആര്യാട് തേവേപ്പില്വീട്ടില് രാമന്‍കുട്ടിയുടേയും കായിജാനകിയുടേയും മകനായി 1922-ല്‍ ജനനം. ആസ്പിന്‍വാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. ആര്യാട് കൈതത്തില്‍ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കലിനെ തുടർന്ന് പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായി. എസ്. കുമാരനോടൊപ്പം ഒളിവിൽ പോയി. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 9 മാസം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഭാര്യ: വൈഷ്ണവി. മക്കള്‍: ശിവാജി, സാബു, ദിലീപ്, രേണുക, ഷീലാ ദേവി.
അയ്യൻ കുഞ്ഞുണ്ണി
ആലപ്പുഴ തെക്ക് ചെട്ടികാട് കത്തനാരുവളപ്പിൽ അയ്യന്റെ മകനായി 1927-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെ തുടർന്ന് അറസ്റ്റിലായി. 11 മാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
എം.കെ. പരമേശ്വരന്
ചേര്‍ത്തല എടപ്പറമ്പില്‍ നികര്‍ത്തില്‍ വീട്ടില്‍ 1911-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സി.ജി. സദാശിവനോടൊപ്പം സ്റ്റേറ്റ് കോൺഗ്രസിലും ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിലും 1938 മുതൽ സജീവമായിരുന്നു. സിസി40/116 എംഇ നമ്പർ കേസിൽ 1940-ൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനാൽ 8 മാസം ഒളിവിൽ കഴിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ചേർത്തല ലോക്കപ്പിലായി. ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് കേസ് പിൻവലിക്കപ്പെട്ടു. 1948-ൽ പരമേശ്വരന് തിരുവിതാംകൂർ പി.എസ്.സി വഴി സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചെങ്കിലും 12 ദിവസത്തിനുശേഷം […]
ടി.പി. ദാസ്
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ കമ്പിവളപ്പില്‍ വീട്ടില്‍ 1914-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ പോലീസ് വെടിവെയ്പ്പില്‍ കാലിൽ പരിക്കേറ്റ് ആശുപത്രിലായി. വിചാരണ തടവുകാരനായി ഒരുവർഷം ആലപ്പുഴ സബ് ജയിലിൽ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്താൽ ജോലിക്കു പോകാൻ കഴിയാതായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
എന്‍.എസ്.രാമന്
കഞ്ഞിക്കുഴി കണിയാംപറമ്പില്‍ വീട്ടില്‍ കൊച്ചുപാറുവിന്റെ മകനായി 1915-ൽ ജനനം. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിനെത്തുടർന്ന്പി.ഇ-8/122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജയില്‍വാസം അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. സർക്കാരിൽനിന്നു രണ്ടേക്കർ ഭൂമി കൊട്ടാരക്കരയിൽ ലഭിച്ചു. ഭാര്യ: പാർവ്വതി. മക്കൾ: ഓമന, സോമന്, ബേബിസ കേരളീയന്, രമണന് രമണി.
കൊച്ചാന്‍ കൃഷ്ണന്
ആര്യാട് നികര്‍ത്തില്‍വീട്ടില്‍ 1920-ന് ജനനം. ബീഡിതെറുപ്പായിരുന്നു തൊഴില്‍. എസ്എന്‍ഡിപി പ്രവർത്തകനായിരുന്നു. 1942-ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. ഏഴു മാസത്തോളം കോട്ടയത്തും വൈക്കത്തുമായി ജയിലിലായിരുന്നു. തുടര്‍ന്ന് പുന്നപ്ര-വയലാര്‍ സമരകാലത്ത് വയലാര്‍ ക്യാമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. പാർടി ഭിന്നിപ്പിനുശേഷം സിപിഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ 75-ാം വയസിൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: തങ്കമണി, രാധ, കാഞ്ചന, പ്രസന്ന.
കുഞ്ഞന്‍ കുമാരൻ
ആര്യാട് കോമളപുരം കളയ്ക്കാട്ട് വീട്ടിൽ കുഞ്ഞന്റെയും നീലിയുടേയും മകനായി ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പിഇ-114 പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയും മർദ്ദനം ഏൽക്കുകയും ചെയ്തു. തിരുവന്തപുരം സെന്‍ട്രല്‍ ജയിലിൽ 9 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു.ഭാര്യ: കാര്‍ത്ത്യായിനി. മക്കള്‍: സുകുമാരി, ശാന്തമ്മ, സോമന്, തങ്കച്ചന്, അമ്മിണി, സുശീലന്, സന്തോഷ്.
ടി.എം. വര്‍ഗ്ഗീസ്
ആലപ്പുഴ ആര്യാട് തൈപ്പറമ്പില്‍ വീട്ടില്‍ മാത്തന്റെയും കത്രീനയുടേയും മകനായി 1925 ജൂലൈ 4-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കുളത്തുങ്കല്‍ കോര്‍പ്പറേഷനില്‍ ഗേറ്റ്കീപ്പറായി ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ഒക്ടോബർ 24-ന്റെ പ്രകടനത്തിൽ പങ്കെടുത്തുതിന് പിഇ-7/1122 നമ്പര്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് പി.കെ.ചന്ദ്രാനന്ദനൊപ്പം 8 മാസം (8-3-1122 മുതല്‍ 9.11.1122 വരെ) ഒളിവിൽ ഒഴിഞ്ഞു.
രാമൻ രാമകൃഷ്ണൻ
പട്ടണക്കാട് എടക്കേടത്ത് വീട്ടിൽ 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്.പി.ഇ-10 നമ്പർ കേസിൽ അറസ്റ്റിലായി. 21 മാസം ജയിൽശിക്ഷ അനുഭവിച്ചു.മറ്റ് പല കേസുകളിലും പ്രതിചേർക്കുകയും ലോക്കപ്പിൽ വച്ച് പോലീസ് ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തു.
സി.കെ. മാധവന്
മാരാരിക്കുളം ചെറ്റക്കാലില് വീട്ടില്‍ പുതുശ്ശേരിവെളിവീട്ടില് ജനനം. മാരാരിക്കുളം ഭാഗത്തെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.സമരത്തിൽകയര്ത്തൊഴിലാളികളെയും മറ്റും അണിനിരത്തുകയുംപാലം പൊളിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു.സി.സി. 23/46 കേസില്‍ പ്രതിയായതിനെത്തുടർന്ന് അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. 9 മാസത്തിലധികം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷയനുഭവിച്ചു. താമ്രപത്രം ലഭിച്ചു. 1943ആഗസ്റ്റ് 23-ന് അന്തരിച്ചു. ഭാര്യ: ഗോമതി. മക്കള്‍: കഞ്ഞുമോന്, അനില്‍കുമാര്‍. സുനിമോള്‍.
കെ.കെ. ഗോപാലന്
ആലപ്പുഴ കൊറ്റം കുളങ്ങര കാളാത്ത് വീട്ടില്‍ 1924-ല്‍ ജനിച്ചു.കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1946-ല്‍ പുന്നപ്ര–വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആലപ്പുഴ ലോക്കപ്പില്‍ എട്ടുമാസത്തിലധികം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2009 ജൂലൈ 25-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: പത്മിനി, രേണുക, രമേശന്, സുദര്‍മ്മ, ശശികുമാര്‍, ശെല്വരാജന്, വിനോദ്, ഷിബു.
വി.എന്‍. ഗോപാലന്
ആലപ്പുഴ വടക്ക് കൊമ്മാടി വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ നീലകണ്ഠന്റെ മകനായി ജനിച്ചു. 14 വയസ് മുതല്‍ കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കലാകാരനായിരുന്നു. തൊഴിലാളി കലാ–സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഒക്ടോബർ 23-ന്റെ പ്രകടനത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് എസ്. കുമാരനോടു ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്. മക്കൾ: ജീവന്, രഞ്ജന്‍ ബാബു.
എം. രാഘവന്
ആര്യാട് കൈതവളപ്പില്‍ വീട്ടിൽ മാധവന്റെ മകനായി 1924-ൽ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരത്തിൽ പങ്കെടുത്തതിനെ തുടര്ന്ന്പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 8 മാസം ഒളിവിൽ കഴിഞ്ഞു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. പത്മനാഭന്, പളനി എന്നിവര്‍ക്കൊപ്പമാണ് ഒളിവില്‍ കഴിഞ്ഞത്. 2008-ല്‍ അന്തരിച്ചു.ഭാര്യ: പത്മാക്ഷി. മകൻ: ബാലചന്ദ്രന്.
കെ.വി. ദിവാകരന്
ആലപ്പുഴ വടക്ക് കൊച്ചുപറമ്പില്‍ വീട്ടില്‍ 1921-ല്‍ ജനിച്ചു. മഠത്തിലെ സ്കൂളിൽ (ഇന്നത്തെ സെന്റ് ആന്റണീസ് സ്കൂള്‍) ഏഴാംക്ലാസുവരെ പഠിച്ചു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. സമരത്തിൽ ഇടതുകാലിൽ മുറിവേറ്റ പാട് ഉണ്ടായിരുന്നു. ഇതായിരുന്നു പെൻഷൻ ലഭിക്കാൻ അടയാളമായി നൽകിയത്. 2010 ജൂൺ 27-ന് അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കള്‍: രാജമ്മ, വിജയന്, ഓമന, ശാന്തപ്പന്, പ്രസന്നകുമാര്‍, ബീനകുമാരി.
കെ. വാസുദേവന്‍
ആലപ്പുഴ തെക്ക് പഞ്ചായത്തില്‍ ദേവസ്വം വീട്ടില്‍ 1917-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഇടതുകൈ ഭുജത്തിനു വെടികൊണ്ടു. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞ് ചികിത്സിച്ചു സുഖം പ്രാപിച്ചെങ്കിലും ആ മുറിവുകള്‍ പൂര്‍ണ്ണമായി മാറിയിരുന്നില്ല. മകൻ: കെ.കൃഷ്ണന്‍കുട്ടി.
പി.സി.വര്‍ഗീസ്
കഞ്ഞിക്കുഴി പുത്തന്‍വെളിയില്‍ കര്‍ഷകത്തൊഴിലാളിയായ റോസമ്മയുടെ മകനായി 1928-ല്‍ ജനിച്ചു. 7-ാം ക്ലാസുവരെ പഠിച്ചു. കയര്‍ ഫാക്ടറിത്തൊഴിലാളിയായിരുന്നു. “പട്ടിണി വര്‍ഗീസ്” എന്നറിയപ്പെട്ടു.കുണ്ടേലാറ്റ് വെങ്കിടേശ്വരമല്ലന്റെ പാടത്തെ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. പിഇ8/1122 നമ്പർ കേസിൽ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 11 മാസക്കാലം (1946 ഒക്ടോബര്‍ 27 മുതല്‍ 1947 സെപ്റ്റംബര്‍ 28 വരെ) ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ലീല. മക്കള്‍: സാബു, ലിജി, റെജി, സാബി.
കേശവന് കുമാരന്
ചേര്‍ത്തല അര്‍ത്തുങ്കല്‍ കൊല്ലാട്ട് ഇടപ്പറമ്പിൽ വീട്ടിൽ 1914-ൽ ജനനം. ദേവസ്വം ചിറയിൽ കുടുംബക്കാർ നടത്തിയിരുന്ന കളവംകോടം കയർഫാക്ടറിയിൽ തൊഴിലാളിയായി. ചെങ്ങണ്ട കയർഫാക്ടറിയിൽ ജോലിചെയ്യവേ എൻ.എസ്.പി. പണിക്കർ ഉൾപ്പടെയുള്ളവരുമായി ചേർന്ന് തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയിലുണ്ടായ തൊഴിലാളി സംഘർഷത്തെതുടർന്ന് 6 മാസം ജയിലിൽ തടവിലായി. ജയിൽമോചിതനായ കേശവൻ കുമാരന് ഫാക്ടറികളിൽ തൊഴിൽ ലഭിക്കാതിരുന്നതിനാൽ മുഹമ്മയിലെ ഒരു കയർ ഫാക്ടറിയിൽ പ്രാദേശിക പാർട്ടി നേതൃത്യം ഇടപ്പെട്ട് തൊഴിൽ നേടികൊടുത്തു. സമരത്തെത്തുടർന്ന് പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് […]
റ്റി.ജെ അലക്സാണ്ടര്‍
ആലപ്പുഴ വടക്ക് തുമ്പോളി വാർഡിൽ തെക്കെത്തയ്യില് വീട്ടില്‍ 1922-ല്‍ ജനനം. നാഷണല്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാലായിരുന്നു ജോലി. പുന്നപ്ര സമരത്തിൽ പി.ഇ–7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബര്‍ 5 മുതല്‍ 1947 സെപ്തംബർ 7 വരെ പത്തുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് കുറച്ചുനാൾ സി.ജി. സദാശിവനോടൊപ്പം ഉണ്ടായിരുന്നു.
വി.കെ. ഭാസ്കരന്
ആലപ്പുഴ തെക്ക് ആലിശ്ശേരി കാര്‍ത്തികാലയം വീട്ടില്‍ 1924-ൽ ജനനം. പായ് നെയ്ത്ത് തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിലെ സജീവ പോരാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ 17 ദിവസം വിചാരണ തടവുകാരനായും 11 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.
ഷറഫുദ്ദീന്
ആലപ്പുഴ തെക്ക് തൈപ്പറമ്പില്‍ വീട്ടില്‍ ജനിച്ചു. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരത്തിൽ സജീവമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പിലേക്കുള്ള പ്രകടനത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു.
വി.കെ. കുഞ്ഞുപണിക്കര്‍
ആലപ്പുഴ തെക്ക് കൈതവന വെളിയില്‍ വീട്ടില്‍ 1910-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 45-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് 1948 വരെ ഒളിവിൽ കഴിഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും പി.ഇ 2/1124 നമ്പര്‍ കേസ് പ്രകാരം ആലപ്പുഴ സബ് ജയിലില്‍ 1954 ഫെബ്രുവരി മാസം വരെ ജയിൽശിക്ഷ അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് […]
ജോണ്‍കുട്ടി
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് മേടത്തൂർ വീട്ടില്‍ 1923-ൽ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒരുവർഷം ആലപ്പുഴ സബ് ജയിലിലും നാലുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. ശിക്ഷാ കാലയളവിൽ ഏൽക്കേണ്ടിവന്ന ക്രൂരമർദ്ദനങ്ങളുടെ ഫലമായി രോഗബാധിതനായി. ജോൺകുട്ടിയെ നേതാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നു. തൊഴിലാളികളുടെ ഏത് ആവശ്യം പറഞ്ഞാലും അത് സാധിച്ചുകൊടുക്കുവാനുള്ള ഇടപെടലുകൾ ജോൺകുട്ടി നടത്തുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായിരുന്ന ഇദ്ദേഹം പ്രാദേശികമായി കയർ ഫാക്ടറി സമരങ്ങളിലും […]
വെളുമ്പന്‍ വാസു
ആലപ്പുഴ തെക്ക് കളര്‍കോട് പുത്തൻവെളി വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. വി.എസ് അച്ചുതാനന്ദന്റെ സഹപാഠിയും അയല്‍വാസിയുമായിരുന്നു വാസു. പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് അറസ്റ്റിലാവുകയും നാലരവർഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സിപിഐ താലൂക്ക് കമ്മിറ്റിയംഗം, തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി യൂണിയന് സെക്രട്ടറി, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത സർക്കാർ താമ്രപത്രം നൽകി ആദരിച്ചു.ഭാര്യ: നാരായണി. മക്കള്‍: സരോജിനി, പുഷ്കരന്, ശശി, ആനന്ദവല്ലി, സുദര്ശനന്.
കെ.കെ. കരുണാകരൻ
വട്ടയാൽ കാക്കിരിയിൽ വീട്ടിൽ കുഞ്ഞച്ചന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളിയായിരുന്നു. സ്വതന്ത്ര്യസമര സേനാനി കെ.കെ. ശ്രീധരന്റെ അനുജനായിരുന്നു. പട്ടാളത്തിൽപോയ ജ്യേഷ്ഠനേക്കാൾ നേരത്തെ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു കരുണാകരൻ. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് […]
പപ്പു ലക്ഷ്മണന്
ആലപ്പുഴ തെക്ക് വട്ടയാർ വാർഡ് ഭരണിക്കാരന്‍ പറമ്പ് വീട്ടില്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന പപ്പുവിന്റെയും നാണിയുടെയും മകനായി 1924-ൽ ജനനം. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 9-ാം പ്രതിയായി. പുന്നപ്രയില്‍ വാരിക്കുന്തവുമേന്തി സമരത്തിനു പോയ അദ്ദേഹം വെടിവെപ്പുണ്ടായിട്ടും പതറാതെ നിന്നു. നാടാർ കൊലക്കേസിൽ 9/1122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽ പോയി. അറസ്റ്റ് ചെയ്യപ്പെട്ട് ഏഴുമാസം ആലപ്പുഴ സബ് ജയിലിൽ വിചാരണാതടവുകാരനായി. പിന്നീട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഏഴരവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 1955-ൽ കേസ് […]
അയ്യൻ ശ്രീധരൻ
വയലാർ വെസ്റ്റ് അരങ്ങുചിറയിൽ വീട്ടിൽ 1919-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ നിന്നും പട്ടാളത്തെ തടയുന്നതിനായി പുറപ്പെട്ട ജാഥയിൽ പങ്കെടുത്തു. എംസി-2/122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ഒരുമാസം ചേർത്തല ലോക്കപ്പിലും 10 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
പി.എസ്. ബാഹുലേയന്
1927-ല്‍ മുഹമ്മ പഞ്ചായത്തിലെ കല്‍പ്പകശ്ശേരി വീട്ടില്‍ ജനനം. അച്ഛൻ ബ്രിട്ടീഷ് ബാര്‍ജ് സ്രാങ്കായിരുന്നു. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായിരുന്നു. കഞ്ഞിക്കുഴി ക്യാമ്പിലെ അംഗമായിരുന്നു. 1946-ലെ സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഒളിവിൽപോയി. സമരാനന്തരം രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയും മുഹമ്മ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തു. 1980-ൽ എഐസിപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി. പിന്നീട് കോൺഗ്രസിൽ ചേർന്നു. ചേര്‍ത്തല മണ്ഡലം സെക്രട്ടറിയായിരുന്നു. വെള്ളകക്ക സഹകരണസംഘം, ആര്യക്കര കയര്‍ സൊസൈറ്റി തുടങ്ങിയവ സ്ഥാപിക്കുന്നതിനു മുൻകൈയെടുത്തു.
എ.വി. പരമേശ്വരന്
മുഹമ്മ പഞ്ചായത്തില്‍ ചാരമംഗലത്ത് അറയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ വേലുവിന്റെയും കല്യാണിയുടെയും മകനായി 1922-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒക്ടോബർ മാസം തന്നെ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. 3 മാസം ചേർത്തല ലോക്കപ്പിൽ വിചാരണ തടവുകാരനായി കിടന്നു. 6 മാസത്തേക്കു ശിക്ഷിച്ചു. ജയിൽമോചിതനായി 19 ദിവസത്തിനുശേഷം വീണ്ടും അറസ്റ്റിലായി. തുടർന്ന് ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായി. മർദ്ദനത്തിന്റെ ഫലമായി താടിയിൽ ഉണ്ടായ മുറിവ് തുന്നിക്കെട്ടിയ പാടായിരുന്നു രേഖകളിൽ തിരിച്ചറിവ് അടയാളം. കൊട്ടാരക്കരയിൽ 2 […]
നാരായണൻ വെറുങ്ങോട്ടുവെളി
കടക്കരപ്പള്ളി വെറുങ്ങോട്ടുവെളി വീട്ടില്‍ മാണികുഞ്ചിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരൻ ഗോവിന്ദനും വെടിവയ്പ്പിൽ രക്തസാക്ഷിയായി. അമ്മ മാണികുഞ്ചിയമ്മയ്ക്ക് 25 സെന്റ് കായൽഭൂമി പതിച്ചുകിട്ടി
കെ.ആര്. തങ്കപ്പന്
വയലാര്‍ ഈസ്റ്റ് വില്ലേജ് കുളയംകോട് എടത്തിശ്ശേരി വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ സമരവുമായി ബന്ധപ്പെട്ട് പിഇ-10/1122/എംഇ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ 10 വരെ ഒളിവില്‍ കഴിഞ്ഞു. തങ്കപ്പൻ ഒളിവിലായിരുന്ന സമയത്ത് പോലീസ് വീട്ടിലെത്തി സാധനസാമഗ്രികൾ ജപ്തി ചെയ്തു കൊണ്ടുപോയി.
കെ.എസ്. ഉമ്മിനി
ആലപ്പുഴ വടക്ക് ചക്കര പറമ്പില്‍ വീട്ടില്‍ 1906-ല്‍ ജനനം. തിരുവിതാകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്റെ അംഗവും സജീവപ്രവർത്തകനുമായിരുന്നു. 1946-ല്‍ നടന്ന സമരത്തില്‍ പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. ഒരു മാസക്കാലം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി
വി.ആര്. നാരായണ്‍
വയലാര്‍ വിരുത്തംമ്പിറയിൽ 1923-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ മുതുകിനു വെടിയേറ്റു. ഇപ്പോൾ മണ്ഡപം നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന കുളത്തിൽ വീണു. പൊലീസ് തോക്കിന്റെ പാത്തികൊണ്ട് മർദ്ദിച്ചു. മരിച്ചുവെന്നുകരുതി ഉപേക്ഷിച്ചിട്ടു പോയി. അവിടെനിന്നും രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടവേ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, തിരുവനന്തപുരം എന്നീ ജയിലുകളിലായി ഒന്നരവര്‍ഷം ശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട്. 1981-ൽ അന്തരിച്ചു. ഭാര്യ:ശാന്തമ്മ,മക്കൾ:രാജേന്ദ്രൻ, മുരളീധരൻ, ജമീല, അജയൻ.
കെ.ഡി പ്രഭാകരന്
വയലാർ കോയിക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് കൊച്ചിട്ടപ്പറമ്പ് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പട്ടാളക്കാർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും സമരത്തിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്നു. പ്രഭാകരന്റെ രക്തസാക്ഷിത്വത്തെ തൊട്ടടുത്തുളള വീട്ടിൽ ഉണ്ടായിരുന്ന ചീരമ്മ ഇങ്ങനെയാണ് വിവരിക്കുന്നത് – “ഞങ്ങൾ വടക്കോട്ടു നോക്കുമ്പോൾ ഈരക്കരി പ്രഭാകരൻ കായലിൽ നെഞ്ചറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഇങ്ങനെ പാടുന്നു: അരുത് സഖാക്കളേ, നിങ്ങൾക്കും ഞങ്ങൾക്കും ധരണിക്കും വേണ്ടിയാണീ സമരം. പ്രഭാകരൻ ഇങ്ങനെ ഉറക്കെപാടിയിട്ട് വെള്ളത്തിലോട്ടു മുങ്ങി. […]
ശങ്കരന് പരമേശ്വരന്
വയലാര്‍ മൂപ്പന് കളത്തില്‍ വീട്ടില്‍ 1924-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തില്‍ വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സമരത്തില്‍ വെടിയേറ്റ പരമേശ്വരനെ അവിടെവച്ചു തന്നെ പൊലീസ് പിടികൂടി. ബോട്ടിലിട്ടു മാരകമായി മർദ്ദിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നീ ജയിലുകളില്‍ 16 മാസക്കാലം തടവനുഭവിച്ചു. 1949-ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടന്ന ജലിൽ കലാപത്തിലും പങ്കെടുത്തു. ഏറ്റ മർദ്ദനങ്ങളുടെ ഭീകരതമൂലം വിവാഹ ആലോചനയിൽ നിന്നും വധുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. എന്നാൽഭാര്യ പത്മിനി എതിർപ്പുകളെയൊന്നും മുഖവിലക്കെടുത്തില്ല. മക്കൾ: […]
പി.കെ. കുമാരന്
മാരാരിക്കുളം നോര്‍ത്ത് പനമ്പില്‍ കൃഷ്ണന്റെയും കൊച്ചക്കിയുടെയും മകനായി 1916-ൽ ജനനം.കയര്ഫാക്ടറിത്തൊഴിലാളി. മാരാരിക്കുളം പാലം പൊളിക്കൽ കേസിൽ 3/123 നമ്പർ കേസിൽ പ്രതിയായി. കണ്ണര്‍ക്കാട് വായനശാലയില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. 5 മാസം ആലപ്പുഴ, ചേർത്തല ലോക്കപ്പുകളിലും 6 മാസം തിരുവന്തപുരം സെൻട്രൽ ജയിലിലും തടവുകാരനായി കിടന്നു. ക്രൂരമായ ലോക്കപ്പ് മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. എസ്എന്‍ഡിപി പ്രവര്‍ത്തകനും ആയിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1995-ല്‍ അന്തരിച്ചു. സഹോദരങ്ങൾ: നാരായണന്, ചാച്ചമ്മ, കാര്‍ത്ത്യായനി. ഭാര്യ: തിലോത്തമ. മക്കള്‍: […]
കെ.എം. നാരായണൻ
കടുത്താനത്തുവെളിയിൽ തേവരുപറമ്പ് വീട്ടില്‍ നീലകണ്ഠന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. കേസിൽ പ്രതിയായതോടെ ചെറുവള്ളി എന്ന സ്ഥലത്ത് ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പില്‍ 7 മാസം തടവുശിക്ഷയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായി. 1975 ഡിസംബറില്‍ അന്തരിച്ചു. ഭാര്യ: മാധവി. സഹോദരന്: കായി. മക്കള്‍: ഭാസ്കരന്, പങ്കജാക്ഷി, ദേവകി, ഉണ്ണി.
കെ.എം. നാരായണന്
കണിച്ചുകുളങ്ങര കടത്തനാട്ടുവെളിയിൽ കര്‍ഷക കുടുംബത്തിൽ 1921-ന് ജനിച്ചു. മാരാരിക്കുളം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് പിഇ7/46 നമ്പർ കേസിൽ അറസ്റ്റിലായി. മർദ്ദനമേറ്റു. 10 മാസം ജയിൽശിക്ഷ അനുഭവിച്ചു. എസ്എന്‍ഡിപി പ്രവർത്തകനുമായിരുന്നു. 1997-ൽ അന്തരിച്ചു. സഹോദരങ്ങള്‍: വേലായുധന്, സുമതി.
കൊച്ചുകുഞ്ഞ് കുമാരന്
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ചെമ്മാത്തറ വീട്ടില്‍ മാണിക്യ കുഞ്ഞമ്മയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള കുളത്തിലാണ് മരിച്ചുകിടന്നിരുന്നത്. സഹോദരങ്ങൾ:വേലായുധൻ, രാമൻ, നാരായണി, ദേവിക
കറുമ്പന് വേലായുധന് (വള്ളക്കാരൻ വേലായുധൻ)
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ കുമാരി വെളിയില്‍ 1912-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കേവുവള്ളത്തിലെ പണിക്കാരനായിരുന്നു. പിഇ10 നമ്പർ കേസിൽ പ്രതിയായി. വലിയ ശരീരത്തിനുടമയായിരുന്ന വേലായുധൻ സമരകാലത്ത് തന്നെ പിടിക്കാൻവന്ന 2 പൊലീസുകാരെ കീഴ്പ്പെടുത്തി കെട്ടിയിട്ടിട്ടു രക്ഷപ്പെട്ട സംഭവം പ്രസിദ്ധമാണ്. അറസ്റ്റിലായതിനുശേഷം ക്രൂരമർദ്ദനത്തിനിരയായി. ഏഴുമാസക്കാലം ആലപ്പുഴ സബ് ജയിലിലും രണ്ടരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി ജയിൽശിക്ഷ അനുഭവിച്ചു. ഭാര്യ: ഭവാനി. മക്കൾ: കരുണാകരൻ, പ്രസന്നൻ, ശാന്തമ്മ, ഗോസുതൻ, രുഗ്മിണി, ചിദംബരൻ.
അയ്യന്‍കുഞ്ഞ്
വയലാര്‍ കളവംകോടം നിവര്‍ത്തില്‍ വീട്ടില്‍ ജനനം. കളവംകോടം ഇടത്തിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വാരിക്കുന്തവും കല്ലുമായി ചാത്തംചിറ പാലം വഴി വയലാറിലേക്കുപോയ അയ്യൻകുഞ്ഞ് പട്ടാളം നടത്തിയ വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ചീരമ്മ. മക്കൾ: ഭൈമി, ചെല്ലപ്പൻ, പൊന്നപ്പൻ, പുരുഷോത്തമൻ, രാമനാഥൻ, ചന്ദ്രമതി.
കെ.ആര്. രാമന്‍കുട്ടി
ചേര്‍ത്തല താലൂക്കില്‍ കളവംകോടം ചക്കരമാക്കില്‍ വീട്ടില്‍ 1914-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞു. പിന്നീട് 1948-ല്‍ സമരവുമായി ബന്ധപ്പെട്ട് 11 മാസക്കാലം ചേർത്തല ലോക്കപ്പിൽ ശിക്ഷ അനുഭവിച്ചു. വയലാർ ഈസ്റ്റ് വില്ലേജിൽ 25 സെന്റ് കായൽ ഭൂമി പതിച്ചുകിട്ടി.
വാവച്ചന്
കഞ്ഞിക്കുഴി കാരുവള്ളി വീട്ടില്‍ കിട്ടന്റെയും പാറുവിന്റെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടി.സര് സി.പിയ്ക്കെതിരെ പുത്തനങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ അധ്യക്ഷനായിരുന്നു വാവച്ചൻ. പാർടിയുടെ ടക്മാനായി പ്രവർത്തിച്ചിട്ടുണ്ട്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തില്‍ പങ്കെടുത്തു. പ്രതിയായതോടെ ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ക്രൂരമര്‍ദ്ദനത്തിന് ഇരയായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി മുഹമ്മ അയ്യപ്പന്, കെ.എന്‍.ശങ്കുണ്ണി എന്നിവര്‍ക്കൊപ്പമായിരുന്നു ജയിൽവാസം. 1949-ലെ ജയിൽ കലാപത്തിലും പങ്കെടുത്തു. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ 2011 മാര്‍ച്ച് 11-ന് അന്തരിച്ചു. ഭാര്യ: അംബുജാക്ഷി.മക്കള്‍: ബാബു, പ്രസന്നന്, പ്രസാദ്, പ്രതാപന്.
പി.കെ. ഭാസ്കരൻ
ചേർത്തല പട്ടണക്കാടിൽ കളത്തിൽ കിഴക്കേ നികർത്തിൽ വീട്ടിൽ കണ്ടന്റെ മകനായി 1923-ൽ ജനനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. വയലാർ സമരത്തെ തുടർന്ന് പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സബ് ജയിലിൽ 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ 28 വരെ തടവുശിക്ഷ അനുഭവിച്ചു.
കൊച്ചുകുട്ടി കുമാരൻ
പട്ടണക്കാട് കണ്ണന്തറയിൽ വീട്ടിൽ 1922-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി മേനാശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. പാർടി വേദികളിൽ വിപ്ലവഗാനം ആലപിക്കുമായിരുന്നു. പിഇ-6/422 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് 1946 ഒക്ടോബർ മുതൽ 1947 ഡിസംബർ വരെ ഒളിവിൽ താമസിച്ചു.
കേശവന് ഗോപാലന്
പുന്നപ്ര തെക്ക് വാടയ്ക്കല്‍ കാഞ്ഞിരങ്ങാട്ടുവെളി വീട്ടില്‍ കേശവന്റെയും കുഞ്ഞമ്മയുടെയും മകനായി 1914-ൽ ജനിച്ചു. കയര്‍ തൊഴിലാളി ആയിരുന്നു. പനയ്ക്കൽ ക്യാമ്പ് അംഗമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വാറണ്ടിനെത്തുടർന്ന് ആറുമാസം ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ട്രേഡ് യൂണിയന് പ്രവർത്തകൻ,എസ്എന്‍ഡിപി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ടി.കെ. രാമൻ
അരൂർ തറമേൽ വീട്ടിൽ 1961-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. അരൂർ മേഖലയിൽ കയർ-കർഷക-തെങ്ങുകയറ്റ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. റോയൽ യുണൈറ്റഡ് കയർ ഫാക്ടറിയിലെ ആദ്യത്തെ സമരത്തിനു നേതൃത്വം നൽകി. ആ സമരമാണ് അരൂർ കയർ യൂണിയന് അടിത്തറപാകിയത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ തിരുവിതാംകൂറിലെ ആദ്യ ഘടകം രൂപീകരിക്കുന്നതിനുള്ള യോഗത്തിനു വേദിയായി പി. കൃഷ്ണപിള്ള തെരഞ്ഞെടുത്തത് അരൂരിലെ ടി.കെ. രാമന്റെ വീടായിരുന്നു. ആലപ്പുഴയിൽ നിന്നും മറ്റും ബസിൽ വന്നിറങ്ങിയ പ്രവർത്തകരെ കൊണ്ടുവന്നുകൊണ്ടിരുന്നത് രാമൻ […]
ശ്രീധരന് ചിറയിൽ
വയലാര്‍ ചിറയില്‍ വീട്ടില്‍ ചിരുത മാണിയ്ക്കയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ക്യാമ്പിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽഭൂമി അമ്മ ചിരുതയ്ക്കു പതിച്ചുകിട്ടി.
പി.കെ. സുരേന്ദ്രന്
വയലാര്‍, കളരിത്തറ പുന്നശ്ശേരില്‍ വീട്ടില്‍ 1933-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. പിഇ10/1122 നമ്പർ കേസിൽ അറസ്റ്റിലായി. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഒരുവര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു.
പി. ഗോപാലന്
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ വേലിക്കകത്ത് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷത്തിലേറെകാലം ചേർത്തലയിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്.
പി.ഡി. ജോണ്‍
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ പുലിച്ചുവട്ടില് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കളവംകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വെടിവയ്പ്പിൽ കാലിൽ വെടിയേറ്റു. ചേർത്തല ലോക്കപ്പിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും 2 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്.
കെ. പത്മനാഭന്
ചേര്‍ത്തല ഇലങ്ങാട്ടു നികര്‍ത്തിൽ കൊച്ചപ്പന്റെയും മാണിയുടെയും മകനായി 1919-ല്‍ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. വയലാർ വെടിവയ്പ്പു സമയത്ത് കയലില്ച്ചാടി കപ്പപായലുകള്ക്കിടയിൽ ഒളിച്ചു. തുടർന്ന് അവിടെനിന്നും രക്ഷപ്പെട്ടു ചേര്‍ത്തലയിൽ എത്തി. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. എട്ടുമാസംആലപ്പുഴജയിലില് ജയിൽവാസമനുഭവിച്ചു. അവിടെ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും. അവിടെ ഒന്നരമാസം ശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയില്‍ രണ്ടേക്കര്‍ സ്ഥലം പതിച്ചുകിട്ടി. താമ്രപത്രം ലഭിച്ചിട്ടുണ്ട്. 1990 ഡിസംബര്‍ 4-ന് അന്തരിച്ചു. ഭാര്യ: പത്മാക്ഷി. മക്കള്‍: […]
കെ.പി. ലോനന്
കടക്കരപ്പള്ളി കുന്നതാഴത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭണകാലത്ത് അതില്‍ സജീവമായി ഇടപെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. വയലാര്‍ സമരത്തിലും സജീവമായിരുന്നു. രാമൻ കൊലക്കേസിൽ പ്രതിയായി. 3.5 വർഷം കഠിനതടവ് അനുഭവിച്ചു. 1954 ഒക്ടോബർ മുതൽ ആറുമാസക്കാലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കെ.കെ. ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് കൊമ്മാടി വാർഡിൽ നീലപറമ്പില് വീട്ടില്‍ 1924-ല്‍ ജനിച്ചു. അമ്മ കെ.വി. ധരിത്രി. കയര്തൊഴിലാളിയായിരുന്നു ഇദ്ദേഹം. എമ്പയര്‍ കമ്പനിയില്‍ കണ്‍വീനര്‍ ആയിരുന്നു. 1938-ലെ സ്വാതന്ത്ര്യസമരത്തിലും പൊതുപണിമുടക്കിലും സജീവമായിരുന്നു. പി.കെ. മാധവനോടു ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്. ബോംബെ കമ്പനിയിലുണ്ടായ നിഷ്ഠൂരമായ മർദ്ദനത്തിൽ പ്രതിഷേധിച്ച് വാരിക്കുന്തവുമായി നടത്തിയ ജാഥയ്ക്കുനേരെ പൊലീസ് വെടിവച്ചു. രണ്ടുപേർ രക്തസാക്ഷികളായി. പുന്നപ്ര-വയലാർ സമരത്തിനു മുന്നോടിയായി തിരുവിതാംകൂര്‍ കയര്‍വര്‍ക്കേഴ്സ് യൂണിയന് മാനേജിംഗ് കമ്മിറ്റി യോഗത്തിനെത്തിയവരെ യൂണിയന് ഓഫീസില്‍ കയറി പോലീസ് കസ്റ്റഡിയില്‍ എടുത്തു. അവരില്‍ പ്രധാനിയായിരുന്നു കെ.കെ.ദാമോദരന്‍. […]
സി.കെ. ചെല്ലപ്പന്
മുഹമ്മ പുല്ലമ്പാറ വെളിയില്‍ കേശവന്റെ മകനായി 1928-ൽ ജനനം. കര്‍ഷകത്തൊഴിലാളിയായിരുന്നു. 19-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്. 2002 ഫെബ്രുവരി 11-ന് അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ദിനേശന്, ഓമന.
കുഞ്ചന്‍ കൃഷ്ണന്
ആലപ്പുഴ തെക്ക് കളര്‍കോട് തത്തംതറ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 7/116 നമ്പർ കേസിൽ അറസ്റ്റിലായി. ഒരുമാസക്കാലം ആലപ്പുഴ സബ് ജയിലിലും ഒൻപതുമാസക്കാലം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതുകവിളിലും ഇടതുകൈയുടെ തോളിനടുത്തും പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിക്കുകയും എസ്എന്‍ഡിപി പ്രവർത്തകനുമായിരുന്നു.
കുമാരന് ഭൈരവന്
ആലപ്പുഴ തെക്ക് തിരുവമ്പാടി പുളിക്കല്‍ പറമ്പില്‍ കുമാരന്റെയും കോതയുടെയും മകനായി 1924-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയര്‍ ഫാക്ടറി തൊഴിലാളി. യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകാലിനും തലയുടെ പുറകുവശത്തും പരിക്കേറ്റു. ഇവയുടെ ഉണങ്ങിയ പാടുകൾ ശരീരത്തിൽ പ്രകടമായിരുന്നു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയെങ്കിലും തിരികെ വീട്ടിലെത്തിയപ്പോൾ അറസ്റ്റിലായി. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും ഏഴുമാസം സബ് ജയിലിലും തടവുകാരനായി. ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എസ്എൻഡിപി പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രഘുനാഥ്, […]
കുഞ്ഞന്‍ കൃഷ്ണന്
ആലപ്പുഴ തെക്ക് കളർകോട് വാരിയം പറമ്പില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പറമ്പന്‍ എന്ന പേരിലറിയപ്പെട്ടിരുന്നു. പുന്നപ്ര സമരകാലത്ത് ആലപ്പി കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് കണ്‍വീനറും വോളണ്ടിയർ ക്യാപ്റ്റനും ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.അറസ്റ്റിലായി. 22 മാസം ആലപ്പുഴ സബ് ജയിലിൽ തടവിലായി. ഇതിൽ ഒൻപതുമാസം വി.എസ്. അച്യുതാനന്ദനോടൊപ്പം സഹതടവുകാരനായിരുന്നു. പൊലീസിന്റെ ഇരുമ്പുവടികൊണ്ടുള്ള മർദ്ദനത്തിൽ കൃഷ്ണന്റെ അസ്തിയൊടിഞ്ഞു വളഞ്ഞ സ്ഥിതിയിലായി. മാത്രമല്ല ഇരുമ്പ് പൈപ്പ് പഴുപ്പിച്ച് മുതുകിൽവച്ച് പീഡിപ്പിക്കുകയുമുണ്ടായി. സിനിമാ നടൻ സത്യൻ ഇൻസ്പെക്ടർ ആയിരിക്കുമ്പോൾ […]
ജോസഫ് നെടിപറമ്പിൽ
ആലപ്പുഴ നോര്‍ത്ത് കൊമ്മാടി നെടിപറമ്പില് വീട്ടില്‍ റാഫേലിന്റെ മകനായി 1921-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. സമരകാലത്ത് ബീച്ച് വാർഡിലായിരുന്നു താമസം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടു 11 മാസം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടങ്കലിലായി. ഭീകരമർദ്ദനമേറ്റു. പിഇ-9/122 നമ്പർ കേസിൽ നാല് വർഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ടു. 1948-ൽ സെഷൻസ് കോടതി വെറുതേവിട്ടു. പൊലീസിന്റെ ക്രൂരമർദ്ദനം ക്ഷയരോഗിയാക്കി. ചികിത്സയിലിരിക്കെ 1951-ൽ അന്തരിച്ചു. ഭാര്യ: കർമ്മിലി.
വെളുത്ത നാരായണന്
ആലപ്പുഴ തെക്ക് കളർകോട് കാട്ടുങ്കല്‍ വീട്ടില്‍ വെളുത്തയുടെ മകനായി 1911-ല്‍ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ വോളണ്ടിയർ സംഘത്തിലെ അംഗമായിരുന്നു. 1946-ൽ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വയറിന്റെ വലതുഭാഗത്തു മുറിവ് ഉണങ്ങിയ പാട് ഉണ്ടായിരുന്നു. പട്ടാളക്കാര്‍ ഫാക്ടറികളില്‍ ചെന്ന് അവിടത്തെ രജിസ്ട്രര്‍ എടുത്ത് തൊഴിലാളികളുടെ ഹാജര്‍ നില പരിശോധിച്ച് അന്നേദിവസം ഫാക്ടറിയില്‍ വരാത്തവരുടെ വീടുകള്‍ പരിശോധിച്ച് തൊഴിലാളികളെ പിടികൂടിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായി. ഒൻപതു മാസക്കാലം ആലപ്പുഴ സബ് ജയിലില്‍ ലോക്കപ്പില്‍ […]
വാവ കൃഷ്ണന്‍കുട്ടി
വട്ടക്കൽ അട്ടത്തു വീടിൽ 1917-ന് ജനനം. സമരത്തെത്തുടർന്ന് കേസിൽ പ്രതിയായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 9 മാസം ശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. 1964-ൽ ക്ഷയരോഗംമൂലം അന്തരിച്ചു. ഭാര്യ: നാരായണി.
വര്‍ഗ്ഗീസ് പത്രോസ്
ആലപ്പുഴ വടക്ക് തുമ്പോളി വാർഡ് പാടത്ത് വീട്ടില്‍ 1912-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. എസ്.സി-8/116 നമ്പർ കേസിലെ പ്രതിയായി ആലപ്പുഴ സെഷൻസ് കോടതി ഒൻപതുമാസം കഠിനതടവിനു വിധിച്ചു. സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി
അഗസ്റ്റിന് സെബാസ്റ്റ്യന്‍
ആലപ്പുഴ തെക്ക് കാക്കരിയില്‍ വീട്ടില്‍ അഗസ്റ്റിന്റെയും തേക്കിലയുടെയും മകനായി 1926-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. മത്സ്യതൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 61-ാം പ്രതിയായി. പുന്നപ്ര-വയലാർ സമരകാലത്ത് പ്രവര്‍ത്തകര്‍ക്കിടയിലെ രഹസ്യ സന്ദേശവാഹകനായിട്ടായിരുന്നു പ്രവർത്തനം. പുന്നപ്ര സമരത്തില്‍ പി.ഇ 9/1122 നമ്പർ കേസില്‍ പ്രതിയായി ആലപ്പുഴ സബ് ജയിലിൽ ഒരുവർഷവും മൂന്നുമാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടുവർഷവും ഒൻപതുമാസവുമായി നാലുവർഷം ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇന്ത്യാ ഗവൺമെന്റ് താമ്രപത്രം നൽകി ആദരിച്ചു. 1995-ൽ അന്തരിച്ചു. ഭാര്യ: സെബീന. […]
റ്റി.കെ. പത്മനാഭന്
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് തൈപറമ്പില്‍ വീട്ടില്‍ 1926-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. പൊതുയോഗത്തിൽ ദിവാൻ ഭരണം അവസാനിപ്പിക്കണമെന്നു പ്രസംഗിച്ചതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, ഹരിപ്പാട് ലോക്കപ്പുകളിൽ തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിലും പങ്കെടുത്തു. പി.ഇ.7/1122 കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.
ടി.എ. ജനാർദ്ദനൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് തൈപ്പറമ്പിൽ വീട്ടിൽ അയ്യന്റെ മകനായി 1919-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 29-ാം പ്രതിയായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തതിനെത്തുടർന്ന് 2/1122 നമ്പർ കേസിൽ അറസ്റ്റിലായി. വിചാരണ തടവുകാരനായി മൂന്നരവർഷം ആലപ്പുഴ സബ് ജയിലിൽ തടവിലായി. ശിക്ഷാകാലയളവിൽ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിക്കേണ്ടതായി വന്നു. ആരോഗ്യം നശിച്ച് ശയ്യാവലംബനായ ജനാർദ്ദനൻ 1954-ലാണ് ജയിൽ മോചിതനായത്.
കെ. ബാവ (അന്തേക്കുപറ പുരയിടം)
ആലപ്പുഴ തെക്ക് ആറാട്ടുവഴി വാർഡിൽ അന്തേക്കുപറ പുരയിടത്തിൽ കങ്കാളിയുടെ മകനായി 1912-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. ഒക്ടോബർ 6-ന് നടന്ന ലാത്തിച്ചാർജ്ജിൽ ഇടതുകൈയുടെ കുഴയും വലതുകൈയുടെ മോതിരവിരലും ഒടിഞ്ഞു. മരപ്പണി യൂണിയൻ സെക്രട്ടറിയായിരുന്നു. തൊഴിലാളി യോഗങ്ങളിലെ പാട്ടുകാരനായിരുന്നു ബാവ. 1946-ലെ സമരകാലത്ത് കുടുംബത്തില്‍ പട്ടാളം കടന്നുവന്ന് വീട് തകര്‍ത്തു സഹോദരന് റ്റി.കെ. ശാരംഗപാണിയുടെ തയ്യല്‍ മെഷീന് എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം തീര്‍ത്തുകൊണ്ട് ബാവയെ കസ്റ്റഡിയിലെടുത്ത് ജയിലിലാക്കി. അവിടെവച്ച് നടത്തിയ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. 1989 […]
കുട്ടൻ വടക്കേകുളങ്ങരയിൽ
ആലപ്പുഴ തെക്ക് കളർകോട് വടക്കേകുളങ്ങരയില് താഴ്ചയിൽ 1913-ല്‍ ജനിച്ചു. കര്‍ഷക തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു വെടിയേറ്റു രക്തസാക്ഷിയായി. ഭാര്യ കറുത്തകാളിക്ക് കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചു നൽകി. മകള്‍: ദേവകി
ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് നെഹ്റുട്രോഫി വാർഡിൽ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 10 മാസം ആലപ്പുഴ സബ് ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനം ക്ഷയരോഗബാധിതനാക്കി. ചികിത്സയിലിരിക്കെ 1964-ൽ അന്തരിച്ചു. ഭാര്യ: ചെല്ലമ്മ.
അയ്യപ്പൻ വാവ കൊച്ചില്ലത്തുവീട്
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി
അയ്യപ്പൻ വാവ
ആലപ്പുഴ സൗത്ത് പട്ടണക്കാട് വയലാർ ചേക്ക് കൊച്ചില്ലത്തു വീട്ടിൽ 1918-ൽ ജനനം. കർഷകത്തൊഴിലാളിയായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടു. എസ്.സി-3/123 നമ്പർ കേസിൽ ഒരുവർഷവും ആറുമാസവും പിഇ-6 നമ്പർ കേസിൽ മൂന്നുവർഷവും നാലുമാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്താൽ ക്ഷയരോഗിയായി. ചികിത്സയിലിരിക്കെ അന്തരിച്ചു.
എം.പി. പീറ്റര്‍
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് മൂത്തേടത്ത് വീട്ടില്‍ 1918-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.9/1122 നമ്പർ കേസിൽ ഒൻപതാം പ്രതിയായി. വലതുമുട്ടിനു മുകളിൽ ക്ഷതമേറ്റ മുറിപ്പാട് ഉണ്ടായിരുന്നു. സമരത്തിനുശേഷം ഏഴാംദിവസം അറസ്റ്റു ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. പിന്നീട് രണ്ടുവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. ക്രൂരമായ പൊലീസ് മർദ്ദനത്താൽ രോഗിയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1992 ജനുവരി 15-ന് അന്തരിച്ചു. […]
ലോനന് ഔതക്കുട്ടി
ആലപ്പുഴ തെക്ക് കളർകോട് മുപ്പതില്‍ചിറ വീട്ടില്‍ 1924-ല്‍ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1946-ല്‍ കോട്ടയത്തുവെച്ചു അറസ്റ്റ് ചെയ്തു. ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലുമായി 7 മാസവും 18 ദിവസവും ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ക്ഷയരോഗിയായാണ് ജയിൽമോചിതനായത്
കെ. പരമേശ്വരൻ
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് കണ്ണാട്ടുവെളി മണ്ണുകാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് വെടിയേറ്റു രക്തസാക്ഷിയായി. ഭാര്യ: കുഞ്ഞുമാണിക്യ.
തോമ ഇറാനി
ആലപ്പുഴ തെക്ക് സനാതനപുരം പല്ലിക്കക്കുത്തയ്യില് വീട്ടില്‍ 1923-ല്‍ ജനനം. ചെറുപ്പകാലം മുതൽ കയർ തൊഴിലാളിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1938-ൽ ഒരുമാസം ആലപ്പുഴ ലോക്കപ്പിലും ഒരുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുകാരനായി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഒരുവർഷം വീണ്ടും സെൻട്രൽ ജയിലിൽ തടവുകാരനായി. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണ സമരത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആറുമാസക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. പൊലീസിന്റെ ക്രൂരപീഡനങ്ങൾക്കു വിധേയനായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അഞ്ചുവർഷം തടവിലായിരുന്നു.
കെ.പി. മാധവന്
പുന്നപ്ര വടക്ക് പറവൂര്‍ പുത്തൻവളപ്പിൽ പപ്പുവിന്റെ മകനായി 1914-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. ആറുമാസം ആലപ്പുഴ സബ് ജയിലിൽ ക്രൂരമർദ്ദനങ്ങൾക്കിരയായി
പരമു
പുന്നപ്ര വടക്ക് പറവൂര്‍ താഴ്ചയില്‍ വീട്ടില്‍ 1914-ൽ ജനിച്ചു. കയര്‍തൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നാടാർ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പൊലീസ് സ്റ്റേഷനിൽവച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ബോധക്ഷയനായ പരമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. നീണ്ട ഒരുമാസത്തെ ചികിത്സയ്ക്കുശേഷം സബ് ജയിലിലേക്കു മാറ്റി. ഒൻപതുമാസം വിചാരണ തടവുകാരനായി കഴിഞ്ഞു. നാടാർ കൊലക്കേസിൽ തെളിവില്ലാത്തതിനാൽ വെറുതേവിട്ടു. ജയിൽ മോചിതനായി അധികം താമസിയാതെ പരമു അന്തരിച്ചു. ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചു നൽകി. ഭാര്യ: […]
തൊമ്മന് ഔസേപ്പ്
പുന്നപ്ര വടക്ക് പറവൂർ പുത്തന്‍ പറമ്പില്‍ 1912-ൽ ജനനം. കയർ തൊഴിലാളിയും സജീവ യൂണിയൻ പ്രവർത്തകനുമായിരുന്നു. 1938-ലെ സമരത്തിൽ കളർകോടെ റോഡിൽ മാർഗതടസ്സം സൃഷ്ടിക്കാനുള്ള ഏറ്റുമുട്ടലിൽ പങ്കാളിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. എസ്.സി.17/116 നമ്പർ കേസിൽ ഒൻപതുമാസം കഠിനതടവിനു ശിക്ഷിച്ചു. 1941 ഒക്ടോബറിലാണു ജയിൽമോചിതനായത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതുകാലിന്റെ മുകളിലും ഇടതു കൈയുടെ താഴത്തും വെടിയേറ്റു. വീണ്ടും ഒളിവിൽ പോയി.
കൃഷ്ണന് കുമാരന്
തോട്ടുങ്കല്‍വെളി ചാരമംഗലം വീട്ടില്‍ കൃഷ്ണന്റെയും ചക്കിയുടെയും മകനായി 1926-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 21-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. കാക്കാലംവെളിയിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പി.എസ്. ബാഹുലേയൻ ആയിരുന്നു ക്യാമ്പ് ലീഡർ. പിഇ-8/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടായപ്പോൾ 10 മാസം ഒളിവിൽകഴിഞ്ഞു. എസ്എൻഡിപിയിലും സജീവമായിരുന്നു. സമരാനന്തരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.
വാവരാജപ്പന്
ചാരമംഗലം കളരിപ്പറമ്പ് വെളിയില്‍ 1930-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 16-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. തകിടിവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിച്ചിരുന്നത്. വലിയവെളിയിലുള്ള പാലം പൊളിക്കുന്നതില്‍ പങ്കെടുത്തു. പിഇ-8/1122 നമ്പർ കേസിൽ പ്രതിയായി. 10 മാസം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. സിസി 17/125 നമ്പർ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. 10 മാസക്കാലം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. ക്രൂരമര്‍ദ്ദനത്തിനിരയായി. അവിവാഹിതനാണ്.
റ്റി.കെ. അബ്ദുല്‍ഖാദര്‍
ആലപ്പുഴ തെക്ക് ചുങ്കം വാർഡ് തൈക്കൂട്ടം വീട്ടില്‍ കുഞ്ഞംമൂട്ടി കോയയുടെയും ഉമ്മാച്ച ബീവിയുടെയും എട്ടുമക്കളില്‍ നാലാമനായി 1922 ജനുവരി 21-ന് ജനനം. തിരുവനന്തപുരം ആര്‍ട്ട് കോളേജിലെ പഠനകാലം മുതല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് 1941 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്ന് പുന്നപ്ര-വയലാര്‍ സമരത്തോടും അനുഭാവം പുലർത്തി. ആലപ്പുഴ നഗരസഭയില്‍ 35 വര്‍ഷം കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ ആലപ്പുഴ ലജനത്തുല്‍ […]
അങ്കൻ കുഞ്ഞപ്പൻ
പാണാവള്ളി കളത്തിൽ വീട്ടിൽ അങ്കന്റെയും കറുമ്പിയുടെയും മകനായി 1919-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ടു പിഇ-5 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. സിസി-11/22 നമ്പർ കേസിൽ 2.5 മാസം അരൂക്കുറ്റി ലോക്കപ്പിലും ചേർത്തല ജയിലിലും ആലപ്പുഴ സബ് ജയിലിലും ഏഴുമാസം തടവനുഭവിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. മക്കൾ: സുകുമാരി, ശ്യാമള, പ്രകാശൻ, ബേബി.
കുഞ്ഞപ്പന്
ചേര്‍ത്തല പുതുവല്‍ നികര്‍ത്തില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 1990 ജനുവരി 29-ന് അന്തരിച്ചു. ഭാര്യ: ചീരമ്മ. മക്കള്‍: കെ.എൻ. പൊന്നപ്പന്, കെ.എൻ. ബാബു, കെ.എൻ. ഹരിലാല്‍, മാധവി, ഗീതാകുമാരി.
സി.കെ. പുരുഷോത്തമന്
ആര്യാട് കൊച്ചുപറമ്പുവീട്ടില് കൊന്തിയുടേയും പാറുവിന്റെയും മകനായി ജനനം. കയര്‍ തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവമായി പങ്കെടുത്തു. കൈതത്തിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പോലീസ് സ്റ്റേഷന് മാര്‍ച്ച്, ടെലിഫോണ്‍ കമ്പി മുറിച്ചുമാറ്റൽ, നിയമവിരുദ്ധമായി ജാഥ സംഘടിപ്പിക്കൽ എന്നീ കാരണങ്ങളാൽ പോലീസ് കേസെടുത്തു.തുടർന്ന് ഒളിവിൽ പോയി. പിന്നീട് ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. മർദ്ദനമേറ്റിട്ടുണ്ട്. 1982 ഓഗസ്റ്റ് 22-ന്അന്തരിച്ചു.ഭാര്യ:രാജമ്മ. മക്കള്‍:മനോഹരി, സുധര്‍മ്മ, സലീ രാജന്, പ്രസാദ് കുമാര്‍.
കെ. കരുണാകരന്
ആര്യാട് കാപ്പിരിക്കാട്ട് വെളിയില്‍ അച്ഛന്കുഞ്ഞിന്റെയും മാണിക്യയുടേയും മകനായി 1920-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. പിച്ചുഅയ്യർ കമ്പനിലായിരുന്നു ജോലി. സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 14 മാസം ഒളിവിൽ കഴിഞ്ഞു. 1995-ൽ അന്തരിച്ചു.ഭാര്യ: മാധവി.മക്കള്‍: വേണുഗോപാൽ,കുമാരി.
വി. ഭാസ്കരൻ
ആര്യാട് പുളിഞ്ചുവട്ടില്‍ നികര്‍ത്തില്‍ വാവയുടെ മകനായി 1925-ൽ ജനനം. സാമൂഹ്യ പ്രവർത്തകനായിരുന്നു. ഒക്ടോബർ 24-ന് കാട്ടൂർ ജോസഫ്, കളത്തിൽ വാസു എന്നിവരോടൊപ്പം ജാഥയിൽ പങ്കെടുത്തിരുന്നു. തുമ്പോളി കലുങ്ക് പൊളിക്കുന്നതിലും ടെലിഫോൺ കമ്പി മുറിച്ചു മാറ്റുന്നതിലും പങ്കാളിയായി. പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായതിനെ തുടര്‍ന്ന് 7 മാസം ഒളിവിൽ കഴിഞ്ഞു. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലിൽ കിടക്കേണ്ടിവന്നു. 1998 ഓഗസ്റ്റ് 8-ന് അന്തരിച്ചു.ഭാര്യ: വത്സല മക്കള്‍: സുന്തര റാവു, രത്ന […]
വി.ആർ. കൃഷ്ണന്
ആലപ്പുഴ നേര്‍ത്ത് തുമ്പോളി വാർഡ് വളപ്പില്‍ വീട്ടില്‍ 1922- ന് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര–വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 15 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
അബ്ദുല്‍ റഹിം
ആലപ്പുഴ തെക്ക് ലജനത്ത് വാര്‍ഡ് മൂലയില്‍ വീട്ടില്‍ 1932-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകൈയുടെ മുട്ടിനുതാഴെ മുറിവുണങ്ങിയ പാടുണ്ടായിരുന്നു. 1963 നവംബര്‍ 22-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞുബീവി.
കെ.കെ. കാക്കി മത്തായി
കടക്കരപ്പള്ളി പട്ടണക്കാട് പഞ്ചായത്തില്‍ കൂന്താണിശ്ശേരി വീട്ടില്‍ 1919-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. രാമൻ കൊലക്കേസിൽ പിഇ-6/1122 കേസിൽ പ്രതിയായിരുന്നു. കൂടാതെ വയലാർ സമരത്തിൽ എസ്.സി-3/123 നമ്പര്‍ കേസിലും പ്രതിയായിരുന്നു. ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും 13 മാസം ശിക്ഷയനുഭവിച്ചു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്.താമ്രപത്രം ലഭിച്ചു.
കെ. ഗോപിനാഥന്
പുന്നപ്ര വടക്ക് പറവൂർ കുളപ്പറമ്പില്‍ വീട്ടില്‍ ഗോപിനാഥന് ജനനം. കപ്പക്കട ജംഗ്ഷനിൽ ഉണ്ടായിരുന്ന ലൂഥറൻ സ്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായി. പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവില്‍ പോയി
പുരുഷോത്തമന്
വയലാര്‍ ഈസ്റ്റ് ഇലഞ്ഞിതറ വീട്ടില്‍ കേളന്കുഞ്ഞിന്റെയും കുഞ്ചിലക്ഷ്മിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. സമരസേനാനിയായ അച്ഛനെ വയലാർ ക്യാമ്പിലേക്ക് അയക്കാതെയാണ് പുരുഷോത്തമൻ ക്യാമ്പിലേയ്ക് പോയത്. വയലാർ വെടിവയ്പ്പിൽ പുരുഷോത്തമൻ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു.സഹോദരങ്ങൾ:പത്മനാഭൻ, തങ്കപ്പൻ, ഇന്ദിര
പി.കെ. കൊച്ചുകുട്ടി
ചേര്‍ത്തല കുറ്റിക്കാട്ടുചിറ പൊത്തീപ്പറമ്പുവീട്ടില് ചിന്നന്റെയും ഇത്തമ്മായുടെയും മകനായി 1919-ല്‍ ജനിച്ചു. ഏഴാംക്ലാസുവരെ പഠിച്ചു.കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പിഇ6/1946 നമ്പര്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 3 വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 2006 ഏപ്രില്‍ മാസം അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: രത്നമ്മ, രേവമ്മ, പൊന്നമ്മ. രമേശന്, രാജേന്ദ്രന്, ആനന്ദദാസ്, സതീഷ്കുമാര്‍, ജയസീതി, അജിതകുമാരി, സനല്‍കുമാര്‍, രാജു.
സി.എ. വേലായുധന്
ആര്യാട് പഞ്ചായത്തില്‍ കൊച്ചുവിളയില്‍ വീട്ടില്‍ അച്യുതന്റെ മകനായി 1909-ല്‍ ജനനം. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കോമളപുരം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വാറണ്ട് ഉണ്ടാവുകയും ഒളിവിൽ പോവുകയും ചെയ്തു. പട്ടാളം വീട് ജപ്തി ചെയ്തു. ഭാര്യ: ശ്രീമതി. സഹോദരങ്ങള്‍: ശ്രീധരന്, മാണിക്യവാവ.
ശങ്കരൻ കിട്ടൻ കുഞ്ഞ്
മണ്ണഞ്ചേരി നോർത്ത് ആര്യാട് വേലംപറമ്പുവെളിയിൽ ശങ്കരന്റെ മകനായി ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. വിരിശ്ശേരി ക്യാമ്പിലായിരുന്നു ചുമതല. പോലീസ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. വീട്ടിലെത്തിയ ഒരു ദിവസം പോലീസ് വീട് ആക്രമിച്ച് അകത്തുകടന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ സബ് ജയിലിൽ ഒരുവർഷത്തോളം ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: കുഞ്ഞിക്കുട്ടി. 7 പെൺമക്കൾ.
സി. ദേവസ്യ
ആലപ്പുഴ വടക്ക് തുമ്പോളിയിൽ വടക്കുഴില് വീട്ടില്‍ 1919-ല്‍ ജനിച്ചു. സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ തുമ്പോളിയിലെ പുളിമൂട്ടിൽ ക്യാമ്പിൽ വോളണ്ടിയർ ആയിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആലപ്പുഴ സബ് ജയില്‍ വിചാരണ തടവുകാരനായി ഏഴുമാസം കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇതു രോഗബാധിതനാക്കി.
നാരായണൻ ഗോവിന്ദൻ
ചേര്‍ത്തലതെക്ക് കോടാലിച്ചിറയിൽ പനച്ചിപ്പറമ്പില്‍ വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയുടെ സജീവനപ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പിഇ7/1122 കേസിൽ പ്രതിയായി ചേർത്തല സ്റ്റേഷനിൽ ആറുമാസം ജയില്‍വാസമനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. സ്വത്ത് അന്യാധീനപ്പെട്ടു. കൊട്ടാരക്കര ചിതറ വില്ലേജിൽ രണ്ടേക്കർ വസ്തു പതിച്ചുകിട്ടി.
അയ്യപ്പൻ വാസു
ചേർത്തല താലൂക്കിൽ വയലാർ പൊക്കണ്ടേഴത്തു വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. പിഇ10/1946 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റു വാറണ്ടിനെത്തുടർന്ന് ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലുമായി തടവുശിക്ഷ അനുഭവിച്ചു. ഭാര്യ: പത്മവല്ലി. മക്കൾ: രവീന്ദ്രനാഥ്, പുരന്ദരദാസ്, ഗീതാഭായ്, സിമൻറോയി, രാഖിമോൾ.
വേലുസദാനന്ദന്
ആര്യാട് താഴ്ചയില്‍ വീട്ടില്‍ ജനനം.കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കോമളപുരം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായി. അറസ്റ്റുവാറണ്ടിനെ തുടർന്ന് 6 മാസം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം കഠിന തടവിനു വിധിച്ചു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമി പതിച്ചു കിട്ടിയിട്ടുണ്ട്. ഭാര്യ: മണിമങ്ക.
വാവ
ചേര്‍ത്തല കിഴക്ക് ദൈവത്തുങ്കല് വീട്ടില്‍ ജനനം. കയര്‍ ഫാക്ടറിത്തൊഴിലാളിയായിരുന്നു. വയലാറിൽ വെടിയേറ്റു മരിച്ചു. 25 സെന്റ് കായൽഭൂമിയും 2 ഏക്കർ വനഭൂമിയും സർക്കാർ നൽകി. ഭാര്യ: മണിമങ്ക. മക്കള്‍: ഭാര്‍ഗ്ഗവി, ചെറുക്ക, കൗസല്യ.
നാരായണൻ പത്മനാഭൻ
വാരനാട് പണയഞ്ചിറ വീട്ടിൽ 1928-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കൂലിപ്പണിയായിരുന്നു. വയലാർ സമരത്തിൽ പങ്കെടത്തു. പിഇ-8/946 നമ്പർ കേസിൽ ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും തടവുകാരനാവുകയും ഭീകരമർദ്ദനത്തിനിരയാവുകയും ചെയ്തു. പി.എ. സോളമനും അക്കാലത്ത് ആലപ്പുഴ ജയിലിൽ തടവുകാരനായിരുന്നു. രണ്ടേക്കർ വന ഭൂമി കൊട്ടാരക്കരയിൽ പതിച്ചുകിട്ടി
കെ. കൃഷ്ണപ്പൻ
വയലാര്‍ പള്ളാത്തിശ്ശേരി കരിയിൽ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ നെയ്ത്ത് തൊഴിലാളി ആയിരുന്നു. നിലത്തെഴുത്ത് ആശാൻ ആയിരുന്നതിനാൽ ‘ആശാൻ’ എന്ന വിളിപ്പേരിലാണ്അറിയപ്പെട്ടിരുന്നത്.വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ വയലാർ രക്തസാക്ഷി മണ്ഡപത്തിനടുത്തുവച്ച് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലിൽ രക്തസാക്ഷിയായി. ഒരിക്കൽ രേണുക ചക്രവർത്തി വീട് സന്ദർശിച്ചു. പി.ടി. പുന്നൂസും കൂടെയുണ്ടായിരുന്നു. ഭാര്യ: നാരായണി (നാരായണി ആശാട്ടി) മക്കൾ: നീലമ്മ (5 മക്കൾ).
രാമൻകുട്ടി ശങ്കുണ്ണി
വയലാർ കണ്ടപ്പുഴ വീട്ടിൽ 1932-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ പങ്കെടുക്കുമ്പോൾ 15 വയസായിരുന്നു പ്രായം. വയലാർ വെടിവയ്പ്പിൽ വലതുതോളിനും ഇടതുകാലിനും വെടിയേറ്റു. ഒരുമാസം ആശുപത്രിയിലായിരുന്നു. പൊലീസ്റ്റ് അറസ്റ്റ് ചെയ്തു 15 ദിവസം ചേർത്തല ലോക്കപ്പിൽ ക്രൂരമർദ്ദനത്തിനിരയാക്കി. പ്രായം പരിഗണിച്ചു മോചിപ്പിച്ചു. 2011 മാർച്ച് 31-ന് അന്തരിച്ചു.ഭാര്യ: ദേവകി, മക്കൾ: പ്രസന്ന, പ്രഭ, ബീന, ബൈജു.
എം. അലിയാര് സാഹിബ്
ആലപ്പുഴ നോര്‍ത്ത് സനാതനം വാര്‍ഡ് പോത്തനാട് പുരയിടം വീട്ടില്‍ 1917-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 1940 മുതൽ സ്റ്റേറ്റ കോൺഗ്രസിൽ പ്രവർത്തിച്ചു. വയലാര്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 7 മാസക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. ആർ.എസ്.പി പ്രവർത്തകനായിരുന്നു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: റുക്കു ഉമ്മ. മക്കള്‍: സുബൈദ, ഷാഫു, താജു, ഇക്ബാല്‍, റഷീദ്.
പി.എം. കരുണാകരന്
പുന്നപ്ര വടക്ക് പുതുവേലില്‍ വീട്ടിൽ 1923-ല്‍ ജനനം. കര്‍ഷക തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. സിപിഐയിലും എസ്എന്‍ഡിപിയിലും അംഗമായിരുന്നു. വി.എസ് അച്ചുതാനന്ദനൊപ്പം പ്രവര്‍ത്തിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതുകൈയിൽ തോളിനു താഴെയും കഴുത്തിന് ഇടതുഭാഗത്തും വെടിയേറ്റു. സമരമുഖത്തുനിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. കൊട്ടാരക്കാരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കള്‍: ഷൈലാഭായി, പ്രദീപ് കുമാര്‍, ഷിബി, പ്രമോദ്
പി.കെ.ചക്രപാണി
ആലപ്പുഴ നോര്‍ത്ത് കൊമ്മാടി പാലാചിറയില് വീട്ടില്‍ 1923-ന് ജനിച്ചു.പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. ഏഴ് മാസത്തോളം ജയില്‍വാസമനുഭവിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി.
കൃഷ്ണന് വാസു
പുന്നപ്ര വടക്ക് പറവൂരിലെ പത്തില്‍ വീട്ടില്‍ കൃഷ്ണമന്റെ മകനായി 1915-ൽ ജനിച്ചു.കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ 31-ാം വയസിൽ പങ്കെടുക്കുമ്പോൾ അസാമാന്യമായ ധീരതയാണ് വാസു പ്രകടിപ്പിച്ചതെന്ന് പനയ്ക്കൽ ക്യാമ്പിലെ ലീഡർ ചക്രപാണി പറയുന്നുണ്ട്. വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. എസ്എൻഡിപിയിലും സജീവപ്രവർത്തകനായിരുന്നു. മക്കള്‍: രാധാമണി, ശ്യാമള, ഗീത.
ശങ്കുവേലു
വയലാര്‍ ചെന്തക്കാട്ടു വീട്ടിൽ 1909-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സമരവുമായി ബന്ധപ്പെട്ടു പിഇ-10 നമ്പർ കേസിൽ പ്രതിയായി. 20 മാസക്കാലം ചേര്‍ത്തല ലോക്കപ്പിലും സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പാലക്കാട് മൂന്നരയേക്കർ ഭൂമി പതിച്ചുകിട്ടി. 1994 ജൂലൈ 31-ന് അന്തരിച്ചു. ഭാര്യ: മാധവിവേലു. മകന്: വേലു
എം.ആർ. സുഗുണാനന്ദൻ
പട്ടണക്കാട് മാളി തറയിൽ വീട്ടിൽ 1906-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൂലിത്തൊഴിൽ ചെയ്തു. മേനാശേരി ക്യാമ്പിൽ പ്രവർത്തിച്ചു. അറസ്റ്റിലായി ചേർത്തല ലോക്കപ്പിൽ രണ്ടുമാസം ജയിൽവാസം അനുഭവിച്ചു. പൊലീസ് ക്രൂരമായി മർദ്ദിച്ചു. എൻ.പി. തണ്ടാരുടെ സഹതടവുകാരനായിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1971 ജൂലൈ 1-ന് അന്തരിച്ചു.
മാത്തന് നെടുംചിറ
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ നെടുംചിറ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. ക്യാമ്പിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: ചീരപാപ്പി. മക്കള്‍: കര്‍ത്യായനി, ശങ്കുണ്ണി, ഗൗരി, ഭവാനി, കരുണാകരന്
കുഞ്ഞന്‍ നാരായണന്
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ വലിയ കരിയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. വയലാര്‍ വെടിവയ്പ്പില്‍ രക്തസാക്ഷിയായി. ഭാര്യയ്ക്ക് 25 സെന്റ് കായൽ ഭൂമി വയലാറിലും രണ്ടേക്കർ വന ഭൂമി കൊട്ടാരക്കരയിലും പതിച്ചുകിട്ടി. ഭാര്യ: ജാനകി.
കെ.സി. വേലായുധൻ
വയലാർ കോയിക്കൽ വീട്ടിൽ 1911-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി. വയലാർ ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്നു. മലയാള മനോരമ വേലായുധനെ ഒരു സന്ദർഭത്തിൽ “വയലാർ ഐജി” എന്നു വിശേഷിപ്പിക്കുകയുണ്ടായി. പുന്നപ്ര വെടിവയ്പ്പിനുശേഷം വയലാറിലെ ക്യാമ്പുകൾ തുടരേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് വയലാർ പ്രദേശത്തെ ആക്ഷൻകൗൺസിലിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ക്യാമ്പുകൾ പിരിച്ചുവിടണമെന്ന അഭിപ്രായം പലർക്കും ഉണ്ടായിരുന്നു. എന്നാൽ കെ.സി. വേലായുധൻ ഈ നിലപാടിനെ കഠിനമായി എതിർത്തു. ഇതു തൊഴിലാളികളുടെ പ്രതിരോധശേഷിയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുമെന്നായിരുന്നു വേലായുധന്റെ വാദം. എൻ.പി. തണ്ടാരും […]
എ.ജി. രാമകൃഷ്ണപിള്ള
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ അറയ്ക്കല്‍പറമ്പില്‍ വീട്ടില്‍ 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലില്‍ 10 മാസക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു. പി.എ. സോളമന്റെ സഹതടവുകാരനായിരുന്നു.
കുഞ്ഞൻ രാമൻ
വയലാർ ഈസ്റ്റ് പുത്തൻ തറയിൽ 1921-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വെടിവെയ്പ്പിൽ കാലിനു വെടിയേറ്റു. അറസ്റ്റിലായതിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ ചേർത്തല ലോക്കപ്പിലും ആശുപത്രി ജയിലിലും ശിക്ഷ അനുഭവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്
ഇട്ടിയത്തി രാമൻ (രക്തസാക്ഷി)
വയലാർ ഈസ്റ്റ് കടവിൽ കോവിലകത്ത് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. വയലാറിൽ നടന്ന വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യയ്ക്ക് 25 സെന്റ് കായൽ ഭൂമിയും രണ്ടേക്കർ ഭൂമി കൊട്ടാരക്കരയിലും പതിച്ചുകിട്ടി. ഭാര്യ: ചീര കാർത്ത്യായനി
പ്രഭാകരൻ
വയലാർ ഈസ്റ്റ് നികർത്തിൽ വീട്ടിൽ 1930-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ആദ്യം കവളംകോടം ക്യാമ്പിലായിരുന്നു. 16 വയസുള്ള പ്രഭാകരൻ മുടിയാച്ചിറ ശ്രീധരന്റെ ഗ്യാംങിലെ അംഗമായിരുന്നു. വയലാറിലെ വെടിവയ്പ്പിൽ പ്രഭാകരന്റെ ഗ്യാംങിലെ പലരും മരണമടഞ്ഞു. തുടർന്ന് പട്ടാളത്തിന്റെയും പൊലീസിന്റെയും പിടിയിൽ നിന്നും രക്ഷപ്പെട്ട് ഒന്നരവർഷക്കാലത്തോളം ഒളിവിൽ കഴിഞ്ഞു. അതിനുശേഷം ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രവർത്തനത്തിനിടയിൽ പൊലീസ് പിടിയിലാവുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ആലപ്പുഴ […]
എൻ.കെ. പ്രഭാകരന്
വയലാര്‍ ഈസ്റ്റ് നികര്‍ത്തില്‍ വീട്ടില്‍ 1922-ല്‍ ജനിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. വയലാറിൽനിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ്ജയിലില്‍ (1946 ഒക്ടോബര്‍ മുതൽ 1947 ഒക്ടോബര്‍ വരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ (1947 ഒക്ടോബര്‍ മുതൽ 1948 മാര്‍ച്ച്) വരെയും തടവുശിക്ഷ അനുഭവിച്ചു. 24 വയസുകാരനായ പ്രഭാകരനെ പട്ടാളക്കാർ തോക്കിന്റെ പാത്തികൊണ്ട് നെഞ്ചിനടിക്കുകയും ക്രൂരമായ മർദ്ദനത്തിനും ഇരയാക്കി. 1969-ൽ അന്തരിച്ചു. ഭാര്യ: തുളസി പ്രഭാകരൻ. മക്കൾ: സുനന്ദ, ജലജ, ജ്യോതി, കനകമ്മ, […]
പി.കെ. മാധവൻ
തുറവൂർ ശാന്തി വിരുത്തി നികർത്തിൽ കുഞ്ഞന്റെമകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. പട്ടണക്കാട് നിട ദാസൻ കമ്പനിയിൽ തൊഴിലാളിയായിരുന്നു. വരേക്കാട്ട് ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതിയായതിനെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കാൻ ദീർഘനാൾ ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടിയിലായി. പൊന്നാംവെളിയിലെ റിസർവ്വ് പൊലീസ് ക്യാമ്പിൽ രണ്ട് ദിവസം ക്രൂരമമർദ്ദനത്തിനിരയാക്കി. 1989 ജൂൺ 13-ന് അന്തരിച്ചു. ഭാര്യ: സുഭദ്ര.
കെ.കെ. തങ്കപ്പന് (കണ്ടാകുഞ്ഞ് തങ്കപ്പൻ)
വയലാര്‍ കാറ്റാരത്തിൽ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവെയ്പ്പ് നടന്നപ്പോൾ അരയ്ക്കും തോളിനുമായി രണ്ടു വെടിയേറ്റു. പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ തങ്കപ്പൻ മരണംവരെ രോഗപീഢിതനായിരുന്നു. 1988-ൽ അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: മോഹനൻ,പുഷ്ക്കരൻ.
ആൻ്റണി ജോസഫ്
പുന്നപ്ര വടക്ക് വള്ളിപ്പറമ്പ് വീട്ടിൽ ജോസഫിന്റെയും ബാർബറയുടെയും മകനായി 1910 ജനുവരി 1-നു ജനനം. സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.5/122 കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ ആറുമാസം വിചാരണ തടവുകാരനായി. രണ്ടരവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. ഇക്കാലയളവിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. താമ്രപത്രം ലഭിച്ചു. മക്കൾ: ഒസീത്ത, ജെയിംസ്.
എന്‍. കുട്ടപ്പന്
ആലപ്പുഴ വടക്ക് പുത്തന്‍ ചിറയില്‍ വീട്ടിൽ ജനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ സജീവ പ്രവർത്തകനായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ 14 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകൈപ്പത്തിയുടെ മുകളിലും നെഞ്ചിന്റെ ഇടതുവശത്തും മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇവയായിരുന്നു തിരിച്ചറിയൽ അടയാളങ്ങൾ. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കൾ: സുരേഷ് കുമാര്‍, ആനന്ദവല്ലി, രാജേഷ് കുമാര്‍, അജിത്ത് കുമാര്‍
അഗസ്റ്റിൻ പീറ്റർ അരശർകടവിൽ
ആലപ്പുഴ തെക്ക് സക്കറിയ വാർഡ് ദേവസ്വംപുരയിടത്തിൽ 1921-ൽ അഗസ്റ്റിന്റെ മകനായി ജനനം. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. വലതുകാലിനു മുട്ടിനുതാഴെ വെടിയേറ്റു. അറസ്റ്റ് ചെയ്യപ്പെട്ട് 214 ദിവസം ആലപ്പുഴ സബ് ജയിലിൽ കിടന്നു. മൂന്ന് കേസുകളിൽ പ്രതിയായി. ഒന്നിൽ വെറുതേവിട്ടു. മറ്റൊന്നിൽ ജാമ്യമെടുത്തിറങ്ങി ഒളിവിൽപ്പോയി. 1939 മുതൽ 1946 വരെ മദ്രാസിൽ ഒളിവിൽ താമസിച്ചു. കെ.കെ. വാര്യർ 1938-ലെ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചുവന്ന് പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. 35 ദിവസം പൊലീസ് ലോക്കപ്പിൽ […]
കെ.ജി. പത്മനാഭന്
ആര്യാട് വെളിപറമ്പ് വീട്ടില്‍ ഗോവിന്ദന്റെയും പാറുവിന്റെയും മകനായി 1924 ജനുവരി 24-ന് ജനനം. കയര്‍ തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവമായി പങ്കെടുത്തു.തുടര്‍ന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 8 മാസം ഒളിവിൽ കഴിഞ്ഞു. 2015 ജനുവരി 10-ന് അന്തരിച്ചു. ഭാര്യ: ഹൈമവതി. മക്കള്‍: ഷാജിമോൻ, ഷിബു, ഹരികുമാര്‍.
കെ. വാസു
ആലപ്പുഴ നോര്‍ത്ത് അഞ്ചുതയ്യല് വീട്ടില്‍ 1923-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി.പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ.7/1122 കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ ഒന്‍പതുമാസക്കാലം ജയിൽവാസമനുഭവിച്ചു. ഭാര്യ: ജാനകി മക്കള്‍: ഗോപിനാഥ്, ബീന, കാര്ത്തികേയന്, ശോഭാമ്പിക, ഹരിദാസ്, ഭുവനേശ്വരി, ചെല്ലമ്മ, ഇന്തിര, രമ.
ഇട്ടന്‍ വേലായുധന്
പുന്നപ്ര വടക്ക് ദേവസ്വം പറമ്പിൽ കൃഷ്ണന്റെ മകനായി 1917-ൽ ജനിച്ചു. ചെത്തു തൊഴിലാളിയായിരുന്നു. എസ്എന്‍ഡിപിയില്‍ അംഗമായിരുന്നു. 1938-ലെ പൊതുപണിമുടക്ക് സമരത്തിൽ പങ്കെടുത്തു. എ.സി.17/116 നമ്പർ കേസിൽ ഒൻപതുമാസം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് ഇടതുകൈമുട്ടിനു താഴെ പരിക്കേറ്റ മുറിപ്പാട് ഉണ്ടായിരുന്നു. 1964-നുശേഷം സിപിഐ(എം) പ്രവർത്തിച്ചു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. മക്കൾ: രവീന്ദ്രന്, രഘുവരന്, സരള, ശ്യാമള
വി.വി. സേവ്യര്‍
പുന്നപ്ര വടക്ക് പാലത്തിങ്കല്‍ വീട്ടില്‍ വസ്ത്യന്റെ മകനായി 1922-ല്‍ ജനനം. മത്സ്യത്തൊഴിലാളി ആയിരുന്നു. കയറുപണിയും ചെയ്യുമായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷം പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പൊലീസ് അദ്ദേഹത്തിന്റെയും തടുക്കുതറയും പലയും നശിപ്പിച്ചു. സ്വർണ്ണാഭരണങ്ങൾ അപഹരിച്ചു. 1992 സെപ്റ്റംബര്‍ 1-ന് അന്തരിച്ചു. ഭാര്യ: റോസാരി. മക്കള്‍: വിത്സണ്, ജോബ്, തോബിയാസ്.
കെ.ആർ. തങ്കപ്പന്
ആര്യാട് തൈയ്യില്‍ വീട്ടില്‍ രാമന്റെയും നാരായണിയുടേയും മകനായി 1923-ല്‍ ജനിച്ചു. ആസ്പിന്‍വാള്‍ കമ്പനി തൊഴിലാളിയായിരുന്നു. കോമളപുരം പാലം പൊളിച്ചതുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായി. എസ്. ദാമോരനോടൊപ്പം പുന്നപ്ര ഭാഗത്ത് ഒളിവില്‍ കഴിഞ്ഞു. ആലപ്പുഴ സബ് ജയിലില്‍ 6 മാസം ജയിൽവാസം അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. പാർടി ഭിന്നിപ്പിനുശേഷം സിപിഐ(എം)നോടൊപ്പം പ്രവര്‍ത്തിച്ചു. ക്യാൻസർ ബാധിതനായി 1996 ഫെബ്രുവരിയിൽ അന്തരിച്ചു. മക്കൾ:രേവമ്മ, രാജു, ഷാജി, സലിംകുമാര്‍, ഷീജ.
കെ.ആർ. വിശ്വംഭരന്
ആര്യാട് അവലൂക്കുന്നുതയ്യിൽ വീട്ടിൽ രാമന്റെയും നാരായണിയുടെയും മകനായി 1899 ഡിസംബര്‍ 10-ന് ജനിച്ചു. ആസ്പിൻവാൾ കമ്പനി തൊഴിലാളിയായിരുന്നു. വിരിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് 8 മാസം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. മർദ്ദനമേറ്റു. 6 മാസം തടവുശിക്ഷ അനുഭവിച്ചു. കെ.സി. ജോര്‍ജ്, ശങ്കരനാരായണന് തമ്പി എന്നിവര്‍ സഹതടവുകാരായിരുന്നു. മക്കൾ:ബൈജു, ഷീല, സുരേഷ്.
പി.കെ.കുഞ്ഞുണ്ണി
ആര്യാട് പുത്തേത്താഴത്ത് വീട്ടില്‍ കൊച്ചുകൃഷ്ണന്റെയും പാറുവിന്റെയും മകനായി ജനനം. സമരവുമായി ബന്ധപ്പെട്ട് തിരുവിളക്ക് ക്ഷേത്രമൈതാനത്ത് കേന്ദീകരിച്ചായിരുന്നു പ്രവർത്തനം. ഇവിടെവച്ച് കുഞ്ഞുണ്ണിയുടെ നേതൃത്വത്തിലാണ് വാരിക്കുന്തം തയ്യാറാക്കിയിരുന്നത്. പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 13 മാസം ഒളിവിലായിരുന്നു. 1992 ഒക്ടോബറിൽ അന്തരിച്ചു. മക്കൾ:പ്രസന്നകുമാരി, ശ്രീകുമാരി, രാജീവ്കുമാർ, അനിതകുമാരി.
പാപ്പന് ഗോപാലന്
ആര്യാട് പുളിയ്ക്കല്വീട്ടില് പപ്പന്റെയും കാളിയുടേയും മകനായി 1924-ൽ ജനനം. ഡാറാസ്മെയിൽ കമ്പനി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പർ കേസില്‍ പ്രതിയായി. ഒരു വർഷം കൊല്ലം കളികൊല്ലൂരിൽ ഒളിവിൽ കഴിഞ്ഞു. എം.എൻ. ഗോവിന്ദൻനായരുടെയും ചെല്ലപ്പന്റെയും നിർദ്ദേശപ്രകാരം കശുവണ്ടി തൊഴിലാളികൾക്കിടയിൽപ്രവർത്തിച്ചു.1980 സെപ്തംബര്‍ 27-ന് അന്തരിച്ചു. ഭാര്യ: ടി.കെ.കാര്‍ത്ത്യായിനി. മക്കള്‍: രവി, വിജയന്, സരസപ്പന്‍, ഷിബു, മണിയമ്മ.
അയ്യപ്പൻ അപ്പുക്കുഞ്ഞ്
വയലാർ ഞാറയിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര വയലാർ ഒളതല ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സി-23/1122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
കറുമ്പന് വാസു
കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരി വെളിയില്‍ കുഞ്ഞന്കായിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു.മാരാരിക്കുളംപാലംപൊളിച്ചതിനുശേഷം നടത്തിയ പ്രകടനത്തില്‍ വാരിക്കുന്തവുമായി മുന്നില്‍നിന്നത് വാസു ആയിരുന്നു. അതിനാല്‍ ‘കുന്തക്കാരന് വാസു’വെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കുന്തക്കാരൻ വാസു, തൈത്തറ രാമൻകുട്ടി, പൂത്തറ ശ്രീധരൻ എന്നിവരെ സ്ഥലത്തുവച്ചുതന്നെ അറസ്റ്റു ചെയ്തു വാനിലിട്ടുകൊണ്ടുപോയി.സിസി നമ്പർ 3/222 പ്രകാരം ആലപ്പുഴ കോടതി ശിക്ഷിച്ചു. ഒരുവർഷവും മൂന്നുമാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു. ജയിൽ മോചിതനായെങ്കിലും ക്രൂരമർദ്ദനത്തിനു വിധേയനായതിനെത്തുടർന്ന് ക്ഷയരോഗ ബോധിതനായി. 1978-ല്‍ […]
വേലുവാസു
വയലാര്‍ ചന്ദ്രുർവീട്ടില് 1929-ല്‍ ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തെത്തുടര്‍ന്ന് പിഇ-10 നമ്പര്‍ കേസിൽ അറസ്റ്റിലായി. ആറുമാസം ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ കിടന്നു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയാവുകയും ചോര ഛർദിക്കുകയുംചെയ്തു. 1996-ൽ അന്തരിച്ചു. ഭാര്യ: സരസമ്മ വാസു. മക്കൾ: സജീവൻ, അജിത, ജയമ്മ, സന്തോഷ്.
അയ്യപ്പന് ഭാസ്കരന്
കടക്കരപ്പള്ളി കൊച്ചുകടപ്പുറത്തു വീട്ടില്‍ ജനനം.പ്രാഥമികവിദ്യാഭ്യാസം നേടിയിട്ടുണ്ട്. വയലാർ വെടിവയ്പ്പിൽ തോളിൽ വെടിയേറ്റു. പിഇ-10/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. പൊലീസ് ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ്ജയിലില്‍ അടച്ചു. പി.എ. സോളമനും ആ സമയത്ത് ജയിലിൽ ഉണ്ടായിരുന്നു. 1972 -ല്‍ മാര്‍ച്ച് 12ന് അന്തരിച്ചു. ഭാര്യ: കാര്ത്ത്യായനിചന്ദ്രമതി.
ബാവ പപ്പൻ
മണ്ണഞ്ചേരി നോർത്ത് ആര്യാട് പെരുമന നികർത്തിൽ ബാവ പപ്പൻ ആലപ്പുഴ സബ് ജയിലിൽ 11 മാസക്കാലമാണ് തടവിൽ കഴിഞ്ഞത്. പി.എ. സോളമൻ സഹതടവുകാരനായിരുന്നു. പോലീസിന്റെ നിരന്തരമായവേട്ടയാടലിനും മർദ്ദനത്തിനും ബാവ പപ്പൻ ഇരയായിട്ടുണ്ട്.
കെ.വി. ഗോവിന്ദൻ (കുമാരിവേലി ഗോവിന്ദൻ)
ആര്യാട് കൈതകുളങ്ങര വെളിയിൽ വീട്ടിൽ 1909-ൽ ജനിച്ചു. 1930 മുതൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ കോഴിക്കോട് സബ് ജയിലിൽ 2 മാസം ശിക്ഷ അനുഭവിച്ചു. തുടർന്ന് വിദേശവസ്ത്ര ബഹിഷ്കരണത്തിന് കടകൾ പിക്കറ്റ് ചെയ്തതിന് 6 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1 വർഷം തടവിലായി. ഈ സമരങ്ങളിലൊക്കെ പൊലീസ് മർദ്ദനമേറ്റു.
കെ.എൻ. കേശവൻ
വയലാർ കൊച്ചുതറയിൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-1947 കാലത്ത് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും പ്രക്ഷോഭങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചേർത്തല ടൗണിലുള്ള കോഞ്ചേരി മാളികയിൽ പ്രവർത്തിച്ച താലൂക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ സെക്രട്ടറിയായിരുന്നു. 1941-ൽ സി.ജി. സദാശിവൻ, പരമേശ്വരൻ മൂപ്പൻ, ബാലകൃഷ്ണൻ എന്നിവർക്കൊപ്പം മൂന്നുമാസം ശിക്ഷ അനുഭവിച്ചു. വയലാർ സമരവുമായി ബന്ധപ്പെട്ട് 13 മാസം തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ചെങ്കിലും പൊലീസ് പിടിയിലായി. തുടർന്ന് ഒൻപതുമാസം തടവുശിക്ഷ അനുഭവിച്ചു. ചേർത്തല ലോക്കപ്പിൽ […]
കെ.കെ. ദിവാകരൻ
മണ്ണഞ്ചേരി നോർത്ത് ആര്യാട് പറമ്പിത്തറ വീട്ടിൽ ജനിച്ചു. കെ.പി.മെമ്മോറിയൽ സ്ക്കൂളിൽ നിന്നും 7-ാം ക്ലാസുവരെ പഠിച്ചു. കയർ തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിലാണ് പ്രവർത്തിച്ചത്. മാരാരിക്കുളം പാലം പൊളിയ്ക്കുന്നതിനുള്ള ടീമിൽ അംഗമായിരുന്നു. പട്ടാളം വെടിവെച്ചപ്പോൾ നിലത്തു കമിഴ്ന്ന് കിടന്നാണു രക്ഷപ്പെട്ടത്. കേസിൽ പ്രതിയായി 6 മാസക്കാലം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമർദ്ദനമേറ്റു. 9 മാസക്കാലം ആലപ്പുഴ സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: പ്രിയദാസ്, ശിവമണി, പ്രേംദാസ്.
കെ.കെ. വാസുദേവന്‍
ആര്യാട് കൊളവങ്ങാട് വീട്ടില്‍ കൊച്ചുകുട്ടിയുടേയും പാറുവിന്റെയും മകനായി ജനനം. കയര്‍ തൊഴിലാളിയായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെ തുടര്‍ന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് ഒഴിവാക്കുന്നതിന് ഒളിവില്‍ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തൂു. 3 മാസം ആലപ്പുഴ ലോക്കപ്പില്‍ കഴിഞ്ഞു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. ഭാര്യമാർ:ഭൈമ, സുമതി. മക്കള്‍:പ്രസന്നന്, സുശീല, സുഭാഷിണി, മോഹൻദാസ്, രാജു.
കുഞ്ഞന്‍ ഐക്കരയിൽ
ആലപ്പുഴ കൈതവന ഐക്കര വീട്ടില്‍ 1910-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. തുടർന്ന് അറസ്റ്റിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1983 മെയ് 25-ന് ആലപ്പുഴ റ്റി.ഡി മെഡിക്കല്‍ കോളേജിൽവച്ച് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യാനി.
സി.എ. കൃഷ്ണന്
ആലപ്പുഴ പിരിയത്ത് വീട്ടില്‍ അയ്യപ്പന്റെ മകനായി 1919-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ന്യൂ മോഡണ് കയര്‍ കമ്പനിയില്‍ ആയിരുന്നു ജോലി. 1946-ല്‍ പുന്നപ്ര–വയലാര്‍ സമരത്തില്‍ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് നാലുമാസത്തോളം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. എട്ടുമാസത്തിലധികം ആലപ്പുഴ ലോക്കപ്പില്‍ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വായനാശീലമുള്ള വ്യക്തിയായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2000-ത്തില്‍ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: സരസമ്മ, രത്നമ്മ, ഉഷ, രാധാമണി, പ്രസന്നകുമാര്‍, അനില്‍കൃഷ്ണന്‍.
കെ.ആര്. രാഘവന്
കടക്കരപ്പള്ളി ചുള്ളിക്കൽത്തറ വീട്ടിൽ കൊമ്പക്കാളിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ആദ്യം വയലാര്‍ ക്യാമ്പിലും പിന്നീട് മേനാശ്ശേരി ക്യാമ്പിലും നിയോഗിക്കപ്പെട്ടു. കൂടെ അനഘാശയനും ഉണ്ടായിരുന്നു. അനഘാശയൻ വെടിയേറ്റു രക്തസാക്ഷിയായി. രാഘവൻ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ നിലവറയിൽ അഭയം പ്രാപിച്ചു. അവിടെ ഉണ്ടായിരുന്ന 16 പേരിൽ രാഘവൻ അടക്കം 4 പേരാണ് കൂട്ടക്കാലപാതകത്തിൽ നിന്നും രക്ഷപ്പെട്ടത്. എൻ.കെ. നാരായണൻ, കെ.കെ. ദിവാകരൻ, കെ.കെ. പ്രഭാകരൻ എന്നിവരാണ് കൂടെ രക്ഷപ്പെട്ടത്. വൈകുന്നേരമായപ്പോൾ രക്തത്തിൽ കുളിച്ച് മാംസകഷ്ണങ്ങൾ […]
റ്റി.വി. തങ്കപ്പന്
പുന്നപ്ര വടക്ക് വെളിമ്പറമ്പില്‍ 1926-ല്‍ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. കയറു പണിക്കും പോകുമായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ പുന്നപ്ര സബ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴായിരുന്നു പുന്നപ്ര-വയലാർ സമരം. പുന്നപ്ര പൊലീസ് ക്യാമ്പ്ആക്രമണത്തിൽ സജീവപങ്കുവഹിച്ചു. പി.ഇ.7/1122 നമ്പർകേസിൽ അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 18 മാസം ഒളിവിൽ കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ചെത്തുതൊഴിലാളി യൂണിയനിലാണു പ്രവർത്തിച്ചത്. അമ്പലപ്പുഴ താലൂക്ക്ചെത്തുതൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റായും അടിയന്തരാവസ്ഥക്കാലത്ത് ആക്ടിംഗ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1998 മുതൽ മരിക്കും വരെ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. 2012-ൽ അന്തരിച്ചു. […]
കുട്ടപ്പന് കേശവന്
ആലപ്പുഴ തെക്ക് സനാതനപുരം കാട്ടുങ്കല്‍ വീട്ടില്‍ 1925-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ പ്രചാരണത്തിലും സംഘാടനപ്രവർത്തനങ്ങളിലും സജീവമായിരുന്നു. തുലാം അഞ്ചാം തീയതി മുതൽ പൊതുപണിമുടക്കിനെ തുടർന്ന് ക്യാമ്പിലായിരുന്നു താമസം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ 7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒന്‍പതു മാസത്തോളം ഒളിവിൽ താമസിച്ചു. ഭാര്യ: കമലമ്മ. മകന്: ശശി.
കെ. കൃഷ്ണൻകുട്ടി
ആലപ്പുഴ വടക്ക് കൊറ്റംകുളങ്ങര മേനിതറ വീട്ടില്‍ 1920-ല്‍ ജനിച്ചു. തയ്യല്‍ ആയിരുന്നു തൊഴില്‍. മേനിതറ കൃഷ്ണന്‍കുട്ടി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞു. സമരത്തില്‍ പങ്കെടുത്ത സമയത്ത് പോലീസ് മര്‍ദ്ദനം ഏറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1998 ജനവരി 24-ന് അന്തരിച്ചു. ഭാര്യ: മണിയമ്മ. മക്കള്‍: സുരത, ജലത, സുനില്‍
വി. തങ്കപ്പന്
ആര്യാട് വെളിയില്‍ വീട്ടില്‍ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു.സമരത്തെ തുടർന്ന് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്.1992 ഡിസംബര്‍ 23-ന് അന്തരിച്ചു.ഭാര്യ:കാര്‍ത്ത്യായനി. മക്കള്‍:ജലജകുമാരി, ഇന്ദിര, രേണുക.
ഗംഗാധരന്
കടക്കരപ്പള്ളി കണ്ണേക്കാട്ടുനികര്ത്തില് കാണിക്കുട്ടിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി.കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.മേനാശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.കെ.കെ. പ്രഭാകരനുമൊത്ത് അയ്യങ്കാട് വീട്ടിലെ നിലവറയിൽ അഭയം തേടുകയായിരുന്നു.നിലവറക്ക് മുന്നിൽ എത്തിയ പട്ടാളം തുടരെ വെടിവെയ്ക്കുകയും നിലത്ത് കമഴ്ന്നുകിടന്ന ഗംഗാധരൻ തന്റെ അടുത്തുനിന്ന ദിവാകരനെ വലിച്ചു കയറ്റുന്നതിനിടയിലാണ് വെടിയേറ്റത്.വെടികൊണ്ട് കുടൽ പുറത്തുചാടിയ ഗംഗാധരന്റെ മൃതദേഹം മറയായിരുന്നതുകൊണ്ടു മാത്രമാണ് കെ.കെ. പ്രഭാകരൻ വെടിയേൽക്കാതെ രക്ഷപ്പെട്ടത്. നിലവറയിൽ ഉണ്ടായിരുന്ന 16 പേരിൽ 12 പേർ കൊല്ലപ്പെട്ടു. കുടുംബത്തിനു രണ്ടേക്കര്‍ കായല്‍ ഭൂമി ലഭിച്ചിട്ടുണ്ട്. ഭാര്യ: […]
എം.കെ. കൃഷ്ണന്
ആലപ്പുഴ വടക്ക് മംഗലത്ത് വീട്ടില്‍ 1902-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് എസ്.സി.4/127 നമ്പർ കേസിൽ ആലപ്പുഴ സബ് ജയിലിലും, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി 6 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു. ഭാര്യ: കുഞ്ഞമ്മ.
കെ. മാധവന്
ചേര്‍ത്തല പഴുക്കാച്ചിറ വെളിയില്‍ കുഞ്ഞന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. വൈക്കം സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാസമരം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് മർദ്ദനമേൽക്കുകയും ഒരു മാസം ചേർത്തല ലോക്കപ്പിൽ തടവിൽ കഴിയുകയും ചെയ്തു. സമരാനന്തരം ആർ.എസ്.പിയുടെ സജീവ പ്രവർത്തകനായിരുന്നു. 1998-ല്‍ അന്തരിച്ചു. ഭാര്യ: ഭവാനി.
പി.വി.അപ്പുക്കുട്ടന്
ചേര്‍ത്തല മാലിയില്‍ പുത്തന്‍വീട്ടില്‍ വള്ളോന്റെയും കാളിക്കുട്ടിയുടെയും മകനായി 1929-ല്‍ ജനിച്ചു. ഏഴാംക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. സാധുജന പരിപാലനയോഗത്തിന്റെ താലൂക്കുതല പ്രവര്‍ത്തകനായിരുന്നു. സമരത്തിനുശേഷം പോലീസ് അറസ്റ്റിൽ നിന്നു രക്ഷപ്പെട്ടു. എന്നാൽ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും 10 മാസം ആലപ്പുഴ സബ് ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. ചേര്‍ത്തല തെക്ക് മൂന്നാം വാര്‍ഡ് മെമ്പറായിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി ലഭിച്ചിട്ടുണ്ട്. 1989 ജനുവരി 1-ന് അന്തരിച്ചു. ഭാര്യ: ഭവാനി. […]
കറുമ്പന് രാഘവന്
വയലാര്‍ അരിശുപറമ്പില് വീട്ടില്‍ 1929-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു.പിഇ-6 നമ്പർ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ആറുവര്‍ഷം ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി ശിക്ഷയനുഭവിച്ചു. ജയിൽവാസ കാലത്ത് ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
വെളുത്ത കേശവന്
വയലാര്‍ കടക്കരപ്പള്ളി കോരാവതം വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിനിടയില്‍ നടന്ന വെടിവെപ്പില്‍ തലയ്ക്കു സാരമായ പരിക്കുപറ്റി. പട്ടാളക്കാരുടെ പിടിയിലായതിനുശേഷം പൊലീസ് ക്രൂരമായി മർദ്ദിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി.
വർഗീസ് മൈക്കിൾ
വയലാർ വെസ്റ്റ് ആനശേരി നികർത്തിൽ 1916-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ കളവങ്കോട് ക്യാമ്പിൽ പ്രവർത്തിച്ചു. സിസി-23/122 നമ്പർ കേസിൽ പ്രതിയായ ഒൻപതുമാസം സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പോലീസ് മർദ്ദനത്തിനിരയായി.രണ്ടേക്കർ ഭൂമി സർക്കാരിൽ നിന്നും പതിച്ചുകിട്ടിയിട്ടുണ്ട്.
അന്തോണി വര്‍ഗ്ഗീസ്
ചേര്‍ത്തല താലൂക്കില്‍ പണിക്കശ്ശേരില്‍ വീട്ടില്‍ 1922-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. വയലാര്‍ സമരത്തോടനുബന്ധിച്ച് സിസി-23/122 നമ്പര്‍ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. 11 മാസം ആലപ്പുഴ സബ് ജലില്‍ തടവില്‍ കഴിഞ്ഞു. കൊട്ടാരക്കരയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. 1958 ജൂലൈ 12-ന് അന്തരിച്ചു.
വെളുത്ത ശിവരാം
കടക്കരപ്പള്ളിവെലങ്ങശ്ശേരില് വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. ഒരു കർഷകത്തൊഴിലാളിയെ തെങ്ങിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചതു ചോദ്യം ചെയ്യുവാൻ പൊന്നാംവെളിയിൽ നിന്നും കർഷകത്തൊഴിലാളികളെ വരുത്തിയത് വെളുത്തയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. ഇറിഞ്ഞ് തൊഴിലാളികളെല്ലാവരും വെളുത്തയെ സംരക്ഷിച്ചു സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഈ സംഭവഗതികളാണു ഗുണ്ടയായ രാമന്റെ കൊലപാതകത്തിൽ എത്തിച്ചത്. ഇതിലും ശിവരാം പ്രതിയായിരുന്നു. സിസി-23/1122 കേസിൽ അറസ്റ്റിലായി. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിൽ തടവിൽ കഴിഞ്ഞു. 2012 ജൂലൈ 15-ന് […]
വേലു ദാമോദരന്‍
ആലപ്പുഴ ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളി വട്ടത്തറ വീട്ടില്‍ വേലുവിന്റെ മകനായി 1924-ന് ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. ഒക്ടോബർ 27-ന് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് സിസി23/22 നമ്പര്കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ ഒൻപതുമാസം തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. 1971 ഏപ്രില്‍ 1-ന് അന്തരിച്ചു.
വി. ഗോവിന്ദന്
കടക്കരപ്പള്ളി തറയില്‍ വീട്ടില്‍ വേലുവിന്റെ മകനായി 1917-ൽ ജനിച്ചു. മേനാശ്ശേരി വെടിവയ്പ്പിൽ തലയ്ക്കു വെടിയേറ്റു. പിഇ-6/1122 നമ്പർ രാമൻ വധക്കേസിൽ പ്രതിയായിരുന്നു. ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. ചേർത്തല ലോക്കപ്പിൽ മൃഗീയമർദ്ദനത്തിന് ഇരയായി. ആലപ്പുഴ ലോക്കപ്പിൽ ആറുമാസം കിടന്നു. പി.എ. സോളമൻ അവിടെ ഉണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ എട്ടുമാസം തടവിൽ കഴിഞ്ഞു. കൊടിയമർദ്ദനംമൂലം ക്ഷയരോഗിയായി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1949-ൽ അന്തരിച്ചു. ഭാര്യ: ചീരമ്മ നാരായണി.
കൊച്ചുവര്‍ക്കി ഔസേപ്പ്
കടക്കരപ്പള്ളി കണിയാംപറമ്പില്‍ വീട്ടില്‍ കൊച്ചുവര്‍ക്കിയുടെ മകനായി 1931-ന് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തില്‍ സജീവമായിരുന്നു. സിസി-23/122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ ഒൻപതുമാസം തടവില്‍ കഴിഞ്ഞു. കൊട്ടാരക്കര ചിതറ വില്ലേജില്‍ രണ്ടേക്കര്‍ ഭൂമി പതിച്ചുകിട്ടി
ശങ്കു കുഞ്ഞുണ്ണി
കടക്കരപ്പള്ളി ഏമത്തില് വീട്ടില്‍ 1921-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തോടനുബന്ധിച്ച് സിസി-23/122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ ഒൻപതുമാസം തടവില്‍ കഴിഞ്ഞു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. മക്കള്‍: ശാന്ത, പൊന്നമ്മ, സുകുമാരൻ, കാമാക്ഷി, രാജമ്മ, രമണി, ശാരദ, സുലഭ, ഷാജി.
ചീരന്കുട്ടി
കടക്കരപ്പള്ളി കൊച്ചുതറ വീട്ടില്‍ 1909-ല്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൃഷിപ്പണിക്കുപോയി. പാട്ടത്തിൽ കർത്തയുമായി ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തു. ഒളിവിൽ പോകേണ്ടിവന്നു. വയലാര്‍ സമരത്തില്‍ സിസി-23/1122 നമ്പർകേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1993-ൽ അന്തരിച്ചു. ഭാര്യ: അമ്മിണി.മക്കള്‍: അമ്പിക്കുട്ടന്‍, മുരളിദാസ്, സുലോചന, രജേന്ദ്രന്‍
കിട്ടന് ബേങ്കന്
കടക്കരപ്പള്ളി ചാലില്‍ വീട്ടില്‍ 1914-ല്‍ കിട്ടൻ ബേങ്കന് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.വയലാര്‍ സമരവുമായി ബന്ധപ്പെട്ട് സിസി-23/1112 നമ്പര്‍ കേസിൽ അറസ്റ്റിലായി. ആദ്യം ചേർത്തല ലോക്കപ്പിലും പിന്നീട് ആലപ്പുഴ സബ് ജയിലിലും ഒൻപതുമാസം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. സമരത്തിനുശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.1976 സെപ്തംബര്‍ 23-ന് അന്തരിച്ചു.ഭാര്യ: കൊച്ചുപാപ്പി
കെ. വാവച്ചന്
കടക്കരപ്പള്ളി കല്ല്യാണി പറമ്പില്‍ വീട്ടില്‍ 1916 ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു.വയലാര്‍ സമരത്തോടനുബന്ധപ്പെട്ട് സിസി-23/122 നമ്പര്‍ കേസില്‍ പ്രതിയായി ഒൻപതുമാസം ആലപ്പുഴ സബ് ജയിലില്‍ കഴിഞ്ഞു. ഭീകരമർദ്ദനമേറ്റു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി
വേലു രാഘവന്
കടക്കരപ്പള്ളി ചുള്ളിയില്‍ വീട്ടില്‍ 1916-ല്‍ ജനിച്ചു. കൊല്ലപ്പണിക്കാരൻ. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായിരുന്നു. വയലാര്‍ വെടിവയ്പ്പില്‍ വലതു കാലില്‍ വെടിയേറ്റു. സി.സി 14/20 നമ്പർ കേസിൽ അറസ്റ്റിലായി. ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ആറുമാസത്തോളവും തുർന്ന് ആലപ്പുഴ സബ് ജയിലിലും തടവില്‍ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. 1975 ഒക്ടോബര്‍ 28-ന് അന്തരിച്ചു. ഭാര്യ:കമലാക്ഷി. മക്കള്‍:സത്യപ്പന്‍, വിജയന്, ഗിരിജ, അനഘാശയന്, ശുഭ, മദനന്.
കൊച്ചുപെണ്ണ്
മോനാശ്ശേരി ക്യാമ്പിന് അല്പം തെക്കുമാറിയാണ് കുഞ്ഞിപ്പെണ്ണിന്റെ തോപ്പിൽ വീട്. പട്ടാളത്തെ നേരിടാൻ മോനാശ്ശേരി ക്യാമ്പിൽ നിന്നും ആളുകൾ വടക്കോട്ട് ജാഥയായി പോയപ്പോൾ കുഞ്ഞിപ്പെണ്ണും കൊയ്ത്ത് അരിവാളുമെടുത്തു പുറകേ പോയി. മാറിപ്പോ തള്ളേയെന്നു പട്ടാളക്കാർ വിളിച്ചു പറഞ്ഞിട്ടും കൂസാതെ നിന്ന കുഞ്ഞിപ്പെണ്ണിനു നേരെ അവർ വെടിയുതിർത്തു. അരിവാളേന്തിയ വലതു കൈക്കാണു വെടിയേറ്റത്. എന്നിട്ടും തൊട്ടടുത്ത് ഉണ്ടായിരുന്ന അമ്പലത്തിന്റെ ചുവട്ടിൽ പട്ടാളക്കാർ പോകുംവരെ കുത്തിയിരുന്നു. അന്ന് 60 വയസായിരുന്നു പ്രായം. വെടിവയ്പ്പ് കഴിഞ്ഞ് “എനിക്കിട്ടും കിട്ടിയെടാ” എന്നു പറഞ്ഞു ചോരയൊലിക്കുന്ന […]
പപ്പു രാഘവന്
കടക്കരപ്പള്ളി കൂനംച്ചേരിയില് 1916-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാറിൽ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിഇ6/1122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റിലായി. ചേര്‍ത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും തിരുവന്തപുരം സെന്ട്രല്ജയിലിലുമായി അഞ്ചുവർഷത്തോളംതടവിൽ കഴിഞ്ഞു.ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. 2006-ല്‍ അന്തരിച്ചു.മക്കള്‍: സരസമ്മ, സോയ, കാഞ്ചന, ഓമന, തുളസി, സന്തോഷ്
രാമന് പുരുഷോത്തമന്
ആലപ്പുഴ വയലാര്‍ കടക്കരപ്പള്ളി ചിങ്കുതറ വീട്ടില്‍ 1929-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ചെറുപ്പത്തിൽതന്നെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവസാനിധ്യമായിരുന്നു. പല തവണ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂമർദ്ദനത്തിനിരയാക്കുകയും ചെയ്തു. പിഇ6/122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിലും തിരുവനന്തപുരം സെന്ട്രല്ജയിലിലും കിടന്നു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി.
അന്തവര്ഗീസ്
കടക്കരപ്പള്ളിപ്ലാശ്ശേരില് വീട്ടില്‍ 1923-ന് ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വയലാര്‍ സമരത്തില്‍ വെടിവയ്പ്പില്‍ വലതുകാലില്‍ വെടിയേറ്റു. മൂന്നുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു.കൊട്ടാരക്കരയില്‍ 2 ഏക്കര്‍ ഭൂമി പതിച്ചുകിട്ടി.
ഗോവിന്ദന്
ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആര്‍ത്തുങ്കല്‍ വട്ടക്കുംമുറി വെളിയില്‍ വീട്ടിൽ ജനനം. കയർഫാക്ടറി തൊഴിലാളിയായിരുന്നു. വാർഡ് കൗൺസിലിന്റെ സംഘാടകനായിരുന്നു.വയലാറിൽവെടിവെയ്പ്പിൽ പരിക്കേറ്റതിനെത്തുടർന്ന് ആലപ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്തരിച്ചു. ഭാര്യ: മാണി ജാനകി.
പപ്പു കറുത്തകുഞ്ഞ്
കടക്കരപ്പള്ളി നികര്‍ത്തില്‍ വീട്ടില്‍ 1908-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിഇ6/1122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റിലായി. ചേര്‍ത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും തിരുവന്തപുരം സെന്ട്രല്ജയിലിലുമായി അഞ്ചുവർഷത്തോളംതടവിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി
കെ.എൻ. അനിരുദ്ധൻ
വയലാർ കൈതക്കാട് കാട്ടുങ്കൽ വീട്ടിൽ 1928-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. ചായക്കടയായിരുന്നു ഉപജീവന മാർഗം. കളവംകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ-6 നമ്പർ കേസിൽ അറസ്റ്റിലായി. 4.5 വർഷത്തോളം ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി തടവ് ശിക്ഷ അനുഭവിച്ചു. ചേർത്തല, ചാല, പൂജപ്പുര ലോക്കപ്പുകളിൽ ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കരയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി.
അയ്യൻകുഞ്ഞ്
പട്ടണക്കാട് കൂട്ടുമേതായിൽ വീട്ടിൽ കൊച്ചൂട്ടിയുടെ മകനായി ജനനം. കൂലിപ്പണിയായിരുന്നു. കുളത്തല ക്യാമ്പിലായിരുന്നു പ്രവർത്തിച്ചത്. എൻ.പി. തണ്ടാർ അടക്കമുള്ളവരുടെ സഹപ്രവർത്തകനായിരുന്നു. വെടിവെയ്പിനു മുമ്പ് പട്ടാളം ഹെലിക്കോപ്റ്ററിൽ വിതരണം ചെയ്ത നോട്ടീസ് കൈവശംവെച്ചതിന് അറസ്റ്റു ചെയ്തു. സ്റ്റേഷനിൽക്രൂരമർദ്ദനത്തിന് ഇരയായി. ആലപ്പുഴസബ് ജയിലിൽ ജയിൽവാസം അനുഭവിച്ചു. ഭാര്യ: ഊലി കാർത്തിയായിനി. മക്കൾ: രാജപ്പൻ, പുരുഷൻ, വാസുദേവൻ.
കണ്ടൻ നാരായണന്
കടക്കരപ്പള്ളി കണ്ണിയത്തുവീട്ടില് കണ്ടന്റെ മകനായി 1924-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരവുമായി ബന്ധപ്പെട്ട് സിസി-23/1122 നമ്പര്‍ കേസില്‍ പ്രതിയായി. രണ്ടുമാസത്തോളം ചേർത്തല പൊലീസ് ലോക്കപ്പിലും ഒൻപതുമാസം ആലപ്പുഴ സബ് ജയിലിലും തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: ഗൗരി. മക്കൾ: മാധവൻ, ശശി, അശോകന്, ബാബു, രമണി, ഗോപി, സുലഭ, അജയകുമാര്‍.
അയ്യപ്പന് കൃഷ്ണന്
ആലപ്പുഴ വടക്ക് തുമ്പോളി വാർഡിൽ വടക്കേടത്ത് വീട്ടില്‍ അയ്യപ്പന്റെ മകനായി 1923 ജൂണില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. സമരത്തിൽ പി.ഇ–7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബര്‍ മുതല്‍ 10 മാസത്തോളം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
കണ്ടൻകുഞ് നാരായണൻ
വയലാർ ഈസ്റ്റ് ചെറുകാണിത്തറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട് മീനപ്പള്ളി മാളിക മഠം പൊളിച്ച കേസിൽ പ്രതിയായിരുന്നു. വെടിവയ്പ്പിൽനിന്നു രക്ഷപ്പെട്ട് പാടത്തെ കപ്പപ്പായലിനുള്ളിൽ ഒളിച്ചിരുന്നു. പിന്നീട് അറസ്റ്റിലായി. 10 മാസക്കാലം ജയിലിൽ മാളിക കേസിൽ ശിക്ഷിക്കപ്പെട്ടു. മർദ്ദനമേറ്റു. 1998 ഡിസംബറിൽ അന്തരിച്ചു. ഭാര്യ: ഗൗരി നാരായണൻ മക്കൾ: പൊന്നപ്പൻ, മഹിളാമണി.
ശ്രീധരന് പുല്ലംപറമ്പിൽ
ചേര്‍ത്തല വടക്കേ പുല്ലംപറമ്പില്‍ വീട്ടില്‍ അന്ന കൗസല്യപണിക്കത്തിയുടെ മകനായി ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിലെ ധീരനായ പോരാളിയായിരുന്നു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 സെന്റ് കായൽഭൂമി സർക്കാർ പതിച്ചു നൽകി
കുട്ടി കൊച്ചു ഗോവിന്ദന്
പുന്നപ്ര തെക്ക് കോമവെളിയില് വീട്ടില്‍ കുട്ടിയച്ഛന്റെ മകനായി 1914-ൽ ജനനം. കയര്‍ ഫാക്ടറി തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെത്തുടർന്ന് ഒരുവർഷക്കാലം ഒളിവിൽ പോയി. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഭാര്യ: പാര്‍വ്വതി.മക്കള്‍: അമ്മിണി, രാധാമണി, ആനന്ദന്, മഹേശന്, രാഗിണി, ഹരിദാസന്, മോഹനന്, ബാബു, ഉഷ
രാമൻ കുഞ്ഞൻ
പട്ടണക്കാട് പനക്കി നികർത്തിൽ വീട്ടിൽ രാമന്റെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ദാസൻ കമ്പനിയിലെ നെയ്ത്തു തൊഴിലാളിയായിരുന്നു. വയലാർ സമരത്തിൽ പങ്കെടുത്തു. പോലീസ് അറസ്റ്റുചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 1988ആഗസ്റ്റ് 19-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാധ, വത്സല, രമേശൻ, ശോഭ, മുത്തു, ദത്ത്.
കുഞ്ഞൻ തേവൻ
വയലാർ ഈസ്റ്റ് മീൻതറയിൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു.മേനാശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു കുഞ്ഞൻ തേവൻ.വെടിവെയ്പ്പിൽ, വെടിയേൽക്കാതിരിക്കാനായി കമഴ്ന്ന് കിടന്നെങ്കിലും തോളിൽ വെടിയുണ്ട ഉരസിപ്പോയി. മരണം വരെ അതിന്റെ പാട് തോളിൽ ഉണ്ടായിരുന്നു. 2014 ഒക്ടോബറിൽ അന്തരിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ: മാധവി, മക്കൾ: സരസമ്മ, കുഞ്ഞുമണി, പ്രകാശൻ, പ്രസന്നൻ, വിജയപ്പൻ.
നാരായണൻ കരുണാകരൻ
വയലാർ തളിയാപ്പറമ്പിൽ വീട്ടിൽ 1931-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ഒളതല ക്യാമ്പിൽ പ്രവർത്തിച്ചു. വെടിയേറ്റു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പിഇ-10/1946 കേസിൽ അറസ്റ്റിലായി. ആലപ്പുഴ ജയിലിൽ 45 ദിവസം കിടന്നു. ക്രൂരമർദ്ദനമേറ്റു. രണ്ടേക്കർ വന ഭൂമി കൊട്ടാരക്കരയിൽ പതിച്ചുകിട്ടി. 2012 ഒക്ടോബർ 17 ന് അന്തരിച്ചു. ഭാര്യ: ശാരദ,മക്കൾ: ഷെഷ, ഗീത, രാജേന്ദ്രൻ, മോളി, ശാന്തിലാൽ
കിട്ടന് നാണു
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് ചിറമുരിക്കല് വീട്ടില്‍ നാണുവിന്റെ മകനായി 1915-ൽ ജനനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകാലിന്റെ മുട്ടിനുമുകളിലും മൂക്കിനുമുകളിലും നെറ്റിയിലും മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. പി.ഇ 7/1122 നമ്പർ കേസിൽ അറസ്റ്റിലായി. 1946 മുതൽ 1949 വരെ ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും തടവുകാരനായി. കയർ ഫാക്ടറിയിലുണ്ടായിരുന്ന സ്ഥിരം ജോലി നഷ്ടപ്പെടുകയും ശിക്ഷാകാലയളവിൽ ഏൽക്കേണ്ടിവന്ന ക്രൂരമർദ്ദനംമൂലം ആരോഗ്യംക്ഷയിച്ച് ക്ഷയരോഗിയായാണ് ജയിൽമോചിതനായത്. മക്കള്‍: ഗോപിനാഥന്, ഓമന പ്രിയന്, പൊന്നമ്മ.
പരമേശ്വരൻ
വയലാർ പടിഞ്ഞാറെ കുരീക്കാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. 1987 നവംബർ 30-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: പ്രതാപൻ, രാജപ്പൻ, ഭുവനചന്ദ്രൻ.
കെ.കെ. നാരായണന്
കഞ്ഞിക്കുഴി കിഴക്കേതൈയില്‍ കേളന്റെയും കുഞ്ഞമ്മയുടെയും മകനായി 1917-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കരിങ്ങോട്ട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.പിഇ-8/122 നമ്പർ കേസിൽ അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷക്കാലം (1946 ഒക്ടോബര്‍ 27 മുതല്‍ 1947 ഒക്ടോബര്‍ 29 വരെ) ഒളിവിൽ കഴിഞ്ഞു. മുഹമ്മ, കഞ്ഞിക്കുഴി, എസ്.എൽ പുരം എന്നിവിടങ്ങളിൽ 1939-ൽ രൂപീകൃതമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെല്ലിലെ 9 അംഗങ്ങളിൽ ഒരാളായിരുന്നു. “കവി നാരായണൻ” എന്നും അറിയപ്പെട്ടിരുന്നു. 2006 […]
കുഞ്ചു പരമേശ്വരന്
കഞ്ഞിക്കുഴി ചെറുവാരത്തു വീട്ടിൽ കുഞ്ഞന്റെ മകനായി 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. വനസ്വർഗം ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ 24-ന് വനസ്വർഗ്ഗത്തിൽനിന്നും ആരംഭിച്ച ദിവാൻ ഭരണവിരുദ്ധ ജാഥയിലും മാരാരിക്കുളം പാലം പൊളിക്കുന്നതിലും പങ്കെടുത്തു. കേസിൽ പ്രതിയായി. തുടർന്ന് 1 വർഷത്തോളം തൃപ്പുണിത്തുറ ഭാഗത്ത് ഒളിവിൽ താമസിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവര്‍ത്തിച്ചു. 2007 ഏപ്രില്‍ 1-ന് അന്തരിച്ചു. ഭാര്യ: നന്ദിനി. മകന്: മനോഹരന്.
ആർ. തങ്കപ്പൻ
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്,നോർത്ത്ആര്യാട്,കീഞ്ഞാലിൽആർ. തങ്കപ്പൻ കർഷകത്തൊഴിലാളിയായിരുന്നു. കലവൂർ ഗവ. ഹൈസ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ നാട്ടിലാകെ അറിയപ്പെടുന്നയാളായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലും, വിരിശ്ശേരി ക്യാമ്പിലും പ്രവർത്തിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 6 മാസക്കാലം ഒളിവിൽ കഴിഞ്ഞു. ഒളിവുജീവിതത്തിനിടയിൽ മുസ്ലീം സമുദായത്തിൽപെട്ട സുഹൃത്തുക്കളുടെ വീട്ടിൽ തങ്ങിയിരുന്നു. പോലീസ് ഇത്തരം വീടുകൾ അധികമായി ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാൽ ഒരുദിവസം പോലീസ് അവിടെയെത്തി തങ്കപ്പനെയും വീട്ടുകാരേയും ക്രൂരമായി മർദ്ദിച്ചു. അറസ്റ്റ് ചെയ്ത് 15 ദിവസം ആലപ്പുഴ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലടച്ചു. […]
കുട്ടപ്പന് പീതാംബരന്
ആലപ്പുഴ തെക്ക് കളത്തില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയര്‍ ഫാക്ടറി തൊഴിലാളി. പുന്നപ്ര സമരത്തിന്റെ ഭാഗമായി കല്ലുകളത്തിൽ ക്യാമ്പിലായിരുന്നു പ്രവർത്തനം. ക്യാമ്പിലേക്ക് ആവശ്യമായ അടയ്ക്കാമരം വെട്ടി വാരിക്കുന്തമുണ്ടാക്കി എ.കെ. ചക്രപാണിയുടെ നേതൃത്വത്തിൽ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ഏഴുമാസം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി
എ.കെ. രാഘവന്
മുഹമ്മ അനാവെളി വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. തകിടിയിൽ ക്യാമ്പ് കൺവീനർ ആയിരുന്നു. സമരത്തെ തുടർന്ന് കേസിൽ പ്രതിയായി. ഏറെനാൾ ഒളിവിലായിരുന്നു. പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട്
എം.കെ. രാഘവൻ
ആലപ്പുഴ ചേർത്തല തുറവൂർ മുല്ലശേരിയിൽ വീട്ടിൽ കണ്ടന്റെയും കല്യാണിയുടെയും മകനായി 1909-ൽ ജനനം. ദാസൻ കയർ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഖാദർ കമ്പനിയിൽ ചേർന്നു. മേനാശേരി ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. ഒന്നരവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടികൂടി. ക്രൂരമർദ്ദനത്തിന്റെ ഫലമായി കേൾവിശക്തി പൂർണമായും നഷ്ട്ടപ്പെട്ടു.1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ സ്ഥലം പതിച്ചുകിട്ടി. ഇത്തരം സ്ഥലം ലഭിച്ചവരെ ചേർത്തു ചക്കുമല സഹകരണ സംഘം രൂപീകരിക്കുകയും ആദ്യ പ്രസിഡന്റായി പ്രവർത്തിച്ചു. 1991 ഡിസംബർ […]
ടി.എ.വാസുവദേന്
കഞ്ഞിക്കുഴി തോപ്പിൽവീട്ടില്‍ അയ്യപ്പന്റെയും മാധവിയുടെയും മകനായി 1926-ല്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതില്‍ പങ്കെടുക്കുകയും കൈയില്‍ വെടിയേല്‍ക്കുകയും ചെയ്തു. പ്രതിയായതിനെത്തുടർന്ന് ആയിരംതൈയിൽ ഒളിവിൽ താമസിച്ചു. പക്ഷേ, പുതുമനവെളി എന്ന വീട്ടിൽവെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 11 മാസം ജയില്‍വാസമനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. മാരാരിക്കുളം പാലം പൊളിച്ചതിന്റെ കമ്പി ഉൾപ്പെടെയുള്ള ചില അവശിഷ്ടങ്ങൾ വാസുദേവന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. പൊലീസുകാർ വരുന്നതറിഞ്ഞ് വളപ്പിൽ കുഴിച്ചിടുകയാണുണ്ടായത്. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 2008 സെപ്റ്റംബർ 21-ന് അന്തരിച്ചു. ഭാര്യ: ശിരോമണി. മക്കൾ: സതീശന്, […]
കെ.കെ. ചെല്ലപ്പൻ
മണ്ണഞ്ചേരി വടക്കനാര്യാട് എട്ടുകണ്ടത്തിൽ കുട്ടന്റെയും പാപ്പിയുടേയും മകൻ. 1913-ൽ ജനനം. കളരിവിദ്യാഭ്യാസം മാത്രമേ നേടിയിട്ടുള്ളൂ. സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിലും സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലും പങ്കെടുത്തു. പതിമൂന്നാം വയസ്സിൽ വില്യം ഗുഡേക്കറിൽ കയർ തൊഴിലാളിയായി ചേർന്നു. മികച്ച തൊഴിലാളിയെന്ന നിലയിൽ അധികാരികളിൽ നിന്നും റാലി സൈക്കിൾ സമ്മാനമായി ലഭിച്ചു. കയറിന്റെ ഉലച്ചിൽ മാറ്റുന്നതിനു ചെല്ലപ്പൻ രൂപകല്പന ചെയ്ത ബെൽറ്റ് പ്രത്യേക പ്രശംസനേടി. ഫാക്ടറിയിൽ മൂപ്പനായി. അക്കാലത്ത് സുഗതൻ സാറിന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള നിശാപഠശാലയിൽ നിന്നും മലയാളം, […]
വി.കെ. ദാമോദരന്‍
ആര്യാട് വളയഞ്ചിറയില് വീട്ടില്‍ കൊച്ചുകിട്ടുവിന്റെയും ചിന്നയുടേയും മകനായി 1920-ൽ ജനിച്ചു.വില്യം ഗുഡേക്കര്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു. 7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പൊലീസിന്റെ മർദ്ദനത്തിന് ഇരയായി. 7 മാസക്കാലം ആലപ്പുഴ ലോക്കപ്പിൽ കിടന്നു.ഭാര്യ: കല്ല്യാണി. മക്കള്‍: മണിയന്, മോഹനന്, തങ്കമ്മ, ബോസ്, പൊന്നപ്പന്, സുജാത, രേണുക.
കുഞ്ഞൻ ഭാസ്ക്കരൻ
മണ്ണഞ്ചേരിപറമ്പിൽ വീട്ടിൽ 1925-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.പുന്നപ്ര- വയലാർ സമരത്തിൽ വലിയവീട് ക്യാമ്പംഗമായി പ്രവർത്തിച്ചു. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ വൈക്കത്ത് സുഹൃത്തിന്റെ വീട്ടിൽ 9 മാസം ഒളിവിൽ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. 1983-ൽ അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: അംബിക, ശിവപ്രസാദ്, മോളി, സിജു.
ഇട്ടച്ചൻ പത്മനാഭൻ
എഴുപുന്ന പഴുക്കരയിൽ വീട്ടിൽ ഇട്ടച്ചന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സജീവ യൂണിയൻ പ്രവർത്തകൻ. 1988 ജൂൺ9-ന്അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുകുമാരൻ, പ്രിയ, ഷീബ, നിഷ.
ടി.കെ. പത്മനാഭന്
ആര്യാട് തൈപ്പറമ്പില്‍ വീട്ടില്‍ 1925-ന് ജനനം. ആസ്പിൻവാൾ ഫാക്ടറി തൊഴിലാളിയായിരുന്നു. കോമളപുരത്തു നിന്ന് പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ജാഥയില്‍ പങ്കെടുത്തു. കോമളപുരം പാലം തകര്‍ത്ത കേസിൽ പ്രതിയായി. ഒളിവിൽ പോയി.1987-ൽ അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മകൻ: ടി.പി. മണിയൻ.
സി.ആർ. കരുണാകരൻ
അരൂർ എരമല്ലൂർ ചെന്നിയേഴത്ത് വീട്ടിൽ രാമൻകുട്ടിയുടെ മകനായി ജനനം. 1938 മുതൽ 1944 വരെ സ്റ്റേറ്റ് കോൺഗ്രസ് അംഗമായിരുന്നു. അരൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിലും പ്രവർത്തിച്ചിരുന്നു. യൂണിയൻ പ്രസിഡന്റ് വി.എ. ഗോപാലൻനായർ ഗാന്ധിയനും സ്റ്റേറ്റ് കോൺഗ്രസ് നേതാവുമായിരുന്നു. യൂണിയന്റെ ജനറൽ സെക്രട്ടറിയായി. 1946-ലെ പണിമുടക്ക് പ്രഖ്യാപനത്തെത്തുടർന്ന് പ്രസിഡന്റ് രാജിവച്ചു. സെക്രട്ടറിയെന്ന നിലയിൽ സമരത്തിൽ തൊഴിലാളികളെ അണിനിരത്തേണ്ട ചുമതല ഏറ്റെടുത്തു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. കുമ്പളങ്ങി, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. 1946-ൽ തന്നെ അറസ്റ്റ് […]
കണ്ടന് കൃഷ്ണന് (പുതുക്കരകൃഷ്ണന്)
ആലപ്പുഴ വടക്ക് ആശ്രമം വാര്‍ഡില്‍ തോപ്പില്‍ വീട്ടില്‍ ശ്രീകണ്ഠന്റെയും ശ്രീമതി കാളിയുടെയും മകനായി 1896-ല്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1946 ഒക്ടോബര്‍ 28 മുതല്‍ 1947 ജൂലൈ 30 വരെ ഏകദേശം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഭാര്യ: ലക്ഷ്മി. മക്കള്‍: ദാമോദരന്‍, മന്ദാകിനി, ശശി, രോഹിണി.
എം.കെ. രാഘവൻ
ചേർത്തല കൊറ്റനാട് കണിയാംപറമ്പ്വീട്ടീൽ കുഞ്ഞുണ്ണിയുടെയും ഇട്ടൂരിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ബീഡിതെറുപ്പ് തൊഴിലാളിയായിരുന്നു. വയലാറിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. ക്രൂരമർദ്ദനത്തിനിരയായി. ടി.കെ. രാമൻ എന്നിവർക്കൊപ്പമാണു സമരപ്രവർത്തനങ്ങളിൽ പങ്കാളിയായത്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1991 ആഗസ്റ്റിൽ അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: രാജീവ്, ജയൻ, ഷൈജു, സീമ.
എ.കെ. പരമൻ
പട്ടണക്കാട് ചക്കലക്കപ്പള്ളി വീട്ടിൽ കുഞ്ഞന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. സമരത്തിനുമുന്നേ കന്നി 26-ന് അറസ്റ്റ് ചെയ്തു പിടിച്ചുകെട്ടി സ്റ്റേഷനിൽ കൊണ്ടുവന്നു. പിറ്റേന്ന് വെളിക്കിറക്കിക്കഴിഞ്ഞ് പൊലീസുകാരൻ പരമന്റെ മുടിക്കു കുത്തിപ്പിടിച്ച് കുനിച്ച് ഇരുത്തി തോക്കിന്റെ പാത്തികൊണ്ടും ലാത്തികൊണ്ടും കഠിനമായി മർദ്ദിച്ചു. റോഡുനീളെ തല്ലിയാണ് തിരികെ ലോക്കപ്പിൽ കയറ്റിയത്. പിന്നീടു തുടർച്ചയായി എല്ലാ ദിവസവും മർദ്ദനമായിരുന്നു. സമരശേഷവും യൂണിയൻ പ്രവർത്തനത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും സജീവമായി തുടർന്നു. 1983 ഏപ്രിൽ […]
അയ്യപ്പന് മാധവന്
ആലപ്പുഴ നോര്‍ത്ത് ചാത്തനാട് സനാതനം വാർഡിൽ പുത്തന്‍ വീട്ടില്‍ 1912-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പോലീസ് ക്യാമ്പ് ആക്രമണ കേസിലും ഗൂഢാലോചനാ കേസിലും പ്രതിയായി (പി.ഇ–9/122) ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി ഒരു കൊല്ലം 11 മാസം തടവുശിക്ഷ അനുഭവിച്ചു. 1948-ൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് കേസിൽ വെറുതേവിട്ടു.
വേലുകുട്ടി രാജപ്പന്
ആലപ്പുഴ നോര്‍ത്ത് ബംഗ്ലാവുപുരം വീട്ടില്‍ 1927-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തോടനുബന്ധിച്ച് അസ്റ്റിലായി. മൂന്നുമാസം വിചാരണ തടവുകാരനായി ആലപ്പുഴ ലോക്കപ്പിലും പിന്നീട് ആലപ്പുഴ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തെ ശിക്ഷ വിധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു.
അന്തോണി ആണ്ടി
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പില്‍ വീട്ടില്‍ 1899-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി. സമരത്തില്‍ സജീവമായിരുന്നു. കാട്ടൂർ വെടിവയ്പ്പിന്റെ അന്നു രാവിലെ പട്ടാളക്കാർ അന്തോണിയുടെ വീട്ടിൽച്ചെന്ന് കലുങ്ക് പൊളിച്ചതിനെക്കുറിച്ചു ചോദിച്ചു. പിടിക്കാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന കത്തി പട്ടാളക്കാർക്കു നേരെ എറിഞ്ഞു. ഏറും വെടിവയ്പ്പും ഒന്നിച്ചായിരുന്നു. രണ്ടു വെടിയേറ്റു. പി.ഇ 7/1122 കേസില്‍ പ്രതിയായി.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസക്കാലം ആലപ്പുഴ സബ്ജയിലില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ക്രൂരമായ മർദ്ദനമേറ്റു. കാട്ടൂർ ജോസഫിന് വെടികൊണ്ട […]
കെ. ദാമോദരന്‍
മാരാരിക്കുളം തെക്ക് ഒറ്റതെങ്ങുങ്കല്‍ വീട്ടില്‍ 1926-ൽ ജനനം. 12-ാം വയസിൽ അച്ഛനും അമ്മയും മരിച്ചു. രണ്ട് സഹോദരിമാരുമായി ആര്യാടുള്ള അച്ഛന്റെ വീട്ടിൽനിന്നും കലവൂരിലെ അമ്മയുടെ വീട്ടിലേക്ക്താമസം മാറ്റി. ഡാറാസ്മെയിൽ കമ്പനിയിൽ ചെറുപ്പത്തിൽ തന്നെ ജോലിക്കു പോയി. ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പിഇ-7/1122 കേസില്‍ പ്രതിയായി. 10 മാസക്കാലം ഒളിവുജീവിതം നയിച്ചു.പാര്‍ട്ടി വിഭജനത്തിനുശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയായി തുടര്‍ന്നു. എസ്എന്‍ഡിപി പ്രവര്‍ത്തനവും ഉണ്ടായിരിന്നു. 1977 ജൂണ്‍ […]
രാമകൃഷ്ണന്
ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ കുന്നേല്‍പുരയിടം വീട്ടില്‍ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കഴുത്തിനു മുറിവേറ്റു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒൻപതുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1978-ൽ അന്തരിച്ചു. ഭാര്യ: ശ്രീമതി.
എം.സി.കേശവന്
പുന്നപ്ര വടക്ക് നന്ദിക്കാട്ടു വീട്ടില്‍ 1917-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. 1918-ലെ പൊതുപണിമുടക്കിൽ സജീവമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ ലോക്കപ്പിൽ ഏഴുമാസം തടവുകാരനായി. ക്രൂരമായ മർദ്ദനമേറ്റു. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് 18 മാസം ഒളിവിൽ പോയി. പിഇ.8/1122 നമ്പർ കേസിൽ പ്രതിയായിരുന്നു. 1947-നുശേഷം പൂർണ്ണസമയ പാർടി പ്രവർത്തകനായി. ഭാര്യ: കായിശാന്ത. മക്കള്‍: പ്രിയമ്മ, മണിയമ്മ.
എം.കെ. സുകുമാരന്‍
പുന്നപ്ര വടക്ക് മാമ്മനാട് വീട്ടിൽ കൃഷ്ണന്റെയും ലതയുടെയും മകനായി 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കച്ചവടമായിരുന്നു തൊഴിൽ കയർ പണിക്കും പോകുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നെറ്റിയിൽ രണ്ട് കണ്ണുകൾക്കിടയിലും ഇടതുകാലിലും മുറിവേറ്റു. കേസിനെ തുടർന്ന് ഒളിവിൽപോയി. വീട്ടിൽ രഹസ്യമായി വന്നപ്പോൾ പിടികൂടി. മാതാപിതാക്കളുടെ കൺമുന്നിലിട്ടു മർദ്ദിച്ചവശനാക്കി. 9/123 നമ്പർ കേസിൽ ആലപ്പുഴ സ്പെഷ്യൽ കോടതി രണ്ടരവർഷത്തേക്കു ശിക്ഷിച്ചു. ആലപ്പു സബ് ജയിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുകാരനായി. 1947-ൽ സെഷൻസ് കോടതി വെറുതേവിട്ടു.
അയ്യപ്പന് പത്മനാഭന്
ആലപ്പുഴ നോര്‍ത്ത് നെഹ്റു ട്രോഫി വാർഡിൽ പുത്തന്‍ പറമ്പില്‍ വീട്ടില്‍ 1906-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പി.ഇ–7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ 11 മാസം ശിക്ഷ അനുഭവിച്ചു. ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. പി.എ. സോളമന്റെ സഹതടവുകാരനായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ ഭൂമി പതിച്ചുകിട്ടി.
കൊച്ചുകണ്ടൻ ശ്രീധരൻ
പുന്നപ്ര വടക്ക് വലിയപറമ്പിൽ വീട്ടിൽ 1917-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഇടതുകൈയുടെ തള്ളവിരലിലും മൂക്കിലും മുറിവേറ്റു. എസ്.സി.7/1116 നമ്പർ കേസിൽ ആലപ്പുഴ ലോക്കപ്പിലും പിന്നീട് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഏഴുമാസവും കഴിഞ്ഞു. ക്രൂരമായ മർദ്ദനത്തിനിരയായി. രാജ്യം താമ്രപത്രം നൽകി ആദരിച്ചു.
ശങ്കുണ്ണി വെട്ടത്തു ചിറയിൽ
വയലാർ വെട്ടത്തു ചിറയിൽ കേളന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കേവുവള്ളത്തിലെ പണിക്കാരനായിരുന്നു. വള്ളക്കാരൻ ശങ്കുണ്ണി എന്നറിയപ്പെട്ടിരുന്നത്. വള്ളക്കാരൻ കേശവനോടൊപ്പമാണു സമരത്തിനു പോയത്. വയലാർ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസ് കേസുണ്ടാവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു. ഭാര്യ:ചന്ദ്രമതി. മക്കൾ: രാധ, വിനോമ്മ, വിലാസൻ, സത്യൻ, ബാബു, ഗീത.
കേശവന്
തണ്ണീര്‍മുക്കം വടക്കുംപുറത്ത് കരിയില്‍ കൃഷ്ണന്റെയും മാധവിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. നീർക്കൂർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പൊലീസ് മർദ്ദനമേറ്റ് ആയൂര്‍വേദ ചികിത്സയിലായിരിക്കെ അറസ്റ്റ് ചെയ്തു വീണ്ടും മർദ്ദിച്ചു. തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ് കവിളിനു ക്ഷതം സംഭവിച്ചു. 1991-ൽ അന്തരിച്ചു.മക്കള്‍: ഓമന (തങ്കമണി), സോമന്, മനോഹരന്, ഉത്തമന്, സുധീര്ത്ഥന്, അജയകുമാര്‍.
ടി.എഫ്. ദേവസ്സിക്കുട്ടി
കടക്കരപ്പള്ളി തൈവേലിക്കകത്ത് ഫ്രാന്‍സിസിന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വയലാര്‍ കര്‍ഷക തൊഴിലാളി യൂണിയന് നേതാവായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയനിലും പ്രവർത്തിച്ചിട്ടുണ്ട്. വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി പിഇ-6/1122 നമ്പര്‍ കേസില്‍ പ്രതിയായി. 1946 മുതല്‍ 1953 വരെ 7 വര്‍ഷകാലം ഒളിവില്‍ കഴിഞ്ഞു. ഒളിവുകാലത്ത് വീട് റെയ്ഡ് ചെയ്ത പൊലീസ് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. തുടർന്ന് 1953-ൽ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. ഒരുവര്‍ഷക്കാലം ആലപ്പുഴ സബ് ജയിലില്‍ തടവുകാരനായി. ജാമ്യത്തിലിറങ്ങി. കേസ് 1955-ൽ വെറുതേവിട്ടു വിധിയായി.
ടി.വി. ആർത്രൻ
ആര്യാട് കളരിക്കാവെളിയില് വീട്ടിൽ ജനനം. കയര്ഫാക്ടറിതൊഴിലാളിയായിരുന്നു.പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായതിനെ തുടര്‍ന്ന് 6 മാസം ഒളിവിൽ കഴിഞ്ഞു. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 8 മാസം ആലപ്പുഴ പോലീസ് ലോക്കപ്പില്‍ വിചാരണ തടവുകാരനായി കഴിഞ്ഞു.1974 നവംബര്‍ 20-ന് അന്തരിച്ചു. ഭാര്യ: കൊച്ചു പാറു
കെ.കെ. വാവച്ചന്
ആര്യാട് കൈതത്തില്‍ വീട്ടില്‍ കിട്ടുവിന്റെയും പാറുവിന്റെയും മകനായി 1922-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി.കയര്‍ തൊഴിലാളിയായിരുന്നു. പ്ലാശുകുളങ്ങര ക്യാമ്പിലെ വോളണ്ടിയര്‍ ആയിരുന്നു. പിഇ 7/1122 നമ്പര്‍ കേസില്‍ പ്രതിയായി 8 മാസം ഒളിവിൽ കഴിഞ്ഞു. കാവാലം, പുളിങ്കുന്ന്, കൈനകരി, എടത്വ എന്നിവിടങ്ങളിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. 1978 സെപ്തംബര്‍ 28-ന് അന്തരിച്ചു.ഭാര്യ:മാധവി ലക്ഷ്മി. മക്കള്‍:പൊന്നപ്പന്, മോഹനന്, പ്രസന്നന്, പുഷ്പാംഗദൻ, […]
കെ.കെ. കേശവന്
മാരാരിക്കുളം വടക്ക് എസ്.എല്‍പുരം കുഴിക്കാട് വീട്ടില്‍ കൊച്ചുക്കുട്ടന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയര്‍ ഫാക്ടറി തൊഴിലാളിയായി. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. കേസിൽ പ്രതിയായതോടെ പിഇ-8/112 നമ്പർ കേസിൽ ആലപ്പുഴ ഒന്നാം മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് 18 മാസം ഒളിവിൽ കഴിഞ്ഞു. 1986 മാര്‍ച്ച് 16-ന് അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി.
വി.കെ. പത്മനാഭൻ
ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ എട്ടാം വാർഡിൽ വല്യാക്കൽ വീട്ടിൽ 1917-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിൽ പങ്കെടുത്തതിനെതുടർന്ന് പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. 1946 മാർച്ച് 11 മുതൽ 1947 ജൂലൈ 25 വരെ വൈക്കത്ത് തെക്കേയകത്ത് ഒളിവിൽ കഴിഞ്ഞു. 2002-ൽ അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: സ്വയംപ്രഭ, ഭാസ്കരൻ, രാജേശ്വരി.
നാരായണന്
ആലപ്പുഴ തെക്ക് തൈപ്പറമ്പില്‍ വീട്ടില്‍ 1926-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർതൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേറ്റ് ഗുരുതരനിലയിൽ വീട്ടിലേക്കു കൊണ്ടുപോയി. എന്നാൽ ഈ പരുക്കിൽ നിന്നും നാരായണന്റെ ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഭാര്യ: ഭവാനി.
പി.കെ. ശ്രീധരന്
കണിച്ചുകുളങ്ങര പൂന്തുറവീട്ടില് അച്യുതന്റെയും കൊച്ചിക്കയുടെയും മകനായി 1915-ൽ ജനിച്ചു. വൈദ്യ കുടുംബമായിരുന്നു. എസ്എൻഡിപിയിൽ ഉണ്ടായിരുന്നു. ശ്രീധരൻ ഹോമിയോ വൈദ്യനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പട്ടാളത്തിൽ നിന്നും രക്ഷപ്പെടാൻ വെള്ളത്തിൽ മുങ്ങിക്കിടന്നെങ്കിലും അറസ്റ്റിലായി. 1947 അവസാനം വരെ രണ്ടരവർഷക്കാലം സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് രോഗാതുരനായാണു ജയിൽമോചിതനായത്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കുടുംബാംഗങ്ങൾ: ശ്രീമതി. സഹദേവൻ, പ്രേംലാൽ, അനിലൻ, സിന്ധു, ജ്യോതി.
പി. പങ്കജാക്ഷന്
പുന്നപ്ര തെക്ക് ചെറുവള്ളിക്കാട് വീട്ടിൽ 1929-ൽ ജനനം. 17-ാം വയസ്സില്‍ കയര്‍ തൊഴിലാളിയായിരിക്കേ പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. കാലിൽ മുറിവേറ്റു. ഏഴുമാസത്തോളം ഒഴിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കൾ: രേവമ്മ, അനിരുദ്ധന്, മുരളി, കുഞ്ഞുമോന്, ഗീതാമോള്.
എസ്. വിദ്യാധരന്
ആര്യാട്പഞ്ചായത്തില് ഉള്ളാടത്തിറയില് ശങ്കരന്റെയും മാധവിയുടെയും മകനായി ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ ജോലിക്കാരന് ആയിരുന്നു. സമരത്തിൽ പങ്കെടുത്തതിന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റുവാറണ്ടിനെ തുടര്‍ന്ന് 14 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. പാർടി ഭിന്നിപ്പിനുശേഷം സിപിഐ(എം)ല്‍ പ്രവര്‍ത്തിച്ചു. 2013 നവംബര്‍ 2-ന് അന്തരിച്ചു. ഭാര്യ:യശോധര. മക്കൾ:ലീലാമ്മ, ലൈലാമ്മ, ഷീല, സരസ്വതി.
കണ്ടൻകുഞ്ഞ് രാമൻകുട്ടി
മണ്ണഞ്ചേരി മടയിൽതോടിനടുത്ത് കല്ലുചിറവീട്ടിൽ കണ്ടൻകുഞ്ഞിന്റെ മകനായി 1918-ൽ ജനിച്ചു. ഏഴാംക്ലാസ്സുവരെ പഠിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ക്യാമ്പ് പ്രദേശത്തെ വാർഡ് കൗൺസിൽ കൺവീനറായിരുന്നു. 1122 തുലാം 7-ന് നടന്ന ഘോഷയാത്രയുടെ ലീഡറായിരുന്നു. അന്നുതന്നെപൂങ്കാവ് കലുങ്കിന്റെ വടക്കുവശത്ത് ടെലിഫോൺ കമ്പിമുറിയ്ക്കുകയും കലുങ്ക് പൊളിയ്ക്കുകയുംചെയ്തു. ഇപി-7/1122 നമ്പർ കേസിൽ പ്രതിയായി. മാരാരിക്കുളം വടക്കുവശമുള്ള ഒരു വീട്ടിൽ 2 മാസം ഒളിവിൽ കഴിഞ്ഞു. പിന്നീട് ചെട്ടികാട് കായി എന്ന വ്യക്തിയുടെ വീട്ടിലും 2.5 മാസം ഒളിവിൽ താമസിച്ചു. […]
കെ. കുഞ്ഞന്‍
പുന്നപ്ര വടക്ക് പറവൂർ ഏഴാചിറയില് വീട്ടില്‍ ജനനം. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1981 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി.
എ.കെ. ഭാസ്കരന്
വാരനാട് നിലംചിറയില് കൈലാസമന്ദിരം വീട്ടില്‍ കേശവന്റെയും കുട്ടിയുടെയും മകനായി 1918-ൽ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. വയലാർ സമരത്തിനുശേഷം അന്തിക്കാട് ഭാഗത്തേയ്ക്ക് ഒളിവില്‍പ്പോയി. ട്രാൻസ്പോർട്ടു സമരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 1964-നുശേഷം സിപിഐയിൽ പ്രവര്‍ത്തിച്ചു. 2011 മാര്‍ച്ചില്‍ അന്തരിച്ചു. ഭാര്യ: വാസന്തി. മക്കള്‍: ഭാസുരന്‍, ബീന, അനില്‍കുമാര്‍, സുനില്‍കുമാര്‍. സഹോദരങ്ങള്‍: വാസു, കുമാരന്, മാധവന്, പ്രഭാകരന്, ദിവാകരന്, കമലാക്ഷി.
എം.എ. കരുണാകരന്
ചേര്‍ത്തല വടക്ക് വില്ലേജിൽ തട്ടാരാശ്ശേരില് വീട്ടില്‍ അയ്യപ്പന്റെയും ചീരമ്മയുടെയും മകനായി 1993-ൽ ജനിച്ചു. കയർ തൊഴിലാളി. സമരത്തിൽ പങ്കെടുത്തു മർദ്ദനമേറ്റു. 1993-ല്‍ അന്തരിച്ചു. ഭാര്യ: വിമലമ്മ. മക്കൾ: അജിതകുമാരി, അമിതകുമാരി, അജീഷ്കുമാര്‍.
എ. കുര്യൻ
വയലാർ വെസ്റ്റ് മുരിങ്ങവെളിയിൽ 1929ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ10/1946 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. 6 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പോലീസിന്റെ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ട്
പത്മനാഭന്
വയലാര്‍ കണ്ണേക്കാറ്റു ചിറയില്‍ കായിമാണിക്കത്തിന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. വെടിവയ്പ്പിൽ രക്തസാക്ഷിയായി. അമ്മ കായിമാണിക്കത്തിന് 25 സെന്റ് കയർ ഭൂമി വയലാറിൽ പതിച്ചുകിട്ടി.
ചീരന്‍ അയ്യപ്പന്
കടക്കരപ്പള്ളി നിവര്‍ത്തില്‍ വീട്ടില്‍ 1923-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തില്‍ സിസി-23/1122 നമ്പർകേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിലും ചേർത്തല ലോക്കപ്പിലുമായി തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
എന്‍.സി. കുര്യോക്കോസ്
കടക്കരപ്പള്ളി നാനാട്ട് വീട്ടില്‍ 1926-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ വെടിവെയ്പ്പില്‍ രണ്ടു കാലുകളിലും വെടിയേറ്റ് ആശുപത്രി ജയിലില്‍ കഴിഞ്ഞു. പിഇ- 10/1122 നമ്പര്‍ കേസില്‍ പ്രതിയായി. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് 1946 മുതല്‍ 1949 വരെ ഒളിവില്‍ കഴിഞ്ഞു. കുടുംബത്തെ പൊലീസ് നിരന്തരം ശല്യപ്പെടുത്തുകയും വീട്ടുസാമഗ്രികൾ കണ്ടുകെട്ടുകയും ചെയ്തു. കേസ് പിൻവലിച്ചതിനെത്തുടർന്നു പുറത്തുവന്നു. ജോലി ചെയ്യാൻ കഴിയാതായി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ക്ഷയരോഗം ബാധിച്ച് അന്തരിച്ചു.
നീലന് ലംബോധരന്
ചേര്‍ത്തല തളിശ്ശേരി വീട്ടില്‍ നീലന്റെയും നാരായണിയുടെയും മകനായി 1926-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കാട്ടിച്ചിറ രാഘവനൊപ്പം വയലാര്‍ സമരത്തില്‍ പങ്കെടുത്തു. പട്ടാത്തിവേലായുധന് കര്‍ത്തയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ മുൻനിരയിലെ പല്ലുകൾ നഷ്ടപ്പെട്ടു. ആലപ്പുഴ സബ് ജയിലില്‍ ഒൻപതുമാസം തടവുശിക്ഷയനുഭവിച്ചു. കാട്ടിച്ചിറ രാഘവൻ സഹതടവുകാരനായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവര്‍ത്തിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: രമേശന്, ദിനേശന്, സന്തോഷ്
സി.കെ. ഗോവിന്ദന്
മുഹമ്മ പഞ്ചായത്ത് ചീരാന്ചിറയില് വീട്ടിൽ കുമരിയുടെയും അച്ചാരമ്മയുടെയും മകനായി 1910-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂണിയന് ഫാക്ടറി കമ്മിറ്റി സെക്രട്ടറിയായിരുന്നു. കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിലിടച്ചു. ക്രൂരമായ മർദ്ദനം രോഗബാധിതനാക്കി. ആര്യക്കര ദേവസ്വം പ്രസിഡന്റായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍വച്ച് അന്തരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കള്‍: സിന്ധു, പ്രസന്നകുമാര്‍, കുമാരി.
സി.കെ. ചേന്നി
കഞ്ഞിക്കുഴി പെരുന്തുരുത്ത് ചിറയില്‍ വീട്ടില്‍ കായിയുടെയും കുട്ടന്റെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പിഇ-8/1122-ല്‍ പ്രതിയായി. തുടർന്ന് ഒരുവർഷക്കാലം (24-10-1946 മുതല്‍ 01-11-1947) ഒളിവിൽ കഴിയേണ്ടിവന്നു.കൂറ്റുവേലി ക്ഷേത്രത്തിനു സമീപം പാർടിഓഫീസ് പ്രവർത്തിച്ചിരുന്നു. ഇതു നിർമ്മിക്കാനാവശ്യമായ അട്ടിഈ വീട്ടിൽ നിന്നും ചേനിയുടെ നേതൃത്വത്തിലാണ് എത്തിച്ചു നൽകിയത്. 2003-ല്‍ അന്തരിച്ചു.ഭാര്യ: ഗൗരി. മക്കൾ: രത്നമ്മ, മണിയന്, കൈലാസന്, രാധാമണി, സുമിത്ര, സതി.
കൊച്ചുപരമന്
കടക്കരപ്പള്ളി ആലുങ്കല്‍ വീട്ടില്‍ 1923-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. മേനാശ്ശേരി വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. നാലുകെടുങ്കല് രാമന് കൊലക്കേസുമായി ബന്ധപ്പെട്ടു പിഇ- 6/1122 നമ്പര്‍ കേസിൽ അറസ്റ്റിലായി. ചേർത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും മൂന്നുവര്‍ഷവും ഒൻപതുമാസവും വിചാരണ തടവുകാരനായിരുന്നു. ക്രൂരമർദ്ദനത്തിനിരയായി. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. 1980 മെയ് 22-ന് അന്തരിച്ചു. മക്കൾ: സദാനന്ദന്, സുശീല, അര്ജുനന്, കാര്ത്തികേയന്, രാജു, ബാനര്‍ജി
കണ്ടാപ്പി മാധവന്
മുഹമ്മ പഞ്ചായത്തില്‍ കടവില്വീട്ടില് കാപ്പിയുടെയും കറുമ്പയുടെയും മകനായി 1914-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. സമരത്തിനായി തൊഴിലാളി സംഘടിപ്പിക്കുന്നതിനും ജാഥ നടത്തുന്നതിനും നേതൃത്വം നൽകിയിരുന്നു. പിഇ-8/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ 13 മാസം തടവുശിക്ഷ അനുഭവമിച്ചു. ക്രൂരമർദ്ദനത്തിനിരയായി. താമ്രപത്രം ലഭിച്ചിട്ടുണ്ട്. മക്കൾ: സഹദേവൻ, ചന്ദ്രിക, അമ്മിണി
സി.കെ. നാരായണൻ
പാണാവള്ളി ചിറയിൽ വീട്ടിൽ 1914-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ. ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി പിഇ-10/40 നമ്പർ അടക്കം പല കേസുകളിലും പ്രതിയായിരുന്നു. ഒളിവിൽ പോയി. 1947-ലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ചേർത്തല ലോക്കപ്പിൽ 14 മാസം വിചാരണ തടവുകാരനായി തടവിലായി. ക്രൂരമർദ്ദനത്തിനിരയായി.
കുഞ്ഞന്‍ പരമേശ്വരന്
വയലാര്‍ കോടാലിചിറ വീട്ടില്‍ 1922-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ഒളതല ക്യാമ്പിൽ പ്രവർത്തിച്ചു. സമരത്തിനുശേഷം അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. ചേര്‍ത്തല ലോക്കപ്പില്‍ 11 മാസവും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒരുവര്‍ഷവും തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ വനഭൂമി പതിച്ചുകിട്ടി.
കെ.കെ. ദാമോദരന്‍
ആര്യാട് കൊച്ചുപറമ്പില്‍ വീട്ടില്‍ കുട്ടിയുടെ മകനായി ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിന്റെ ഭാഗമായുള്ള വാര്‍ഡുതല തൊഴിലാളി കൗൺസിലിന്റെ പ്രധാന ചുമതലക്കാരനായിരുന്നു. 1991 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ലക്ഷി. മക്കള്‍: ശ്രീനിവാസ്, പൊന്നപ്പന്, ശിവപാലന്‍, പ്രശാന്തന്, രമാദേവി, സുനന്ദ, രാധ.
കെ. ഗോവിന്ദന്
തണ്ണീര്മുക്കംകൊച്ചുകാവുതോട്ടത്ത് തട്ടാംവെളി വീട്ടില്‍ ജനിച്ചു. കുട്ടി ഗോവിന്ദൻ എന്നാണു മുഴുവൻ പേര്. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. പിഇ-8/1122 നമ്പര്‍ കേസില്‍ പ്രതിയായി ആലപ്പുഴ സബ് ജയിലില്‍ 13 മാസം തടവുശിക്ഷ അനുഭവിച്ചു. കൊട്ടാരക്കര ചിതറ വില്ലേജില്‍ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1971 ഏപ്രിൽ 1-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: മാധവന്, കമലാക്ഷി, സുമതി, ഗൗരി, മീനാക്ഷി, രാജപ്പന്.
പുത്രന് പപ്പൻ
ആര്യാട് തെക്ക് വില്ലേജില്‍ പൊന്നേഴത്തു വീട്ടിലാണ് ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് എസ്എസ്-140,141/144, 336, 332 ഐ.പി.സി പ്രകാരം കേസെടുത്തു. അറസ്റ്റു ചെയ്യപ്പെടുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. ആലപ്പുഴ സബ്ജയിലിൽ 6 മാസം ജയില്‍വാസമനുഭവിച്ചു
പപ്പു കറുത്തകുഞ്ഞ്
വയലാര്‍ നികര്‍ത്തില്‍ വീട്ടില്‍ 1908-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കാളവങ്കോടം ക്യാമ്പിലായിരുന്നു പ്രവർത്തിച്ചത്. പോലീസ് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. ജയിൽ വാസമനുഭവിക്കുകയും ചെയ്തു. 1978 നവംബർ 1-ന് 70-ാം വയസില്‍ അന്തരിച്ചു. ഭാര്യ: പാര്‍വ്വതി
കുഞ്ഞൻ കുരുണാകരന്
ആലപ്പുഴ പൂന്തോപ്പ് വാർഡിൽ വാരിശ്ശേരി വീട്ടിൽ കുഞ്ഞന്റെ മകനായി 1924-ൽ ജനനം. പിന്നീട് കൊറ്റംകുളങ്ങര കുറ്റിച്ചിറ വീട്ടിലേക്കു താമസം മാറ്റി. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. പിച്ചുഅയ്യർ കയർ ഫാക്ടറിയിൽ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. തലയുടെ വലതുഭാഗത്ത് അഞ്ചിഞ്ച് നീളത്തിലുള്ള മുറിവുണ്ടായി. ഒളിവിൽപോയി. അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ് ജയിലിൽ ഒരുവർഷം വിചാരണ തടവുകാരനായി. സിസി 300/124 നമ്പർ കേസിൽ മജിസ്ട്രേട്ട് കോടതി ഒന്നരവർഷം കഠിനതടവിനു ശിക്ഷിച്ചു. കഠിനമർദ്ദനം അനുഭവിച്ചു. 1940-ൽ ജയിൽ മോചിതനായി. സ്ഥിരം ജോലി […]
പുരുഷോത്തമൻ
പട്ടണക്കാട് കരയ്ക്കൽ ഭവനത്തിൽ ജനനം. കയർത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പ് അംഗം. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ മുതൽ 1947 ഡിസംബർ വരെ ഒളിവിൽ കഴിഞ്ഞു. നിരവധിതവണ പൊലീസ് മർദ്ദനത്തിനിരയായി. ക്ഷയരോഗംമൂലം അന്തരിച്ചു. ഭാര്യ: ഭാർഗവിയമ്മ.
പി.കെ. പ്രഭാകരന്
ആശാരിപ്പറമ്പില്‍ വീട്ടില്‍ കിട്ടുവിന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1925-ൽ ജനിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചേർത്തല ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ചെത്ത് തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിഇ10/122 നമ്പർ കേസിൽ പ്രതിയതിനെത്തുടർന്ന് 1946 ഒക്ടോബര്‍ മുതല്‍ 1948 ജനുവരി വരെ കുട്ടനാട്ടിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞു.1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1995 ഒക്ടോബര്‍ 19-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ലൗലി, ലിജി.
പപ്പു കേശവന്
പുന്നപ്ര വടക്ക് പറവൂർ പരുവേലിപ്പറമ്പിൽ വീട്ടിൽ ജനനം. കയർ തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും സജീവമായി പങ്കെടുത്തു. തുലാം എട്ടിന് മൂന്നുമണിക്ക് പറവൂർ ചന്തയിൽ തൊഴിലാളികൾ സംഘംചേർന്ന് കാറ്റാടി മരങ്ങൾ മുറിച്ച് റോഡിലിടുക, കലുങ്ക് പൊളിക്കുക, ടെലിഗ്രാഫ് കമ്പികൾ മുറിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെട്ടു. കേശവൻ ഇതിനു മുൻപന്തിയിൽ ഉണ്ടായിരുന്നു. തടയുവാൻ ശ്രമിച്ച പൊലീസിനെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. പിഇ.7/1114 നമ്പർ കേസിൽ 40 ദിവസം ആലപ്പുഴ ലോക്കപ്പിലും തുടർന്ന് 12 മാസം ആലപ്പുഴ സബ് ജയിലിലും തടവുശിക്ഷ […]
രാമന് ചെല്ലപ്പന്
ചേര്‍ത്തലയില്‍ കൂട്ടുങ്കൽ വീട്ടിൽ രാമന്റെയും ചീരമ്മയുടെ രാമന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പിലെ അംഗമായിരുന്നു. 1946 ഒക്ടോബർ 27-ന് മോനാശ്ശേരി ക്യാമ്പിൽ പട്ടാളം പറപ്പള്ളി തോട്ടിലൂടെ ബോട്ടുമാർഗ്ഗം എത്തിയതറിഞ്ഞ് ചെല്ലപ്പനും കൂട്ടരും ക്യാമ്പിൽ സംഘം ചേർന്നു. വെടിവയ്പ്പിൽ രാമൻ ചെല്ലപ്പൻ രക്തസാക്ഷി. അവിവാഹിതനായിരുന്നു. അമ്മ ചീരമ്മയ്ക്കു പെൻഷൻ ലഭിച്ചു. 25 സെന്റ് കായൽ നിലം പതിച്ചു നൽകി.
കുഞ്ഞന്‍ പ്രഭാകരന്
കടക്കരപ്പള്ളി കോനാട്ടുശ്ശേരില് വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാര്‍ സമരത്തിലെ സജീവപ്രവർത്തകനായിരുന്നു. വയലാർ വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. ഇപി-10/1122 നമ്പര്‍ കേസിൽ പ്രതിയാവുകയും 1946 ഒക്ടോബർ 28 മുതൽ 1947 ഡിസംബർ 5 വരെ ഒളിവിൽ കഴിഞ്ഞു.
പി. അബ്ദുള്ള
ആലപ്പുഴ കനാൽ വാര്‍ഡില്‍ കൊച്ചിങ്ങാംപറമ്പില്‍ വീട്ടില്‍ മരിയുമ്മയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. പുന്നപ്ര സമര സേനാനി ആയിരുന്നു. 1992-ല്‍ അന്തരിച്ചു. ഭാര്യ: അസിയഉമ്മ. മക്കള്‍: ബഷീര്‍, ബാബു.
കെ.എ. കരുണാകരൻ
കുത്തിയതോട് കാട്ടിപ്പറമ്പിൽ അച്യുതന്റെയും ചീരയുടെയും മകനായി ജനനം. തെങ്ങുകയറ്റമായിരുന്നു തൊഴിൽ. കുത്തിയതോട് പാലം പൊളിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ഒരു വർഷത്തോളം പനങ്ങാട് പ്രദേശത്ത് ഒളിവിൽ താമസിച്ചു. പിഇ-10/122 നമ്പർ കേസിൽ പ്രതിയായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആദ്യകാല സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സിഐടിയു കോടംതുരുത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2009-ൽ അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: രണജൻ, കേരളീയൻ, ജയശ്രീ, വസന്തകുമാരി, അനിൽകുമാർ.
കെ.വി. കുട്ടപ്പന്
ആലപ്പുഴ തെക്ക് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരവുമായി ബന്ധപ്പെട്ട് ജാഥയില്‍ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ 8.2.1122 മുതല്‍ 9.12.1122 വരെ ഏകദേശം 10 മാസക്കാലം ഒളിവില്‍ പോയി. എന്നാൽ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി
രാമൻ കേശവൻ
പട്ടണക്കാട് ചിറയിൽ വീട്ടിൽ രാമന്റെയും പാപ്പിയുടെയും മകനായി ജനനം. ചേർത്തല കയർ ഫാക്ടറി മാനേജിംഗ് കമ്മിറ്റി അംഗം. മേനാശ്ശേരി ക്യാമ്പിൽ അംഗമായിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ ഒളിവിൽ പോയി. കയർ ഫാക്ടറിവർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന സി.കെ. ഭാസ്കരനുമൊത്ത് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സി.ജി. സദാശിവന്റെ സഹപ്രവർത്തകനായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പല കേസുകളിലും പ്രതിസ്ഥാനത്തുണ്ടായിരുന്നതിനാൽ അഞ്ചുവർഷത്തോളം ഒളിവിലും ജയിലിലുമായി ജീവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1997 ഒക്ടോബർ 10-ന് അന്തരിച്ചു. ഭാര്യ: […]
രാമൻ കേശവൻ
പട്ടണക്കാട് പഴുക്കാൽച്ചിറ വീട്ടിൽ രാമന്റെയും ചക്കി കൊച്ചുമാണിയുടെയും മകനായി 1904-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പിനെ കേന്ദ്രികരീച്ചായിരുന്നു പ്രവർത്തനം. ക്യാമ്പിൽ നിന്ന് പട്ടാളത്തെ നേരിടാൻ അയ്യൻകാട് എന്ന സ്ഥലത്തേയ്ക്ക് നടത്തിയ ജാഥയില്‍ മുൻനിരയിൽ ഉണ്ടായിരുന്നു. പട്ടാള വെടിവെയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യയുടെ പേരി25 സെന്റ് കായൽഭൂമി പതിച്ചുകിട്ടി. ഭാര്യ: നാരായണി. മക്കൾ: വത്സല, ഭാസ്കരൻ, ചെല്ലുപ്പൻ, രാജപ്പൻ.
ശങ്കരൻ കുഞ്ഞാപ്പു
അരൂർ എരമല്ലൂർ വീട്ടിൽ വെളുത്തയുടെ മകനായി ജനിച്ചു. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാർടിയുടെയും സജീവപ്രവർത്തകനായിരുന്നു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ടു പിഇ-5/1946 നമ്പർ കേസിൽ പ്രതിയായി. പോലീസ് വീടുവളഞ്ഞ് അറസ്റ്റു ചെയ്തു. കരയോഗം സ്കൂളിലും അരൂക്കുറ്റി സ്റ്റേഷനിലും കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി. ആലപ്പുഴ സബ് ജയിലിൽ 14 മാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ 3 മാസവും ശിക്ഷ അനുഭവിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: ജാനകി, കരുണാകരൻ, കുട്ടപ്പൻ, അമ്മു, ലീല. സഹോദരങ്ങൾ: ചീര, കാളമ്മ.
കൃഷ്ണൻ പരമേശ്വരൻ
അരൂർ പുല്ലേക്കാട്ടു വീട്ടിൽ 1916-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. ആശാരിപ്പണിയായിരുന്നു തൊഴിൽ. സമരത്തെത്തുടർന്ന് പിഇ-5 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. 14 മാസം ആലപ്പുഴ സബ് ജയിലിലും ചേർത്തല ലോക്കപ്പിലും മൂന്നുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു.
കെ.കെ. കേശവൻ
തുറവൂർ കിളിയന്തറ വീട്ടിൽ കൊച്ചിട്ട്യാതിയുടെയും കാർത്ത്യായനിയുടെയും മകനായി 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. പുന്നപ്ര വയലാർ സമരത്തിന്റെ ഭാഗമായി പിഇ-5,പിഇ-11 നമ്പർ കേസുകളിൽ അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. ചേർത്തല പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ ഒന്നരവർഷം തടവുശിഷ അനുഭവിച്ചു. 1964-നുശേഷം കമ്മ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തിച്ചു. 2005-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: പുഷ്കരൻ, കാർത്തികേയൻ, വിദ്യാധരൻ, ശോഭന.
കെ.ഡി. പ്രഭാകരന്
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി
കെ.കെ. കുമാരൻ (സായിപ്പ് കുമാരൻ)
വയലാർ കളവംകോടം കളച്ചം വെളിയിൽ വീട്ടിൽ 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സായിപ്പുകുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്നതിനു ശേഷമാണ് വയലാർ സമരത്തിൽ പങ്കാളിയായത്. കളവംകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പുകളിൽ സമരവോളണ്ടിയർമാർക്കു പരിശീലനം നൽകിയിരുന്നതു കെ.കെ. കുമാരൻ ആയിരുന്നു. ഒട്ടനവധി വയലാർ സമരസേനാനികളുടെ വിവരങ്ങളിൽ സായിപ്പുകുമാരനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പിഇ4, പിഇ10 നമ്പർ കേസുകളിൽ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ഒൻപതുവർഷക്കാലം ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ തടവുശിക്ഷ […]
കൃഷ്ണന് പത്മനാഭന്
കഞ്ഞിക്കുഴി കണത്തുചിറയില്വീട്ടിലാണ് കൃഷ്ണന് പത്മനാഭന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. എംഇ1122 നമ്പർ കേസിൽ പ്രതിയായി. ആറുമാസം ചേർത്തല ജയിലിലും ആലപ്പുഴ സബ് ജയിലിലും ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി
സി.കെ. നാരായണന്
കഞ്ഞിക്കുഴി ചാലുങ്കല്വെളിയില് കൃഷ്ണന്റെ മകനായി ജനിച്ചു. ചാരങ്കാട്ട് കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കല്‍ കേസില്‍ പ്രതിയായി. ചങ്ങനാശ്ശേരിയില്‍ 18 മാസം ഒളിവില്‍ കഴിഞ്ഞു. പൊലീസ് വീട്ടുസാമഗ്രികൾ കണ്ടുകെട്ടുകയുണ്ടായി. ഒളിവുകാലത്ത് സി.ജി. സദാശിവനുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്. പൊലീസ് പിടിയിലായി ക്രൂരമർദ്ദനമേൽക്കുകയും ആലപ്പുഴ ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ൽ പ്രവര്‍ത്തിച്ചു. ചാലുങ്കല്‍ പാടശേഖരകമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. ഹൃദ്രോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2006 ജൂലൈ 8-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കള്‍: ശശിധരന്, തിലകന്, രവീന്ദ്രന്, ധനഞ്ജയന്, ചന്ദ്രസേനന്.
മൈക്കിള്‍ സിപ്രു
ആലപ്പുഴ തെക്ക് കാഞ്ഞിരംചിറ വാർഡ് കൊടിവീട്ടില്‍ മൈക്കിളിന്റെ മകനായി 1919-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ല്‍ നടന്ന തിരുവിതാംകൂറിലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 1938 നവംബര്‍ 10 മുതല്‍ 1939 സെപ്റ്റംബര്‍ 18 വരെ ഏകദേശം 11 മാസത്തോളം ആലപ്പുഴ സബ് ജയിലിലും സൗത്ത് പോലീസ് സ്റ്റേഷന് ലോക്കപ്പിലും ശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിലും പങ്കാളിയായി. നിരവധിതവണ പൊലീസിന്റെ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്.
എ. ചെല്ലപ്പന്
ആലപ്പുഴ നോര്‍ത്ത് ലജൗത്ത് വാര്‍ഡ് തോപ്പില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപ്പു ആശാന്റെ മകനായി 1924-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1946 ഒക്ടോബര്‍ 28 മുതല്‍ 1948 സെപ്റ്റംബര്‍ 3 വരെ ഏകദേശം രണ്ട് വര്‍ഷക്കാലം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
സി.കെ. പത്മനാഭൻ
വയലാർ കരിയംചിറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. പിഇ-6 നമ്പർ കേസിൽ പ്രതിയായി. 1946 സെപ്തംബറിൽ പൊന്നാംവെളി കയർ ഫാക്ടറി യൂണിയൻ ഓഫീസിൽവെച്ച് അറസ്റ്റിലായി. 6 മാസം ആലപ്പുഴ സബ് ജയിലിലും തുടർന്ന് 8 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ജയിൽ ശിക്ഷ അനുഭവിച്ചു
പി. പങ്കജാക്ഷന്
ആലപ്പുഴ തെക്ക് ചേരുവള്ളിക്കാട് വീട്ടില്‍ ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.7/1122 കേസിൽ പ്രതിയായി. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. ഇക്കാലത്ത് ടി.വി. തോമസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. മക്കള്‍: രേവമ്മ, ഗോപി, മുരളി അനിരുദ്ധന്, കുഞ്ഞുമോള്‍, ഗീതാമോള്.
ചന്തൻ വാവ
വയലാർ ഈസ്റ്റ് പുത്തൻ പുരയ്ക്കൽ നികർത്തിൽ വീട്ടിൽ 1915-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ സമര വോളന്റിയർമാരെ സംഘടിപ്പിക്കുന്നതിലും അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിലും പ്രധാനപങ്കുവഹിച്ചു. പിഇ10 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. ഒരുവർഷം ആലപ്പുഴയിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി തടവുശിക്ഷ അനുഭവിച്ചു.
ഗോവിന്ദൻ
ആലപ്പുഴ പട്ടണക്കാട് കണ്ടത്തിൽ പറമ്പ് വീട്ടിൽ 1918-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വയലാർ ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ രക്തസാക്ഷിയായി. വയലാർ വില്ലേജിൽ 25 സെന്റ് ഭൂമി പതിച്ചുകിട്ടി. മകൻ ശിവരാമന് കുടികിടപ്പായി 10 സെന്റ് ഭൂമി വളച്ചുകെട്ടി സമരത്തിലൂടെ നേടിയെടുത്തു. ഭാര്യ: മത്തകല്യാണി. മക്കൾ: ശിവരാജൻ, രാജപ്പൻ.
എം.കെ. ദിവാകരൻ
തുറവൂർ മല്ലശ്ശേരി വീട്ടിൽ കൃഷ്ണന്റെയും കോമയുടെയും മകനായി 1924-ന് ജനനം. എംസി ജോണിന്റെ കൊപ്ര കമ്പനിയിലെ തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പിൽ പങ്കെടുത്തു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് 1 വർഷം ഒളിവിൽ കഴിഞ്ഞു. ഈ സമയത്ത് പൂഞ്ഞാർ ഭാഗത്തെ കൊപ്രാ കമ്പനിയിൽ ജോലിയെടുത്തു. 2008 ആഗസ്റ്റ് 18-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: ചെല്ലപ്പൻ, ശിവദാസ്, രമണി, സതീശൻ.
എം.കെ. വേലായുധൻ
തുറവൂർ ഇടപ്പറമ്പിൽ കുഞ്ഞൻ മാധവി ദമ്പതികളുടെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സി.ജി. സദാശിവനോടൊപ്പം ചേർന്ന് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ക്യാമ്പിലെപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് 1946 നവംബർ മുതൽ 1947 നവംബർ വരെ ഒളിവിൽ കഴിഞ്ഞു. അറസ്റ്റിലായതിനെ തുടർന്ന് പൊന്നാംവെളി പട്ടാള ക്യാമ്പിൽ തടവുശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2009 ഒക്ടോബർ 24-ന് അന്തരിച്ചു. […]
കെ.കെ. പപ്പന്
വയലാര്‍ പരേകാട് കുന്തറയില്‍ വീട്ടില്‍ 1914-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 1946 നവംബര്‍ 3-ന് അറസ്റ്റിലായി. പട്ടാളക്യാമ്പിലും, ചേര്‍ത്തല ലോക്കപ്പിലും ആറുമാസത്തിലധികം തടവുശിക്ഷ അനുഭവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്.ഭാര്യ:ജാനകി. മക്കൾ:ഭൈരവി, പുരുഷൻ, വിശ്വനാഥൻ, തങ്കമ്മ.
കെ. ചാണ്ടി
മണ്ണഞ്ചേരി പള്ളിപ്പറമ്പിൽ കുര്യന്റെയും അന്നമ്മയുടെയും മകനായി 1917-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായിരുന്നു. ക്രൂരമർദ്ദനങ്ങൾക്കിരയായി. 1982 ജനുവരി 11-ന് അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: കുര്യൻ, ജോസഫ്, തോമസ്, അന്നമ്മ ഏൽസി, റോസമ്മ റെജി.
പി.കെ. പത്മനാഭന്
പുന്നപ്ര വടക്ക് പള്ളിപ്പുറത്തു വീട്ടിൽ കിട്ടന്റെ മകനായി 1919-ൽ ജനിച്ചു. കയര്‍ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് പി.ഇ.9/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. മക്കൾ: ശോഭന, വത്സലകുമാരി, രേവമ്മ, അംബിക കുമാരി.
ജി. ഭാസ്കരന്
ആലപ്പുഴ തെക്ക് തിരുവമ്പാട് വാർഡ് കല്ലുപുരയ്ക്കല്‍ വീട്ടില്‍ 1923 ജനുവരി 1-ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയര്‍ തൊഴിലാളി. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ഭാസ്കരനും ഭാര്യയും പ്രധാനപങ്കുവഹിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ 7/1122 കേസില്‍ അറസ്റ്റിലായി. 1946 ഒക്ടോബർ മുതൽ 1947 ആഗസ്റ്റ് വരെ തടവിശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2008-ല്‍ അന്തരിച്ചു.ഭാര്യ: വിശാലാക്ഷി. മക്കള്‍: വാസുദേവന്‍, സിദ്ധാര്ത്ഥന്, രാധാമണി, അശോകന്, ലത.
എന്‍. കുമാരന്
ആലപ്പുഴ തെക്ക് ആലിശ്ശേരി വാര്‍ഡ് അരയന് പറമ്പില്‍ വീട്ടില്‍ ജനനം.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.1946 ഒക്ടോബര്‍ 28 മുതല്‍ 1947 സെപ്റ്റംബര്‍ 30 വരെ 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് സി.ജി. സദാശിവൻ, വി.കെ. കരുണാകരൻ എന്നിവരുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്.
ഗോവിന്ദന്
പുന്നപ്ര വടക്ക് പറവൂർ മൂവൻകാട്ടുചിറ വീട്ടിൽ 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽപോയി. 1993-ൽ അന്തരിച്ചു. ഭാര്യ: കാര്‍ത്തിയായി. മക്കള്‍: തങ്കമ്മ, ശാന്തമ്മ, വിജയമ്മ, സുഗുണന്, രാധ.
എം.കെ.ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് തുമ്പോളിയിൽ മംഗലത്ത് വീട്ടില്‍ 1920-ൽ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പൊലീസ് വീട് റെയ്ഡ് ചെയ്യുകയും ജംഗമവസ്തുക്കൾ എടുത്തുകൊണ്ടു പോയി. ദാമോദരന്റെ ഉപജീവനമാർഗ്ഗമായ പലചരക്കുകകട പൊലീസ് കൊള്ളയടിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
കെ. കേശവന് (വള്ളക്കരാൻ കേശവൻ)
വയലാര്‍ കുളക്കാട്ടുവീട്ടില് ജനനം. വള്ളക്കാരൻ കേശവൻ, വയലാർ ഐജി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആയോധനവിദ്യ അഭ്യാസിയായിരുന്ന കേശവൻ കായംകുളം പപ്പുദാസിന്റെ ശിഷ്യനായിരുന്നു. വയലാർ മത്തായി എന്ന പെരുംകള്ളനെ ശരീരികമായി കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചതിനു ഇൻസ്പെക്ടർ കോശി വെള്ളികപ്പ് സമ്മാനമായി നൽകിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നാലുകെട്ടുങ്കൽ രാമൻ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടു സബ് ജയിലിലും സെൻട്രൽ ജയിലിലും തടവിൽ കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി. 1949-ലെ ജയിൽ സമരത്തിലും പങ്കെടുത്തു. വെള്ളക്കാരൻ വേലായുധൻ, ചാരമാക്കിൽ രാമൻകുട്ടി, മന്തൻ ശങ്കുണ്ണി, വൈക്കം നാണപ്പൻ […]
കെ മാധവൻ (കുട്ടിമാധവൻ)
വയലാർ കിഴക്ക് കളവംകോട് കീക്കരവീട്ടിൽ 1927-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വയലാർ സമരവുമായി ബന്ധപ്പെട്ട് ആറുമാസം ജയിൽ ശിക്ഷ. മീനപ്പള്ളി കേസുമായി ബന്ധപ്പെട്ട് പി.ഇ 10/46 നമ്പർ കേസിൽ പ്രതിയായി. എന്നാൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. രഹസ്യമായി കത്തുകളും, രേഖകളും നേതാക്കൾക്ക് കൈമാറിയിരുന്നത് കെ. മാധവനായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം, ലോക്കൽ സെക്രട്ടറി, ചെത്തു തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ […]
എ. നാരായണന്
ആലപ്പുഴ നോര്‍ത്ത് ആറാട്ടുവഴി വാര്‍ഡ് മണിചിറയ്ക്കല് വീട്ടില്‍ 1907-ല്‍ ജനിച്ചു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും സജീവമായിരുന്നു. തുടർന്ന് നാലുമാസം ആലപ്പുഴ ലോക്കപ്പിൽ തടവിലായി. പുന്നപ്ര സമരവുമായി ബന്ധപ്പെട്ട് 140, 144, 336, 141/332-റ്റി.പി.സി നമ്പർ കേസുകലിൽ പ്രതിയായി. ഇതുമായി ബന്ധപ്പെട്ട് ഒന്‍പത് മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. മക്കള്‍: സുഗതന്, വത്സല, സോമന്, സരസം
കുഞ്ഞൻ ഗോപാലന്
ആലപ്പുഴ നോര്‍ത്ത് പൂന്തോപ്പ്കൊല്ലശ്ശേരിയില് വീട്ടില്ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. തുടർന്ന് എസ്.സി-8/116 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. വിചാരണ തടവുകാരനായി നാലുമാസം ആലപ്പുഴ ലോക്കപ്പിൽ കിടന്നു. സെഷൻസ് കോടി ആറുമാസത്തെ കഠിനതടവിനു ശിക്ഷിച്ചു സെൻട്രൽ ജയിലിലുമായി. പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. മർദ്ദനംമൂലം രോഗബാധിതനായി. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. വലതുകാലിനു മുട്ടിനുതാഴെ മുറിവുണങ്ങിയ പാട് ഉണ്ടായിരുന്നു. ഇതായിരുന്നു തിരിച്ചറിയൽ അടയാളം. ജയിലിൽവച്ച് ഹിന്ദി പഠിച്ചു. […]
സി.കെ. രാജപ്പൻ
വയലാർ കൂനത്തിരിശേൽ വീട്ടിൽ 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരാണ് അച്ഛൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ചു. വയലാർ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ. 10/1122 നമ്പർ കേസിൽ പ്രതിയായി. 14 മാസം ഒളിവിൽ കഴിഞ്ഞു. ഈ സമയം പട്ടാളം അദ്ദേഹത്തിന്റെ വീടും വസ്തുക്കളും നശിപ്പിക്കുകയും ആഭരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം സി. കേശവൻ മന്ത്രിസഭ ഇടപെട്ടതിനെത്തുടർന്ന് ആഭരണങ്ങൾ ഒഴികെ വീടും സ്ഥലവും […]
പപ്പു കേശവന്
പുന്നപ്ര വടക്ക് പറവൂര്‍ പെരുവേലിപറമ്പില് പപ്പുവിന്റെയും കാളിയുടേയും മകനായി 1915-ൽ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പണിമുടക്കിലും സജീവമായി പങ്കെടുത്തു. 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ട് ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി. ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ കേശവൻ കയർ തൊഴിലാളി യൂണിയൻ പ്രവർത്തകനായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ ഭാഗമായി നടന്ന ജാഥയിൽ കേശവനും പങ്കെടുത്തിരുന്നു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. മക്കള്‍: ഗോപിനാഥന്, സോമന്.
പി.കെ. സുകുമാരന്‍
പുന്നപ്ര വടക്ക് പറവൂർ കൂനാഞ്ഞലിക്കല് വീട്ടിൽ ചിരുതയുടെ മകനായി 1914-ൽ ജനനം. കയർ തൊഴിലാളിയായിരുന്നു. സജീവയൂണിയൻ പ്രവർത്തകനും. എസ്എൻഡിപിയിലും പ്രവർത്തിച്ചിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും സജീവപങ്കാളിയായി. കേസിൽ ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിലെ നായകരിൽ ഒരാളായിരുന്നു: “ഞാൻ ഉൾപ്പെട്ട ജാഥ പനയ്ക്കുളങ്ങര സ്കൂളിൽ നിന്ന് ആരംഭിച്ച് തെക്കോട്ടു സഞ്ചരിച്ച് അറവുകാട് ഹൈസ്കൂൾ മൈതാനത്തിലൂടെ പടിഞ്ഞാറേക്കുപോയി. ഉച്ചഭക്ഷണത്തിനു ശേഷമാണ് ജാഥ ആരംഭിച്ചത്. ചുവപ്പു നിക്കറും ബനിയനുമായിരുന്നുു വേഷം…. ഞങ്ങൾ ഇതിനകം തന്നെ […]
എ.കെ ബാവച്ചന്‍
ആലപ്പുഴ നോര്‍ത്ത് തുമ്പോളിയിൽ അകമ്പടിശ്ശേരിയില് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. അറസ്റ്റിലായതിനെത്തുടർന്ന് ആലപ്പുഴ ലോക്കപ്പിൽ തടങ്കലിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1976 ജനുവരി 27-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ് വസുമതി.
ടി.കെ. രാഘവന്
പുന്നപ്ര വടക്ക് പറവൂർ തൈപ്പറമ്പില്‍ വീട്ടിൽ 1923-ൽ ജനിച്ചു. ചെത്തുതൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ രാഘവനും ജ്യേഷ്ഠനും പങ്കെടുത്തു. രണ്ടുപേരെയും ഒരുമിച്ചാണ് അറസ്റ്റ് ചെയ്തത്. രാഘവനെ വിട്ടയച്ചുവെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. 13 മാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായിരുന്നു. ഭീകരമർദ്ദനമേറ്റു. ജ്യേഷ്ഠൻ ഒരുകൊല്ലത്തെ തടവിനുശേഷം രോഗിയായി പുറത്തുവന്ന് അന്തരിച്ചു. രാഘവനു മർദ്ദനംമൂലം കേൾവി നഷ്ടപ്പെട്ടു. ഭാര്യ: കൗസല്യ. മക്കൾ: സതീന്ദ്രൻ, സുലോ, മധു.
വി.കെ. ഗംഗാധരന്
പുന്നപ്ര നോർത്ത് വട്ടത്തറ വീട്ടില്‍ കുഞ്ചന്റെയും കുഞ്ചിയുടെയും മകനായി 1920-ൽ ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു. എസ്എന്ഡിപിയോടൊപ്പം സിപിഐയിലും പ്രവര്‍ത്തിച്ചു. 26-ാം വയസില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തു. തോക്ക് മോഷ്ടിച്ചു എന്നാരോപിച്ച് അറസ്റ്റു ചെയ്തു. എസ്.സി.4/1123 നമ്പർ കേസിൽ രണ്ടുവർഷക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. ക്രൂരമായ മർദ്ദനത്തിനിരയായി. ഒരുവർഷം സെൻട്രൽ ജയിലിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്താൽ ജോലി ചെയ്യാൻ കഴിയാത്ത അവശതയിലാണു ജയിൽ മോചിതനായത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
ഔസേഫ് പീറ്റര്‍
പുന്നപ്ര വടക്ക കുന്നേല്‍ വീട്ടില്‍ ഔസേഫിന്റെയും മേരിയുടെയും മകനായി 1921-ൽ ജനനം. മത്സ്യതൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ആലപ്പുഴയുടെ വടക്കൻ ഭാഗങ്ങളിലേക്ക് ഒളിവിൽ പോയി. രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട പീറ്ററെയും കൂട്ടാളികളെയും മാതാപിതാക്കളുടെ മുന്നിലിട്ടു മർദ്ദിക്കുകയുണ്ടായി. 9/122 നമ്പർ കേസ് പ്രകാരം ആലപ്പുഴ സബ് ജയിലിൽ രണ്ടുവർഷവും വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടരവർഷവും ജയിൽശിക്ഷ അനുഭവിച്ചു. 1954-ലാണ് ജയിൽ മോചിതനായത്. രാജ്യം താമ്രപത്രം നൽകി ആദരിച്ചു. മക്കള്‍: മിര്ത്തല്മോസ്, റീത്ത, ജോയ്.
കെ. കുഞ്ഞീശ്വരൻപിള്ള
പുന്നപ്ര വടക്ക് പറവൂർ തൈവേലിക്കാട്ടു വീട്ടിൽ 1909-ൽ ജനനം. കയർ തൊഴിലാളി. 1938-ൽ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരുവർഷം തടവുശിക്ഷ വിധി. ആദ്യം ആലപ്പുഴ സബ് ജയിലിലും പിന്നീട് കായംകുളം സബ് ജയിലിലും തടവിൽ കഴിഞ്ഞു. ഒക്ടോബർ 23-ന് മറ്റു തടവുകാർക്കൊപ്പം വിട്ടയക്കപ്പെട്ടു. മക്കൾ രത്നമ്മ, കോമളവല്ലി, രാധാകൃഷ്ണൻ, സുഭദ്ര, മുരളി.
കൃഷ്ണന്‍പിള്ള
പുന്നപ്ര വടക്ക് തൈവേലിക്കകം വീട്ടില്‍ 1904-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം, കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്‍എസ്എസ് യൂണിയന് അംഗമായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. മക്കൾ: രത്നമ്മ, കോമളവല്ലി, രാധാകൃഷ്ണന്, സുഭദ്ര, മുരളി
കെ.കെ. ദാമോദരൻ
മണ്ണഞ്ചേരി, കരിച്ചാംപറമ്പിൽ കേശവന്റെയും മങ്കയുടേയും മകനായി 1929-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തയ്യൽ തൊഴിലാളിയായി. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിൽ പ്രവർത്തിച്ചു. സമരത്തിനിടയിൽ പോലീസുകാരനെ മർദ്ദിച്ചതിനു പിഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ 7 മാസം ജയിൽശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനമേറ്റു. ശിക്ഷാകാലയളവിലെ അനുഭവങ്ങളെ പരാമർശിച്ചു കൊണ്ട് “സ്വപ്നം വരുത്തിവച്ച വിന” എന്ന ലേഖനം പ്രസിദ്ധീകരിച്ചു. 1991 ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: അംബുജാക്ഷി.
വി.കെ. വിശ്വനാഥൻ
മണ്ണഞ്ചേരി, ആര്യാട്, വേലംപറമ്പിൽ വീട്ടിൽ കേശവന്റെയും കാണിക്കുട്ടിയുടെയും മകനായി 1920-ൽജനിച്ചു. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. പിഇ-7/114 നമ്പർ കേസിൽ ഒളിവിൽ പോയി. 1943-ൽ കേസിൽ ശിക്ഷിച്ച് 3 കൊല്ലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നു. 1946 ഏപ്രിൽ 5-നാണു ജയിൽ മോചിതനായത്. വീണ്ടും തൊഴിലാളി പ്രവർത്തനങ്ങളിൽ മുഴുകി. പുന്നപ്ര-വയലാർ സമരകാലത്ത് ആര്യാട് വിരിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കോമളപുരം കലുങ്ക് പൊളിക്കൽ സമരം, റോഡ് പൊളിയ്ക്കൽ സമരം എന്നിവയിൽ സജീവമായി പങ്കെടുത്തു. […]
കുട്ടൻ മാധവൻ
കലവൂർകൊച്ചുപള്ളിയ്ക്ക്പടിഞ്ഞാറ് കുറുക്കൻചിറവീട്ടിൽ കുട്ടന്റെ മകനായി 1920-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളിയായി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. പിഇ-7/122 നമ്പർ കേസിൽ അറസ്റ്റിലായി. 11 മാസം ജയിൽ ശിക്ഷ അനുഭവിച്ചു. പോലീസ് മർദ്ദനമേറ്റു. ഭാര്യ: കാളിക്കുട്ടി. മക്കൾ: ചെല്ലമ്മ, രാജമ്മ.
കുഞ്ഞുമുഹമ്മദ് ഹമീദ്
മണ്ണഞ്ചേരി തെക്കനാര്യാട് കണ്ണർകാട് വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെയും മറിയം ബീവിയുടേയും മകനായി 1913-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. 1938-ലെ സമരത്തിൽ പങ്കാളിയായി. പിഇ-4/114 നമ്പർ കേസിൽ അറസ്റ്റിലായി. ആറുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. 1978-ൽ അന്തരിച്ചു. ഭാര്യ: പാത്തുമ്മബീവി. മക്കൾ: കുഞ്ഞുമോൻ, മജീദ്, സൗജത്ത്, ഹബീബ്, ജമീല
കിട്ടന് സുകുമാരന്‍
പുന്നപ്ര വടക്ക് കുടിലില്‍ കിട്ടന്റെയും ചിരുതയുടെയും മകനായി 1920-ൽ ജനിച്ചു. കര്‍ഷക തൊഴിലാളി കുടുംബമായിരുന്നു. സുകുമാരൻ ചെറുപ്പം മുതൽ തന്നെ ആലപ്പുഴ ജോർജ്ജ് പീറ്റർ കമ്പനിയിൽ ജോലിക്കു പോയി. യൂണിയൻ പ്രവർത്തകനായിരുന്നു. പനയ്ക്കൽ ക്യാമ്പിലെ വോളണ്ടിയർ പരിശീലനത്തിലും ഒക്ടോബർ 23-ന് ജാഥയായി ചക്രപാണിയുടെ നേതൃത്വത്തിൽ പനച്ചുവട് മൈതാനത്തിലേക്കുപോയ സംഘത്തിൽ സുകുമാരനും ഉണ്ടായിരുന്നു. മറ്റു ജാഥകൾ എത്തിച്ചേർന്നപ്പോൾ മൂന്നുമണിയോടെ പൊലീസ് ക്യാമ്പ് ആക്രമിച്ചു. വെടിവയ്ക്കുന്ന സമയത്ത് കിടന്ന് മുദ്രാവാക്യം വിളിച്ച സുകുമാരന്റെ വലതുകരത്തിനു വെടിയേറ്റു. സമരമുഖത്തുനിന്നും മറ്റു സമരസഖാക്കളുടെ […]
കെ.ജി. നടരാജൻ
പുന്നപ്ര തെക്ക് പറവൂർ ഇട്ടിയടിത്തറ വീട്ടിൽ ശാന്തയുടെ മകനായി 1926-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. വില്യം ഗുഡേക്കർ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ടു നടന്ന ജാഥയിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 10 മാസം ഒളിവിൽ കഴിഞ്ഞു. 1988 ഡിസംബർ 26-ന് അന്തരിച്ചു. ഭാര്യ: ശാന്തമ്മ.
പി.കെ. കേശവന്
ആര്യാട് തോപ്പില്‍വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി. ആസ്പിൻവാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് ശവക്കോട്ടപാലത്തിനു സമീപം നടന്ന മാര്‍ച്ചില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. 4 ദിവസത്തിനുശേഷം വിട്ടയച്ചു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. 1982 മാർച്ച് 20-ന് അന്തരിച്ചു. ഭാര്യ: ദേവ.
ശങ്കരന് വാസു
കടക്കരപ്പള്ളി കണ്ണാട്ടു വീട്ടില്‍ ശങ്കരന്റെ മകനായി 1920-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ സമരത്തെത്തുടർന്ന് സിസി 23/122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ഒൻപതുമാസം ആലപ്പുഴ സബ് ജയിലില്‍ തടവിലാക്കപ്പെട്ടു. 1984 മാര്‍ച്ച് 8-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി.
വി.കെ.നാണപ്പന്
കഞ്ഞിക്കുഴി വടക്കേചിറവീട്ടില് കേളന്റെയും നീലിയുടെയും മകനായി 1923-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടിയിലെ സജീവപ്രവർത്തകനായിരുന്നു. പൊളിച്ച മാരാരിക്കുളം പാലം രണ്ടാമതും പട്ടാളം പുനർനിർമ്മിക്കുന്നതിഞ്ഞ് അങ്ങോട്ടേക്കു നീങ്ങിയ സംഘത്തിൽ നാണപ്പനും ഉണ്ടായിരുന്നു. വെടിവയ്പ്പിൽ കാലിനു പരിക്കേറ്റു. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. കൊട്ടാരക്കരയില്‍ രണ്ട് ഏക്കര്‍ ഭൂമി പതിച്ചു നൽകി. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 1984 ജനുവരി 9-ന് അന്തരിച്ചു. ഭാര്യ: ഭാരതി.
പി.കെ.കേശവൻ
മണ്ണഞ്ചേരി പട്ടം വെളിയിൽ കുമാരന്റേയും നാരായണിയുടേയും മകനായി 1914-ൽ ജനിച്ചു. ഏഴാം ക്ലാസ്സുവരെ പഠിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ കണ്ണർകാട് ക്യാമ്പിൽ പ്രവർത്തിച്ചു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. പൊലീസ് അന്വേഷിച്ചു വരുമ്പോൾ കുളവാഴക്കിടയിൽ ഒളിക്കുമായിരുന്നു. പകൽ വീട്ടിൽ കഴിഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടു. 9 മാസക്കാലം ജയിൽവാസം അനുഭവിച്ചു. എസ്.ഐ സത്യൻ നാടാരുടെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്. ഇത് രോഗിയാക്കിതീർത്തു. കോട്ടയത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1986-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: കരുണാകരൻ, ശിവദാസൻ, ഗോപാലകൃഷ്ണൻ, അമ്മിണി, അംബിക.
റ്റി.വി. അയ്യപ്പന്
ആലപ്പുഴ വടക്ക് തൈപ്പറമ്പില്‍ വീട്ടില്‍ വര്‍ഗ്ഗീസ് ആന്റണിയുടെ മകനായി 1926-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പി.ഇ–7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബര്‍ മുതല്‍ 6 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഭാര്യ: മറിയാമ്മ. മക്ക: ഏലിയാമ്മ, ഉഷ, ലാലമ്മ, സൈമണ്‍, സജി.
പി.എം. ചെറിയാൻ
മണ്ണഞ്ചേരി വടക്കനാര്യാട് പുത്തൻകുളങ്ങര വീട്ടിൽ മത്തായിയുടെ മകനായി 1928-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരകാലത്തു വിരിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിശ്വനാഥനായിരുന്നു ക്യാമ്പിന്റെ നേതൃത്വം. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റുവാറണ്ടിനെത്തുടർന്ന് 7 മാസക്കാലം കോട്ടയത്ത് ഒളിവിൽ കഴിഞ്ഞു. ഭാര്യ: അന്നമ്മ. മക്കൾ: തോമസ്കുട്ടി, മാത്തുക്കുട്ടി, ജോസ്കുട്ടി, ജയഡ, ജയ്മോൾ, ആന്റണി.
കെ.കെ. തങ്കപ്പന്
പട്ടണക്കാട് കനത്തുരുത്തില് വീട്ടില്‍ 1920-ല്‍ ജനനം. കയര്‍ തൊഴിലാളി. സമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കേസെടുത്തപ്പോൾ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു. തങ്കപ്പന്റെ കച്ചവടം പൊളിഞ്ഞുപോയതുകൊണ്ട് തിരിച്ചുവന്നതുമുതൽ കയർ കാർപ്പെറ്റ് നെയ്യുന്ന തൊഴിലാളിയായി.
സി.കെ. രാഘവൻ
വയലാർ കിഴക്ക് തുരുത്തി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. സമരവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തു ഏഴുമാസത്തോളം തടവിൽ കഴിഞ്ഞു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1979 സെപ്ബംർ 21-ന് അന്തരിച്ചു. ഭാര്യ: എം.കെ. ദാക്ഷായണി.
വി.കെ. മുകുന്ദന്
മുഹമ്മ പഞ്ചായത്തിലെ ചാരമംഗലത്ത് വൈക്കത്തുപറമ്പില്‍ വീട്ടില്‍ 1908-ല്‍ ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിന്റെ ഭാഗമായി കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സിസി8/1124 നമ്പർ കേസ് പ്രകാരം ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. 6 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1998-ൽ അന്തരിച്ചു. ഭാര്യ: മണിയമ്മ. മക്കൾ: സജീവ് റോയ്, സതീഷ് റോയ്.
ശങ്കരൻ ചെല്ലപ്പൻ
വയലാർ തോട്ടു കടവിൽ വീട്ടിൽ ശങ്കരന്റെ മകനായി ജനിച്ചു പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മേനാശേരി ക്യാമ്പ് അംഗമായിരുന്നു. 1984 ജനുവരി 17-ന് അന്തരിച്ചു. ഭാര്യ: കമലാക്ഷി
കുഞ്ഞന്‍ ഗോപാലന്
ആലപ്പുഴ നോര്‍ത്ത് സനാതനം വാർഡ് നടയില്‍ വടക്കേതില്‍ വീട്ടില്‍ ജനിച്ചു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. പി.ഇ-6/1114 നമ്പർ കേസില്‍ അറസ്റ്റിലായി. ആറുമാസം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും കിടന്നു. ഭാര്യ: അരുന്ധതിഗോപാലന്.
കെ.കെ. ദിവാകരന്
കടക്കരപ്പള്ളി കോനാട്ടുശ്ശേരി വീട്ടില്‍ കുട്ടപ്പന്റെ മകനായി 1908-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു.കമ്മ്യൂണിസ്റ്റ്പാര്ട്ടിസജീവപ്രവർത്തകൻ. കളവംകോടം ക്യാമ്പുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചത്. നിർദ്ദേശത്തെത്തുടർന്ന് ഒക്ടോബർ 25-ന് ആരംഭിച്ച മേനാശ്ശേരി ക്യാമ്പിലേക്ക് മാറുകയായിരുന്നു. ക്യാമ്പ് വളഞ്ഞ പട്ടാളം വെടിവെച്ചതിനെ തുടർന്ന് വടക്കയ്യൻകാട്ടു വീട്ടിൽ അഭയം തേടിയ ദിവാകരനെയും കൂടെ ഉണ്ടായിരുന്ന 15 പേരേയും വധിക്കുകയെന്ന ഉദ്ദേശത്തോടെ വീടിനു പട്ടാളം തീവച്ചു. കടക്കരപ്പള്ളി ഗംഗാധരൻ എന്ന സമരസേനാനി നിലവറയ്ക്കുള്ളിലേക്കു ദിവാകരനെ വലിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു. എന്നാൽ ദിവാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഗംഗാധരനു ജീവൻ […]
ആര്. ശേഖരന്
കടക്കരപ്പള്ളി കൊച്ചുപറമ്പില്‍ 1911-ല്‍ ജനിച്ചു.കർഷകത്തൊഴിലാളി പ്രവർത്തകൻ ആയിരുന്നു. ജന്മി-ഗുണ്ടാ പൊലീസ് ഭീകരതമൂലം തങ്ങളുടെ വീടുകളിൽ താമസിക്കാൻ കഴിയാതെ അക്ഷരാർത്ഥം ജനങ്ങൾ ക്യാമ്പുകളെ അഭയം പ്രാപിക്കുകയായിരുന്നു. അങ്ങനെയാണ് ശേഖരനും വയലാർ കൊല്ലപ്പിള്ളി ക്യാമ്പിൽ എത്തിയത്. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടെങ്കിലും പിഇ-10/46 കേസിൽ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിലും സെൻട്രൽ ജയിലിലുമായി 2 വർഷം വിചാരണ തടവിൽ കഴിഞ്ഞു. ഭീകരമർദ്ദനത്തിനിരയായി. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കര്‍ വനഭൂമി പതിച്ചുകിട്ടി. 1993-ൽ അന്തരിച്ചു
കെ.കെ. വിശ്വനാഥന്
ആര്യാട് കണ്ടത്തില്‍ വീട്ടില്‍ കിട്ടന്റെയും ലക്ഷ്മിയുടേയും മകനായി 1931 ഒക്ടോബര്‍ 1-ന് ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. വിരിശ്ശേരി ചാരംപറമ്പ് ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. സമരകാലത്ത് കത്തുകളുടെ കൊറിയറായി പ്രവർത്തിച്ചിരുന്നു. കോമളപുരം കലുങ്ക് പൊളിക്കൽ സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 13 മാസം ഒളിവില്‍ കഴിഞ്ഞു. ഭാര്യ:സതി. മക്കള്‍:ഗിരിജ, ബിന്ദു, ബൈജു, ബിജു, സൈജു.
വി.വി. പോള്‍
ആലപ്പുഴ നോര്‍ത്ത് വാച്ചാക്കല്‍ വീട്ടില്‍ ബാസ്റ്റിന്റെയും അമ്മൂട്ടിയുടെയും മകനായി ജനനം. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം എട്ടുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായി. പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്ഷയരോഗ ബാധിതനായി. വലതു കൈത്തണ്ടയിലും വലതു കാൽമുട്ടിന്റെ അകവശത്തും മർദ്ദനംമൂലമുണ്ടായ മുറിവുകളുടെ പാടുകൾ ഉണ്ടായിരുന്നു. 1987 ഫെബ്രുവരി 3-ന് അന്തരിച്ചു. ഭാര്യ: അഞ്ചമ്മപോൾ. മകൻ: കുഞ്ഞുമോന്
ടി.ഡി. രവീന്ദ്രൻ
മണ്ണഞ്ചേരി, ഗുരുകുലം കാവുങ്കൽ വീട്ടിൽ ദിവാകരന്റെയും ജാനകിയുടേയും നാല് മക്കളിൽ മൂത്തമകനായി 1925-ൽ ജനിച്ചു. എസ്.ഡി.വി. സ്ക്കൂളിൽ ഏഴാംക്ലാസ് പഠനം പൂർത്തിയാക്കി. കയർ ഫാക്ടറിതൊഴിലാളിയായി. കമ്മ്യൂണിസ്റ്റായി. സൈക്കിളിൽ കത്തുകൾ എത്തിച്ചുകൊടുത്തിരുന്നു. കയർ ഫാക്ടറി വർക്കേഴ്സ് ഓഫീസിലെ പ്യൂൺ ആയിജോലിചെയ്തു. കൊമ്മാടി ക്യാമ്പ് അംഗമായിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് ആദ്യം കണിച്ചുകുളങ്ങരയിലും പിന്നീട് തൊടുപുഴയിലും ഒരുവർഷം ഒളിവിൽ കഴിഞ്ഞു. സിനിമാ പ്രദർശനവിദ്യ പഠിച്ചു. 2019-ൽ അന്തരിച്ചു. ഭാര്യ: കമലം. മക്കൾ: ജുകുനു, റോമി, ബിന്ദു, സിന്ധു.
കേളപ്പൻ
വയലാർ മുരിക്കുതറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. വെടിവെയ്പ്പിൽ ഇടനെഞ്ചിൽ വെടിയേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 23-ാം ദിവസം അന്തരിച്ചു. ഭാര്യയ്ക്ക്25 സെന്റ് കായൽ ഭൂമിയും രണ്ടേക്കർ ഭൂമി കൊട്ടാരക്കരയിലും പതിച്ചുകിട്ടി. ഭാര്യ: നാരായണി. മക്കൾ: പത്മാവതി, സുഭാഷിണി, നടരാജൻ, തുളസി, രാജമ്മ. കേളപ്പന്റെ മകളുടെ ഭർത്താവ് വിപ്ലവഗായകനായിരുന്ന അന്തരിച്ച പുല്ലട ഭാസ്കരൻ ആയിരുന്നു.
എന്‍.കെ. കുട്ടപ്പന്
മുഹമ്മ പഞ്ചായത്തില്‍ നന്നംകേരില് വീട്ടില്‍ കൃഷ്ണന്റെ മകനായി 1914-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ആദ്യകാല വൈസ് പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കണ്ണാർകാട് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ചാരമംഗലം ഹൈസ്കൂളിനു സമീപമുള്ള കലുങ്ക് പൊളിച്ചതിൽ പങ്കാളിയായി. പിഇ-8/112 നമ്പർ കേസിൽ വാറണ്ടായി. തുടർന്ന് സി.ജി. സദാശിവനോടുബന്ധപ്പെട്ട് ഒരുവർഷം ഒളിവിൽ കഴിഞ്ഞു. 2006 ഡിസംബറിൽ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ഗുണശീലൻ, ബാബു, ഓമന, ചന്ദ്രിക, വിജയകുമാർ.
തമ്പി
ഒളതല തൃക്കയില്പറമ്പില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. കളവങ്കോട് ക്യാമ്പിലായിരുന്നു പ്രവർത്തനം. ഒരുവര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചു. 1963-ൽ അന്തരിച്ചു.ഭാര്യ: തങ്കമ്മ. മക്കള്‍: പ്രലസന്, സോയമ്മ, സുബോധ.
സി.കെ. കേശവൻ
മണ്ണഞ്ചേരി, അമ്പലക്കടവിൽകൊട്ടാപ്പള്ളിവീട്ടിൽ കൃഷ്ണന്റെയും മങ്കയുടെയും മകനായി 1924-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിൽ പ്രവർത്തിച്ചു. ആലപ്പുഴ സബ് ജയിലിൽ 6 മാസം ജയിൽവാസം അനുഭവിച്ചു. 1997 മെയ് 10-ന് അന്തരിച്ചു. ഭാര്യ: സരസ്വതി.
കെ.കെ. ശ്രീധരന്
ആലപ്പുഴ തെക്ക് വെള്ളക്കിണര്‍ വാര്‍ഡ് കിഴക്കേക്കാട്ടുങ്കല് ചിറയില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസിൽ അറസ്റ്റിലായി. 08-03-1122 മുതല്‍ 09-09-1123 വരെ 18 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.
കെ.കെ.ശ്രീധരന്
ആലപ്പുഴ തെക്ക് കാക്കിരിയില്‍ വീട്ടില്‍ കയര്‍ തൊഴിലാളിയായ കുഞ്ഞച്ചന്റെമകനായി 1918-ല്‍ ജനനം. ആറാംക്ലാസുവരെ ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിച്ചു. മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു. പുന്നപ്രരക്തസാക്ഷിയായ കെ.കെ. കരുണാകരന്റെസഹോദരനാണ്. 1942-ൽ പട്ടാളത്തിൽ ചേർന്നു. 1946-ൽ സെപ്തംബറിൽ പട്ടാളത്തിൽ നിന്നു പിരിഞ്ഞു നാട്ടിൽ തിരിച്ചെത്തി. സൈമൺ ആശാന്റെ ക്ഷണം സ്വീകരിച്ചു യൂണിയൻ പ്രവർത്തകനായി. പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്നവരുടെ ഒരു കമ്മിറ്റി ഉണ്ടാക്കി. ഒക്ടോബർ 23-ന് പുന്നപ്രയിൽ നിന്നുള്ള എക്സ് സർവ്വീസുകാരുടെ ജാഥയുടെ മുന്നിൽ ഉണ്ടായിരുന്നു. വൈദ്യനാഥ അയ്യരുടെ പൊലീസ് റിസർവ്വുകാരുമായി […]
പി.കെ. ഗോപാലക്കുറുപ്പ്
ചേര്‍ത്തല പാരേവെളിയില് വീട്ടില്‍ കൃഷ്ണന് തിരുമുല്‍പ്പാടിന്റെയും ദേവകിയമ്മയുടെയും മകനായി 1925-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. മായിത്തറ കലുങ്ക് പൊളിച്ചതിന്റെ ഭാഗമായി പിഇ7/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒരുവർഷക്കാലം (1946 ഒക്ടോബര്‍ മുതല്‍ 1947 ഒക്ടോബര്‍ വരെ) ഒളിവില്‍ കഴിഞ്ഞു. 1992 സെപ്തംബര്‍ 16-ന് അന്തരിച്ചു. ഭാര്യ:സുമതിക്കുട്ടിയമ്മ. മക്കൾ:വത്സലകുമാരി, ഉഷാകുമാരി, അനില്‍കുമാര്‍, അജയകുമാര്‍.
എ.കെ. കേശവൻ
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് തൈപ്പറമ്പിൽ വീട്ടിൽ 1926-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1941-ലും പണിമുടക്കിൽ പങ്കെടുത്തു. എസ്.സി.7/1116 നമ്പർ കേസിൽ പ്രതിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഏഴുമാസം കഠിനതടവ് അനുഭവിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.
കൃഷ്ണന് പരമേശ്വരന്
കടക്കരപ്പള്ളി ആഞ്ഞിലിക്കാട്ടു വീട്ടില്‍ 1917-ന് ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തില്‍ സിസി 23/1122 നമ്പർ കേസിൽ അറസ്റ്റിലായി. ചേര്‍ത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും ഒൻപതുമാസം തടവില്‍ കിടന്നു. ചേര്‍ത്തല ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു. വലതു തോളിനു താഴെ ബയണറ്റിന് കുത്തി മുറിവേല്‍പ്പിച്ചു.പാലക്കാട് മൂന്നേക്കര്‍ ഭൂമി പതിച്ചുകിട്ടി.
ദിവാകരന്
ആലപ്പുഴ നോര്‍ത്ത് പൂന്തോപ്പ് വാര്‍ഡ് താഴ്ചിറയില് വീട്ടില്‍ ജനിച്ചു. പൊതുപണിമുടക്കില്‍ പങ്കെടുത്തു.പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ-6/1114 പ്രകാരം കേസിൽ അറസ്റ്റിലായി. ഒൻപത് മാസക്കാലം ജയിൽവാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനം ക്ഷയരോഗബാധിതനാക്കി. ചികിത്സയിലിരിക്കെ 1950-ല്‍ അന്തരിച്ചു.
ഗോവിന്ദന്
കടക്കരപ്പള്ളി കുരിശുങ്കല്‍ വീട്ടില്‍ 1911-ല്‍ ഗോവിന്ദന് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പിഇ-6/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് മൂന്നുവർഷം ഒളിവിൽ പോയി. പട്ടം താണുപിള്ള സർക്കാരിന്റെ കേസ് പിൻവലിച്ചതിനെത്തുടർന്നാണു നാട്ടിൽ തിരിച്ചെത്തിയത്.
എ. കുഞ്ഞച്ചന്
ആലപ്പുഴ നോര്‍ത്ത് ആശ്രാമം വാർഡ് തട്ടാശ്ശേരി വീട്ടില്‍ 1901-ല്‍ ജനിച്ചു. പിയേഴ്സ് ലസ്ലി കമ്പനിയിൽ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ 9 മാസക്കാലം ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. മർദ്ദനത്തിൽ വലതുകാലിൽ മുട്ടിനു മുകളിൽ മുറിവ് ഉണങ്ങിയതിന്റെ പാട് ഉണ്ടായിരുന്നു. ഇതായിരുന്നു തിരിച്ചറിയൽ അടയാളം. ജയിൽശിക്ഷമൂലം കമ്പനിയിലെ സ്ഥിരം ജോലി നഷ്ടമായി.
പി.കെ. രാമൻകുട്ടി
1900-ൽ വൈക്കത്ത് ജനനം. അച്ഛൻ കുഞ്ഞൻ. കച്ചവടമായിരുന്നു തൊഴിൽ. ആലപ്പുഴ മോഡേൺ ഏജൻസിയിൽ കയർ തൊഴിലാളിയായി. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. പുന്നപ്ര- വയലാർസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പിഇ-7/1112 പ്രകാരം 11 മാസം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. ക്രൂരമർദ്ദനത്തിനിരയായി. 1986-ൽ അന്തരിച്ചു. ആദ്യ ഭാര്യ മരണപ്പെട്ടു. രണ്ടാം ഭാര്യ: അംബുജാക്ഷി. മക്കൾ: മോഹനൻ, പുരുഷോത്തമൻ, രാധ, ചന്ദ്രൻ, വിജയൻ, ഷൈലകുമാർ.
കൃഷ്ണനാചാരി
ആര്യാട് കൈതക്കുളങ്ങരവെളിവീട്ടിൽജനനം.പ്രാഥമികവിദ്യാഭ്യാസം നേടി. സമരത്തിലെ സജീവസാന്നിധ്യമായിരുന്നു കൃഷ്ണനാചാരി. പിഇ 7/1122 കേസിൽ പ്രതിയായി. പോലീസ് അറസ്റ്റു ചെയ്തു ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. 9 മാസം ജയിൽവാസം അനുഭവിച്ചു. മർദ്ദത്തിന്റെ ഫലമായി ക്ഷയരോഗിയായി. 1983 മെയ് 16-ന് അന്തരിച്ചു.ഭാര്യ: ജാനകി. മക്കൾ: തങ്കമ്മ, കുട്ടപ്പൻ, തങ്കപ്പൻ, പൊന്നമ്മ, പൊന്നപ്പൻ, പ്രസന്നകുമാരി. ജഗദമ്മ.
കെ. വാവ (കുഞ്ഞുണ്ണി വാവ)
മണ്ണഞ്ചേരി ചെട്ടിയംപറമ്പ് വീട്ടിൽ കുഞ്ഞുണ്ണിയുടേയും കോമയുടേയും മകനായി ജനിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ വളവനാട് ക്യാമ്പിലെ പ്രവർത്തകനായിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 7 മാസക്കാലം (02/09/1122 മുതൽ 25/04/112 വരെ) ആലപ്പുഴ സബ് ജയിലിലായിരുന്നു. ഒളിവുജീവിതമോ കാരാഗ്രഹവാസമോ വാവയിലെ പോരാളിയെ തളർത്തിയില്ല. കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലായിരുന്നു പിന്നീട് ശ്രദ്ധിച്ചത്. 93-ാം വയസിൽ അന്തരിച്ചു. ഭാര്യ – നാരായണി, അഞ്ച് മക്കൾ: പങ്കജവല്ലി, വാസന്തി, വസുമതി, ചക്രമണി മനോമണി. വാവയുടെ സഹോദരങ്ങളായ കൊച്ചുഗോവിന്ദനും കൃഷ്ണൻകുട്ടിയും […]
എ. കുമാരന്
ആര്യാട് കുറ്റിക്കാട്ട് വീട്ടില്‍ അയ്യപ്പന്റെയും പാറുവിന്റെയും മകനായി 1924-ല്‍ ജനനം. ആലപ്പുഴ ചെത്ത് തൊഴിലാളി യൂണിയന് ഓഫീസിലെ ക്ലാര്‍ക്കായിരുന്നു. സമരത്തിലെ കരുത്തനായ സാന്നിദ്ധ്യമായിരുന്നു എ. കുമാരന്. പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 15 മാസം ഒളിവ് ജീവിതം നയിച്ചിട്ടുണ്ട്. 1971 നവംബര്‍ 26-ന്അന്തരിച്ചു. ഭാര്യ: ഹേമവതി. മക്കള്‍: ഷൈലജ, സജീവ്, മിനി, സീന, സാനു.
ബി.എസ്. വാസു
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാര്‍ഡില്‍ പാണ്ട്യാലയ്ക്കല്‍ വീട്ടില്‍ ശങ്കരന്റെ മകനായി ജനിച്ചു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 9 മാസക്കാലം കൊച്ചിയിൽ ഒളിവില്‍ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. തിരുവനന്തപുരം സെൻട്രൽ ജയിലില്‍ രണ്ട് വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1990 നവംബര്‍ 26-ന് അന്തരിച്ചു
എം. രാജ
ആലപ്പുഴ തെക്ക് സക്കറിയ ബസാർ വാർഡ് ജാഫി പുരയിടം വീട്ടില്‍ 1918-ല്‍ ജനിച്ചു.. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.
കുഞ്ഞുണ്ണി വാസു
മണ്ണഞ്ചേരി പെരുംതുരുത്ത് തകിടിയിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെയംകൊച്ചുപാറുവിന്റെയും മകനായി 1918-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. പി.എൽ. കമ്പനി തൊഴിലാളി ആയിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1938-ലെ സമരത്തിൽ പിഇ-7/116 കേസിൽ അറസ്റ്റിലായി. 9 മാസം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ തകിടിയിൽ ക്യാമ്പിന്റെ ലീഡർ ആയിരുന്നു. സമരാനന്തരം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, കാവുങ്കൽ ദേവസ്വം പ്രസിഡന്റ്, അഞ്ചേരി പെരുന്തുരുത്ത് പാടശേഖരകമ്മറ്റി പ്രസിഡന്റ്, 582-ാം നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ്, നാളികേരസംഘം പ്രസിഡന്റ് എന്നീ നില കളിൽ പ്രവർത്തിച്ചിട്ടുണ്ട്. […]
ടി.കെ. ഷണ്മുഖന്
ചേര്‍ത്തല തകിടിവെളിയില്‍ കൊച്ചുകുട്ടിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. രക്തസാക്ഷി പുരുഷന്റെ സഹോദരനാണ്. സമരത്തിന്റെ ഭാഗമായി മർദ്ദനമേറ്റിട്ടുണ്ട്. 1990 ഫെബ്രുവരി 2-ന് അന്തരിച്ചു. ഭാര്യന സരോജിനി. മക്കള്‍: സാംബശിവൻ, രാജേഷ്, ഷീജ, ഷീബ
കെ.എൻ. കൃഷ്ണപ്പണിക്കർ
ചേർത്തല പട്ടണക്കാട് ഒളതല മനയിൽ വീട്ടിൽ നാരായണന്റെ മകനായി ജനനം. അഭ്യസ്തവിദ്യൻ. വയലാർ ക്യാമ്പിലെ അംഗം. സമരവുമായി ബന്ധപ്പെട്ട് പിഇ-10/1122 നമ്പർ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്നു കൊച്ചിയിലെ മരടിൽ ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. 1 വർഷം തടവു ശിക്ഷ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിനുശേഷം കൊച്ചുകുട്ടികളെ എഴുത്തും വായനയും ബാലപാഠങ്ങളും പരിശീലിപ്പിക്കുന്ന ഒരു പാഠശാല തുടങ്ങി.
വൈസ്യന് ജോസഫ്
പുന്നപ്ര വടക്ക് മണ്ണാപറമ്പില്‍ വീട്ടില്‍ 1917-ൽ ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കാലിൽ പരിക്കേൽക്കുകയുണ്ടായി. പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു. പിഇ.7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനിൽ ഒരുവർഷം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് വീട്ടിൽ പല പ്രാവശ്യം പൊലീസ് റെയ്ഡ് നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മക്കള്‍: ഗ്രേസി, മേഴ്സി, ത്രേസ്യ, ക്രിസ്റ്റീന, ജെസി.
കുട്ടൻ ദാമോദരൻ
വയലാർ പറത്തറയിൽ വീട്ടിൽ 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ ക്യാപ്റ്റനായതിനാൽ ‘ക്യാപ്റ്റൻ ദാമു’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്യാമ്പിലെ സമരവോളണ്ടിയർമാർക്കുവേണ്ട നിർദ്ദേശങ്ങളും സായുധ പരിശീലനങ്ങളും നൽകിയിരുന്നത് കുട്ടൻ ദാമോദരൻ ആയിരുന്നു. പിഇ-10/122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപോയി. 1946 ഒക്ടോബർ മുതൽ ഒരുവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ഭാര്യ: ഭവാനി. മക്കൾ: […]
കെ. നാരപ്പന്‍
1206. കെ. നാരപ്പന്‍ 44367/75 ആലപ്പുഴ ആശ്രമം വാര്‍ഡ് പണ്ടാരപ്പാട്ടത്തില്‍ വീട്ടില്‍1921-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലുംപൊതുപണിമുടക്കിലും പങ്കെടുത്തു. കയർ ഫാക്ടറിവർക്കേഴ്സ് യൂണിയൻ ഓഫീസിലെ പ്യൂണായിപ്രവർത്തിച്ചിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്ആക്രമണത്തെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പിന്നീട്അറസ്റ്റിലായി. എട്ടുമാസക്കാലം ആലപ്പുഴ സബ് ജയിലിൽവിചാരണ തടവുകാരനായി കഴിഞ്ഞു. പി.എ സോളമൻസഹതടവുകാരൻ ആയിരുന്നു. പൊലീസിന്റെക്രൂരമർദ്ദനത്തിനിരയായി. തുടര്‍ന്ന് കൈകാലുകള്ക്ക്സ്വാധീനകുറവും ശരീരത്തിന് പഴക്കവും നഷ്ടപ്പെട്ടു.ഇടതുകൈയിലും ഇടതുകാൽപ്പത്തിയിലും പൊലീസ്മർദ്ദനത്തിന്റെ മുറിവുകളുടെ പാട് ഉണ്ടായിരുന്നു. 2004ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മകൻ: സുരേഷ്.
പി.എൻ.രാഘവൻ
മുഹമ്മ പഞ്ചായത്ത് ചാരമംഗലം പുത്തന്‍വെളിയില്‍ വീട്ടില്‍ നാരായണന്റെയും മങ്കയുടെയും മകനായി 1925-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറിയില്‍ തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി പിഇ7/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റിലായി ഏഴുമാസം ആലപ്പുഴ സബ് ജയിലിലും ചേർത്തല ലോക്കപ്പിലും തടവിൽ കിടന്നു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. 2006-ല്‍ അന്തരിച്ചു. ഭാര്യ: പാർവ്വതി. മക്കൾ: സുമണന്, ഉണ്ണി, ഓമന, ചന്ദ്രമതി, പുഷ്കരന്.
കെ.ജി. പത്മനാഭപിള്ള
മണ്ണഞ്ചേരി, വലിയകലവൂർ തെക്കേ പറമ്പിൽ പാർവ്വതിയമ്മയുടെ മകനായി 1911-ൽ ജനിച്ചു. പ്രാഥമികവി ദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളിയായി ആയിരുന്നു. പി.എൽ കമ്പനിയിലായിരുന്നു ജോലി. തടുക്ക് ഡിസൈ നിംഗിൽ പ്രാഗത്ഭ്യം നേടിയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പ്രതിയായി രണ്ടുവർഷം ജയിൽവാസം അനുഭവിച്ചു. എസ്. ദാമോദരൻ, കൈതത്തറ രാമൻകുട്ടി തുടങ്ങിയവർ സഹപ്രവർത്തകരായിരുന്നു. 1984-ൽ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ:ഗോപിനാഥകുറുപ്പ്, ഭാസ്ക്കരകുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, സരസമ്മ, കുമാരി.
കെ.പി. സുകുമാരൻ
മണ്ണഞ്ചേരി, കിഴക്കേവെളിയിൽ വാവയുടെ മകനായി 1929-ൽ ജനിച്ചു. വില്യ ഗുഡേക്കർ കയർ കമ്പനിയിൽ കയർതൊഴിലാളിയായിരുന്നു. വിരിശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു. 8 മാസത്തോളം ഒളിവിൽ കഴിഞ്ഞു. 1983-ൽ അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ജഗദമ്മ, കുട്ടപ്പൻ, ബാബു.
വേലുനാരായണന്
ചാരമംഗലം കാരുവേലില്‍ വീട്ടില്‍ പാപ്പിയുടെ മകനായി ജനനം. കയര്‍ത്തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്ന സമയത്ത് പട്ടാളം വെടിവച്ചപ്പോൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. 11 ദിവസം തടവില്‍ കഴിഞ്ഞു. 1964-നുശേഷം കമ്മ്യൂണിസ്റ്റ് പാർടി പ്രവര്‍ത്തകനായി. 1992-ല്‍ അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: നാരായണന്, ദിവാകരന്, ഭാര്‍ഗ്ഗവി, പുരുഷന്, പരമേശ്വരന്, നടേശന്.
കുഞ്ഞിപ്പെണ്ണ് മാധവി
വയലാർ ചെക്കനം തിരുത്തൽ വീട്ടിൽ ജനനം. പുന്നപ്ര-വയലാർ സമരസേനാനി കേശവനാരായണന്റെ ഭാര്യയാണ്. ഭർത്താവിനോടൊപ്പം സമരത്തിൽ പങ്കെടുത്ത മാധവി സമരത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു. ഒളതല ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.ഭർത്താവ്: കേശവനാരായണൻ മക്കൾ: തങ്കപ്പൻ, കുമാരൻ, പുരുഷോത്തമൻ, മങ്ക, വാവച്ചി.
വി.കെ. കൃഷ്ണന്
ആര്യാട് കുറ്റിപ്പുറത്ത് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനാ പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വസ്ഥാനം വഹിച്ചു. 1986 മാർച്ച് 13-ന് അന്തരിച്ചു. ഭാര്യ: ശാരദ, മക്കൾ: ശ്യാമള, ബാബു, ദേവദാസ്, ഷാജി.
അയ്യാറു കേശവൻ
പാണാവള്ളി വടക്കേവിളയിൽ വീട്ടിൽ അയ്യന്റെ മകനായി 1928-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. വെടിവയ്പ്പു സമയത്തു കായലിൽ ചാടി രക്ഷപ്പെട്ടു. പായലുകൾക്കിടയിൽ ഒളിച്ചിരുന്നു. ദിവസങ്ങൾക്കുശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. പിഇ-5 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് എട്ടുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പൊലീസ് മർദ്ദനത്തിനു വിധേയനായിട്ടുണ്ട്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2013 ജനുവരി 5-ന് അന്തരിച്ചു.ഭാര്യ: പത്മാക്ഷി.മക്കൾ: സോമൻ, രാജപ്പൻ, രമേശൻ, സുശീലൻ, ഉഷ, ഉദയൻ, ഗോപി.
ഇട്ടച്ചി സുകുമാരൻ
ചേർത്തല തുറവൂർ ചിറയിൽ വീട്ടിൽ 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിഡിതെറുപ്പ് തൊഴിലാളിയായി.വയലാർ ക്യാമ്പിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.കേസിൽ പ്രതിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അറസ്റ്റ് ഒഴിവാക്കുന്നതിനായി വൈക്കത്ത് സഹോദരിയുടെ വീട്ടിൽ 4 മാസം ഒളിവിൽ കഴിഞ്ഞു. അവിടെ നിന്നും അറസ്റ്റിലായി. ചേർത്തല ലോക്കപ്പിൽ തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: രത്നവല്ലി. സഹോദരങ്ങൾ: കൃഷ്ണൻ, പങ്കജാക്ഷി, ദേവകി, മൈഥിലി, ഗൗരി.
എം.കെ. അബ്ദുല്‍ റഹ്മാന്
ആലപ്പുഴ തെക്ക് പുന്നയ്ക്കല്‍ പുരയിടത്തില്‍ കാസിംപിള്ളയുടെ മകനായി 1926-ല്‍ ജനിച്ചു. വില്യം ഗുഡേക്കര്‍ കമ്പനിയില്‍ തൊഴിലാളിയായിരുന്നു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് കണ്‍വീനറായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ ഭാഗമായി പി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. പത്തു മാസത്തോളം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. അവിടെനിന്നു ജയില്‍ചാടി 18 മാസത്തോളം ഹൈദരാബാദിലും മറ്റും ഒളിവില്‍ കഴിഞ്ഞു.
ടി.കെ. രാഘവൻ
ചേർത്തല തുറവൂർ തോട്ടുക്കൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തനം. 10/1122 നമ്പർ കേസിൽ പ്രതിയായി.അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് 18 മാസം ഒളിവിൽ കഴിഞ്ഞു. സമരത്തിനുശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു.
ഔസേപ്പ് ലോനന്
വയലാറില്‍ പുതുവല്‍ നികര്‍ത്തില്‍ വീട്ടില്‍ ജനിച്ചു. കളവങ്കോടം കരപ്പുറം ഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പിന്റെ കമാൻഡർ ആയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടിവന്നു. രക്തസാക്ഷി എപ്പള്ളി വീട്ടിൽ ശൗരിയുടെ സഹോദരനാണ്. 1994 മെയ് 2-ന് അന്തരിച്ചു.ഭാര്യ: അനീസ.മക്കൾ: മേരികുര്യൻ, കത്രീന
കെ. ശ്രീധരന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി മുട്ടത്തുപറമ്പ് വീട്ടില്‍ കേശവന്റെയും ജാനകിയുടെയും മകനായി 1925-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. 12-ാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ വണ്ടിചുറ്റൽ ജോലിക്കു കയറി. കുതിരപ്പന്തി കുമാരനാശാൻ സ്മാരക വായനശാല ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പൊലീസ് ക്യാമ്പിലേക്കുള്ള പ്രകടനത്തിൽ ഉണ്ടായിരുന്നു. പരിശീലനം ലഭിച്ചിരുന്നുവെങ്കിലും വെടിവയ്പ്പ് ആരംഭിച്ചപ്പോൾ അവയൊന്നും പ്രായോഗികമാക്കുവാൻ കഴിഞ്ഞിരുന്നില്ല. ക്യാമ്പിലെ സഹവാസിയായിരുന്ന കാക്കിരിയിൽ കരുണാകരൻ വെടിയേറ്റു മരിച്ചു. ആലിശ്ശേരി പരമേശ്വരൻ പണിക്കർക്കും സി.കെ. ഭൈരവന്റെ അനുജൻ ഭാമനും വെടികൊണ്ടു. കമിഴ്ന്നു കിടന്നു പുറകോട്ടു നീങ്ങി കടപ്പുറം […]
സി.കെ. പത്മനാഭൻ
പട്ടണക്കാട് മട്ടപ്പുറത്ത് വീട്ടിൽ കൊച്ചയ്യപ്പന്റെ മകനായി 1922-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. നെയ്ത്തു തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവമായി പ്രവർത്തകനായിരുന്നു. പുന്നപ്ര – വയലാർ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഒളിവിൽ കഴിയവേ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ക്രൂരമായ മർദ്ദനമേറ്റു. 1964-നുശേഷംസിപിഐയിൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1992-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: പുഷ്പവല്ലി, മേദിനി, രമേശൻ, പ്രതാപൻ, സജിവോത്തമൻ.
പി.കെ. ഗോപാലന്
ആലപ്പുഴ നോര്‍ത്ത് കളര്‍കോട് വാര്‍ഡ് പുത്തന്ചിറവീട്ടില് ജനിച്ചു.പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 13മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
നീലകണ്ഠന് ഈരക്കരിയില്‍
വയലാര്ഈരക്കരിയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു.വയലാർ വെടിവെയ്പ്പിൽ തലയ്ക്കു വെടിയേറ്റു രക്തസാക്ഷിയായി. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിൽക്കുന്നിടത്താണു മരിച്ചു വീണത്. അവിടെയുണ്ടായിരുന്ന കുളത്തിൽ മറ്റുള്ളവർക്കൊപ്പം ഇട്ടു മൂടുകയായിരുന്നു. മരിക്കുമ്പോൾ 30 വയസായിരുന്നു പ്രായം. മകൾ രമണിക്ക് ഒൻപതുമാസമായിരുന്നു പ്രായംഭാര്യ:കല്യാണി,മകൾ: രമണി
കെ.എം. ചെല്ലപ്പന്
ആര്യാട് പുതുവല്‍ വെളിയില്‍ വീട്ടിൽ ലക്ഷ്മിയുടെ മകനായി 1928-ൽ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിൽ പങ്കെടുത്തിനെതുടര്ന്ന് പി.ഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 1946 മാർച്ച് 7 മുതൽ ഡിസംബർ 9 വരെ 9 മാസക്കാലം ഒളിവിൽ കഴിഞ്ഞു. സമരത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. 1990 ജൂലൈ4-ന് അന്തരിച്ചു. ഭാര്യ: പി.സി. തങ്കമ്മ മക്കള്‍: ഓമന, സുജാത, സുദര്ശന്, ശോഭന, ഷൈല, ബീന, സുധര്‍മ
കെ.ആര്. ശ്രീധരന്
ആലപ്പുഴ തെക്ക് കൂട്ടുങ്കല്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒരു പൊതുചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കവേ അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1983 ജൂൺ 13-ന് അന്തരിച്ചു. ഭാര്യ: ഓമന.
വാവച്ചന്
പുന്നപ്ര വടക്ക് വടക്കേയറ്റത്ത് വീട്ടില്‍ അന്തയോസിന്റെ മകനായി 1915-ല്‍ ജനിച്ചു. മത്സ്യതൊഴിലാളിയായിരുന്നു. 31-ാമത്തെ വയസിലാണ് പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തത്. സമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവില്‍ പോയെങ്കിൽ അറസ്റ്റിലായി. ക്രൂരമായ മർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1991-ൽ അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ക്ലീറ്റസ്, സാലസ്.
കെ.കെ. കൃഷ്ണന്
പുന്നപ്ര വടക്ക് പുത്തന്‍ പറമ്പില്‍ വീട്ടില്‍ കേശവന്റെയും പാപ്പിയുടേയും മകനായി 1917-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയര്‍ തൊഴിലാളി. എസ്എന്‍ഡിപി, സിപിഐ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു. വാരിക്കുന്തം തയ്യാറാക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും അഞ്ചുവർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. എ.സി.4/123 നമ്പർ കേസിൽ പ്രതിയായിരുന്നു
കെ.വി. മാധവന്
കഞ്ഞിക്കുഴി തെക്കുംപറമ്പില്‍ വേലുവിന്റെയും കായിയുടെയും മകനായി 1923-ല്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിന് ശേഷമുള്ള പ്രകടനത്തില്‍ പങ്കെടുത്തു. അറസ്റ്റു വാറണ്ടും പോലീസിന്റെ നിരന്തരമായ അന്വേഷണംമൂലവും ഒളിവില്‍പോയി. പൊലീസ് വീട് കൈയേറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഓട്ടോകാസ്റ്റ് ഫാക്ടറിക്കായുള്ള സ്ഥലമെടുപ്പുവേളയിൽ ഉപാധിരഹിതമായി 18 സെന്റ് സ്ഥലവും വീടും സർക്കാരിലേക്കു വിട്ടുകൊടുത്തു. 1999 ഡിസംബര്‍ 22-ന് അന്തരിച്ചു. ഭാര്യ: ചെല്ല. മക്കള്‍: ചന്ദ്രിക, വത്സല, കനകമ്മ, നിര്‍മ്മല.
എ. ഹസാന്കുഞ്ഞ്
ആലപ്പുഴ നോര്‍ത്ത് പുത്തനങ്ങാടി പട്ടേരി പറമ്പില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത വോളണ്ടിയർമാരിൽ ഒരാളായിരുന്നു. ജാഥയുടെ ക്യാപ്റ്റൻ പത്മനാഭൻ ആയിരുന്നു. കൈയിൽ വാരിക്കുന്തവും തോൾസഞ്ചിയുമായിട്ടാണു പോയത്. ഇൻസ്പെക്ടർ നാടാരുമായി മുൻനിരക്കാർ തർക്കിക്കുന്നതു കാണാമായിരുന്നു. വെടിവയ്പ്പ് തുടങ്ങിയപ്പോൾ കമിഴ്ന്നുകിടന്നു രക്ഷപ്പെട്ടു. തുടർന്ന് ആലപ്പി കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജോലിക്കാരിൽ ചിലർ ഹസനെതിരെ വാറണ്ടുണ്ടെന്ന വിവരം അറിയിച്ചത്. തുടർന്ന് എട്ടുമാസം ഒളിവിൽ കഴിഞ്ഞു. വാറണ്ട് പിന്‍വലിച്ചതോടെ നാട്ടില്‍ തിരിച്ചെത്തി.
വി.ഇ. കരുണാകരന്
കഞ്ഞിക്കുഴി അത്തിക്കാട്ടുവീട്ടില് ഇട്ടിയാതിയുടെയും കായിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ. കണ്ണര്‍കാട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കണ്ണർക്കാട്ട് ക്യാമ്പിന്റെ വോളന്റിയർ ക്യാപ്റ്റൻ ആയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന വോളന്റിയർമാർക്കു ഭക്ഷണം വച്ചുനല്കിയിരുന്നത് കരുണാകരന്റെ വീട്ടിൽ നിന്നായിരുന്നു. പൊളിച്ച മാരാരിക്കുളം പാലത്തിൽ നിന്ന് മുക്കാൽ കിലോമീറ്റർ അകലെയായിരുന്നു ക്യാമ്പ്. പട്ടാളം പാലം പുനർനിർമ്മിക്കുന്നവിവരം ബാലനായ പളനിയാണ് അറിയിച്ചത്. കുറച്ചു പട്ടാളക്കാർ മാത്രമേയുള്ളൂവെന്നാണ് അപ്പോൾ ഉണ്ടായിരുന്ന ധാരണ. കരിങ്ങാട്ടുവെളി, പൂത്തുറ, പുത്തൻപുര ക്യാമ്പുകളിൽ നിന്നുകൂടി വോളന്റിയർമാരെ സംഘടിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ […]
പി.കെ. പരമേശ്വരന്
ചേര്‍ത്തല കൊച്ചുവെളി വീട്ടില്‍ പത്മനാഭന്റെയും കായിയുടെയും മകനായി 1920-ല്‍ ജനിച്ചു. 4-ാം ക്ലാസ് വരെ പഠിച്ചു. കയര്‍ നെയ്ത്തുതൊഴിലില്‍ വിദഗ്ദ്ധനായിരുന്നതിനാല് ആശാന് എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഒളതല ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പോലീസ് വെടിവയ്പ്പില്‍ കായലില്‍ച്ചാടി രക്ഷപ്പെട്ടു. പിഇ10/122 നമ്പർ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് 2 വർഷം ഒളിവിൽ കഴിഞ്ഞു. കേസ് പിൻവലിച്ചശേഷമാണു തിരികെ വന്നത്. 1964-നുശേഷം സിപിഐയിലും പിന്നീട് ആർ.എസ്.പിയിലും പ്രവർത്തിച്ചു. കൊട്ടാരക്കരയില്‍ […]
കെ. കേശവന്
ചേര്‍ത്തല വയലാര്‍ കിഴക്ക് വില്ലേജില്‍ ഉഴുവമുറിയില് കുളക്കാട്ടുവീട്ടില് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. ട്രേഡ് യൂണിയൻ സജീവപ്രവർത്തകൻ. കളവകോടം ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്.1978 ഏപ്രിൽ 9-ന് അന്തരിച്ചു. ഭാര്യ: കായി ഭാര്‍ഗവി.
നാരായണന് പരമേശ്വരന്
വയലാര്‍ ചക്കാലക്കല്‍ വെളിയില്‍ വീട്ടില്‍ കൊച്ചു പാറുവിന്റെ മകനായി 1922-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് അംഗമായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ജാഥ നടത്തുന്നതിലും പ്രധാനിയായിരുന്നു. വയലാർ വെടിവെയ്പ്പിൽ രക്തസാക്ഷിയായി. സഹോദരങ്ങൾ: ശ്രീധരന് നാരായണന്, നാരായണന് കരുണാകരന്.
കൊച്ചയ്യപ്പന് ഗംഗാധരന്
മുഹമ്മ പനയിക്കല്‍ വീട്ടിൽ 1925-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കണ്ണാർകാട് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ-8/112 നമ്പർ കേസിൽ പ്രതിയായി. 13 മാസം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ഭാർഗവി. മക്കൾ: പവിത്രൻ, വിനോമ്മ, കുസുമ.
എ.കെ. ദാമോദരന്‍
ആലപ്പുഴ തെക്ക് വെള്ളാണിക്കൽ വാർഡ് ആലുംമൂട് വീട്ടില്‍ കേശവന്റെ മകനായി 1921-ൽ ജനനം. ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പുന്നപ്രയിൽ പട്ടാള വെടിവയ്പ്പിൽ രക്തസാക്ഷിയായ എ.കെ. രാമകൃഷ്ണൻ സഹോദരനാണ്. മക്കള്‍: ശാന്തമ്മ. മക്കൾ: ലീല, രാധ, സോമരാജ്, സുജാത, തങ്കമണി, ചന്ദ്രബാബു, അജിത്കുമാര്‍.
അയ്യപ്പൻ
തുറവൂർ താലൂക്കിലെ തൊണ്ടു വേലിയിൽ ഇട്ടിക്കോരന്റെയും ചീരയുടെയും മകനായി 1924-ൽ ജനനം. നെയ്ത്തു തൊഴിലാളിയായിരുന്നു. മേനാശ്ശേരി ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. പിഇ-10/1122 കേസിൽ പ്രതിയായി. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ 10 വരെ ഒളിവിൽ കഴിഞ്ഞു. 2003 ഏപ്രിൽ മാസത്തിൽ അന്തരിച്ചു.ഭാര്യ: നാരായണി, മക്കൾ മുരളി, ആനന്ദവല്ലി, ചന്ദ്രിക, അജിത, രമേശൻ.
അയ്യപ്പന് ഭാസ്കരന്
മുഹമ്മ പഞ്ചായത്തില്‍ ചെമ്പുവെളിയില് വീട്ടില്‍ 1982-ൽ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പൂജവെളി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു. പിഇ-8/122 നമ്പർകേസില് പ്രതിയായി. തുടർന്ന് തലയോലപ്പറമ്പിൽ ഒളിവിൽ കഴിഞ്ഞു. 1997-ൽ അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: അശോകൻ, ദിനേശൻ, അജാമളൻ, അരവിന്ദാക്ഷൻ.
പി.വി. രാഘവൻ
വയലാർ കാരുപറമ്പിൽ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കളവംകോടം ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിഇ 10/1122 നമ്പർ കേസിലും മീനപ്പള്ളി കെട്ടിടം തീവച്ചുനശിപ്പിച്ച കേസിലും പ്രതിയായിരുന്നു. ഒളിവിൽ താമസിക്കവേ അറസ്റ്റിലായി ചേർത്തല ലോക്കപ്പിൽ 6 മാസം മർദ്ദനത്തിനിരയായി. പാലക്കാട് 3.5 ഏക്കർ ഭൂമി പതിച്ചുകിട്ടി.
അഗസ്റ്റിൻ മത്തായി
മാരാരിക്കുളംതെക്ക്ആഞ്ഞിലിക്കൽ വീട്ടിൽ അഗസ്റ്റിന്റെയും അന്നമ്മയുടെയും മകനായി 1919 ജൂലൈ 23-ന് ജനിച്ചു. മാതാപിതാക്കളുടെ തൊഴിൽ കച്ചവടവും കയർപിരിയുമായിരുന്നു. ഏഴാംക്ലാസ് വരെ പഠിച്ചു. ഡാറാസ്മെയിൽ മില്ലിൽ തൊഴിലാളിയായിരുന്നു. കാട്ടൂർ ക്യാമ്പിലെ അംഗമായിരുന്നു. തുമ്പോളി വടക്കുവശമുള്ള കലുങ്ക് പൊളിക്കുന്നതിലും ടെലിഫോൺ കമ്പി മുറിക്കുന്നതിലും പങ്കാളിയായി. പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനാൽ കൊല്ലത്ത് ഒളിവിൽപോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2006 മാർച്ച് 23-ന് അന്തരിച്ചു. ഭാര്യ: പ്രസ്തീന.
പപ്പുവാസു
വയലാര്‍ ചാനിയില് കുറുന്തോട്ടം വീട്ടിലാണ് പപ്പു വാസുവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കയർഫാക്ടറി തൊഴിലാളിയായിരുന്നു. തൊഴിലാളി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കൊല്ലപ്പള്ളി ക്യാമ്പിലായിരുന്നു. രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള അമ്പലത്തിനു പുറകിലുണ്ടായിരുന്ന വയലാർ ക്യാമ്പിലേക്ക് മൂന്നു ദിവസം മുമ്പ് നിയോഗിക്കപ്പെട്ടു. വെടിവയ്പ്പിൽ വലതുതോളിനും വലതുചന്തിക്കും വെടിയേറ്റു. കഷ്ടിച്ച് ഇരുപതുവാരം മാത്രം അകലെനിന്നുള്ള യന്ത്രത്തോക്കിൽ നിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞുവന്നുകൊണ്ടിരുന്നു. കണ്ണുതുറന്നപ്പോൾ കോയിക്കൽ അമ്പലത്തിന്റെ തെക്ക്-പടിഞ്ഞാറായി കിടക്കുന്ന തോടിന്റെ താഴ്ചയിലാണു കിടന്നിരുന്നത്. അവിടുന്ന് പടിഞ്ഞാറേക്കു നീന്തി പുല്ലൻചിറചാലിൽ ചെന്നു. അവിടെനിന്ന് മുക്കിയിട്ടിരുന്ന […]
വി.ആര്. വാസു
കടക്കരപ്പള്ളി തെക്കേവാഴത്തുശ്ശേരിയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാര്‍ സമരത്തെത്തുടർന്ന് അറസ്റ്റിലായി. ക്രൂരമായി മര്‍ദ്ദനത്തിനിരയായി. 1976 ജൂണ്‍ 6-ന് അന്തരിച്ചു.ഭാര്യ:പങ്കജാക്ഷിവാസു. മക്കള്‍:പൊന്നമ്മ, ജലജ, ദിനേശന്, സുശീല, സുജാത, സുധര്‍മ്മ
ഭാസ്കരപണിക്കർ
പട്ടണക്കാട് കണ്ണന്തറയിൽ നാരായണപ്പണിക്കരുടെ മകനായി1922-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ ഒരു വിഭാഗം പട്ടാളത്തെ എതിർക്കാനായി മുന്നോട്ടു നീങ്ങി. അവർക്കൊപ്പം ഭാസ്കരനും ഉണ്ടായിരുന്നു. വെടിവയ്പ്പിൽ അവർ ചിതറി. അതിനുശേഷമാണ് പട്ടാളം ക്യാമ്പിൽ എത്തിയത്. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ 28 വരെ 14 മാസം ഒളിവില്‍ കഴിഞ്ഞു. പട്ടാളം വീട് തീവച്ചു നശിപ്പിച്ചു.1991ൽ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രവീന്ദ്രൻ, ബാബു, […]
ടി.ജെ. ദേവസ്റ്റ്യ
ആലപ്പുഴ വടക്ക് തറമേലില് വീട്ടില്‍ ഔസേപ്പിന്റെ മകനായി 1922-ല്‍ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ആരുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പൊലീസിന്റെയും ഗുണ്ടകളുടെയും മർദ്ദനം രോഗബാധിതനാക്കി. ഭാര്യ: മേരി.
പത്മനാഭൻ പപ്പൻ
ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ നികർത്തിൽ വീട്ടിൽ പപ്പൻ എന്ന് അറിയപ്പെട്ടിരുന്ന പത്മനാഭൻ1921-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നു.പപ്പന്റെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകളാണ് ഏറ്റത്. എങ്കിലും മരിച്ചില്ല. ചോരയിൽ കുളിച്ചുകിടന്ന പപ്പനെ എം.സി. കുമാരനും കൂട്ടുങ്കൽ പരമേശ്വരനും പാതിരാ കഴിഞ്ഞ് വന്ന് രക്ഷപ്പെടുത്തി. ദയാലുവായ ഒരു ഡോക്ടർ രഹസ്യമായി ചികിത്സിച്ച് രക്ഷപ്പെടുത്തി.1994 ആഗസ്റ്റിൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: ശാരദ, ലീല.
പാപ്പി ഗോപാലന്
ആര്യാട് പാണംതയ്യില്‍ വീട്ടിൽ 1910-ൽ പാപ്പിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. ഡാറാസ്മെയിൽ കമ്പനി തൊഴിലാളിയായിരുന്നു. ഫാക്ടറി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിൽ പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. വാറണ്ട് ഉള്ളതുകൊണ്ട് കൊല്ലം കളികൊല്ലൂരിൽ ഒരു വർഷം ഒളിവിൽപോയി. കശുവണ്ടി തൊഴിലാളികൾക്കിടയിൽ എം.എൻ. ഗോവിന്ദൻനായരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചു. കേസ് പിൻവലിച്ചപ്പോൾ തിരിച്ചുവന്നു. കമ്പനികൾ ജോലി നൽകാൻ തയ്യാറായില്ല. അവസാനം കെ.കെ. കുഞ്ഞന്റെ ശുപാർശ പ്രകാരം കുളത്തിങ്കൽ പോത്തൻ ജോലി നൽകി. 1991 ഏപ്രിൽ 4-ന് […]
അച്യുതന്
മാരാരിക്കുളംതെക്ക് കുറത്തു പറമ്പിൽ 1919-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടി.കയർ ഫാക്ടറി തൊഴിലാളിയായിരുന്നു1 1936 മുതല്‍1940 വരെകോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. പിഇ-4/1114, എസ്.സി-7/116 നമ്പർ കേസുകളിൽ പ്രതിയായി. എസ്.സി-7/116 നമ്പർ കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. ഭാര്യ: ഭാരതി.
എ.കെ. കേശവന്
പുന്നപ്ര വടക്ക് ആഞ്ഞിലിക്കാത്തറ വീട്ടില്‍ 1926-ൽ ജനനം. ആസ്പിൻവാൾ കമ്പനിയിലെ മൂപ്പനായിരുന്നു. തൊഴിൽ ചെയ്തുകിട്ടിയ പണം പൊതുകാര്യങ്ങൾക്കായി വിനിയോഗിച്ചുകൊണ്ടിരുന്നു. പറവൂർ എസ്എൻഡിപി വൈഎംഎയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. അറവുകാട് ക്ഷേത്രയോഗത്തിൽ സജീവമായിരുന്നു. ക്ഷേത്രത്തിന്റെ പടയണി നടത്തുമ്പോൾ നേതാവായി മുന്നിൽ നിന്നു നയിച്ചതും നേതൃത്വം നൽകുന്നതും കേശവൻ ആയിരുന്നു. ഇതിനെത്തുടർന്നാണ് പടയണി വാപ്പൻ എന്ന പേരുവീണത്. 1938-ലെ സമരത്തിൽ പങ്കെടുത്തു. എസ്.സി.17/116 നമ്പർ കേസിൽ ആലപ്പുഴ ലോക്കപ്പിലടച്ചു. ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. സെഷൻസ് കോടതി ഒരുവർഷത്തെ തടവിനു വിധിച്ചു. എം.ടി. […]
റ്റി.കെ. കുമാരന്
മുഹമ്മ തോട്ടത്തുശ്ശേരിയില് കണ്ടയുടെയും മങ്കയുടെയും മകനായി 1925-ല്ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 21-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. തൊഴിലാളി സംഘടിപ്പിക്കുന്നതിനും ജാഥ നടത്തുന്നതിനും നേതൃത്വം നൽകിയിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. അവിടെ നിന്നും കണ്ണാർക്കാട് ക്യാമ്പിലേക്കു മാറി. ഒക്ടോബർ 26-ന് വെളുപ്പിന് 5.30-ന് വാട്ടുകപ്പ വേവിച്ചതും തേയില വെള്ളവും കഴിച്ച് അമ്മയോട് അനുവാദം വാങ്ങിയാണ് ഉറ്റസുഹൃത്ത് ഭാനുവും ഗരുഡക്കാരൻ കുമാരനും മറ്റുചില കൂട്ടുകാരും വീട്ടിൽ നിന്നും ഇറങ്ങിയത്. മാരാരിക്കുളം പാലം പൊളിക്കുന്നതിനായി നീങ്ങിയ നൂറോളം സമരക്കാർക്കുനേരെ പൊലീസ് […]
വേലു രാമൻ
പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി
വേലുരാമൻ
തുറവൂർ പുതുവാൾ നികർത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്.വയലാർ ക്യാമ്പിലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽ നിലം കുടുംബത്തിനു പതിച്ചുകിട്ടി. മക്കൾ: രാമൻ, ദാമോദരൻ, സുഭദ്ര, സുരേന്ദ്രൻ.
വേലുരാമന്
വയലാര്‍ ഈസ്റ്റ് പുതുവല്‍ നികര്‍ത്തില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. സമരത്തിൽ മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. വയലാറിലെ വെടിവയ്പ്പിൽ രക്തസാക്ഷിയായി.
അയ്യൻ ഗംഗാധരൻ
പട്ടണക്കാട് വേലിക്കകത്തു വീട്ടിൽ അയ്യന്റെയും കൊച്ചുമാണിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. പട്ടാളക്കാർ വീട് തീവെച്ച് നശിപ്പിച്ചു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽപോയി. 2009 ജൂലൈ 27-ന് മരണം. ഭാര്യ: സുമതി. മക്കൾ: ഹരിദാസ്, രാധാമണി.
കെ.ഇ. കുമാരൻ
മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കറുകയിൽ വീട്ടിൽ ഇട്ടിക്കണ്ടന്റെ 5 മക്കളിൽ ഇളയവനായി ജനിച്ചു. മണ്ണഞ്ചേരി സ്ക്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. അതുകൂടാതെ കായലിൽ കക്ക വാരുന്നതിനും മണൽവാരുന്നതിനും കുമാരൻ പോകുമായിരുന്നു. കോമളപുരം പാലം പൊളിക്കുന്ന ടീമിൽ ഉണ്ടായിരുന്നു. പോള ഭാഗത്തുള്ള മാധവന്റെ വീട്ടിൽ ഉണ്ടാക്കിയ വാരിക്കുന്തവുമായിട്ടാണു ജാഥയ്ക്കു പോയത്.പിന്നീട് വയലാറിൽ സമരത്തിൽ പങ്കെടുക്കുന്നതിനും കായൽമാർഗ്ഗം പോയിരുന്നു. അവിടെ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ടുമാസക്കാലം ജയിലിലായിരുന്നു. മർദ്ദനത്തിനിരയായി. ഭാര്യ: നളിനി. മക്കൾ: […]
സി.കെ. കുമാരന്
മുഹമ്മ പഞ്ചായത്തില്‍ ആഞ്ഞിലിപ്പറമ്പില്‍ വീട്ടില്‍ 1928-ല്‍ ജനനം. കര്‍ഷകത്തൊഴിലാളി കുടുംബമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പിഇ-8/112 നമ്പർ കേസിൽ പ്രതിയായി. 6 മാസത്തിനുമേൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ: ഗൗരി. മകൻ: രാജേഷ്.
കെ.കെ. കരുണാകരന്
ചേര്‍ത്തല മുനിസിപ്പാലിറ്റി സഎസ്എംസി വാര്‍ഡ് കുറ്റിക്കാട്ടുവെളിയില് മാത്തകൊച്ചന്റെ മകനായി ജനനം. ശ്രീനാരായണവിലാസം കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയന്റെ ഫാക്ടറി കണ്വീനറുംമാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. മാരാരിക്കുളത്തുനിന്നും കരുണാകരൻ വയലാർ ക്യാമ്പിലേക്കു പോയി. സായിപ്പു കുമാരനെ അറിയാമായിരുന്നു. ഒക്ടോബർ 27-ന്റെ വയലാർ വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു വൈക്കത്ത് രാമൻ എന്ന സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. തൊട്ടടുത്തുള്ള ഫാക്ടറിയിൽ ജോലി ചെയ്തു. 6 മാസം കഴിഞ്ഞു നാട്ടിൽ തിരിച്ചുവന്നു. പഴയ കമ്പനിയിൽ ജോലിക്കു കയറിയപ്പോൾ […]
പി.കെ. വാസുദേവൻ
വയലാർ പൂക്കാട്ടുചിറയിൽ വീട്ടിൽ 1922-ൽ ജനനം. സംസ്കൃതം, ഹിന്ദി വിദ്വാൻ ആയിരുന്നു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗവും, ദി ജനറൽ എക്സ്പോർട്ട് കമ്പനിയിലെ കൺവീനറുമായിരുന്നു. സമരത്തിൽ കോയിക്കൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ കഷ്ടിച്ചു രക്ഷപ്പെട്ടു. പിഇ-10 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ തൃപ്പൂണിത്തുറ, കല്ലായി, മംഗലാപുരം, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സഹോദരി കാർത്യായനി സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1981 മാർച്ച് 19-ന് അന്തരിച്ചു. ഭാര്യ: […]
ഇട്ട്യാതി ദിവാകരന്
തണ്ണീര്‍മുക്കം തെക്ക് വില്ലേജ് ചാരമംഗലം മുറിയിൽ കോഴിപ്പറമ്പിൽ വീട്ടിൽ മാണിക്യയുടെ മകനായി 1926-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. 20-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. മുപ്പിരിത്തോടിലെ പാലം പൊളിക്കുന്നതിൽ പങ്കാളിയായി. പിഇ-8/1122 നമ്പർ കേസിൽ 21-ാം പ്രതിയായി. തുടർന്ന് 13 മാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ സജീവമായിരുന്നു. 1998 മാർച്ചിൽ അന്തരിച്ചു. അവിവാഹിതനായിരുന്നു.
വേലുദാമോദരന്
ആര്യാട് നികര്‍ത്തില്‍ വീട്ടില്‍1921-ന് ജനനം. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിന്റെ ഭാഗമായി പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റുവാറണ്ടിനെ തുടര്‍ന്ന് ഒരു വർഷക്കാലം ഒളിവില്‍ കഴിഞ്ഞു. എസ്. കുമാരന്റെ സഹപ്രവർത്തകനായിരുന്നു.
പപ്പു
വടക്കൻആര്യാടിൽ ചാലിൽവീട്ടിൽ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. ആസ്പിൻവാൾ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. മർദ്ദനമേറ്റു. 1947 മാര്‍ച്ച് 7 മുതല്‍ 25 സെപ്തംബര്‍ വരെ 7 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു. 1968-ല്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മി.
പി.എ. ജോര്‍ജ്
ആര്യാട് വെളശേരില് വീട്ടില്‍ ആന്‍ഡ്രൂസിന്റെ മകനായി 1927-ല്‍ ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു.സമരത്തെതുടര്‍ന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി.പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 1946 നവംബര്‍ 28 മുതല്‍ 1947 ഓഗസ്റ്റ് 30 വരെ 10 മാസം ഒളിവിൽ കഴിഞ്ഞു.
വി.കെ. കൃഷ്ണന്
മുഹമ്മ പഞ്ചായത്തിലെ മുത്തിപ്പറമ്പില് വീട്ടിൽ 1906-ൽ ജനിച്ചു. മത്സ്യത്തൊഴിലാളി കുടുംബാംഗമായിരുന്നു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര ഭാഗത്താണ് ഒളിവിൽ കഴിഞ്ഞത്. നിരവധി തവണ മർദ്ദനമേറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. 1998-ൽ അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കള്‍: ചന്ദ്രന്, രഞ്ജന്‍, രമണൻ.
കൊച്ചുക്കുട്ടി
പുന്നപ്ര വടക്ക് പറവൂര്‍ പൊട്ടയ്ക്കല്‍ വീട്ടില്‍ ജനനം. പുന്നപ്ര സമരത്തിൽ പങ്കാളിയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 05-11-1947 മുതല്‍ 10-11-1951 വരെ ജയില്‍ശിക്ഷ അനുഭവിച്ചു. പിഇ.8/1122 നമ്പർ കേസിൽ ലോക്കപ്പിലും കിടന്നു.
കൊച്ചൂട്ടി ദാമോദരൻ
പുന്നപ്ര നോർത്ത് പറവൂർ കുഞ്ഞാലിക്കലിൽ നിന്നും പതിനഞ്ചിൽ വീട്ടിൽ ജനനം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.8/1122 നമ്പർ കേസിൽ 14 മാസം ഒളിവിൽ പോയി.
രാഘവന്
ആലപ്പുഴ വടക്ക് ചുങ്കം വാർഡ് വളഞ്ഞവഴി ചിറ്റുവേലിക്കകത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. സമരകാലത്ത് സജീവമായി സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെട്ടു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നു ക്രൂരമര്‍ദ്ദനത്തിനിരയായി.1989ആഗസ്റ്റ് 27-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞുലക്ഷ്മി രാഘവന്. മക്കള്‍: പൊന്നമ്മ, പ്രസന്നന്, മാധനപ്പന്, ജനകുമാര്.
എം.കെ. ദാമോദരന്‍
ആര്യാട് കണ്ടനാട്ടുവെളി വീട്ടിൽ കേശവന്റെയും പൊന്നമ്മയുടേയും മകനായി ജനിച്ചു. പണിമുടക്കിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസ് കൃഷിനാശം വരുത്തുകയുണ്ടായി. 11 മാസം ഒളിവിൽ കഴിഞ്ഞു. ന്യൂ മോഡൽ സൊസൈറ്റിയിലെ തൊഴിലാളിയായിരുന്നു. 2000 ജൂണ്‍ 18-ന് അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: പ്രകാശന്, ലൈലമ്മ, ജഗദമ്മ.
പി.കെ. തങ്കപ്പന്
പുന്നപ്ര വടക്ക് മതടിത്തയ്യില് പതിമൂന്നിൽ വീട്ടില്കുഞ്ഞന് വൈദ്യരുടെയും പാര്‍വ്വതിയുടെയും മകനായി 1923-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കച്ചവടമായിരുന്നു തൊഴിൽ. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. കൈയിൽ ഉൾപ്പെടെ ശരീരത്തിൽ നാലിടത്ത് വെടിയേറ്റു. അവശനായി സമരഭൂമിയിൽ കിടന്നിരുന്ന തങ്കപ്പനെ രാത്രി വന്ന പട്ടാളം തോക്കിന്റെ പാത്തികൊണ്ട് തല്ലിച്ചതച്ചു. മരിച്ചുവെന്നുകരുതി മറ്റു മൃതദേഹങ്ങളോടൊപ്പം കൂട്ടിയിട്ടു കത്തിക്കാൻ എടുത്തിട്ടു. അവിടെനിന്നും ഇഴഞ്ഞു രക്ഷപ്പെട്ടു. ഒരു വർഷം ഒളിവിലും ചികിത്സയിലുമായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: വി.റ്റി. മോഹനന്, […]
ടി.വി ദാസ്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാര്‍ഡില്‍ പ്ലാം പറമ്പില്‍ വീട്ടില്‍ 1917-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നവംബർ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട് 10 മാസക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണതടവുകാരനായി. ക്രൂരമർദ്ദനത്തിനിരയായി. ശിക്ഷവിധിച്ച് 1948 ഡിസംബര്‍ മുതല്‍ 1949 ഒക്ടോബര്‍ വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും 10 മാസം തടവുശിക്ഷ അനുഭവിച്ചു. 1981 ജൂൺ 8-ന് അന്തരിച്ചു. ഭാര്യ: ജാനകിദാസ്.
കെ.എസ്. ദിവാകരൻ
തുറവൂർ ഭൈമീ മന്ദിരം വീട്ടിൽ ജനനം. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുക്കുകയും നിരവധിതവണ പോലീസ് മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. 1978 ജൂൺ 20-ന് അന്തരിച്ചു. ഭാര്യ: ഭൈമിഅമ്മ.
കെ.എസ്. ദിവാകരന്
ആലപ്പുഴ തിരുമല ഭായ്മി മന്ദിര്‍ വീട്ടില്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1984 ഫെബ്രുവരി 27-ന് അന്തരിച്ചു. ഭാര്യ: ഭൈമി.
ആല്‍ബര്‍ട്ടോ
ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡില്‍ വട്ടത്തില്‍ വീട്ടില്‍ ജനനം. പുന്നപ്ര സമരത്തിൽ പങ്കാളിയായിരുന്നു. കേസിൽ പ്രതിയായതോടെ ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1997-ൽ അന്തരിച്ചു. ഭാര്യ: മാര്‍ഗിലി. മകൾ: ലൈസമ്മ.
എൻ.കെ. അങ്കൻ
കോടംതുരുത്ത് താനിപ്പള്ളി നികർത്തിൽ കറുമ്പന്റെയും കോമയുടെയും മകനായി 1924-ൽ ജനിച്ചു.തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവമായിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒരുവർഷവും ആറുമാസവും ഒളിവിൽ കഴിഞ്ഞു. 1964-നു ശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളി യൂണിയൻ കോടംതുരുത്ത് മേഖലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ശ്വാസകോശ കാൻസറിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ബേബി, ശശി, മോഹനദാസ്, അജയഘോഷ്.
സി.കെ. പത്മനാഭൻ
ചേർത്തല തുറവൂർ വടക്ക് മട്ടപ്പുറത്ത് വീട്ടിൽ കൊച്ചയ്യപ്പന്റെ മകനായി 1922-ൽ ജനനം. നെയ്ത്തു തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനെന്ന നിലയിൽ വയലാർ സമരത്തിൽ പങ്കെടുത്തു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ കഴിയവെ അറസ്റ്റിലായി. ആലപ്പുഴ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1964-നു ശേഷം സിപിഐയിൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1992-ൽ അന്തരിച്ചു. ഭാര്യ: മാധവി.
മോറിസ് ഏലിയാസ് ആന്റണി
ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ കുളത്തില്‍ പുരയിടം വീട്ടില്‍ 1923-ൽ ജനനം. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. (7-3-1946 മുതല്‍ 6-12-1942) ഏകദേശം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1963 ഏപ്രില്‍ 20-ന് അന്തരിച്ചു.ഭാര്യ: ത്രേസ്യാമ്മ.
അലക്സാണ്ടര്‍ മാത്യു (പീറ്റര്‍ അലക്സാണ്ടര്‍)
ആലപ്പുഴ തെക്ക് പാടയ്ക്കല്‍ ചെറുവള്ളിക്കാട് വീട്ടില്‍ ആലക്സാണ്ടർ മാത്യുവിന്റെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് ആറുമാസക്കാലത്തോളം ഒളിവിൽ പോയി. 1995 ജൂൺ 30-ന് അന്തരിച്ചു. ഭാര്യ:എലിസബത്ത്. മക്കള്‍: മാത്യു, പീറ്റർ, സെലിൻ, ത്രേസ്യാമ്മ
കെ. ദാമോദരൻ
തുറവൂർ കളത്തിത്തറ വീട്ടിൽ കേശവൻനായരുടെ മകനായി 1915-ൽ ജനനം. സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് പിഇ-7/1122, പിഇ-10/1122 എന്നീ കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽപോയി. 1946 ഒക്ടോബർ മുതൽ 1 വർഷക്കാലം വൈകത്തും മറ്റും ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിലടച്ചു. ക്രൂരമായി മർദ്ദിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പിന്നീട് ജെഎസ്എസിൽ ചേർന്നു. അന്തരിച്ചു.
വി.വി. കേശവന്
മുഹമ്മ ചാരമംഗലം പുത്തന്‍വെളിയില്‍ വീട്ടിൽ 1906-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 40-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. മാരാരിക്കുളം വെടിവയ്പ്പിനെ തുടർന്ന് പട്ടാളം മുഹമ്മ പൂജവെളി ക്യാമ്പ് തീവച്ചു നശിപ്പിച്ചു. പിഇ-8/112 നമ്പർ കേസിൽ വാറണ്ടായി. തുടർന്ന് കേശവനും സുഹൃത്തുക്കളും കോട്ടയം, ഏറ്റുമാനൂർ, തിരുവാതുക്കൽ മേഖലകളിൽ 7 മാസം ഒളിവിൽ താമസിച്ചു. 1964-നുശേഷം സിപിഐ പ്രവർത്തകനായി. ട്രേഡ് യൂണിയൻ ഭാരവാഹി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996 ആഗസ്റ്റ് 13-ന് അന്തരിച്ചു.ഭാര്യ: അക്കാമ്മ.മക്കൾ: സലിഷ്, ഓമന, സുമതി, […]
വി.വി. പരമേശ്വരൻ
ചേർത്തല പറയക്കാട് വൈപ്പശേരി വീട്ടിൽ ജനനം. പട്ടാളക്കാരോടു നേർക്കുനേരെ ഏറ്റുമുട്ടിയ ധീരനായിരുന്നു. പിഇ-5/1122, പിഇ-15/1122 നമ്പർ കേസുകളിൽ പ്രതിയായി. അറസ്റ്റുവാറണ്ടിനെ തുടർന്ന് 1949 സെപ്തംബർ വരെ ഒളിവിൽ പോയി. 1986 ഒക്ടോബർ 27-ന് ഇറങ്ങിയ പത്രത്തിൽ വൈപ്പിശേരി പരമേശ്വരനെയും മറ്റു സമരസേനാനികളെയും കുറിച്ചുള്ള വിവരണം പ്രസിദ്ധീകരിച്ചിരുന്നു.
എ. ഗോവിന്ദന് കടക്കരപ്പള്ളി
ചേര്‍ത്തല പടിഞ്ഞാറേ തേറാത്തുവീട്ടില് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. ഒളിവിൽ പോയി. 1989 സെപ്തംബര്‍ 11-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: ധര്‍മ്മജ, സുരേന്ദ്രന്, സാവിത്രി, ബേബി, രഘുവരന്, ദസന്.
വെളുത്ത കേശവന്
ചേര്‍ത്തല കടക്കരപ്പള്ളി കോരംതറയില് വീട്ടില്‍ വെളുത്തയുടെയും ഊലിയുടെയും മകനായി 1913-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. നെയ്ത്ത് തൊഴിലാളി ആയിരുന്നു. വെടിവെയ്പ്പിൽ ഇടതുതോളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ജ്യേഷ്ഠസഹോദരന് കുമാരൻ സമരത്തില്‍ വെടിയേറ്റു മരിച്ചു.1983 മാര്‍ച്ച് 31-ന് അന്തരിച്ചു. ഭാര്യ: കറുമ്പി. മക്കൾ: നാരായണന്, രേണുക, തങ്കമ്മ.
വി.കെ. ദിവാകരന്
ആലപ്പുഴ ചെട്ടികാട് വെളിയില്‍ വീട്ടില്‍ 1913-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. 20 വയസുമുതൽ യൂണിയനിലും സ്വാതന്ത്ര്യസമരത്തിലും സജീവമായി. പുന്നപ്ര-വയലാർ സമരത്തിൽ ക്യാമ്പിലെ സെൻട്രിയായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഇക്കാലത്തു പോലീസുകാര്‍ വീട്ടിലുള്ളവരെ മര്‍ദ്ദിക്കുകയും ജംഗമസാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തു. കേസ് പിൻവലിച്ചതായി അറിഞ്ഞ് തിരികെ വീട്ടിൽ വന്നപ്പോൾ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. മർദ്ദിച്ച് അവശനാക്കി. അന്ന് ഇടതുതോളിന് പൊലീസിന്റെ തോക്കുകൊണ്ടുള്ള അടിയേറ്റതുമൂലം കൈപൊക്കുവാനോ ജോലിക്കുപോകുവാനോ കഴിയാതായി. ഭാര്യ: […]
സി.എ. കുമാരന്
മാരാരിക്കുളം നോര്‍ത്ത് മാടത്താണിച്ചിറ വീട്ടില്അച്യുതന്റെയുംകാണിയുടെയുംമകനായി1923-ൽ ജനിച്ചു.കയര്‍ത്തൊഴിലാളി ആയിരുന്നു. മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ സജീവമായിരുന്നു. വിദേശവസ്ത്ര പിക്കറ്റിംഗ്, നിയമലംഘനപ്രസ്ഥാനം എന്നിവയിൽ പങ്കെടുത്തു. ഗാന്ധിസ്മാരക സേവാകേന്ദ്രത്തിന്റെ സ്ഥാപക അംഗമാണ്. മാരാരിക്കുളം പാലം പൊളിക്കുന്നതില്‍ നേതൃത്വം വഹിച്ചിരുന്നു. പിഇ7/1122 നമ്പർ കേസിൽ ആലപ്പുഴ സ്പെഷ്യൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരുവർഷക്കാലം (1946 ആഗസ്റ്റ് മുതല്‍ 1947 ഡിസംബര്‍ വരെ) ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. സഹോദരങ്ങള്‍: അയ്യന്, നാരായണന്, കൃഷ്ണന്, കല്ല്യാണി, […]
പി.കെ. ബാലകൃഷ്ണൻ
പട്ടണക്കാട് പുഷ്പവാടിയിൽ വീട്ടിൽ കൊച്ചുകുഞ്ഞൻവൈദ്യരുടെ മകനായി ജനനം. പ്രാഥമിവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര വയലാർ സമരത്തിൽ സജീവമായിപങ്കെടുത്തു.സി.ജി.സദാശിവൻ, എ.കെ. പരമൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു. ചേർത്തലപോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനരയായി. ആലപ്പുഴ സബ് ജയിലിലും ശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പിന്നീട് ആസാമിൽ ജോലി തേടി പോയി. 1989 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ജാനകി. മകൻ: പി.ബി. അശോക് കുമാർ.
പത്മനാഭൻ പണിക്കര്‍
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ കമല ഭവനില്‍ ജനനം. ഏഴാംക്ലാസ് വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഒളിവിൽ പോയി. 1993 ജൂലൈ 4-ന് അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കള്‍: സതീഷ്ബാബു, ഷാജി, പുഷ്പലത, അംബികാദേവി.
എ.കെ. കുഞ്ഞന്‍
ആലപ്പുഴ വടക്ക് അകമ്പടിശ്ശേരിയില് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് ഒളിവിൽ പോയി. ഏകദേശം 18 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1983 സെപ്തംബര്‍ 7-ന് അന്തരിച്ചു. ഭാര്യ: എ.കെ.ഭവാനി.
പി.കെ. കുഞ്ഞുണ്ണി
ആലപ്പുഴ വടക്ക് തോണ്ടൻകുളങ്ങര വാർഡ് മഠത്തില്‍ വീട്ടില്‍ ജനിച്ചു. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1982 ഫെബ്രുവരി 2-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മ.
എ. മാധവന്
ആര്യാട് കൈതവളപ്പില്‍ വീട്ടില്‍ അയ്യപ്പന്റെ മകനായി ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചു. ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. 1982 ജൂണ്‍ 30-ന് അന്തരിച്ചു.ഭാര്യ: മാധവി.
ഭാനു
മുഹമ്മ തോട്ടത്തുശ്ശേരി വെളിയില്‍ അയ്യപ്പന്റെയും പാറുകാർത്യായനിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പൊട്ടച്ചാൽവെളി ഭാനു എന്നും അറിയപ്പെട്ടിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും കണ്ണാർകാട് ക്യാമ്പിലേക്കു മാറി. സമരക്കാർ പൊളിച്ച മാരാരിക്കുളം പാലം പട്ടാളം പുനർനിർമ്മിക്കുന്നതറിഞ്ഞ് അവിടേക്കു നീങ്ങിയ നൂറോളം സമരക്കാർക്കു നേരെ പട്ടാളം വെടിവച്ചു. വെടിവയ്പ്പിൽ ഭാനു രക്തസാക്ഷിയായി. മൃതദേഹം പട്ടാളം പാലത്തിനടയിൽതന്നെ കുഴിച്ചിടുകയായിരുന്നു. സഹോദരി: ഭാർഗവി. മകൾ: കാർത്യായനി.
എ.കെ. ഭാസ്കരന്
ആലപ്പുഴ തെക്ക് ചാണയില്‍ പുരയിടം വീട്ടില്‍ 1921-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയര്‍ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരത്തിലെ സജീവ പോരാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ആറുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു
എം.എം. അബ്ധുൾഖാദർ
ആലപ്പുഴ തെക്ക് നവറോജി പുരയിടം വീട്ടില്‍ മുഹമ്മദാലിയുടെ മകനായി 1924-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 10 മാസത്തോളം ഒളിവില്‍ കഴിഞ്ഞു. ഒളിവുകാലത്ത് സി.ജി. സദാശിവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. വലത്തേ പുരികത്തിൽ ഒരു മുറിപ്പാട് ഉണ്ടായിരുന്നു.
ടി.കെ. പ്രഭാകരന്
ചേര്‍ത്തല ചക്കൻചിറയിൽ അങ്കന്റെയും നാരായണിയുടെയും മകനായി 1920-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കളവംകോട് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വോളണ്ടിയർമാരിൽ ഒരാളായിരുന്നു.പിഇ 10/122 നമ്പര്‍ കേസില്‍ പ്രതിയായതിനെത്തുടർന്ന് വൈക്കം, തലയോലപ്പരമ്പ് മേഖലയിൽ ഒന്നരവർഷം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2009-ല്‍ അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: ദിമിത്രോവ്, തമ്പി, സോയ, പരിമള, മനോജ്, ജീവൻ, ബൈജു, അജി, സോണിയ.
കെ.എൻ. വിശ്വനാഥന്
ആര്യാട് ഗീതാലയം വീട്ടില്‍ അയ്യപ്പന്റെ മകനായി 1925-ന് ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവപ്രവർത്തകനായിരുന്നു. സമരത്തിൽ പങ്കെടുത്തതിന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റുവാറണ്ടിനെ തുടര്‍ന്ന് 10 മാസക്കാലം (1946 ഒക്ടോബര്‍ 10 മുതല്‍ 1947 ഓഗസ്റ്റ് വരെ) വിവിധ സ്ഥലങ്ങളിൽ ഒളിവില്‍ കഴിഞ്ഞു.
കെ.കെ. ചന്ദ്രൻ
ആര്യാട് ഉള്ളാടത്തറയില് വീട്ടിൽ കിട്ടന്റെ മകനായി 1924-ൽ ജനനം. ആസ്പിന്‍വാൾ കമ്പനിയിൽ കറ്റ നെയ്ത്തായിരുന്നു തൊഴിൽ. ഫാക്ടറി കമ്മിറ്റി അംഗമായിരുന്നു. ചാരപ്പറമ്പ് കുറുന്തലയിലെ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ 24-ന് രാവിലെ 9 മണിക്ക് ആര്യാട് ആസ്പിൻവാൾ സബ് ഓഫീസിൽ നിന്നും വിശ്വനാഥൻ, കട്ടുറയിൽ പാച്ചു എന്നിവരുടെ നേതൃത്വത്തിൽ കിടങ്ങാംപറമ്പ് വഴി കൊറ്റംകുളങ്ങരയിൽ എത്തിയപ്പോൾ പുന്നപ്ര വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞ് ജാഥ പിരിച്ചുവിട്ടു. കോമളപുരം പാലം പൊളിച്ച കേസിൽ പ്രതിയായി. പൊലീസുകാർ വീട്ടിൽവന്നപ്പോൾ മടയാൻതോട്ടിൽ കക്കവാരുന്ന തൊഴിലാളികളുടെ വള്ളത്തിൽ […]
കൃഷ്ണന് മുല്ലശ്ശേരി വെളിയിൽ
മുല്ലശ്ശേരി വെളിയില്‍ വീട്ടില്‍ ശങ്കുവിന്റെയും കായിയുടെയും മകനായി 1927-ൽ ജനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. കരിങ്ങോട്ടുവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വാരിക്കുന്തങ്ങൾ തയ്യാറാക്കിയിരുന്നത് കൃഷ്ണന്റെ വീട്ടിൽവച്ചായിരുന്നു. പിതാവ് ശങ്കുവും ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. നിരവധി തവണ പൊലീസ് മർദ്ദനമേറ്റിട്ടുണ്ട്. 2019-ൽ അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: പ്രകാശന്, പ്രസന്ന, ഗിരിജ.
ചീരന്‍ രാമന്‍കുഞ്ഞ്
കടക്കരപ്പള്ളി കൊച്ചുതറ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാര്‍ സമരത്തില്‍ പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. സമരത്തിനുശേഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.1992 ഏപ്രില്‍ 17-ന് അന്തരിച്ചു.ഭാര്യ:ചിന്ന.
കൊച്ചുകുഞ്ഞ്
ആര്യാട് കാരിക്കുഴിവെളിയില് വീട്ടില്‍ 1911-ല്‍ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സമരത്തില്‍ പങ്കെടുക്കുമ്പോള്‍ 35 വയസായിരുന്നു പ്രായം. സമരവുമായി ബന്ധപ്പെട്ട് പിഇ7/1122 നമ്പർ കേസിൽ പ്രതിയായി. ഒരു വര്‍ഷവും ഒരുമാസവും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. 1950-ല്‍ അന്തരിച്ചു.ഭാര്യ: കൊച്ചുപാറു. മക്കള്‍: വി.കെ. ശിവദാസ്, സത്യഭായി, ശാന്ത, വിലാസിനി.
വി.കെ. രാമന്
കണിച്ചുകുളങ്ങര കോട്ടപ്പുറത്ത് വെളിയില്‍ കൊച്ചുകുട്ടിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1926-ൽ ജനിച്ചു. കയര്‍ത്തൊഴിലാളി. പാർടി അംഗവും ട്രേഡ് യൂണിയൻ ഭാരവാഹിയുമായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് പിഇ-8/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. പൊലീസ് വീട് കത്തിച്ചു. എസ്എന്‍ഡിപി പ്രവര്‍ത്തകനായിരുന്നു. 2002 ഏപ്രില്‍ 16-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കള്‍: അമ്മിണി, രാജമ്മ, തിലകന്, അശോകന്, സുന്ദരേശന്, അംബിക, ലളിത.
ജി. ഭാസ്ക്കരൻ നായർ
മണ്ണഞ്ചേരി പഞ്ചായത്ത് ആര്യാട് റോഡ് മുക്കിന്പടിഞ്ഞാറ് ഭാഗത്ത് ജി. ഭാസ്ക്കരൻ നായർ താമസിച്ചിരുന്നത്. എസ്.ഡി.വി. സ്കൂളിൽ നിന്നും ഇന്റർമീഡിയേറ്റ് വിജയിച്ചിരുന്നു. ക്വിറ്റ്ഇന്ത്യാ സമരത്തിലും തുടർന്ന് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. നിരവധി കേസുകളിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ കുറെയധികം കാലം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. ആലപ്പുഴ സബ് ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ മൂന്നുവർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. സമരാനന്തരം കലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കലവൂർ വ്യാപാരി വ്യവസായി അസോസിയേഷന്റെ പ്രസിഡന്റ് എന്നീ ചുമതലകൾ […]
പി.എ. ജോർജ്ജ്
ആലപ്പുഴ നോര്‍ത്ത് മുല്ലയ്ക്കല് വേലിശ്ശേരിയില് വീട്ടില്‍ ജനിച്ചു. ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അവിസ്മരണീയരായ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന ആൻഡ്രൂസ് മൂപ്പന്റെ മകനാണ് പി.എ. ജോർജ്ജ്. ദീർഘനാൾ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗവും പ്രഥമ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയർ തൊഴിലാളിയായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റിലാവുകയും ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും ഭീകരമർദ്ദനത്തിനിരയാവുകയും ചെയ്തു. 1964-നുശേഷം സിപിഐയുടെ നേതാവായിരുന്നു. ആലപ്പുഴ മണ്ഡലം സെക്രട്ടറിയായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനം രോഗിയാക്കി. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ […]
കുഞ്ഞന്‍ തമ്പി
ആലപ്പുഴ നോര്‍ത്ത് തുമ്പോളി വാർഡ് പുതുപ്പറമ്പില്‍ വീട്ടില്‍ 1916-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. എസ്.സി-4/123, പി.ഇ-9/122 നമ്പർ കേസുകളിൽ പ്രതിയായി. ഒരു വർഷം മൂന്നു മാസം ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും രണ്ടു വർഷം ഒൻപത് മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവിലായി. ക്രൂരമർദ്ദനത്തിനു വിധേയനായി. ഭാര്യ: കുഞ്ഞമ്മ ദേവകി. മകള്‍: ശാന്തമ്മ.
ജി. ഗംഗാധരന്‍പിള്ള
ആലപ്പുഴ നോര്‍ത്ത് പട്ടയാല്‍ വാര്‍ഡില്‍ മകയിരം പറമ്പില്‍ വീട്ടില്‍ 1923-ൽ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി വാടകയ്ക്കല്‍ ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. സർക്കുലർ വിതരണം ചെയ്യുക, വാരിക്കുന്തം തയ്യാറാക്കുക എന്നിവയായിരുന്നു ചുമതലകൾ. പി.കെ. ചന്ദ്രാനന്ദന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കാനുള്ള ജാഥയിൽ പങ്കെടുത്തു. മാധവ മെമ്മോറിയൽ സ്കൂളിന് അടുത്തുള്ള വായനശാലയിൽ നിന്നാണു ജാഥ ആരംഭിച്ചത്. വെടിവയ്പ്പിനെ തുടർന്ന് ഓടിരക്ഷപ്പെട്ടു. യൂണിയൻ ഓഫീസിലേക്കാണു പോയത്. പക്ഷേ, അവിടേക്ക് പോകരുതെന്നു മുന്നറിയിപ്പുകിട്ടു. പിറ്റേന്നു കൊല്ലം വഴി […]
ജി. ഗംഗാധരന്‍പിള്ള
ആലപ്പുഴ വടക്ക് കൊങ്ങാപ്പള്ളിയില് വീട്ടില്‍ കൊമ്മാടി വാര്‍ഡില്‍ 1900-ല്‍ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിൽ സജീവമായിരുന്നു. പൊലീസിന്റെ വെടിയേറ്റു. ചികിത്സയിലിരിക്കെ 1948-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കള്‍: കൗമാരി, രത്നമ്മ, ആനന്ദവല്ലി, വിദ്യാകരന്‍, കനകമ്മ, രാജമണി, അംബിക, പ്രഭ, ലോകേശന്‍, ദിനേശന്.
എം.കെ. കുമാരൻ
വയലാർ മുക്കോം പറമ്പിൽ 1922-ൽ ജനനം. 5-ാം ക്ലാസുവരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വായനശാലകളിൽ പതിവു സന്ദർശകനായിരുന്നു. ദിവാൻ ഭരണത്തിനെതിരെ നടന്ന സമരങ്ങളിൽ സജീവമായി പങ്കെടുത്തു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. വെടിവെയ്പ്പിൽ നിന്നു രക്ഷപ്പെട്ടു. പിഇ8/1122 കേസിൽ പ്രതിയായി. തുടർന്ന് 1946 ഒക്ടോബർ മുതൽ 1 വർഷം ഒളിവിൽ കഴിഞ്ഞു. 1998 ജനുവരി 3-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ:വത്സല, മിനിമോൾ, സജീവ്
കിട്ടന് തണ്ടാര്
ആര്യാട് തൈവേലിക്കകം വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു.സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് 31/11/1946 മുതല്‍ 27/10/1947 വരെ ഒളിവുജീവിതം നയിച്ചു. ഒളിവുകാലത്ത് സി.ജി. സദാശിവനോടൊപ്പം ഉണ്ടായിരുന്നു.ഭാര്യ: പാപ്പി ഗൗരി.
ശങ്കരൻ കുട്ടപ്പന്
പുന്നപ്ര വടക്ക് കളര്‍കോട് നടുവിലേഴത്ത് വീട്ടില്‍ ശങ്കരന്റെ മകനായി 1901-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയര്‍ തൊഴിലാളിയായിരുന്നു. കുതിരപ്പന്തി കുമാരവിലാസം വായനശാല ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. 1947-നുശേഷം പൂർണ്ണസമയ പാർട്ടി പ്രവർത്തകനായി. സിപിഐ(എം)ൽ പ്രവർത്തിച്ചു. 1983 ഒക്ടോബർ 8-ന് അന്തരിച്ചു. ഭാര്യ: ഭാര്‍ഗ്ഗവി.മക്കള്‍: ശിവന്, ആനന്ദവല്ലി, മേഥിനി, രണദേവ്.
സി.വി.വേലായുധന്
ആലപ്പുഴ ആര്യാട് തെക്ക് പഞ്ചായത്ത് നാരകത്തറയില്‍ വീട്ടില്‍ ജനനം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1985 മെയ് 25-ന് അന്തരിച്ചു. ഭാര്യ: ശ്രീമതി.
ടി.കെ. പപ്പന്
എസ്.എല്‍ പുരത്ത് ശങ്കരന് തറയില്‍ കുഞ്ഞുണ്ണിയുടെയും കാളിയുടെയും മകനായി ജനനം. കച്ചവടമായിരുന്നു തൊഴില്‍. മാരാരിക്കുളം പാലം പൊളിച്ചുനീക്കുന്നതില് പങ്കെടുത്തു. കേസിൽ പ്രതിയായതോടെ വൈക്കം ഭാഗത്ത് ഒളിവില്‍ പോയി. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷത്തോളം ചേർത്തല ലോക്കപ്പിൽ തടവിൽ കഴിഞ്ഞു. ക്രൂരമായ മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയിലും പിന്നീട് സിപിഐ(എം)ലും പ്രവര്‍ത്തിച്ചു. 1982-ല്‍ അന്തരിച്ചു.സഹോദരങ്ങള്‍: വേലു, കുമാരന്, വാസു. ഭാര്യ: പാര്‍വ്വതി. മക്കള്‍: വാസുദേവന്‍, പങ്കജാക്ഷന്, അരുന്ധതി, വിക്രമന്.
പത്മനാഭന് ആശാരി
ആര്യാട് മീനപ്പള്ളിവെളി വീട്ടിൽ കുഞ്ഞൻ ആശാരിയുടെ മകനായി ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു.സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 6 മാസം ഒളിവിൽ കഴിഞ്ഞു. പൊലീസ് വീട് പൊളിച്ചു. മാവേലിക്കരയിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ട് 8 മാസം ആലപ്പുഴ ലോക്കപ്പിൽ കഴിഞ്ഞു. ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നു. 1984 ജൂലൈ 27-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞുലക്ഷ്മി.
റ്റി.വി. രാമന്
ആലപ്പുഴ നോര്‍ത്ത് ലക്ഷ്മി വിലാസം തോപ്പില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1984 ഓഗസ്റ്റ് 9-ന് അന്തരിച്ചു. ഭാര്യ: കമലാക്ഷി.
കെ. ദാമോദരന്‍
കലവൂർ തൈപ്പറമ്പിൽ വീട്ടിൽ 1912-ൽ ജനനം. കയർ തൊഴിലാളിയായിരുന്നു.1938-ലെ സമരകാലത്ത് ആലപ്പുഴയിലെ ലാത്തിച്ചാർജ്ജിലും വെടിവയ്പ്പിലും പ്രതിഷേധിച്ച് മുഹമ്മയിൽ കടകമ്പോളങ്ങളെല്ലാം അടച്ചുപൂട്ടി. പ്രതിഷേധ പ്രകടനത്തിന്റെ മുമ്പിൽ മാർച്ച് ചെയ്ത ചുവപ്പ് വോളന്റിയർമാരുടെ ക്യാപ്റ്റൻ കെ. ദാമോദരൻ ആയിരുന്നു. ചുവപ്പ് വോളന്റിയർമാർ എല്ലാ ഫാക്ടറി പടിക്കലും അണിനിരന്നു. കരിങ്കാലികൾ ജോലിക്കു കയറാൻ ധൈര്യപ്പെട്ടില്ല. സമരം ഒത്തുതീർപ്പിൽ അവസാനിച്ചെങ്കിലും നാട്ടിൻപുറത്തെ ചെറുകിട മുതലാളിമാർ ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ പലിയടത്തും സമരം വീണ്ടും നടത്തേണ്ടിവന്നു. എകെജിയെ കുമാരപണിക്കരുടെ വീട്ടിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുവന്നത് […]
കെ.കെ.തങ്കപ്പന്
ആലപ്പുഴ തെക്ക് തിരുമല വാർഡ് പോഞ്ഞിക്കര പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ 1928-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടു. പി.ഇ.നമ്പര്‍.7/1122 കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ ഒൻപതുമാസവും ആലപ്പുഴ സബ് ജയിലിൽ മൂന്നുമാസവും തടവിലായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1987 മെയ് 5-ന് അന്തരിച്ചു. ഭാര്യ: രുദ്രാണി. മക്കള്‍: ശകുന്തള, രാജേശ്വരി, ജലജ്ജമ്മ, രേണുക ലാലന്, വിലാസനന്‍
റ്റി.കെ. വേലായുധന്
പുന്നപ്ര വടക്ക് മാപ്പിളപ്പറമ്പില്‍ വീട്ടില്‍ 1915-ൽ ജനിച്ചു. ചെത്ത് തൊഴിലാളിയായിരുന്നു. യൂണിയനിലും എസ്എൻഡിപിയിലും പ്രവർത്തിച്ചിരുന്നു. പുന്നപ്ര സമരത്തിൽ പങ്കാളിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കൾ: വാസൂദേവന്, രാധമ്മ, രാജന്, രമണി, പുഷ്പകുമാരി, കുമാരി ശോഭന, മുരളിധരന്.
കുഞ്ഞൻ പത്മനാഭൻ ചുടുകാട്ടിൽ
തുറവൂർ ചുടുകാട്ടിൽ കുഞ്ഞന്റെയും മാധവിയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു.വെടിവെയ്പ്പിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിഇ-6/1122 നമ്പർ കേസിൽ അറസ്റ്റിലായി. ചേർത്തല ലോക്കപ്പിൽ ക്രൂരമമായി മർദ്ദിച്ചു. ആറുമാസം ശിക്ഷയനുഭവിച്ചു. താമ്രപത്രം ലഭിച്ചു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1993 ജനുവരി 27-ന് അന്തരിച്ചു. ഭാര്യ: പത്മാക്ഷി. സഹോദരങ്ങൾ: കാർത്തി, ലക്ഷ്മി, വാസു കേശവൻ.
കുഞ്ഞന്‍ കുമാരന്
ആലപ്പുഴ വടക്ക് തെക്കൻ ആര്യാട് മുറിയിൽ കുളക്കാട് വീട്ടില്‍ കുഞ്ഞന്റെ മകനായി 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിആയിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. മജിസ്ട്രേട്ട്കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 22-ാം പ്രതിയായ കുമാരൻ ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു.1990 ആഗസ്റ്റ് 10-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. […]
ചിത്രാംഗദൻ
പുന്നപ്ര തെക്ക് തയ്യില്‍ വീട്ടില്‍ കേശവന്റെയും ലക്ഷ്മിയുടെയും മകനായി 1927-ൽ ജനിച്ചു. കച്ചവട കുടുംബമായിരുന്നു. എന്നാൽ ചിത്രാംഗദൻ 14-ാം വയസിൽ കയർ തൊഴിലാളിയായി. 1938-ലെ പൊതുപണിമുടക്കിൽ ആകൃഷ്ടനായി യൂണിയൻ പ്രവർത്തകനായി. 1946-ലെ പൊതുപണിമുടക്കിന്റെ തയ്യാറെടുപ്പിൽ സജീവമായിരുന്നു. പുളിപറമ്പ് ക്യാമ്പിന്റെ ചുമതലക്കാരിൽ ഒരാളായിരുന്നു. ഒക്ടോബർ 24-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിനുള്ള ജാഥയിൽ ഉണ്ടായിരുന്നു. കൊല്ലം – ആലപ്പുഴ റോഡ് മുറിച്ചുകടന്ന് പനയ്ക്കൽ ക്യാമ്പിലെ വോളണ്ടിയർമാരുമായി പനയ്ക്കൽ മൈതാനത്തു ചേർന്നു. അപ്പോഴേക്കും വടക്കും തെക്കും നിന്നുമുള്ള ജാഥകളും എത്തി. പി.കെ. […]
വി.കെ. ഗോപാലന്
ആലപ്പുഴ വടക്ക് വരിശ്ശേരിയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. 1938-ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. ആറുമാസം ആലപ്പുഴ ലോക്കപ്പില്‍ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. അതോടെ ക്ഷയരോഗബാധിതനായി. ചികിത്സയിലിരിക്കെ അന്തരിച്ചു. ഭാര്യ: എം.കെ. ഭാർഗ്ഗവി.
വി.കെ. രാഘവന്
ആര്യാട് കാപ്പിരിക്കാട്ട് വീട്ടില്‍ കുഞ്ഞന്റെ മകനായി 1885-ൽ ജനനം.കയര്‍ തൊഴിലാളിയായിരുന്നു.കൈതവളപ്പ് കേന്ദ്രമാക്കിയാണ് സമരകാലത്തു പ്രവർത്തിച്ചിരുന്നത്. സമരവുമായി ബന്ധപ്പെട്ട് പിഇ-4/114 നമ്പര്‍ കേസിലെ പ്രതിയായി.തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയി. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. 8 മാസം ആലപ്പുഴ ലോക്കപ്പിലായിരുന്നു. 70-ാം വയസിൽ അന്തരിച്ചു. ഭാര്യ:ശാരദ. മക്കള്‍:ചന്ദ്ര, ലളിത, തങ്കച്ചി, ശശിധരന്.
എന്‍. പ്രഭാകരന്
ആര്യാട് വെളിയില്‍ വീട്ടിൽ നാരായണന്റെയും രുഗ്മിണിയുടേയും മകനായി 1907-ൽ ജനനം. ആസ്പിന്‍വാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു. വിരിശ്ശേരി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കോമളപുരം കലിങ്കുപൊളിക്കല് സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കുന്നതിനായി കോട്ടയത്ത് പണിക്കര്‍ എന്ന പേര് സ്വീകരിച്ച് ഒളിവില്‍ താമസിച്ചു. പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു മർദ്ദിച്ചു. 6 മാസം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു. 1985 സെപ്തംബര്‍ 5-ന് അന്തരിച്ചു.ഭാര്യ: കമലമ്മ.മക്കള്‍: മണിലാല്‍, സജീവ്, ജയരാജ്,ജയശ്രീ, രതീഷ് കുമാര്‍.
വി.ആർ. വാസു
മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ രാമന്റെ മകനായി 1926-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വിരുശ്ശേരി ക്യാമ്പിലും വലിയവീട് ക്യാമ്പിലും പ്രവർത്തിച്ചു. 1994 ഒക്ടോബർ 28-ന് അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി. മകൻ: ഗുരുദാസ്.
കെ.പി. ശേഖരൻ
ചേർത്തല താലൂക്ക് പാണാവള്ളി ഗോപീമന്ദിരം വീട്ടിൽ അച്യുതൻപിള്ളയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1991 ഏപ്രിൽ 17-ന് അന്തരിച്ചു. ഭാര്യ:കെ.സി. ദേവകിയമ്മ. മക്കൾ:ശുഭ, ജയഗോവിന്ദൻ.
കെ.കെ. ദാമോദരന്‍
ആലപ്പുഴ നോര്‍ത്ത് ജില്ലാ കോടതി വാർഡിൽ കാട്ടാശ്ശേരി വീട്ടില്‍ 1926-ന് ജനിച്ചു. അഞ്ചാംക്ലാസ് വിദ്യാഭ്യാസം നേടി. വഴിച്ചേരി വയലാര്‍ കമ്പനിയിലെ മൂപ്പന് ആയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 13.3.1946 മുതല്‍ 10-4-1947 വരെ ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കിടങ്ങാംപറമ്പ്ശ്രീനാരായണഗുരു സ്മാരകയുമായി യുവജനസംഘത്തിന്റെ ആദ്യസെക്രട്ടറിയായിരുന്നു. വിവേകോദയം ഗ്രന്ഥശാലയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2002 ഫെബ്രുവരി 2-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: […]
വി.കെ. സെബാസ്റ്റ്യന്‍
മാരാരിക്കുളത്തെ കര്‍ഷക ദമ്പതികളായ ചിറയില്‍ വര്‍ഗീസിന്റെയും മറിയയുടെയും മകനായി 1923-ല്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു.സമരാനന്തരകാലം കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. സിപിഐ(എം) അനുഭാവിയായിരുന്നു. 1991-ല്‍ അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കൾ: ഫിലോമിന, തോമസ്, അഞ്ജു, അനീറ്റ.
തേവന് അയ്യപ്പന്
ആലപ്പുഴ വടക്ക് നികര്‍ത്തില്‍ വീട്ടില്‍ തേവന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്രയിലേക്കുള്ള ജാഥയിൽ പങ്കെടുത്തു. അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി.ഭാര്യ: ജാനകി. മകള്‍: ഉഷ.
ഗോപാലന് കൊണ്ടപ്പള്ളിയിൽ
ആലപ്പുഴ കൊമ്മാടി വാർഡിൽ കൊണ്ടപ്പള്ളിയിൽ വീട്ടിൽ കൃഷ്ണന്റെ മകനായി 1900-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ സമരത്തിൽ പങ്കെടുത്തു. 1946-ൽ പുന്നപ്ര ആക്രമണത്തിന്റെ മുന്നിലുണ്ടായിരുന്നു. വാരിക്കുന്തംകൊണ്ട് ഒരു പൊലീസുകാരനെ കടന്നാക്രമിക്കുന്നതിനിടയിൽ വെടിയേൽക്കുകയുണ്ടായി. ചികിത്സയിലിരിക്കെ 1948-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: കുമാരി, രത്നമ്മ, ആനന്ദവല്ലി, വിദ്യാകരൻ, കനകമ്മ, രാജമണി, അംബിക, പ്രഭ, ലോകേശൻ, ദിനേശൻ. (കൊമ്മാടി വാർഡ് കൗൺസിലറും സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കെ.ജെ. പ്രവീണിന്റെ അപ്പൂപ്പൻ)
ഗോവിന്ദൻ ഗോപാലന്
ആലപ്പുഴ നോര്‍ത്ത് പെരുമ്പറമ്പ് വീട്ടില്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയിരുന്നു. സമരത്തിന്റെ ഭാഗമായി ആലപ്പുഴ സബ് ജയിലിലും ശിക്ഷിച്ച് സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. താമ്രപത്രം ലഭിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: കമലാസനന്, ഹരിദാസ്, വത്സമ്മ.
എം.വി.ജോസഫ്
ആലപ്പുഴ വടക്ക് ജില്ലാ കോടതി വാർഡ് മേത്തശ്ശേരിയില് വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകനായി 1920-ല്‍ ജനിച്ചു. ആസ്പിന്‍വാള്‍ കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പിന്നീട് സൈക്കിള്‍ ഫാക്ടറിയിലും ജോലി ചെയ്തിട്ടുണ്ട്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിന് ആശ്രമം വാർഡ് ടിവികമ്പിവളപ്പിൽ നിന്നു പുറപ്പെട്ട ഘോഷയാത്രയിൽ പങ്കെടുത്തു. എ.എ. കൃഷ്ണൻ, കൃഷ്ണൻകുട്ടി എന്നിവരായിരുന്നു ക്യാപ്റ്റൻമാർ. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് ഒരു മാസത്തോളം ആലപ്പുഴയിൽ കഴിച്ചുകൂട്ടി. പി.ഇ–7/1122 നമ്പര്‍ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ചങ്ങനാശ്ശേരിയിലുള്ള അമ്മായിയുടെ വീട്ടിൽ ഒളിവിൽപോയി. 11 മാസം അവിടെ […]
കെ.ആര്. ഗംഗാധരൻ
ആര്യാട് കൊല്ലംപറമ്പില്‍ വീട്ടിൽ 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു.കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട്കോമളപുരം പാലം തകര്‍ത്ത കേസിൽ പിഇ-7/1122 നമ്പര്‍ പ്രതിയാവുകയും 9 മാസം ഒളിവിൽ പോവുകയും ചെയ്തു.
കെ.കെ. പത്മനാഭന്
ആര്യാട് കൈതവളപ്പില്‍ വീട്ടിൽ 1927-ൽ ജനിച്ചു. മെട്രിക്കുലേഷന്‍ പാസായിരുന്നു.തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്മനാഭൻ ചുക്കാൻ പിടിച്ചിരുന്നു. പൊലീസ് വെടിവെയ്പ്പിൽ ഇടതുകാലിനു മുറിവേറ്റു.പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 1946 ഒക്ടോബർ മുതൽ 6 മാസം ഒളിവുജീവിതം നയിച്ചിട്ടുണ്ട്. 1960 സെപ്തംബർ 2-ന് അന്തരിച്ചു. ഭാര്യ: പത്മാവതി.
വി.എസ്. ശ്രീധരൻ
ആര്യാട് കോലോത്തുവെളി വീട്ടിൽ ശങ്കരന്റെയും ചീരമ്മയുടേയും മകനായി 1929-ൽ ജനനം. കച്ചവടമായിരുന്നു തൊഴില്‍. വിരിശ്ശേരി ക്യാമ്പിനെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്നവർക്കു ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നത് ശ്രീധരൻ ആയിരുന്നു. 7/1122 നമ്പര്‍ കേസിൽ പ്രതിയായി. തുടര്‍ന്ന് 9 മാസം ഒളിവില്‍ കഴിഞ്ഞു. 1997 ഏപ്രില്‍ 19-ന് അന്തരിച്ചു. ഭാര്യ:സരസ്വതി. മക്കള്‍:രാജേന്ദ്രന്, ഭദ്രന്, സുഭദ്ര, ഇന്ദിര, രാജേശ്വരി.
സി.കെ. കൃഷ്ണൻ കുഞ്ഞ്
പുത്തൻവെളിയിൽ വീട്ടിൽ കൃഷ്ണൻ കുഞ്ഞ് 1917-ൽ ജനിച്ചു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായിരുന്നു. ഒരുവർഷം ഒളിവിൽ പോയി. പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടാണ് ഒളിവുകാലത്തു പ്രവർത്തിച്ചത്.
കെ. ശങ്കരൻ
മണ്ണഞ്ചേരി വടക്കനാര്യാട് കോലോത്ത് ചിറയിൽ കുട്ടിയുടെ മകനായി 1913-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ആസ്പിൻവാൾ കമ്പനി തൊഴിലാളി ആയിരുന്നു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് 10 മാസക്കാലം ഒളിവിൽ കഴിഞ്ഞു. 1989 സെപ്റ്റംബർ 19-ന് അന്തരിച്ചു. ഭാര്യ: ഭാർഗ്ഗവി. മക്കൾ: സുമിത്രൻ, സരള, ചന്ദ്രവല്ലി, രഞ്ജിതാമ്മാൾ.
കെ. ഭാസ്കരൻ
വളമംഗലം ഇറയത്തു വീട്ടിൽ കുഞ്ഞുകോരിയുടെയും ചീരയുടെയും മകനായി 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. വരേക്കാട്ട് ക്യാമ്പിൽ പ്രവർത്തിച്ചു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 നവംബർ വരെ 13 മാസം വയനാട്ടിൽ ഒളിവിൽ കഴിഞ്ഞു. ഭാര്യ: മാധവി.
കുട്ടന്മാധവന്
കടക്കരപ്പള്ളി കൊല്ലപ്പള്ളില്‍ വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകൻ ആയിരുന്നു. വയലാർ സമരവുമായി ബന്ധപ്പെട്ട് പിഇ-10/1122 നമ്പര്‍ കേസില്‍ പ്രതിയായി. 1946 ഒക്ടോബര്‍ 27 മുതല്‍ 1947 ഡിസംബര്‍ 28 വരെ 15 മാസക്കാലം ഒളിവിൽ കഴിഞ്ഞു. 1968 മെയ് 27-ന് അന്തരിച്ചു.ഭാര്യ:ലക്ഷ്മി
വി.കെ. വേലായുധൻ
നോർത്ത് ആര്യാട്, കുറ്റിടവെളിയിൽ നാണുവിന്റെയും ചീരമാധവിയുടേയും മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. ആസ്പിൻവാൾ കമ്പനി, പി.എൽ. കമ്പനി എന്നിവിടങ്ങളിൽ കയർ തൊഴിലാളിയായി ജോലിചെയ്തു. പി.എൽ കമ്പനിയിലെ കൺവീനറായിരുന്നു. വക്കീൽ വേലായുധൻ എന്ന പേരിൽ അറിയപ്പെട്ടു. ഭാര്യ: ദേവകി. മക്കൾ: രാജപ്പൻ, ഉത്തമൻ, കോമള വല്ലി, ചന്ദ്രശേഖരൻ, സത്യൻ.
കുഞ്ഞന്‍ മാധവൻ
ആര്യാട് പൂക്കലയിൽ വീട്ടില്‍ 1917 ഫെബ്രുവരി 20-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടര്‍ന്നു ഏഴ് മാസം ജയിൽശിക്ഷ അനുവഭിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. മർദ്ദനമേറ്റു. 7 മാസം വിചാരണ തടവുകാരനായി കിടന്നു. 1993 നവംബർ 30-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: രമണൻ, വിജയമ്മ, തിലകൻ, കലാധരൻ
ശങ്കുണ്ണി കുഞ്ഞാലിയ്ക്കൽ
പട്ടണക്കാട് കുഞ്ഞാലിക്കൽ വീട്ടിൽ മാധവന്റെ മകനായി 1908-ൽ ജനനം. കയർ ഫാക്ടറിയിൽ തടുക്കു നെയ്ത്തായിരുന്നു തൊഴിൽ. വയലാർ ക്യാമ്പിലെ അംഗമായിരുന്നു.പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷത്തോളം ഒളിവില്‍ കഴിഞ്ഞു. 1987 ജനുവരി 10-ന് അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: സത്യൻ, സുമപ്രിയ, സുധ.
മാധവൻ ശങ്കുണ്ണികുഞ്ഞാലിയ്ക്കൽ
പട്ടണക്കാട് കുഞ്ഞാലിക്കൽ വീട്ടിൽ മാധവന്റെ മകനായി 1908-ൽ ജനിച്ചു. കയർ ഫാക്ടറിയിൽ നെയ്ത്തു തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 സെപ്തംബർ 28 വരെ 14 മാസം ഒളിവിൽ കഴിഞ്ഞു. 1987 ജനുവരി 10-ന് അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: സുമപ്രിയ, ലത.
കുഞ്ഞൻ കേശവൻ
ചേർത്തല തുറവൂർ താഴക്കാട് വീട്ടിൽ കുഞ്ഞന്റെ മകനായി 1911-ൽ ജനനം. ഇന്ത്യൻ പട്ടാളത്തിൽ സൈനികനായിരുന്നു. നാട്ടിലെത്തിയ ശേഷം ഒളതല, കൊല്ലപ്പള്ളി, വരേക്കാട്ട് എന്നീ ക്യാമ്പുകളിലെ സമരസേനാനികൾക്കു പരിശീലനം നൽകി. തുടർന്ന് പിഇ-10/1122 നമ്പർകേസിൽ പ്രതിയായി. തുടർന്ന് 1946 ഒക്ടോബർ 27 മുതൽ 1947 നവംബർ വരെ 1 വർഷം ഒളിവിൽ കഴിഞ്ഞു. 1997 ജൂലൈ 6-ന് അന്തരിച്ചു. ഭാര്യ: മങ്ക. മക്കൾ: ടി.കെ. സുരേന്ദ്രൻ, ടി.കെ. വിജയൻ, ടി.കെ. അപ്പുക്കുട്ടൻ, ടി.കെ. സുഗുണൻ, ടി.കെ. ഹരിദാസ്.
പി.എ. കാർത്യായനി
വയലാര്‍ പുതുമനക്കരിയില് വീട്ടില്‍ 1919-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ചേർത്തല മഹിളാസമാജത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് ദേവകി കൃഷ്ണനും. മൂന്ന് സഹോദരങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. പക്ഷേ, അവർ വെടിയേൽക്കാതെ രക്ഷപ്പെട്ടു. പണിക്കരുടെ നിർദ്ദേശ പ്രകാരം വീട്ടിൽ സൂക്ഷിച്ചിരുന്ന പാർട്ടി റെക്കോർഡുകളെല്ലാം നശിപ്പിച്ചു കളഞ്ഞു. പിഇ-10/1122 നമ്പര്‍ കേസില്‍ അറസ്റ്റ് വാറണ്ട് നേരിടുകയും 1947 മാര്‍ച്ച് 10 മുതല്‍ ഡിസംബര്‍ 9 വരെ ഒളിവില്‍ കഴിയുകയും ചെയ്തു. പുതുമനക്കരിയിൽ ആശാട്ടി, ഓപ്പ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. […]
കൃഷ്ണന് പാലിച്ചിറ
ആലപ്പുഴ വടക്ക് പാലിച്ചിറിയില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1981 മെയ് 13-ന് അന്തരിച്ചു. ഭാര്യ: ഭാര്‍ഗവി.
സി.കെ. കരുണാകരന്
മുഹമ്മ പെരുംതുരുത്തുമുറിയില് കളപ്പുരയ്ക്കല്‍ വീട്ടില്‍ കൊച്ചുപിള്ളയുടെയും പാര്‍വ്വതിയുടെയും മകനായി 1921-ല്‍ ജനിച്ചു.9-ാം ക്ലാസുവരെ പഠിച്ചു. തുടര്‍ന്ന് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ബീഡി തെറുപ്പായിരുന്നു തൊഴിൽ. തകിടിയില്‍ പെരുംതുരുത്ത് ക്യാമ്പ് അംഗമായി പ്രവര്‍ത്തിച്ചു. വാർഡ് കൗൺസിൽ കൺവീനർ ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിനു വാളണ്ടിറായി പങ്കെടുത്തിട്ടുണ്ട്. വെടിവയ്പ്പിനെത്തുടർന്ന് പിഇ-8/1122 നമ്പർ കേസിൽ പ്രതിയായതോടെ 7 മാസം ഒളിവിൽപോയി. പൊലീസ് കസ്റ്റഡിയിലായതോടെ 7 മാസത്തിലേറെ ആലപ്പുഴ സബ് ജയിലിൽ തടങ്കലിലായി. ക്രൂരമായമർദ്ദനമേറ്റു.1953- ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വൈസ് പ്രസിഡൻറ്ആയി. […]
ശങ്കു വാസു
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ തെക്കേമുറി ചാലയില്‍ വീട്ടില്‍.ശങ്കുവിന്റെയും പെണ്ണമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കൊച്ചുപിള്ള എന്നയാളുടെ കയർ ഫാക്ടറിയിൽ തടുക്ക് നെയ്ത്ത് തൊഴിലാളിയായിരുന്നു. മുഹമ്മ കയർ ഫാക്ടറി യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കേസിൽ പ്രതിയായി പുന്നപ്രയിൽ ഒളിവിൽ കഴിയവേ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. 12 മാസം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. ജയിൽവാസ സമയത്താണ് ആദ്യകുട്ടിയുടെ ജനനം. പ്രത്യേക അനുമതി വാങ്ങി കുട്ടിയെ ജയിലിൽ […]
ഗോവിന്ദന്
മുഹമ്മ മലയപറമ്പു വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.പൂജവെളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതിയായതിനെത്തുടർന്ന് 9 മാസം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടികൂടി ജയിലിലടച്ചു. മർദ്ദനമേറ്റിട്ടുണ്ട്. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി ലഭിച്ചു. 1970 മെയ് 13-ന്അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: ഗുമതി, രാമകൃഷ്ണൻ, മഹീധരൻ.
സി.കെ. പുരുഷോത്തമൻ
ചേർത്തല തുറവൂർ തിരുമല ഭാഗം ചാണിയിൽ വീട്ടിൽ ജനനം. ഏഴാംക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.പൊന്നാംവെളി ക്യാമ്പിലായിരുന്നു പ്രവർത്തനം. പിഇ 7/1122 നമ്പർ കേസിലെ പ്രതിയായി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഒരുവർഷവും ആറുമാസവും ഒളിവിൽ പോയി.കോഴിക്കോട്, പൊന്നാനി ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഒറ്റുകൊടുത്തതിന്റെ ഫലമായി 1948 മാർച്ച് 23-ന് അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടുവർഷം തടവുശിക്ഷ അനുഭവിച്ചു. 1949-ലെ ജയിൽ കലാപത്തിലും പങ്കാളിയായി. എൽഡിഎഫ് മണ്ഡലം കൺവീനർ, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ […]
കെ. ദിവാകരൻ
പുന്നപ്ര വടക്ക് പറവൂർ വെങ്കലത്തറ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വലതുകണ്ണിനു താഴെ ആഴത്തിൽ മുറിവേറ്റ ഒരുപാട് ഉണ്ടായിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് 1946 ഒക്ടോബർ മുതൽ 1955 വരെ ഒളിവിൽ കഴിയേണ്ടിവന്നു. ഒളിവുകാല പ്രവർത്തനങ്ങളിൽ വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
എം.കെ.ഗോപാലപിള്ള
ആലപ്പുഴ നോര്‍ത്ത് സനാതനം വാർഡിൽ തെക്കുംമുറിവീട്ടില് ഗോവിന്ദകുറുപ്പിന്റെ മകനായി ജനിച്ചു. 1938-ലെ സ്വാതന്ത്ര്യസമരം മുതൽ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. 1938 മുതൽ മാർച്ച് – സെപ്തംബർ മാസങ്ങളിൽ ആലപ്പുഴ ലോക്കപ്പിൽ ആയിരുന്നു.1942 ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ജൂൺ – ഒക്ടോബർ മാസങ്ങളിലും ജയിലിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: ജാനകിഅമ്മ.
കര്‍മ്മിലി ജോസഫ്
ആലപ്പുഴ ആറാട്ടുവഴി നീലിപറമ്പില്‍ ജോസഫിന്റെ ഭാര്യയാണ് കര്‍മ്മലി ജോസഫ്. കയർ തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകയുമായിരുന്നു. ആറാട്ടുവഴി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. സമരത്തെ തുടര്‍ന്നു ക്രൂരമര്ദ്ദനത്തിനിരയായിട്ടുണ്ട്. 1992 ആഗസ്റ്റ് 25-ന് അന്തരിച്ചു. മക്കള്‍: ആന്റണി ജോസഫ്, ജോർജ്ജ് ജോസഫ്, സ്റ്റെല്ലാ ജോണ്‍.
ബി.എ. കരുണാകരന്
ആര്യാട് പഴയമ്പത്തുവെളി അര്‍ജുനന്റെയും താദയുടെയും മകനായി 1927-ല്‍ ജനനം. സര്‍ക്കാർ സര്‍വ്വീസിൽ പ്യൂണായി ജോലിയുണ്ടായിരുന്നു. കൈതവളപ്പില്‍ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കൊമ്മാടി കലുങ്ക് പൊളിയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 9 മാസക്കാലം തിരുവല്ലയിലെ നിരണം എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞു. പിന്നീട് കർഷകത്തൊഴിലാളിയായി. പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടാണ് നിരണത്ത് പ്രവർത്തിച്ചിരുന്നത്. ഒളിവു കാലത്ത് പോലീസ് കരുണാകരന്റെ വീട്ടില്‍ വരികയും മാതാപിതാക്കളെ മർദ്ദിക്കുകയും വീട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തകയും ചെയ്തു. കേസുകൾ പിൻവലിച്ചശേഷമാണ് വീട്ടിലേക്കു മടങ്ങിവന്നത്. […]
കെ.ആര്. നാരായണ്‍
വയലാര്‍ നികര്‍ത്തില്‍ വീട്ടില്‍ ചന്ദ്രന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പിൽ പ്രവർത്തിച്ചു. ഏറെനാള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു.1983 മെയ് 17-ന് അന്തരിച്ചു.ഭാര്യ: ദേവയാനി
എ.നാരായണന്
ആലപ്പുഴ നോര്‍ത്ത് ആശ്രമം നാലുകനടത്തില് വീട്ടില്‍ അയ്യന്-ചക്കി ദമ്പതികളുടെ മകനായി 1927-ല്‍ ജനിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെ തുടര്‍ന്ന് 7/1122 നമ്പര്‍ കേസില്‍ പ്രതിയായി. ഒന്‍പതുമാസം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായി. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1993 ജൂലൈയില്‍ അന്തരിച്ചു. ഭാര്യ മീനാക്ഷി: മക്കള്‍: മോഹനന്, മദനപ്പന്‍, കനകമ്മ, ഹരിദാസ്, അനിത, ഷൈല.
ജി. ദിവാകരന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡിൽ മുക്കിയില് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണ സമരത്തിൽ പങ്കെടുത്തു. വലതു പുരികത്തിനു മുകളിലായി മുറിവുണങ്ങിയതിന്റെ പാടുണ്ടായിരുന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവില്‍ പോയി.
പി.കെ. ഗോപാലന്
കടക്കരപ്പള്ളി വെള്ളേക്കാട്ട് വീട്ടില്‍ 1918-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ട്രേഡ് യൂണിയനിൽ സജീവമായി പ്രവർത്തിച്ചു. സമരത്തിനുശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ പ്രവർത്തകനായിരുന്നു
എം.കെ. ഗോപാലന്
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ കൊടിവീട്ട് വീട്ടില്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് ഉണ്ടായി. 1948 ഏപ്രിൽ മാസത്തിൽ അറസ്റ്റിലായി. മൂന്നുമാസക്കാലം ആലപ്പുഴ ജയിലിൽ വിചാരണ തടവുകാരനായിരുന്നു. 17 മാസക്കാലം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ആലപ്പുഴ കോടതി ആറുമാസത്തേക്കാണു ശിക്ഷ വിധിച്ചതെങ്കിലും ജയിൽ കലാപത്തെ തുടർന്ന് 1950-ലാണ് ജയിൽമോചിതനായത്.ഭാര്യ: കാര്‍ത്ത്യായനി.
കിട്ടന് വേലായുധൻ
ആര്യാട് വെളിയില്‍ വീട്ടിൽ കിട്ടന്റെ മകനായി ജനനം.കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു.1930 മുതൽ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. പിഇ 7/1122 നമ്പര്‍ കേസിൽ പ്രതിയായതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം ഒളിവിൽ കഴിഞ്ഞു. 1949 ഏപ്രിൽ മാസത്തിൽ അറസ്റ്റിലായി. 5 മാസം ലോക്കപ്പിൽ വിചാരണതടവുകാരനായി കിടന്നു. ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നു. സിസി-280/124 നമ്പര്‍ കേസില്‍ ഡിവിഷണല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് 2 വര്‍ഷം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. എൻ.പി. തണ്ടാർ സഹതടവുകാരനായിരുന്നു. 1951 മെയ് 21-ന് ജയിൽമോചിതനായി.
വി. പണിക്കന്
ആര്യാട് കുളക്കാട്ട് വീട്ടില്‍ വേലുവിന്റെ മകനായി 1916-ല്‍ ജനനം. ആസ്പിന്‍വാൾ കമ്പനിയിലെ തൊഴിലാളിയായിരുന്നു.വിരിശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.കോമളപുരം പാലം പൊളിച്ചതിനു പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. തുടർന്ന് 8 മാസം ഒളിവിൽ കഴിഞ്ഞു. 6 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റു. 1996 ഒക്ടോബര്‍ 12-ന് അന്തരിച്ചു. ഭാര്യ: വസുമതി.മക്കള്‍: സുശീല, ചന്ദ്രിക, പുരുഷോത്തമന്, അനില്‍കുമാര്‍, വിജയപ്പന്.
കെ.വി. സുകുമാരന്‍
ആര്യാട് കോമളപുരം കൊളമ്പകത്ത് വീട്ടിൽ കറുത്തയുടേയും കമലാക്ഷിയുടേയും മകനായി 1925-ൽ ജനനം. ചെത്ത് തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവമായിരുന്നു. തുടർന്ന് പിഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 7 മാസം ഒളിവില്‍ കഴിഞ്ഞു. 69-ാംവയസിൽ അന്തരിച്ചു. ഭാര്യ:രമണി. മക്കള്‍:പ്രകാശന്, ശ്യാമള, സാബു, ശോഭ, ഗിരീഷ്.
ടി.എന്‍. മാധവന്
കണിച്ചുകുളങ്ങര തോട്ടത്തുംവീട്ടില് ചിറയില്‍ നീലകണ്ഠന്റെയും കൊച്ചുമണിയുടെയും മകനായി 1923-ൽ ജനിച്ചു. കയര്‍ത്തൊഴിലാളിയായിരുന്നു. കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തെത്തുടർന്ന് പിഇ-7, 8/1122 എംഇ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1947-ൽ വാറണ്ട് പിൻവലിക്കുന്നതുവരെ ഒളിവിലായിരുന്നു. 1964-നുശേഷം സിപിഐ പ്രവര്‍ത്തകനായിരുന്നു. 1981-ല്‍ അന്തരിച്ചു. ഭാര്യ: കായിമാധവി.മക്കള്‍: മഹേശ്വരന്, അപ്പുക്കുട്ടന്, ഹരിദാസ്.
പി.വി. രാഘവൻ
പട്ടണക്കാട് പഞ്ചായത്തിൽ കുറുവൻ പറമ്പിൽ വീട്ടിൽ വേലുവിന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നിരവധിതവണ പോലീസ് മർദ്ദനത്തിന് ഇരയായി.യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1977-ൽ അന്തരിച്ചു. ഭാര്യ: ഗൗരി.
കുട്ടി വേലു
ആര്യാട് കാട്ടിപ്പറമ്പില്‍ വീട്ടില്‍ കുട്ടിയുടെ മകനായി 1918-ൽ ജനിച്ചു. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നതിനുശേഷം കയർ ഫാക്ടറി തൊഴിലാളിയായി. സമരത്തിൽ സജീവമായി. പൊലീസ് കേസെടുക്കുകയും ആലപ്പുഴ സബ് ജയിലിലും തിരുവന്തപുരം സെന്‍ട്രൽ ജയിലിലുമായി 7 മാസം തടവുശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. 1981 സെപ്തംബര്‍ 8-ന് അന്തരിച്ചു. ഭാര്യ: കാളിക്കുട്ടി. മക്കള്‍: സോമന്, ശിവന്, മണിയപ്പൻ, തങ്കച്ചന്, വിശ്വപ്പന്‍.
ഡി.ശ്രീധരന്
ആലപ്പുഴ തെക്ക് പുത്തന്‍ പറമ്പില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1981 ജൂൺ 1-ന് അന്തരിച്ചു.
പി.എം. സക്കറിയ
ആലപ്പുഴ വടക്ക് തുമ്പോളി അരയശ്ശേരിയിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി.
ശങ്കരൻ വാസു
വയലാര്‍ കണ്ണാട്ട വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. തേങ്ങാവെട്ട് തൊഴിലാളിയായിരുന്നു.വയലാർ ക്യാമ്പിൽ പ്രവർത്തിച്ചു. വയലാറിലെ വെടിവെയ്പ്പിനുശേഷം ദീർഘനാൾ ഒളിവിൽ കഴിഞ്ഞു. 1984-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി വാസു, മക്കൾ: വിശ്വനാഥൻ, ചന്ദ്രൻ, മാധവൻ, കോമള, സുഭദ്ര, പുഷ്ക്കരൻ, ഉഷ.
നാണപ്പന്
മുഹമ്മ പഞ്ചായത്ത് പെരുന്തുരുത്ത് വടക്കേച്ചിറയില്‍ കേളന്റെയും നീലിയുടെയും മകനായി 1923-ല്‍ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവർത്തകനായിരുന്നു. 23-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്.മാരാരിക്കുളം പാലം പൊളിക്കുന്ന സമരത്തില്‍ പങ്കെടുത്തു. പട്ടാളത്തിന്റെ വെടിവയ്പ്പിൽ കാലിനു പരിക്കേറ്റു. പച്ചമരുന്നുകള്‍ ഉപയോഗിച്ച് മുറിവുണക്കി. 1964-നുശേഷം സിപിഐയില്‍ പ്രവർത്തിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 1984 ജനുവരി 9-ന് അന്തരിച്ചു. ഭാര്യ: ഭാരതിയാണ്. മക്കള്‍: മോഹനന്, അഹല്യാ, കുട്ടപ്പന്. രഘുവരന്. കൊട്ടരക്കരയിൽ 2 ഏക്കർ സ്ഥലം ലഭിച്ചിട്ടുണ്ട്.
ഇട്ടിക്കണ്ടന്‍ നാരായണന്
ആര്യാട് ചേന്നങ്കാട്ടുവെളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. വലിയവീട്, വിരുശ്ശേരി ക്യാമ്പുകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചു. കോമളപുരം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. മർദ്ദനമേറ്റു. 6 മാസം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു.
വി.ഐ. കരുണാകരന്
കടക്കരപ്പള്ളി പുളിമൂട്ടില്‍ വീട്ടില്‍ 1927-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പിഇ-6/122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. ചേര്‍ത്തല പോലീസ് ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലുമായി ആറുമാസം കഠിന തടവിനു വിധേയനായി. തുടർന്നു വാദംകേട്ട സ്പെഷ്യല്‍ കോടതി വെറുതെ വിട്ടു
എം.എ. രാഘവന്
മുഹമ്മ മുല്ലശ്ശേരി വെളിയില്‍ 1924-ൽ ജനിച്ചു. അയ്യപ്പനെന്നും വിളിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു. 22-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. വല്ലയിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. 2 തവണ പുത്തനങ്ങാടിയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. പിഇ-7/122 നമ്പർ കേസിൽ 7 മാസം ആലപ്പുഴ സബ് ജയിലിൽ തടവിലായി. ക്രൂരമായ മർദ്ദനങ്ങൾക്കിരയായി. 1964-നു ശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 2010-ൽ അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കൾ: സൈരന്ധ്രി, രതീഷ്.
പി.കെ. രാമകൃഷ്ണന്
ചാരമംഗലം പുളിച്ചുവട്ടിൽ കൃഷ്ണന്റെ മകനായി 1922-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 1964-നുശേഷം സിപിഐ(എം)-ൽ പ്രവർത്തിച്ചു. ട്രാൻസ്പോർട്ട് സമരത്തിലും പങ്കെടുത്തു. മക്കൾ: രാജമ്മ, കാര്ത്തികേയന്, മണിയന്, സുകുമാരി.
എന്‍.കെ. വേലായുധന്
ആലപ്പുഴ തെക്ക് കുരുശിങ്കല് വീട്ടില്‍ 1920-ന് ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിന്റെ ഭാഗമായി പൊലീസ് ക്യാമ്പിലേക്കു നടന്ന പ്രകടനത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 7-3-1946 മുതല്‍ 10-9-1947 വരെ പതിനൊന്നു മാസക്കാലം ഒളിവില്‍ കഴിഞ്ഞു.
രാമന്‍കുട്ടി
വയലാര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കുളവം കോടത്ത്ചകരംമാക്കില് വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്തു. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. ചേർത്തല ലോക്കപ്പിൽ പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1977 ജൂലൈ 23-ന് അന്തരിച്ചു.ഭാര്യ: ഭാര്‍ഗ്ഗവി രാമന്‍കുട്ടി
വെളുത്ത പത്മനാഭന്
ആര്യാട് വെളിയില്‍ വീട്ടില്‍ വെളുത്തയുടെ മകനായി ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും പുന്നപ്ര-വയലാര്‍ സമരത്തിലും പങ്കെടുത്തു. കൈതത്തില്‍ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്.കോമളപുരം കലുങ്ക് പൊളിയ്ക്കല്സമരം, ടെലിഫോണ്‍ കമ്പി നശിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ പോലീസ് കേസെടുത്തു. പിഇ-7/116 നമ്പര്‍ കേസ് പ്രകാരം ശിക്ഷിക്കപ്പെട്ട് 7 മാസം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് തിരുവന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി. സർക്കാർ താമ്രപത്രം നല്കി ആദരിച്ചു.ഭാര്യ:ഭവാനി. മക്കള്‍:തമ്പാന്, രഘു, ദയാന്ദന്, ശാന്തി, ജയശ്രീ.
പി.ജെ. അലക്സാണ്ടര്‍
ആലപ്പുഴ നോര്‍ത്ത് പൂന്തോപ്പ് വാര്‍ഡില്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ 1917 ജനുവരി 21-ന് ജനനം. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു.പുന്നപ്ര സമരത്തിൽ പി.ഇ–7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരു വർഷക്കാലം ഒളിവില്‍ കഴിഞ്ഞു. എമ്പയർ കയർ ഫാക്ടറിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
കൃഷ്ണൻ നാരായണൻ
മണ്ണഞ്ചേരി വടക്കനാര്യാട് വിജയലക്ഷ്മി സദനത്തിൽ 1909-ൽ ജനിച്ചു. നാലാം ക്ലാസുവരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പിഇ-7/1122 നമ്പർ കേസിൽ ഏഴുമാസം ഒളിവിൽ കഴിഞ്ഞു. 1999-ൽ അന്തരിച്ചു. മക്കൾ: അജിത്കുമാർ, അജയകുമാർ, അനിൽകുമാർ, പ്രദീപ്, പ്രഭാവതി.
ആഞ്ചിലോസ്ബാസ്റ്റ്യൻ
ആലപ്പുഴ നോര്‍ത്ത് തുമ്പോളി പള്ളിക്കു സമീപം വാഴക്കൂട്ടത്തില്‍ വീട്ടില്‍ ബാസ്റ്റ്യന്റെയും ബ്രജിതയുടെയും മകനായി 1908-ല്‍ ജനനം. ഒക്ടോബർ 23-ന്റെ പുന്നപ്രയ്ക്കുള്ള ജാഥ ആഞ്ചിലോസിന്റെ വീടിനു മുന്നിൽ നിന്നാണ് ആരംഭിച്ചത്. വെടിവയ്പ്പിനുശേഷം പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പൊലീസ് വീട് പരിശോധിക്കുകയും ചില ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെ ജംഗമ വസ്തുക്കൾ പൊലീസ് കണ്ടുകെട്ടി. ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1989 മാർച്ച് 16-ന് അന്തരിച്ചു. […]
എ. ഗോവിന്ദന്
കടക്കരപ്പള്ളി പടിഞ്ഞാറേ തേറാഞ്ച് വീട്ടില്‍ അങ്കയുടെ മകനായി 1901-ല്‍ ജനിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. മദ്യവര്‍ജ്ജന പ്രക്ഷോഭം, വിദേശവസ്ത്ര ബഹിഷ്കരണ സമരം തുടങ്ങിയവയിലെല്ലാം എ. ഗോവിന്ദന് സജീവമായിരുന്നു.പിഇ-4/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് 1938 ഒക്ടോബർ 24-ന് ഒളിവിൽപോയി. ഒന്നരവര്‍ഷം ഒളിവിൽ കഴിഞ്ഞു. ഭാര്യ: ഭവാനി. മകന്: ദാസപ്പന്. (പുന്നപ്ര വയലാർ സമരത്തിലെ പങ്കാളിത്തം എന്താണ്?)
കുട്ടന് ഗംഗാധരൻ
വയലാര്‍ കടക്കരപ്പള്ളി വെളിയില്‍ വീട്ടില്‍ കുട്ടന്റെയും കല്ല്യാണിയമ്മയുടെയും മകനായി 1985-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പിൽ സജീവമായിരുന്ന ഗംഗാധരന് നിരവധി തവണ മർദ്ദനമേറ്റിട്ടുണ്ട്. ഒക്ടോബർ 27-ന് വയലാര്‍ വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരങ്ങള്‍: കുട്ടന് ദാമോദരന്‍, കല്ല്യാണി, പങ്കജാക്ഷി.
പി.കെ. മാധവന്
മുഹമ്മ പോട്ടച്ചാല്‍ വീട്ടില്‍ കൊച്ചുകുട്ടിയുടെയും കാര്‍ത്ത്യായനിയുടെയും മകനായി 1914 ആഗസ്റ്റ് 4-ന് ജനിച്ചു. കർഷക കുടുംബമായിരുന്നു. മാധവൻ കയർഫാക്ടറി തൊഴിലാളിയും ആദ്യകാല മുഹമ്മ യൂണിയന്റെ പ്രവർത്തകനുമായിരുന്നു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ കനകജൂബിലി സുവനീറിൽ അക്കാലത്തെ തൊഴിലാളികളുടെ ദയനീയസ്ഥിതി മാധവൻ വിവരിക്കുന്നുണ്ട്. നാട്ടുപ്രമാണിമാരുടെ എതിർപ്പിനെ മറികടക്കാൻ കരുണാകരപ്പണിക്കരെ മാത്രമല്ല, മറ്റുപലപ്രമുഖരെയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് വരേക്കാട്ട് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. സമരത്തിനു തൊട്ടുമുമ്പ് അറസ്റ്റിലായി. ക്രൂരമർദ്ദനമേൽക്കുകയും ചെയ്തു. ജയിൽ നിന്നു പുറത്തുവന്നതിനുശേഷവും […]
കെ. ബാലൻ
ആലപ്പുഴ തെക്ക് തിരുവമ്പാടി വാർഡിൽ ചിറയിൽ വീട്ടിൽ 1928-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ സജീവമായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. കേസിൽ തെളിവില്ലാത്തതിനാൽ കോടതി വെറുതേ വിട്ടു. ഇടതുകാലിനു മുട്ടിനുതാഴെ 1938-ലെ സമരകാലത്തു പൊലീസ് ലാത്തിയെറിഞ്ഞുണ്ടായ മുറിവ് ഉണങ്ങിക്കരിഞ്ഞ പാടുണ്ടായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
ചൊടുവാ ഷണ്മുഖന്
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് സിന്ധ്യാ പുരയിടം തൈയില്‍ വീട്ടില്‍ 1921-ല്‍ ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-9/122 നമ്പർ കേസിൽ അറസ്റ്റിലായി. ഒരു വര്‍ഷം ഒരു മാസവും ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. അക്കാലത്ത് വി.എസ്. അച്യുതാനന്ദന് ജയിലിലുണ്ടായിരുന്നു. 1946 ഒക്ടോബർ 25-ന് കോടി വെറുതേവിട്ടു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഇടതുകാൽമുട്ടിൽ പരിക്കേറ്റുണ്ടായ മുറിവ് ഉണങ്ങിയ പാടുണ്ടായിരുന്നു
കെ. ചക്രപാണി
ആലപ്പുഴ നോര്‍ത്ത് കാഞ്ഞിരംചിറ വാർഡിൽ പുതുവല്‍പുരയിടം വീട്ടില്‍ 1917-ൽ ജനിച്ചു. ആലപ്പുഴ ഡിക്രൂസ്സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ-9/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. കേസ് പിന്‍വലിച്ചതിനുശേഷം തിരിച്ചു നാട്ടിലേക്കു വന്നു. എന്നാല്‍ കമ്പനിയിലെ തൊഴില്‍ നഷ്ടമായി.
പി.വി. ചാക്കോ
കടക്കരപ്പള്ളി പട്ടണശ്ശേരിയില് വർഗീസിന്റെ മകനായി 1920-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വയലാർ വെടിവെപ്പിൽ വലതു തോളിനു പരിക്കേറ്റു. സ്വകാര്യ ചികിത്സയിൽ സുഖപ്പെട്ടു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.
അയ്യപ്പന് നാരായണന്
പുന്നപ്ര വടക്ക് കിഴക്കേ പനനടയില് അയ്യപ്പന്റെ മകനായി 1910-ൽ ജനിച്ചു. കയര്‍ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പിഇ.7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ പോയി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കള്‍: ശശിധരന്, രമേശന്, മുരളീധരന്, ജഗദമ്മ.
ഒ. സുഗുണൻ
ആര്യാട് കാരിക്കുഴിവീട്ടില് 1914-ന് ജനനം. കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. ആറാട്ടുവഴി ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്യാമ്പിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. സമരത്തെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ആലപ്പുഴ സബ് ജയിലിലും തിരുവന്തപുരംസെന്ട്രൽജയിലിലുമായി 9 മാസം ജയിൽശിക്ഷ അനുഭവിച്ചു. 1990 ഒക്ടോബര്‍ 3-ന് അന്തരിച്ചു.ഭാര്യ:എ.ജി. ഭാര്‍ഗവിയമ്മ. മക്കള്‍:അല്ലി, റാണി, ബ്രഹ്മദാസ്, സരസപ്പന്‍, അംബിക, സുരേഷ്, സുഭഗന്‍, സുബാബു, സുജനപ്പന്, സുപ്രഭ.
കെ.വേലായുധന്
ആലപ്പുഴ വടക്ക് തെക്കേപ്പുളിയ്ക്കല് വീട്ടില്‍ ജനനം. പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവസാന്നിധ്യമായിരുന്നു. 1975 മെയ് 16-ന് അന്തരിച്ചു. ഭാര്യ: കല്ല്യാണിതങ്കമ്മ. മകള്‍: ലത
എം.കെ. നൈന
മണ്ണഞ്ചേരി പൊന്നാട് മുറിയിൽ ചേലാട്ടുവീട്ടിൽ അബ്ദുൾറഹ്മാൻ നൈനയുടേയും വദനയുടേയും ഏഴു മക്കളിൽ ആറാമനായി 1924-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം മണ്ണഞ്ചേരി ഗവൺമെന്റ് സ്ക്കൂളിലായിരുന്നു. തിരുവിതാംകൂറിലെ സർക്കാരിനെതിരെ പ്രക്ഷോഭത്തിൽ പങ്കെടുത്തു. കണ്ണർക്കാട് വലിയവീട്, വിരുശ്ശേരി തുടങ്ങിയ ക്യാമ്പുകളിലും പ്രവർത്തിച്ചു. കൊറിയറായി പ്രവർത്തിച്ചിട്ടുണ്ട്. 11 മാസം ഒളിവിൽ കഴിഞ്ഞു. 1991- ൽ അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കൾ: സൈനബ, നബീസ, റുക്കിയ, അബ്ദുൾഖാദർകുഞ്ഞ് നൈന, സുബൈദ, ഫാത്തിമാ ബീവി.